Feed on
Posts
Comments

വിനോബാ ഭാവേ

സുപ്രസിദ്ധ ഗാന്ധിയനും, ഭൂദാനപ്രസ്ഥാനത്തിന്റെ പ്രണേതാവുമായിരുന്ന ആചാര്യ വിനോബാ ഭാവേ ഒരു ചിന്തകനും, സ്വാതന്ത്ര്യസമരസേനാനിയും, സാമുഹ്യപരിഷ്കര്‍ത്താവും, പണ്ഡിതനുമായിരുന്നു. ചെറുപ്പത്തില്‍ തന്നെ ഭഗവദ് ഗീത മനഃപാഠമാക്കുകയും, പിന്നീട് ഗീതാസാഗരത്തിലാഴ്ന്നിറങ്ങുകയും ചെയ്ത അദ്ദേഹം ഗീതയെ സ്വന്തം അമ്മയായിട്ടാണ് കണ്ടിരുന്നത്. തന്റെ മാതൃഭാഷയായ മറാട്ടിയില്‍ അദ്ദേഹം ശ്രീമദ് ഭഗവദ് ഗീതയെ പദ്യരൂപത്തില്‍ പരിഭാഷപ്പെടുത്തുകയുണ്ടായി. ഭഗവദ്ഗീത തന്റെ പ്രാണനാണെന്ന് അദ്ദേഹം പറയാറുണ്ടായിരുന്നു.

ഗീതാപ്രവചനം
സ്വാതന്ത്രസമരത്തില്‍ പങ്കെടുത്തതിന് 1932-ല്‍ ബ്രിട്ടീഷുകാര്‍ അദ്ദേഹത്തെ അറസ്റ്റുചെയ്ത് മഹാരാഷ്ട്രയിലെ ധുലിയാജയിലിലടയ്ക്കുകയുണ്ടായി. അവിടെ വെച്ച തന്റെ സഹതടവുകാരോട് അദ്ദേഹം മറാത്തി ഭാഷയില്‍ നടത്തിയ ഗീതാപ്രഭാഷണപരമ്പര പിന്നീട് മറാത്തിയിലും മറ്റനേകം ഭാഷകളിലും “ഗീതാപ്രവചനം” എന്ന പേരില്‍ പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ടു.

ഭഗവദ് ഗീതയെക്കുറിച്ച് ശ്രീശങ്കരന്‍ തന്റെ ഭാഷ്യത്തില്‍ വര്‍ണ്ണിക്കുന്നത് “ഗീതാശാസ്ത്രം സമസ്തവേദാര്‍ത്ഥസാരസംഗ്രഹമാണ്” എന്നാണ്. അങ്ങനെയുള്ള വേദസാരസംഗ്രഹമായ ഗീതാശാസ്ത്രത്തെ സാധാരണക്കാര്‍ക്കുപോലും എളുപ്പത്തില്‍ മനസ്സിലാക്കുവാന്‍പാകത്തിലാണ് വിനോബാ ഭാവേ തന്റെ പ്രഭാഷണങ്ങളിലൂടെ അവതരിപ്പിച്ചിരിക്കുന്നത്. ജ്ഞാനം, ഭക്തി, കര്‍മ്മം എന്നിവയ്ക്ക് നമ്മുടെ ജീവിതത്തിലുള്ള സ്ഥാനമെന്തെന്നും നമ്മുടെ ജീവിതം ധന്യമാകുവാന്‍ അവ എപ്രകാരം സഹായിക്കുന്നുവെന്നും ഈ ഗ്രന്ഥത്തില്‍ നിന്നും നമുക്ക് മനസ്സിലാക്കുവാന്‍ സാധിക്കും.

