Feed on
Posts
Comments

ലോകസാഹിത്യത്തിന് ഭാരതം നല്കിയ ഏറ്റവും അമൂല്യമായ സംഭാവനകളിലൊന്നാണ് പഞ്ചതന്ത്രം. ബി.സി.ഇ. മൂന്നാം ശതകത്തിനോടടുപ്പിച്ച് വിഷ്ണുശര്‍മ്മ എന്ന പണ്ഡിതന്‍ രചിച്ചതാണ് ഈ കൃതി എന്നു കരുതപ്പെടുന്നു. ലോകത്തിലെ ഒട്ടുമിക്കഭാഷകളിലും എത്രയോ ശതകങ്ങള്‍ക്കുമുമ്പുതന്നെ പഞ്ചതന്ത്രത്തിന് പരിഭാഷകള്‍ വന്നുകഴിഞ്ഞുവെന്നതുതന്നെ ഇതിന്റെ മഹത്വത്തെ വിളിച്ചോതുന്നു. ഇതിലെ കഥാപാത്രങ്ങള്‍ പക്ഷിമൃഗാദികളാണെന്നുള്ളതാന് ഇതിന്റെ മറ്റൊരു പ്രത്യേകത.

പാടലീപുത്രത്തിലെ രാജാവായിരുന്ന അമരശക്തിയുടെ മന്ദബുദ്ധികളായ മൂന്നു പുത്രന്മാരെ രാജ്യഭരണത്തിനു പ്രാപ്തരാക്കുന്നതിനുവേണ്ടിയാണ് വിഷ്ണുശര്‍മ്മ ഈ രാജനീതിഗ്രന്ഥം രചിച്ചതെന്നു പറയപ്പെടുന്നു. ആരൊക്കെ ശ്രമിച്ചിട്ടും വിദ്യാദേവതയുടെ ശ്രീകോവിലില്‍ പ്രവേശനം ലഭിക്കാതിരുന്ന ആ രാജകുമാരന്മാരെ വെറും ആറുമാസങ്ങള്‍ കൊണ്ട് സര്‍വശാസ്ത്രസാരജ്ഞന്മാരും രാജനീതിജ്ഞന്മാരുമാക്കിത്തീര്‍ത്ത വിഷ്ണൂശര്‍മ്മയെ മഹാരാജാവ് യഥോചിതം പാരിതോഷികങ്ങള്‍ നല്കി ആദരിച്ചുവെന്നാണ് ഐതിഹ്യം.

രാജ്യഭരണമോ തത്തുല്യമായ ഉത്തരവാദിത്വമോ വഹിക്കുന്നവര്‍ അവശ്യം അറിഞ്ഞിരിക്കേണ്ട അഞ്ചു തന്ത്രങ്ങളാണ് ഇതില്‍ സരസവും, സാരഗര്‍ഭിതങ്ങളുമായ കഥകളിലൂടെ പ്രതിപാദിച്ചിരിക്കുന്നത്. പഞ്ചതന്ത്രത്തില്‍ അഞ്ച് തന്ത്രങ്ങള്‍ ഉള്‍പ്പെടുന്നു. മിത്രഭേദം, മിത്രസംപ്രാപ്തി, കാകോലൂകീയം, ലബ്ധപ്രണാശം, അപരീക്ഷിതകാരിതം എന്നിവയാണ് ഈ അഞ്ച് തന്ത്രങ്ങള്‍.

മിത്രഭേദം: ശത്രുവിനെ ഭിന്നിപ്പിച്ചു ദുര്‍ബ്ബലനാക്കുക എന്ന തത്ത്വം ആണ് ഈ തന്ത്രത്തിലൂടെ വ്യാഖ്യാനിയ്ക്കുന്നത്. ഇതിലെ പ്രധാന കഥാപാത്രങ്ങള്‍ കരടകന്‍ എന്നും ദമനകന്‍ എന്നും പേരായ രണ്ട് കുറുക്കന്മാരാണ്. വളരെ സ്നേഹത്തില്‍ കഴിഞ്ഞിരുന്ന ഒരു സിംഹത്തേയും കാളയേയും ഏഷണികള്‍ പറഞ്ഞ് ഭിന്നിപ്പിച്ച് കാര്യസാധ്യം നടത്തുന്നതാണ് ഇതിന്റെ ഉള്ളടക്കം.

