Feed on
Posts
Comments

പുരാണേതിഹാസങ്ങള്‍: ഭാരതീയജീവിതദര്‍ശനമനുസരിച്ച് മനുഷ്യജീവിതത്തിന് നാല് പുരുഷാര്‍ത്ഥങ്ങള്‍ അഥവാ ലക്ഷ്യങ്ങളാണുള്ളത് – ധര്‍മ്മം, അര്‍ത്ഥം, കാമം, മോക്ഷം എന്നിവയാണവ. നാലു പുരുഷാര്‍ത്ഥങ്ങളെയും നേടുവാന്‍ മനുഷ്യനെ പ്രാപ്തനാക്കുക എന്നതാണ് വേദങ്ങള്‍, ഉപവേദങ്ങള്‍, പുരാണേതിഹാസങ്ങള്‍, സ്മൃതി മുതലായ എല്ലാ ശാസ്ത്രങ്ങളുടെയും ലക്ഷ്യം. വേദങ്ങളുടെ സാരമെന്തെന്ന് സാമാന്യജനങ്ങള്‍ക്ക് കഥകളിലൂടെ മനസ്സിലാക്കിക്കൊടുക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് പുരാണേതിഹാസങ്ങള്‍ രചിക്കപ്പെട്ടിട്ടുള്ളത്. ഇക്കാര്യം വ്യാസമഹര്‍ഷി മഹാഭാരതത്തിലെ താഴെ പറയുന്ന ശ്ലോകത്തിലൂടെ സൂചിപ്പിക്കുന്നുണ്ട്.

ഇതിഹാസപുരാണാഭ്യാം വേദം സമുപബൃംഹയേത്, ബിഭേത്യല്പശ്രുതാത് വേദോ മാമയം പ്രഹരിഷ്യതി” – മഹാഭാരതം 1.1.267 (ഇതിഹാസപുരാണങ്ങളിലൂടെ വേദങ്ങളെ വിശദീകരിക്കേണ്ടതാണ്. അല്പമാത്രമായ ശാസ്ത്രജ്ഞാനമുള്ള ഒരാളെക്കാണുമ്പോള്‍, “ഇവന്‍ എന്നെ പ്രഹരിക്കും” എന്നു കരുതി വേദം ഭയപ്പെടുന്നു). വേദങ്ങളെ ശരിയായി മനസ്സിലാക്കുവാന്‍ പുരാണേതിഹാസങ്ങളുടെ പഠനം നമ്മെ പ്രാപ്തരാക്കുന്നു എന്നുതന്നെയാണ് ഇതില്‍നിന്നു മനസ്സിലാക്കേണ്ടത്.

വാല്മീകീ രാമായണം: ആദികാവ്യമായ രാമായണം രചിച്ചത് ആദികവിയായ വാല്‍മീകിയാണെന്ന കാര്യം പ്രശസ്തമാണ്. ധര്‍മ്മത്തിന്റെ മൂര്‍ത്തിമദ്ഭാവമായ ശ്രീരാമന്റെ ചരിതം മനുഷ്യരാശിയുടെ മുന്നില്‍വെയ്ക്കുന്നതിലൂടെ ധര്‍മ്മത്തിന്റെ മഹത്വം നമ്മെ പഠിപ്പിക്കുവാനാണ് വാല്മീകി ശ്രമിച്ചത്. മോക്ഷമാണ് പരമപുരുഷാര്‍ത്ഥം. എന്നാല്‍ ദൈനംദിനജീവിതത്തില്‍ ഏറ്റവും പ്രാധാന്യം ധര്‍മ്മത്തിനാണെന്നാണ് രാമായണവും മഹാഭാരതവും പഠിപ്പിക്കുന്നത്. ധര്‍മ്മമാണ് സമൂഹത്തെ നിലനിര്‍ത്തുന്നത്. രാജാവായി വാഴിക്കപ്പെടേണ്ടതിന്റെ തലേദിവസം പതിനാലു വര്‍ഷത്തെ വനവാസത്തിനു പോകുവാനാണ് തന്റെ വിധി എന്നറിഞ്ഞപ്പോള്‍ അല്പം പോലും പരിഭവമോ, പ്രതിഷേധമോ കൂടാതെ പിതൃശാസനത്തെ ശിരസാ വഹിക്കുവാനും, രാവണവധത്തിനുശേഷം വിഭീഷണന്‍ രാവണന്റെ ശവസംസ്കാരക്രിയ ചെയ്യുവാന്‍ മടിച്ചുനിന്നപ്പോള്‍ “മരണാന്താനി വൈരാണി” (ശത്രുത മരണത്തോടെ അവസാനിക്കുന്നു) എന്നോര്‍മ്മിപ്പിച്ചുകൊണ്ട് വിഭീഷണനെ ഉപദേശിക്കുവാനും കഴിഞ്ഞത് ശ്രീരാമന്റെ ധര്‍മ്മനിഷ്ഠയുടെ ഉത്തമോദാഹരണമാണ്. “രാമോ വിഗ്രഹവാന്‍ ധര്‍മ്മഃ” (ധര്‍മ്മം ആള്‍രൂപമെടുത്തതാണ് ശ്രീരാമന്‍) എന്നു കവി വാഴ്ത്തിയതും അതുകൊണ്ടുതന്നെയാണ്.