കൃതജ്ഞത
ഗീതാപ്രവചനം മലയളത്തിലേയ്ക്ക് തര്‍ജ്ജമ ചെയ്തിരിക്കുന്നത് സുപ്രസിദ്ധ സാഹിത്യകാരനായ ശ്രീ. വി. ബാലകൃഷ്ണനാണ്. ഗീതാപ്രവചനം ഇ-ബുക്ക് ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുവാന്‍ അനുമതി നല്കുകയും, അതിന്റെ പി.ഡി.എഫ്. അയച്ചുതരികയും ചെയ്തതിന് ഗ്രന്ഥകര്‍ത്താവിന്റെ സുപുത്രനായ ശ്രീ. വിഷ്ണുവിനോടുള്ള അസീമമായ കൃതജ്ഞത ഇവിടെ രേഖപ്പെടുത്തട്ടെ.

ഡൗണ്‍ലോഡ് ഗീതാപ്രവചനം ഇ-ബുക്ക് – ലിങ്ക്-1
ഡൗണ്‍ലോഡ് ഗീതാപ്രവചനം ഇ-ബുക്ക് – ലിങ്ക്-2

14 Responses to “ഗീതാപ്രവചനം – വിനോബാ ഭാവേ – മലയാളം പരിഭാഷ – വി. ബാലകൃഷ്ണന്‍ Gita Pravachanam Malayalam Translation – V Balakrishnan”

  1. ramu says:

    വിഷ്ണുവിനും ശങ്കരനും വീണ്ടും വീണ്ടും നന്ദി.

    രാമു

  2. Raghunadhan.V. says:

    ഗീതാപ്രവചനം മുന്‍പ് വായിച്ചിട്ടുള്ളതാണെങ്കിലും പുതിയ പരിഭാഷ പുതിയ അനുഭവം നല്‍കുമെന്ന് കരുതുന്നു.ഈ മനോഹരഗ്രന്ഥം മലയാളത്തിന് നല്‍കിയതിനു ശ്രീ ശങ്കരനും,വിഷ്ണുവിനും ഹൃദയംഗമമായ നന്ദി വീണ്ടും .

    രഘുനാഥന്‍ .വി.
    ദുബായ്.

  3. Raghunadhan.V. says:

    നമസ്തെ ശ്രീ ശങ്കരന്‍ ,

    മറ്റു സുപ്രസിദ്ധ ഗീതാ വ്യാഖ്യാനങ്ങളായ ബാലഗംഗാധരതിലകന്‍റെ ഗീതാരഹസ്യവും,ഗാന്ധിജിയുടെ അനാസക്തിയോഗവും(പേര് ഓര്‍മ്മയില്‍ നിന്നും പറയുകയാണ്‌) ഈ ബ്ലോഗില്‍ പ്രസിദ്ധീകരിച്ചു കാണണമെനന്ന് അതിയായ ആഗ്രഹമുണ്ട്.ലഭ്യമാക്കിയാല്‍ എല്ലാ മലയാളികള്‍ക്കും വലിയൊരു അനുഗ്രഹമായിരിക്കും.അതിനുള്ള ശ്രമം നടത്തുമല്ലോ ?

    ആദരപൂര്‍വ്വം,

    രഘുനാഥന്‍ .വി.
    ദുബായ് .

    • bharateeya says:

      രഘുനാഥന്‍ജി,

      ഈ ബ്ലോഗിന് നല്കുന്ന പ്രോത്സാഹനത്തിന് നന്ദി.

      ഈ രണ്ടു പുസ്തകങ്ങള്‍ എന്റെ മനസ്സിലുമുണ്ട്. ഗീതാരഹസ്യത്തിന്റെ ഇംഗ്ലീഷും, ഹിന്ദിയും ഞാന്‍ http://hinduebooks.blogspot.com/ ല്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഗീതാരഹസ്യം ആചാര്യ നരേന്ദ്രഭൂഷണ്‍ മലയാളത്തിലേയ്ക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ടെന്ന് വായിച്ചു. എന്നാല്‍ അത് ഇതുവരെ കണ്ടിട്ടില്ല. ഔട്ട് ഓഫ് പ്രിന്റ് ആണോ എന്നും അറിയില്ല. മാത്രമല്ല അത് ഡിജിറ്റൈസ് ചെയ്യുവാന്‍ പ്രസാധകരുടെ അനുമതിയും വേണ്ടി വരും. ഞാന്‍ ശ്രമിച്ചുനോക്കാം. രഘുനാഥന്‍ജിയ്ക്ക് വല്ല കണക്ഷണ്‍സ് ഉണ്ടെങ്കില്‍ സഹായിക്കണം എന്നപേക്ഷിക്കുന്നു.