മിത്രസംപ്രാപ്തി: ഈ തന്ത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍ ആമ, മാന്‍, കാക്ക, എലി ഇവയാണ്. ശരിയായി വിവേചിച്ചറിഞ്ഞതിനുശേഷം മാത്രമേ അന്യരെ മിത്രങ്ങളാക്കാവൂ എന്ന തത്വമാണ് ഇവരുടെ കഥയിലൂടെ വിശദമാക്കുന്നത്. യഥാര്‍ഥമിത്രമുള്ളവന് ആപത്ഘട്ടങ്ങളെ തരണം ചെയ്യാന്‍ സാധിക്കുമെന്നും ഇതിലെ കഥകള്‍ വ്യക്തമാക്കുന്നു.

കാകോലൂകീയം (സന്ധി-വിഗ്രഹം): കാക്കകളും മൂങ്ങകളും തമ്മിലുള്ള ശത്രുതയെ ആസ്പദമാക്കി ശത്രു-മിത്ര-ഉദാസീനന്മാരോട് ഏതു സാഹചര്യത്തില്‍ എപ്രകാരം സന്ധി, വിഗ്രഹം എന്നിവ ആചരിക്കണമെന്ന് ഇതില്‍ പ്രതിപാദിച്ചിരിക്കുന്നു.

ലബ്ധപ്രണാശം: കൈക്കല്‍ വന്നുകഴിഞ്ഞ വസ്തുക്കള്‍ എപ്രകാരം നഷ്ടപ്പെടുന്നുവെന്ന് മുതലയുടെയും കുരങ്ങന്റെയും കഥയിലൂടെ ഈ തന്ത്രത്തില്‍ വിശദീകരിച്ചിരിക്കുന്നു.

അപരീക്ഷിതകാരിതം: ഒരു സാഹചര്യത്തിന്റെ എല്ലാ വശങ്ങളും ചിന്തിക്കാതെ എടുത്തുചാടി പ്രവര്‍ത്തിക്കുന്നതിന്റെ ഫലമായി വന്നുചേരാവുന്ന വിപത്തുക്കളാണ് ഈ തന്ത്രത്തിലെ പ്രതിപാദ്യവിഷയം.

സംസ്കൃതത്തില്‍ വിരചിക്കപ്പെട്ട ഈ അമൂല്യഗ്രന്ഥത്തെ പദ്യരൂപത്തില്‍ അവതരിപ്പിച്ച് കൈരളിയുടെ ഈടുവെയ്പിലേക്ക് സംഭാവന ചെയ്തിട്ടുള്ള മഹാകവി കുഞ്ചന്‍ നമ്പ്യാരോട് (1705-1770) മലയാളികളായ എല്ലാ ഭാഷാസ്നേഹികളും എന്നെന്നും കടപ്പെട്ടിരിക്കുമെന്നതില്‍ സംശയമില്ല.

മനുഷ്യരുടെ വിഭിന്നസ്വഭാവങ്ങള്‍, ജീവിതവിജയത്തിനാവശ്യമായ നയങ്ങള്‍, രാജ്യം ഭരിക്കേണ്ടവര്‍ അനുസരിക്കേണ്ട തന്ത്രങ്ങള്‍ എന്നിങ്ങനെ അവശ്യം അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ അനായാസമായും സരസമായും ഈ കഥകളില്‍ പ്രതിപാദിച്ചിരിക്കുന്നു. രാജ്യം ഭരിക്കുന്നവര്‍ പ്രത്യേകം ഇതില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ അറിഞ്ഞിരിക്കേണ്ടത് അനുപേക്ഷണീയമാണ്.