വാല്മീകീ രാമായണം സുന്ദരകാണ്ഡം ഇ-ബുക്ക്: ഈ ബ്ലോഗ് സന്ദര്‍ശിക്കുന്ന എല്ലാവര്‍ക്കും ഇതിനകം ചിരപരിചിതനായ രാമചന്ദ്രന്‍ (രാമു വേദാന്ത) ആണ് വാല്മീകീ രാമായണം സമ്പൂര്‍ണ്ണമായി മലയാളത്തില്‍ ഡിജിറ്റൈസ് ചെയ്യുക എന്ന ഭാരിച്ച ഉത്തരവാദിത്വം സ്വയം ഏറ്റെടുത്ത് നിര്‍വ്വഹിക്കുന്നത്. ആറായിരത്തിലധികം പേജുകള്‍ സ്കാന്‍ ചെയ്യുന്നതിനുള്ള ധനവ്യയവും, ആ ഇമേജുകളെല്ലാം പ്രത്യേക സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് വളരെയധികം മേന്മയുള്ള പുതിയ പുസ്തകം പോലെയാക്കി മാറ്റുവാനാവശ്യമായ പ്രയത്നവും, അതിനായി ചെലവഴിക്കുന്ന സമയവും എത്രമാത്രമാണെന്ന കാര്യം നമുക്കെല്ലാം ഊഹിക്കാവുന്നതേയുള്ളൂ. ഇതിനകം ബാലകാണ്ഡം മുതല്‍ സുന്ദരകാണ്ഡം വരെയുള്ള ഭാഗങ്ങളുടെ പി.ഡി.എഫ്. രാമു തയ്യാറാക്കിക്കഴിഞ്ഞു. ബാക്കി ഭാഗങ്ങളും അധികം വൈകാതെതന്നെ വായനക്കാരുടെ മുമ്പിലെത്തും.

കടപ്പാട്: മലയാളത്തിലുള്ള സമ്പൂര്‍ണ്ണ വാല്മീകീരാമായണം ഇന്റര്‍നെറ്റിലെത്തിക്കുക എന്ന മഹായജ്ഞത്തിനായി ധനവും അമൂല്യമായ സമയവും ചെലവഴിച്ചു പ്രയത്നിക്കുന്ന രാമചന്ദ്രനോടുള്ള നിസ്സീമമായ കടപ്പാട് ഈ സന്ദര്‍ഭത്തില്‍ രേഖപ്പെടുത്തുന്നു. ഇനിയും അനേകം മഹദ്ഗ്രന്ഥങ്ങള്‍ ഇ-ബുക്കുകളായി മലയാളികള്‍ക്കു കാഴ്ചവെയ്ക്കുവാന്‍ രാമുവിനു അവസരമുണ്ടാകട്ടെ എന്നു സര്‍വേശ്വരനോടു പ്രാര്‍ത്ഥിക്കുന്നു. അതോടൊപ്പം വാല്മീകീരാമായണം ഇ-ബുക്കിന് അതിമനോഹരമായ കവര്‍ ഡിസൈന്‍ ചെയ്ത സുഗേഷ് ആചാരിയോടും ഹൃദയംഗമമായ നന്ദി പ്രകടിപ്പിക്കുന്നു.

ഡൗണ്‍ലോഡ് ലിങ്ക്

39 Responses to “ശ്രീമദ് വാല്മീകീ രാമായണം സുന്ദരകാണ്ഡം മലയാളപരിഭാഷ Srimad Valmiki Ramayana Malayalam – Sundarakandam”

  1. raamu says:

    Thanks to Sri Sankaran and Sri Sugesh Achari (for the beautifully designed cover page).