      അനാസക്തിയോഗം മലയാളത്തില്‍ ആരെങ്കിലും പരിഭാഷപ്പെടുത്തിയിട്ടുണ്ടോ എന്നറിയില്ല. അതിനെക്കുറിച്ചും അന്വേഷിക്കേണ്ടിവരും. ആര്‍ക്കെങ്കിലും ഏതെങ്കിലും വിധത്തില്‍ ഈ വിഷയത്തില്‍ സഹായിക്കുവാന്‍ സാധിക്കുമെങ്കില്‍ അതിനായി അപേക്ഷിക്കുന്നു.

    • bharateeya says:

      രഘുനാഥന്‍ജി,

      ഈ ബ്ലോഗിന് നല്കുന്ന പ്രോത്സാഹനത്തിന് നന്ദി.

      ഈ രണ്ടു പുസ്തകങ്ങള്‍ എന്റെ മനസ്സിലുമുണ്ട്. ഗീതാരഹസ്യത്തിന്റെ ഇംഗ്ലീഷും, ഹിന്ദിയും ഞാന്‍ http://hinduebooks.blogspot.com/ ല്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഗീതാരഹസ്യം ആചാര്യ നരേന്ദ്രഭൂഷണ്‍ മലയാളത്തിലേയ്ക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ടെന്ന് വായിച്ചു. എന്നാല്‍ അത് ഇതുവരെ കണ്ടിട്ടില്ല. ഔട്ട് ഓഫ് പ്രിന്റ് ആണോ എന്നും അറിയില്ല. മാത്രമല്ല അത് ഡിജിറ്റൈസ് ചെയ്യുവാന്‍ പ്രസാധകരുടെ അനുമതിയും വേണ്ടി വരും. ഞാന്‍ ശ്രമിച്ചുനോക്കാം. രഘുനാഥന്‍ജിയ്ക്ക് വല്ല കണക്ഷണ്‍സ് ഉണ്ടെങ്കില്‍ സഹായിക്കണം എന്നപേക്ഷിക്കുന്നു.

      അനാസക്തിയോഗം മലയാളത്തില്‍ ആരെങ്കിലും പരിഭാഷപ്പെടുത്തിയിട്ടുണ്ടോ എന്നറിയില്ല. അതിനെക്കുറിച്ചും അന്വേഷിക്കേണ്ടിവരും. ആര്‍ക്കെങ്കിലും എന്തെങ്കിലും ഈ വിഷയത്തില്‍ സഹായിക്കുവാന്‍ സാധിക്കുമെങ്കില്‍ വലിയ ഉപകാരമാകും.

      regards shankara

      • vkbmenon says:

        നമസ്തെ,
        ഗീതാരഹസ്യം സ്വ. ആചാര്യ നരേന്ദ്രഭുഷന്‍ പരിഭാഷപ്പെടുത്തിയത് ഞാന്‍ വായിച്ചതു 1987-ല്‍ ആണ്. അതിന്റെ അനുമതിക്കായി ഞാന്‍ ഒന്നു ശ്രമിച്ചു നോക്കട്ടെ. ആചാര്യജിയുടെ മകന്‍ ശ്രീ വേദപ്രകാശിനെ അറിയാവുന്നതു കൊണ്ടാണ് മരുനാട്ടിലയിട്ടും സാധിക്കുമെന്ന് തോന്നുന്നത്.