അധീതേ യ ഇദം നിത്യം നീതിശാസ്ത്രം ശൃണോതി ച, ന പരാഭവമാപ്നോതി ശക്രാദപി കദാചന

“ഈ നീതിശാസ്ത്രം പാരായണം ചെയ്യുകയും കേള്‍ക്കുകയും ചെയ്യുന്നവന് ഒരിക്കലും, ദേവേന്ദ്രനില്‍ നിന്നുകൂടി, പരാജയം ഏല്‍ക്കുകയില്ല” എന്ന് ഗ്രന്ഥത്തിന്റെ മൂലകര്‍ത്താവു തന്നെ ഇതിന്റെ പ്രയോജനത്തെപ്പറ്റി പറഞ്ഞിരിക്കുന്നു.

കൃതജ്ഞത: കുറെ മാസങ്ങള്‍ക്കുമുമ്പുതന്നെ പഞ്ചതന്ത്രത്തിന്റെ പഴയ ഒരു കോപ്പി സ്കാന്‍ ചെയ്ത് അയച്ചുതന്ന് ഈ ഗ്രന്ഥം ഡിജിറ്റൈസ് ചെയ്യുവാനായി എന്നെ സ്നേഹപൂര്‍വ്വം പ്രേരിപ്പിക്കുകയും ചെയ്ത കേണല്‍ മണി സാറിനോട് (മാര്‍ഷല്‍ കഥകള്‍ ഫെയിം) എന്റെ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു. ഇത് ഡിജിറ്റൈസ് ചെയ്യുവാനായി ഞാന്‍ അമാന്തിച്ചുനിന്നപ്പോള്‍ എന്നെ കര്‍മ്മോന്മുഖനാക്കുകയും ഈ ഗ്രന്ഥത്തിന്റെ പകുതിയിലേറെ ടൈപ്പ് ചെയ്യുകയും ചെയ്ത എന്റെ പ്രിയസുഹൃത്ത് രാമചന്ദ്രന്‍ ഈ പുസ്തകം വായനക്കാരുടെ മുന്നില്‍ ഡിജിറ്റല്‍ രൂപത്തില്‍ എത്തിക്കുന്നതില്‍ ഒരു വലിയ പങ്ക് വഹിച്ചുവെന്നത് നന്ദിയോടെയും, സ്നേഹത്തോടെയും സ്മരിക്കുന്നു. പ്രൂഫ്‍റീഡിങ്ങിനായി ഇതിന്റെ നല്ലൊരു ഹാര്‍ഡ് കോപ്പി അയച്ചുതന്ന മറ്റൊരു സുഹൃത്തിനോടുമുള്ള കടപ്പാട് എനിക്ക് മറക്കാനാകാത്തതാണ്.

സമര്‍പ്പണം: ഒരു പക്ഷേ ഇതാദ്യമായിട്ടാകാം മഹാകവി കുഞ്ചന്‍ നമ്പ്യാരുടെ ഒരു കൃതി ഇന്റര്‍നെറ്റില്‍ ഫ്രീ ഡൊമെയ്നില്‍ ഇടം നേടുന്നത്. സഹൃദയരായ ഭാഷാസ്നേഹികള്‍ ഇതിനെ സ്നേഹപൂര്‍വം സ്വീകരിക്കുമെന്ന് പ്രതീക്ഷിച്ചുകൊണ്ട് ഈ ഇ-പുസ്തകത്തിനെ എല്ലാ വായനക്കാര്‍ക്കുമായി സമര്‍പ്പിക്കുന്നു. ടൈപ്പിങ്ങില്‍ എന്തെങ്കിലും തെറ്റുകള്‍ ഉണ്ടെങ്കില്‍ അതെല്ലാം കമന്റിലൂടെയോ ഇ-മെയിലിലൂടെയോ അറിയിക്കുമെന്ന് കരുതുന്നു.

