വിഖ്യാത വേദപണ്ഡിതനും,സാമൂഹ്യപരിഷ്കര്‍ത്താവും ആര്യസമാജത്തിന്റെ സ്ഥാപകനുമായ സ്വാമി ദയാനന്ദസരസ്വതി (1824-1883) രചിച്ച ഒരു സുപ്രസിദ്ധകൃതിയാണ് സത്യാര്‍ഥപ്രകാശം.
അജ്ഞാനത്തിലും അന്ധവിശാസത്തിലും ആഴ്ന്നു കിടന്ന ഭാരതീയരെ വേദങ്ങളിലെ വിജ്ഞാനം പകര്‍ന്നുകൊടുത്ത് സത്യത്തിന്റെ പാതയിലൂടെ നയിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ദയാനന്ദസരസ്വതി ഈ ഗ്രന്ഥത്തിന്റെ രചന നിര്‍വ്വഹിച്ചത്.
ആകെ പതിനാലു അദ്ധ്യായങ്ങളാണീ ഗ്രന്ഥത്തിലുള്ളത്. അതില്‍ ആദ്യത്തെ പതിനൊന്ന് അദ്ധ്യായങ്ങളില്‍ മുഖ്യമായും ഭാരതത്തിലുടലെടുത്തിട്ടുള്ളതും, വേദപ്രമാണത്തെ അംഗീകരിക്കുന്നതുമായ വിവിധമതങ്ങളെക്കുറിച്ചാണ് ചര്‍ച്ച ചെയ്തിട്ടുള്ളത്. പതിനൊന്നാം അദ്ധ്യായത്തില്‍ പുരാണങ്ങളെയും, തന്ത്രമാര്ഗ്ഗത്തെയും, പന്ത്രണ്ടാം അദ്ധായത്തില്‍ ചാര്‍വ്വാക, ജൈന, ബൗദ്ധദര്ശനങ്ങളെയും വിമര്‍ശനവിധേയമാക്കിയിട്ടുണ്ട്.
പതിമൂന്നാം അദ്ധ്യായത്തിലും, പതിന്നാലാം അദ്ധ്യായത്തിലുമായി യഥാക്രമം ബൈബിളിനെയും (ക്രിസ്തുമതത്തെയും), ഖുറാനെയും (ഇസ്ലാം മതത്തെയും) അതിനിശിതമായ വിമര്‍ശനത്തിന് വിധേയമാക്കിയിട്ടുണ്ട്.
അതുകൊണ്ടു തന്നെ, അന്യമതങ്ങളെയും വിവിധ ആരാധന സമ്പ്രദായങ്ങളെയും അദ്ദേഹം അതിനിശിതമായി ഈ ഗ്രന്ഥത്തില്‍ വിമര്‍ശിച്ചുവെന്ന് പലരും ആരോപണമുയര്‍ത്തിയിട്ടുണ്ട്. ഇതിനു ഗ്രന്ഥകാരന് തന്നെ തന്റെ മുഖവുരയില്‍ വളരെ വ്യക്തമായ ഭാഷയില്‍ ഇപ്രകാരം മറുപടി പറഞ്ഞിട്ടുമുണ്ട്:
“ഈ ഗ്രന്ഥം രചിച്ചത് ആരെയും വേദനിപ്പിക്കുവാനുള്ള ഉദ്ദേശം അല്പം പോലും ഉണ്ടായിട്ടല്ല. നേരെമറിച്ച്, അസത്യത്തില്‍ നിന്നും സത്യത്തെ വേര്‍തിരിച്ച് കാണിക്കുക എന്ന ഒരു ലക്ഷ്യം മാത്രമേ ഈ ഗ്രന്ഥരചനയ്ക്കു പിന്നിലുള്ളൂ. മാനവരാശിയ്കാകമാനം സുഖത്തിന്റെ പാതയില്‍ മുന്നേറാന്‍ ഇത് അത്യന്താപേക്ഷിതമാണു താനും”.