  2. BALA says:

    pages 79 to 118 could not be opened of this sundarakandam
    HARI OM

  3. bharateeya says:

    Bala,

    Thanks a lot for informing me about this. I have added the missing pages to the Sundarakandam PDF. You may download it now.

  4. BALA says:

    Hari Om
    Many thanks for the updated version of Sundarakandam. My sincerest thanks for this noble task. Pranams
    Bala Viswanath/Singapore

  5. പ്രജിത്ത്.വി says:

    എന്തുകൊണ്ടാണ് പുതിയ പോസ്റ്റികള് വൈകുന്നത്.

    • bharateeya says:

      പ്രജിത്,

      താങ്കള്‍ ആത്മാര്‍ത്ഥമായിട്ടാണ് ഇതു ചോദിച്ചതെന്നു കരുതി ഞാന്‍ വിശദമായി മറുപടി എഴുതട്ടെ. ഇതിനു ചുരുക്കി മറുപടി എഴുതുവാന്‍ പ്രയാസമാണ്. ശരിയ്ക്കും താല്പര്യമില്ലെങ്കില്‍ മുഴുവന്‍ വായിക്കണമെന്നില്ല. മറ്റു പലരുടെയും മനസ്സില്‍ ഇതേ ചോദ്യമുണ്ടായിരിക്കും. അവര്‍ക്കും ഇതൊരു മറുപടിയാകുമല്ലോ.

      ഒരു പുതിയ ഇ-ബുക്ക് തയ്യാറാക്കുന്നതിനു പല ഘട്ടങ്ങളുണ്ട്.

      ആദ്യം ആ പുസ്തകം സ്കാന്‍ ചെയ്യണം.
      അതിനു ശേഷം ടൈപ്പു ചെയ്യുവാന്‍ സന്നദ്ധത പ്രകടിപ്പിക്കുന്ന എല്ലാ വോളണ്ടിയര്‍മാര്‍ക്കും അവര്‍ ചെയ്യുവാന്‍ തയ്യാറുള്ള അത്രയും പേജുകള്‍ അയച്ചു കൊടുക്കണം.

      അവര്‍ സമയത്തിന് അതു തിരികെ നല്കിയില്ലെങ്കില്‍ അവരെ വീണ്ടും ഓര്‍മ്മിപ്പിക്കണം. പിന്നെയും അവരില്‍നിന്നു പ്രതികരണമില്ലെങ്കില്‍ വേറൊരാളെ കണ്ടുപിടിച്ച് ആ പേജുകള്‍ അയാളെ ഏല്പിക്കണം.

      എല്ലാ പേജുകളും ടൈപ്പ് ചെയ്തുകഴിഞ്ഞശേഷം, പ്രൂഫ്റീഡിങ്ങ് ചെയ്യണം.

      ഒടുവില്‍ അവയെല്ലാം ചേര്‍ത്ത് ഇ-ബുക്കായി ഫോര്‍മാറ്റു ചെയ്യണം. അതിനു ഉചിതമായ ഒരു മുഖവുരയും എഴുതണം.

      എത്രമാത്രം ജോലി ഒരു ഇ-ബുക്കിന്റെ പിന്നിലുണ്ടെന്ന് ഇതില്‍നിന്നും മനസ്സിലാകുമല്ലോ. പ്രൂഫ്റീഡിങ്ങാണ് ഏറ്റവും കഠിനമായ ജോലി. ഒരാള്‍മാത്രം എത്ര ശ്രദ്ധിച്ചു നോക്കിയാലും ടൈപ്പിങ്ങില്‍വന്ന തെറ്റുകളെല്ലാം കണ്ടെത്താനാവില്ല. പ്രൂഫ് റീഡിങ്ങ് ഏല്‍ക്കുന്ന മിക്കപേരും അതു പൂര്‍ത്തിയാക്കാതിരിക്കുകയാണു പതിവ്. അവരെ ഓര്‍മ്മിപ്പിച്ചുതന്നെ ഞാന്‍ പലപ്പോഴും മുഷിഞ്ഞുപോകാറുണ്ട്. ചിലപ്പോള്‍ അതുകാരണം സുഹൃത്തുക്കള്‍ ശത്രുക്കളായി മാറുകയും ചെയ്യും. വോളണ്ടിയര്‍മാരെക്കൊണ്ടു ജോലിയെടുപ്പിക്കുന്നത് വളരെയധികം മനസ്സു മടുപ്പിക്കുന്ന ഒരു പണിയായിട്ടാണ് എനിക്കു ചിലപ്പോഴൊക്കെ തോന്നാറുള്ളത്.