പഞ്ചതന്ത്രം മലയാളം ഇ-ബുക്ക് – ഡൗണ്‍ലോഡ് ലിങ്ക്

38 Responses to “പഞ്ചതന്ത്രം മലയാളം – മഹാകവി കുഞ്ചന്‍ നമ്പ്യാര്‍”

  1. Babu says:

    പഞ്ചതന്ത്രം കഥകള്‍ പ്രസ്തീകരിച്ച താങ്കള്‍ക്ക് എന്‍റെ അഭിനന്തനം. ഇതിനു പ്രേരണ കൊടുത്ത കേണല്‍ മണി സാറിനും നന്ദി രേഖപെടുത്തുന്നു. കൂടാത്ത ഇതിനു സഹായം ചെയ്തു കൊടുത്ത ശ്രീ രാമചന്ദ്രനും പേര് വെളിപെടുതാത്ത അ സുഹൃത്തിനും എന്‍റെ അനുമോദനം. സൂപര്‍മാനും സ്പൈഡാര്‍ മാനും മാത്രം വായിച്ചും കണ്ടും വളരുന്ന പുതിയ തലമുറ ഇത് കണ്ടു നമ്മുടെ സംസാകാരത്തെ കൂടുതല്‍ മനസിലാകട്ടെ.

  2. MARSHAL says:

    പ്രഥമ പ്രതികരണം[ ബാക്കി പിന്നെ എഴുതുന്നുണ്ട്] മാനനീയ ശങ്കരസ്വാമികള്‍, പ്രഥമമായി എന്റെ മനം നിറഞ്ഞ അഭിനന്ദനങ്ങള്‍!ഇത്രയും മഹത്തായ ഒരു ശ്രമത്തിന്ന് സ്വയം പ്രേരിതനായി ഭാഷാസാഹിതിയുടെ പൂവാടിയില്‍ ഇറങ്ങിവന്ന് ഈ ജ്ഞാനസാഗരത്തിലെ മുത്തിനെ മലയാള സാഹിത്യ കുതുകികള്‍ക്ക് പത്മപത്രത്തില്‍ വിളമ്പിക്കൊടുത്ത് അനന്യസാധാരണമായ വിനയത്തോടെ ഇതു മുഴുവന്‍ ഭക്ഷിച്ചോളൂ, എന്ന് മനോഹരമായി മൊഴിഞ്ഞ താങ്കളുടെ ഈ ബ്ലോഗ് വാര്‍ത്ത എത്രതന്നെ പുകഴ്ത്തിയാലും അത് പറഞ്ഞറിയിക്കുവാന്‍ കഴിയാത്തവിധം ശ്ലാഘനീയമാണ്!എന്റെ സ്നേഹമസൃണമായ പ്രണാമം!”സങ്കടേ രക്ഷിക്കുന്ന മാനുഷനല്ലോ ബന്ധു, സങ്കടം കൂടാതനുഷ്ടിക്കുന്നതല്ലോ ധര്‍മ്മം”, എന്നും മറ്റുമുള്ള ആയിരക്കണക്കിനുള്ള ഉപദേശോക്തികള്‍ മലയാളിക്കു കാഴവെച്ച മഹാകവി കുഞ്ചന്റെ പാദങ്ങള്‍ തൊട്ടു നമസ്ക്കരിക്കുന്നു! ശ്രീ മാന്‍ രാമചന്ദ്രനവര്‍കള്‍ക്ക് എന്റെപ്രത്യേകമായ അഭിനന്ദനങ്ങള്‍!അനുമോദനങ്ങള്‍! മൂന്നാം തലമുറക്കാര്‍ മുഴുവനും ഈ കൃതി ഡൌണ്‍ ലോഡ് ചെയ്ത് , പഠിച്ച്, ഹൃദിസ്ഥമാക്കണമെന്നേ ഞാന്‍ പറയൂ! സ്നേഹത്തോടെ മാര്‍ഷല്‍- എന്റെ ബ്ലോഗ്: http://marshalkathakal.wordpress.com/

  3. bharateeya says:

    മാര്‍ഷല്‍ സര്‍,

    താങ്കളുടെ കമന്റ് വായിച്ചിട്ട് വളരെ സന്തോഷം തോന്നി. പ്രോത്സാഹനത്തിനും മാര്‍ഗ്ഗദര്‍ശനത്തിനും നന്ദി.