വൈദികദര്ശനം പഠിക്കുവാനാഗ്രഹിക്കുന്ന ഏതൊരാളും അവശ്യം വായിച്ചിരിക്കേണ്ടതാണ് “സത്യാര്‍ഥപ്രകാശം” എന്നുള്ളതില്‍ സംശയത്തിനവകാശമില്ല.
സത്യാര്‍ഥപ്രകാശം മലയാളത്തിലും മറ്റു വിവിധ ഭാഷകളിലും വായിക്കുവാന്‍ സന്ദര്‍ശിക്കുക.
http://www.satyarthprakash.com
Enikku satyartha prakasam malayalam copy venam enthu cheyyanam
മഹര്‍ഷി ദയാനന്ദ സരസ്വതിയുടെ സത്യാര്‍ത്ഥപ്രകാശം മലയാളത്തില്‍ ഭാഷാന്തരം ചെയ്ത വേദജ്ഞനും മഹാമനീഷിയുമായ സ്വര്‍ഗീയ (ആചാര്യ) നരേന്ദ്ര ഭൂഷണ് എന്ന വ്യക്തിയെക്കുറിച്ച് ഒരു ചെറിയ പരാമര്‍ശം പോലും കാണാത്തതില്‍ അതിയായ ദുഃഖവും അമര്‍ഷവുമുണ്ട്. സ്വജീവിതം വേദപ്രചാരണത്തിനു മാത്രമായി ഉഴിഞ്ഞു വച്ച അദ്ദേഹത്തിന്റെ ശിഷ്യനാണെന്ന് അഭിമാനിക്കുന്ന എന്നെപ്പോലുള്ള കുറച്ചുപേര്‍ക്ക് ഇക്കാര്യത്തില്‍ പ്രതിഷേധിക്കാന്‍ അവകാശം ഉണ്ടെന്നു വിശ്വസിക്കുന്നു.
മഹര്‍ഷിയുടെ Magnum Opus ആയി വിശേഷിപ്പിക്കപ്പെട്ട സത്യാര്‍ത്ഥപ്രകാശം മലയാളികള്‍ വായിച്ചിരിക്കേണ്ട പുസ്തകം തന്നെയാണ്. ഈയൊരു പുസ്ത്കം എന്റെ സംശയങ്ങള്‍ ദൂരീകരിക്കുകയും കാഴ്ചപ്പാട് മാറ്റുകയും പൂര്‍ണ്ണമായും വേദാനുയായി മാറുകയും ചെയ്തു. ഭാരതീയ സംസ്കൃതിയെ, ധര്‍മത്തെ, പൈതൃകത്തെ ശരിയായ കാഴ്ചപ്പാടിലൂടെ അറിയാനും ഉള്‍ക്കൊള്ളാനും എന്നെ സഹായിച്ചത് ഈ മഹത് ഗ്രന്ഥവും ആചാര്യജിയുമാണ്.
താങ്കളുടെ കമന്റ് വായിച്ചു. താങ്കള്‍ക്ക് ആചാര്യ നരേന്ദ്രഭൂഷണോടുള്ള ആദരവും കടപ്പാടും മനസ്സിലാക്കുന്നു. എന്നാല്‍ ഈ സൈറ്റിനെക്കുറിച്ച് താങ്കള്‍ക്കുള്ള തെറ്റിദ്ധാരണയാണ് ഇങ്ങനെ കമന്റ് എഴുതാന്‍ ഇടയാക്കിയത്. ഈ സൈറ്റ് പുസ്തകനിരൂപണത്തിനുള്ള സൈറ്റല്ല, പുസ്തകങ്ങള്‍ ഷെയര്‍ ചെയുകയാണ് ഈ സൈറ്റിന്റെ ഉദ്ദേശ്യം. പുസ്തകം ഷെയര്‍ ചെയ്യുന്ന സൈറ്റില്‍ പുസ്തകത്തിനെക്കുറിച്ചുള്ള വിശദമായ നിരൂപണം പ്രതീക്ഷിച്ചതാണ് തെറ്റിദ്ധാരണയ്ക്ക് കാരണം.