        എല്ലാവരോടും ഒരപേക്ഷ. സ്വ. ആചാര്യ നരേന്ദ്രഭുഷന്‍ നടത്തി കൊണ്ടുവന്നിരുന്ന മലയാളത്തിലെ ഒരേഒരു വൈദിക ദാര്‍ശനിക മാസിക “ആര്‍ഷ നാദം” ഇന്നും അദ്ദേഹത്തിന്റെ ഭാര്യ ശ്രീമതി കമലാ നരേന്ദ്രഭുഷനും മകന്‍ ശ്രീ വേദപ്രകാശും നടത്തികൊണ്ട് പോകുന്നുണ്ട്. വെറും 10 രൂപ വിലയുള്ള അതിന്റെ വരിക്കാരാകുവാന്‍ എല്ലാ മലയാളികളോടും അദ്ദേഹത്തിന്റെ ഒരു വിനീത ശിഷ്യനെന്ന നിലയില്‍ അപേക്ഷിക്കുന്നു. ഒരുപാടു സാമ്പത്തിക പരാധീനതകളുള്ള ഒരു വേദപണ്ഡിതന്‍ 40 വര്ഷം നടത്തികൊണ്ടിരുന്ന ശരിയായ വൈദിക മാസികയെയും അദ്ദേഹത്തിന്റെ ആശയങ്ങളെയും തുടര്‍ന്നു കൊണ്ടുപോകാന്‍ നമുക്കൊരുമിക്കം.
        Contact arshanadam@gmail.com

        Arsha Nadam
        P.B. No. 28
        Changannur-689 121
        Kerala

        You can pay to
        S.B.A/c No. 57030732684
        State bank of Travancore, Changannur Branch

        My email id is vkbmenon1965@yahoo.co.in
        Vijay Kumar Menon

        • bharateeya says:

          മേനോന്‍ജി,

          നമസ്തേ,

          “ഗീതാരഹസ്യം” ഇ-ബുക്കായി പ്രസിദ്ധീകരിക്കുവാന്‍ അനുമതിക്കായി ശ്രമിക്കുന്നത് വളരെ നന്നായിരിക്കും. ഒരു പക്ഷെ ആ പുസ്തകത്തിന് അനുമതി കിട്ടുവാന്‍ പ്രയാസമാണെങ്കില്‍ ആചാര്യ നരേന്ദ്രഭൂഷണ്‍ജിയുടെ മറ്റ് ഏതെങ്കിലും കൃതി പ്രസിദ്ധീകരിക്കുവാന്‍ സാധിച്ചാലും മതിയായിരുന്നു.

          ആര്‍ഷനാദത്തെക്കുറിച്ച് താങ്കള്‍ എഴുതിയത് തികച്ചും ശരിയാണ്. ആര്‍ഷഭാരതസംസ്കാരത്തില്‍ അഭിമാനമുള്ള എല്ലാ മലയാളികളും ഈ മാസിക വായിച്ചിരിക്കേണ്ടതുതന്നെയാണ്.

  4. ramachandran ps says:

    Dear Shankara

    English and Hindi links (though you state has been posted), I am not able to see any new link.

    Just for information for checking.

    Ramu

  5. ramu says:

    Thanks very much.

  6. SREELAL says:

    I am Dancing here reading this …just read few pages…no sleep today until I finish this…
    I will come back…Thank you Vishnuji,sankarji n all who worked thanks thanks love you alll :))

    This Book is a priceless treasure…

  7. reghu says:

    my hearty congratulations and sincere gratitude for availing these valuable books. full hearted thanks for your efforts.

  8. M.S.Prabhakaran says:

    Your effort is really appreciable. it will be a light to the world of modern youth as well as old. sincere congratulations.

  9. Girish A V says:

    Hi
    I can not read epub version in my phone … it showing some english characters.. do you have any solution for this
    thanks
    Girish

Leave a Reply to Girish A V