    ശങ്കരന്‍

  4. MARSHAL says:

    Hello Sankara swamikal, wont it be a good idea to digitise the the kunchan’s ,”sree krishna charitham manipravaalam”, too? only the manipravaalam slokaas will do, no need of translations. It is so wonderful a kaavyam that it would definitely dispense bhakti as well as literary splendour!
    here is for example: പൊട്ടിച്ചാടുന്ന വൃക്ഷ ധ്വനി ഝട ഝടിതം കേട്ടു ഞെട്ടിപ്പുറപ്പെട്ട് ഒട്ടേടം വന്നു നന്ദാദികള്‍ അവശതയാ നിന്നു നോക്കും ദശായാം പുഷ്ഠശ്രീ കേളീ രംഗ സ്ഥല തനു വുടയോന്‍, അഷ്ട ലോകാധിപന്മാര്‍ ക്കിഷ്ടം നല്‍കുന്ന ദേവാ നരന്‍ ഉരലും വലിച്ചെത്തിനാലത്തലോടെ! എന്നിങനെയുള്ള ശ്ലോകങ്ങള്‍ എത്രമനോഹരമായവയാണെന്ന് വായിക്കുമ്പോഴേ മനസ്സിലാകുകയുള്ളു.

    with kind reards

    • bharateeya says:

      Marshal Sir,

      I do not have “Srikrishnacharitam”, if you have could you please scan it at your leisure and send to me? I would be glad to digitize it, now that more people have come forward to join the work of digitization of such books.

  5. Manoj .K says:

    dear ശങ്കരന്‍

    Thanks for sharing the unicode text of the panchathandra kilippattu. Now it’s updated in ml_wikisource.

    ഓണ്‍ലൈന്‍ മലയാളത്തിനു ഇതു ഒരു മുതല്‍ക്കുട്ടാണ്. ഇനിയും ഇതുപോലുള്ള ഗ്രന്ഥങ്ങള്‍ പബ്ലിക്‌ ഡൊമൈനില്‍ സ്വതന്ത്രമായ ഉപയോഗത്തിന് എത്തേണ്ടതുണ്ട്.

    സമാനലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ഒരു കൂട്ടം ആളുകള്‍ വിക്കിഗ്രന്ഥ ശാലയില്‍ തികച്ചും voluntary ആയി പ്രവര്‍ത്തിക്കുന്ന്ടു. കഴിഞ്ഞകാലത്തെ അമൂല്യഗ്രന്ഥങ്ങളുടെ ഈ ശേഖരം വികസിപ്പിക്കാന്‍ താങ്കളുടെ സഹായസഹകരങ്ങള്‍ ഉണ്ടാവും എന്ന് താല്പര്യ പെടുന്നു.
    unicode ഉള്ള ഗ്രന്ഥങ്ങള്‍ താങ്കള്‍ വിക്കിയില്‍ ചേര്‍ക്കുകയാണെങ്കില്‍ കുറെയധികം മനുഷ്യഅധ്വാനം ലാഭിക്കാം.

    ഈ സംരഭത്തിനു ഒരിക്കല്‍ കു‌ടി ആശംസകള്‍ നേര്‍ന്നു കൊണ്ട് ,

    മനോജ്‌

    • bharateeya says:

      മനോജ്,

      വളരെ നല്ല കാര്യം. പക്ഷെ എന്നെ സംബന്ധിച്ചിടത്തോളം ഒരേസമയം പലകാര്യങ്ങള്‍ ചെയ്യുക പ്രായോഗികമല്ല. അതുകൊണ്ട് ഞാന്‍ വിക്കിയില്‍ പുസ്തകങ്ങള്‍ നേരിട്ട് ചേര്‍ക്കുവാന്‍ തത്ക്കാലം ഉദ്ദേശിക്കുന്നില്ല. മനോജിന് താല്പര്യമുണ്ടെങ്കില്‍ എന്റെ ബ്ലോഗിലുള്ള ഏതു പുസ്തകത്തിന്റെയും യൂണിക്കോഡ് ഫയല്‍ അയച്ചുതരാന്‍ ഞാന്‍ തയ്യാറാണ്. വേണമെങ്കില്‍ അറിയിക്കുമല്ലോ.