സത്യാര്‍ത്ഥപ്രകാശത്തിന്റെ മലയാളപരിഭാഷ പ്രഥമമായി നിര്‍വ്വഹിച്ചത് ശ്രീ വേദബന്ധുവായിരുന്നു. താഴെ നല്‍കിയിരിക്കുന്ന ലിങ്ക് നോക്കുക.
https://ml.wikipedia.org/wiki/%E0%B4%B5%E0%B5%87%E0%B4%A6%E0%B4%AC%E0%B4%A8%E0%B5%8D%E0%B4%A7%E0%B5%81_%E0%B4%B6%E0%B5%BC%E0%B4%AE%E0%B5%8D%E0%B4%AE
This link is not working
Rajesh,
Use the following link.
http://www.aryamantavya.in/wp-content/uploads/2013/12/181680119-SP-Malayalam.pdf
വളരെ നന്ദി
നമസ്തേ
താങ്കളുടെ ഉദ്യമത്തിന് നന്ദി. എന്നാൽ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ കാണുന്ന സത്യാർഥ പ്രകാശം പരിഭാഷ പെടുത്തിയിരിക്കുന്നതും പ്രസിദ്ധീകരിച്ചിരിക്കുന്നതും സ്വ. നരേന്ദ്ര ഭൂഷൺ ജീ ആണ്. ഇതേ പുസ്തകത്തിന്റെ അവസാന പേജിൽ അത് വ്യക്തമാക്കിയിട്ടുണ്ട്.
താങ്കൾ പറഞ്ഞിരിക്കുന്ന പോലെ വേദബന്ധു ശർമ്മ സത്യാർഥ പ്രകാശം സ്വന്തം പേരിൽ പ്രസിദ്ധീകരിച്ചിട്ടില്ല. കോഴിക്കോട്ട് നിന്നും പ്രസിദ്ധീകരിച്ചിട്ടുള്ളതു ബ്രഹ്മചാരി ലക്ഷ്മണൻ എന്ന പേരിലാണ് .ആ വിശദാംശങ്ങൾ ആര്‍ഷനാദം 295 ആം ലക്കം വേദബന്ധുവിന്റെ കത്തുകളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പ്രസ്തുത സത്യാർഥ പ്രകാശമാകട്ടെ ഒന്നാം പതിപ്പിൽ പൂര്‍ണമായിരുന്നില്ല താനും. അത് പിന്നീട് ഇറങ്ങിയപതിപ്പിൽ കൂട്ടിക്കിച്ചേർക്കുകയാണുണ്ടായത്. അത് പരിഭാഷകന്റെ ആമുഖത്തിൽ സൂചിപ്പിച്ചിട്ടുമുണ്ട്. അങ്ങനെ നോക്കുമ്പോൾ സമ്പൂർണമായി സത്യാർത്ഥ പ്രകാശം മലയാളത്തിൽ ആദ്യമായി പരിഭാഷപെടുത്തിയത് സ്വ. നരേന്ദ്രഭൂഷൺ ജി ആണ്.
വേദബന്ധുവിനെ സത്യാർത്ഥപ്രകാശം എന്നുപറയുമ്പോൾതന്നെ വേദബന്ധുവിന്റെ പേരുപോലും ആ പരിഭാഷയിൽ ഒരിടത്തും കാണാനില്ല, പിന്നീട് പ്രസിദ്ധീകരിച്ചപ്പോൾ പോലും അദ്ദേത്തിന്റെ പേര് പരാമർശിച്ചു കണ്ടുമില്ല.
താങ്കളുടെ ഉദ്യമത്തിന് ഒരിക്കൽ കൂടി നന്ദി. എന്നാൽ വിവരങ്ങൾ നൽകുമ്പോൾ അത് വ്യക്തവും സത്യവും ആകേണ്ടത് കൊണ്ട് സൂചിപ്പിച്ചെന്നു മാത്രം.