      ശങ്കരന്‍

  6. Manoj .K says:

    തീര്‍ച്ചയായും താല്പര്യമുണ്ട്, ഞാന്‍ പിന്നീടു മെയിലില്‍ ബന്ധപ്പെടാം 🙂
    നന്ദി.

  7. thadhagathan says:

    നമ്മുടെ ഭാവി തലമുറയും ഈ നല്ല ഗ്രന്ഥങ്ങള്‍ വായിക്കട്ടെ.
    വായിച്ചു , ആര്‍ഷ ഭാരതത്തിന്റെ സംസ്കാരത്തില്‍ അഭിമാനമുള്ള വീര പുത്രന്‍ മാരായി വളരട്ടെ.
    അഭിനന്ദനങ്ങള്‍!അനുമോദനങ്ങള്‍!

  8. murali says:

    എല്ലാവിധ ആശംസകളും…
    കൂടുതല്‍ കൂടുതല്‍ മലയാളം (യൂണിക്കോഡ്)
    ഉള്ളടക്കങ്ങള്‍ ഇന്റെര്‍നെറ്റില്‍ നിറയട്ടെ
    ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാപേര്‍ക്കും
    അഭിനന്ദനങ്ങള്‍ !
    ‌‌‌

  9. MARSHAL says:

    ബഹുമാന്യ ശങ്കരസ്വാമികള്‍, “ശ്രീകൃഷണ ചരിതം മണിപ്രവാളം”എന്റെ പക്കലുണ്ട്. ഞാനത് സ്കാന്‍ ചെയ്ത് അയക്കുന്നുണ്ട്; പക്ഷേ കുറച്ചു കാലതാമസം ഉണ്ടാകാനിടയുണ്ട്; ഞാനിപ്പോള്‍ ഗുവഹട്ടിയിലാണ്. ഇവിടെ 3 മാസം ഉണ്ടായിരിക്കും, എന്റെ മകന്‍ ഇവിടെയാണ് , മിലിട്ടറി ഹോസ്പിറ്റലില്‍ ആണ് അങ്ങ്വാരും മരുമകളും. രണ്ടുപേരും കേണല്‍മാരാണ്,ആര്‍മി ഡോക്ടേഴ്സ് .നോര്‍ത് ഈസ്റ്റിലാണ്!ഞാനിവിടെ 1965ന്നു ശേഷം വരികയാണ്. അതികര്‍ക്കശമായ മാറ്റം വന്നു ചേര്‍ന്നിരിക്കുന്നു. എങ്കിലും ദര്‍ശന കൌതുകം കുറയുകയില്ലല്ലോ? കാലത്ത് കണ്ടോണ്മെന്റില്‍ നടത്തം സര്‍വ്വ പ്രധാനമാണ്. ഇവിടെമാത്രം കാണാവുന്ന പ്രത്യേകത എന്തെന്നാല്‍ ,നിറയെ വന്യമരങ്ങള്‍ മനോഹരമായി വളരുന്നു എന്നതാണ്. മരങ്ങള്‍ മനോഹരമായിത്തന്നെ വെച്ചുപിടിപ്പിച്ചപോലെ നിലകൊള്ളുന്നു. പുഷപഗന്ധം അന്തരീക്ഷത്തില്‍ എങ്ങും അനുഭവപ്പെടുന്നു. മനസ്സിനും വ്യായാമം, ശരീരത്തിനും വ്യായാമം; കാലത്തും വൈകീട്ടും ഓരോമണിക്കൂര്‍ നടക്കുന്നത് മനോഹരമായ ഒര അനുഭവമാണ്. ഇന്നലെയാണ് ഞങ്ങള്‍ ഇവിടെ എത്തിയത്, ഞാനും ശ്രീമതിയും! വ്യതിയാനത്തിനു ക്ഷമ , ആയതിനാല്‍ പുതിയേടത്തേക്ക് (കാലടി) തിരിച്ചെത്തിയതും സ്കാനിങ്ങും മറ്റും നടത്തി മണിപ്രവാളം അയക്കുന്നതായിരിക്കും! മറുപടിക്കു നന്ദി. സ്നേഹപൂര്‍വ്വം മാര്‍ഷല്‍

    • bharateeya says:

      മാര്‍ഷല്‍ജി,

      നമസ്തേ,

      അങ്ങ് നാട്ടില്‍ തിരിച്ചുവന്നതിനുശേഷം അയച്ചുതന്നാല്‍ മതിയാകും.
      ഞാന്‍ തത്ക്കാലം ചട്ടമ്പിസ്വാമികളുടെ സമ്പൂര്‍ണകൃതികള്‍ ഡിജിറ്റൈസ് ചെയ്യുവാനുദ്ദേശിക്കുന്നുണ്ട്. അത് അപ്പോഴേയ്ക്കും കഴിഞ്ഞിട്ടുണ്ടാകും.

      • bharateeya says:

        കേണല്‍ സര്‍,

        നമസ്തേ

        താങ്കള്‍ ഗുവഹട്ടിയില്‍ ആയിരുന്ന സമയത്ത് കുഞ്ചന്‍ നമ്പ്യാരുടെ “ശ്രീകൃഷ്ണചരിതം മണിപ്രവാളം” എന്ന കൃതി സ്കാന്‍ ചെയ്ത് അയച്ചുതരുന്നതിനെക്കുറിച്ച് എഴുതിയിരുന്നല്ലോ. താങ്കള്‍ വീട്ടില്‍ തിരിച്ചെത്തിയിരിക്കുമെന്നു കരുതുന്നു. സൗകര്യം പോലെ അതൊന്നു സ്കാന്‍ ചെയ്ത് അയച്ചുതന്നാല്‍ അതുപോലെ ബ്ലോഗിലിടുകയോ അല്ലെങ്കില്‍ ഡിജിറ്റൈസ് ചെയ്ത് ഇടുകയോ ചെയ്യാം.

  10. വളരെ നല്ല കാര്യമാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ ചെയുന്നത് ,നമ്മുടെ സംസ്കാരത്തെ കൂടുതല്‍ അടുത്തറിയുവാന്‍ ഉതകുന്ന പുതിയ പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു

  11. Durgadas says:

    your work very good….we can’t write by words…for a web user i thought several times our bharatheeya books also will available in sites it will be a great effort..that done by you…i want to support you thank thank thanks a lot

  12. sureshkumar says:

    പഞ്ചതന്ത്രം കഥകള്‍ പ്രസ്തീകരിച്ച താങ്കള്‍ക്ക് എന്‍റെ അഭിനന്തനം

  13. Nandakumar says:

    Thanks for publishing panchathantra book……….

  14. shyam mohan says:

    i can not able to download from the link please help me…………………

  15. saji says:

    very appreciative,and I am very proud of u …..by saji kakkadan

  16. ജാഫര്‍ says:

    താങ്ങളുടെ ഈ ഉദ്യമത്തിന് എത്ര നല്ല വാക്ക് പറഞ്ഞാലും മതിയാകില്ല
    ഇതു കണ്ടെത്താന്‍ ഞാന്‍ വയ്കി പോയി എന്ന് തോന്നുന്നു

    ഇപ്പോള്‍ ഗൂഗിള്‍ ട്രാന്‍സ്ലേഷന്‍ ഉപയോഗിച്ചാല്‍ മലയാളം പെട്ടെന്ന് ടൈപ്പ് ചെയ്യാന്‍ പറ്റും എന്ന് തോന്നുന്നു

  17. ജാഫര്‍ says:

    പഞ്ചതന്ത്രം ഗദ്യ രൂപത്തില്‍ കൂടെ കിട്ടിയിരുന്നെങ്കില്‍ നന്നായേനെ!!

    ഈ ഉദ്യമാത്തിന്നു വീണ്ടും നന്ദി !!!!!!!!!!!!

  18. sankply says:

    I am not able to download it from the given link. Can you sent it to me by email, please?
    I appreciate your great work to bring the book here.
    Thanks in advance

    • blogadmin says:

      Sankply,

      I checked the download link. It is working. Your inability to download may be due to some settings in your network or PC. I have sent you the ebook by mail. Hope you will enjoy reading it.

  19. ARUN says:

    Hi,

    I am glad to know about this website and the work and hands behind the screen. Well done.

    Thanks & Regards
    Arun

  20. SHAMSUDHEEN says:

    പഞ്ചതന്ത്രം ഗദ്യ രൂപത്തില്‍ കൂടെ കിട്ടിയിരുന്നെങ്കില്‍ നന്നായേനെ!! ലിന്ക അയച്ചു തരിക PLS……..

    • bharateeya says:

      ഷംസുദ്ദിന്‍,

      കോപ്പിറൈറ്റ് കാലാവധി പുസ്തകങ്ങള്‍ മാത്രമേ നിയമപ്രകാരം ബ്ലോഗില്‍ പോസ്റ്റ് ചെയ്യാനാകൂ. ഇതുവരെ
      ഗദ്യത്തിലുള്ള പഞ്ചതന്ത്രം കോപ്പിറൈറ്റില്ലാത്തതായി കാണുവാന്‍ സാധിച്ചിട്ടില്ല. കണ്ടെത്തിയാല്‍ തീര്‍ച്ചയായും അയച്ചുതരുകയോ ഇവിടെ പോസ്റ്റ് ചെയ്യുകയോ ചെയ്യാം.

  21. Prejesh says:

    panchatanthrathinu nandhi. aithihya mala mumpe njan download cheythu.Enikku oru sashayavum oru apekshayum undu.
    1. aithihya mala 8 valyam matheme ullo?
    2. Prasiddikarikkanulla pusthakangalude koottathil marthanda varma novelulpedithan sadhikkumenkil valare santhosham.

    thanks in advance
    and all my wishes and support

    • bharateeya says:

      പ്രജേഷ്,

      ഐതിഹ്യമാല എട്ടു ഭാഗങ്ങള്‍ മാത്രമേ ഉള്ളു. സി. വി. രാമന്‍ പിള്ളയുടെ മാര്‍ത്താണ്ഡവര്‍മ്മ എന്ന കൃതി മലയാളം വിക്കിസോര്‍സില്‍ ഡിജിറ്റൈസ് ചെയ്തു തുടങ്ങിയിട്ടുണ്ട്. അതിന്റെ ലിങ്ക് താഴെ ചേര്‍ക്കുന്നു.
      http://ml.wikisource.org/wiki/Marthandavarma

  22. Mammootty TK says:

    അമര ശക്തിക്കു പകരം സുദർശനൻ എന്നും വിഷ്ണു ശർമ്മനു പകരം സോമ ശർമ്മാവ് എന്നുമാണ് കുഞ്ചൻ നമ്പ്യാരുടെ പഞ്ചതന്ത്രം കവിതയിലുള്ളത്. നിങ്ങൾ പറഞ്ഞതു പോലെയാണ്‌ ഒട്ടുമിക്ക പഞ്ചതന്ത്രം കൃതികളിലുമുള്ളത്. കുഞ്ചൻ നമ്പ്യാരുടെ പുസ്തകത്തിന്റെ ഫോട്ടോ കൊടുത്തിട്ട് താഴെ അങ്ങിനെ എഴുതിയതു കൊണ്ടു പറഞ്ഞതാണ്‌..

  23. Vasudevan says:

    Can you try to upload spree mahabharatham Gaya paribhasha by vid wan k.prakasham.

    It is not available in the market.

    Please try

    Thank you

    Vasudevan

  24. Josh says:

    full read link, please share

  25. Josh says:

    give me more reference about Kunjan Nambiar

  26. lininraj says:

    need more stories

Leave a Reply to Josh