      ഇതുവരെ തുടങ്ങിവെച്ച പ്രോജക്ടുകളില്‍ ഇപ്പോള്‍ മനുസ്മൃതി മാത്രമാണ് ചെയ്തുതീര്‍ക്കുവാനായി ബാക്കിനില്‍ക്കുന്നത്. ജനുവരിയില്‍ തന്നെ അതു മുഴുവന്‍ ടൈപ്പു ചെയ്തു കഴിഞ്ഞു. പക്ഷേ സംസ്കൃതശ്ലോകങ്ങളും അവയുടെ അര്‍ത്ഥവും വളരെ സൂക്ഷ്മമായി പരിശോധിക്കേണ്ടിയിരുന്നതുകൊണ്ടാണ് ഇത്രയും വൈകിയത്. ഇനിയും കുറഞ്ഞത് ഒരു മാസമെങ്കിലും അതു തീര്‍ക്കുവാന്‍ വേണ്ടി വരുമെന്നു തോന്നുന്നു. കഴിഞ്ഞ ഒരു മാസമായി ശ്രീ മുകുന്ദന്‍ നായര്‍ ഇക്കാര്യത്തില്‍ വളരെയധികം സഹായിക്കുന്നുണ്ട്. അദ്ദേഹം ഇതിനകം നാല് അദ്ധ്യായങ്ങള്‍ പ്രൂഫ് നോക്കിക്കഴിഞ്ഞു.

      ഇ-ബുക്ക് പ്രോജക്ട് വൈകുന്നതിനു മുഖ്യകാരണം ഉത്തരവാദിത്തത്തോടെ പ്രൂഫ് നോക്കുവാന്‍ തയ്യാറുള്ള വോളണ്ടിയര്‍മാര്‍ ലഭ്യമല്ലാത്തതാണ്. ഇക്കാര്യത്തില്‍ അല്പമെങ്കിലും പരിചയമുള്ളവര്‍ മുന്നോട്ടുവന്നാല്‍ ഇ-ബുക്ക് പ്രോജക്ടിനു അതു വളരെയധികം ഊര്‍ജ്ജം നല്കും.

      കുറച്ചു ദിവസങ്ങള്‍ക്കകം ഋഗ്വേദം, രാമചരിതമാനസം എന്നിവയുടെ ഇ-ബുക്കുകള്‍ ഈ ബ്ലോഗില്‍ പോസ്റ്റ് ചെയ്യാനാകുമെന്നു പ്രതീക്ഷിക്കുന്നു. അവയുടെ മിനുക്കുപണികള്‍ നടന്നുകൊണ്ടിരിക്കുന്നു.

      • Mohan Raj says:

        Sir,
        i am ready to do these type of work because i am very interesting area,
        now i am doing in malayalam typing and mistake checking . any work please sent to my email or address
        Mohan Raj S N
        Project Associate
        Dept of CEN
        Amrita University
        Ettimadai, Coimbatore, 641112
        mail: snmohanraj@gmail.com

      • Vrinda K N says:

        സർ

        എനിക്കി മലയാളം ബുക്ക് വർക്ക് ഏറ്റെടുത്തു ചെയ്യുന്നതിൽ താല്പര്യമുണ്ട്. ISM സോഫ്റ്റ്വെയർ ആണ് ഞാൻ ഉപയോഗിക്കുന്നത്. പ്രുഫ് റീഡിങ് നും എനിക്ക് താല്പര്യമുണ്ട്. അവസരങ്ങൾ ഉണ്ടെങ്കിൽ തരുമെന്ന് പ്രതീക്ഷിക്കുന്നു.

        എന്ന്
        വൃന്ദ കെ.എൻ
        മൂത്തേടത് മന
        ഷൊർണുർ -2

        പാലക്കാട്
        ഫോൺ – 9744955355

  6. Manoj Kumar says:

    I was searching for this transilation of Sundarakandam for last many years. Thanks for publishing this. Page 32-69 are missing in online reading. God bless you.-Manoj/Bangalore

    • bharateeya says:

      Manoj,

      This happened because the pdf that was uploaded first did not have those pages. Though we uploaded a complete pdf later, archive.org has retained the old version for online reading. Since all these matters are automated at archive.org, there is no chance of updating the file used for online reading. Sorry for the inconvenience.

  7. Manoj says:

    Dear Bharateeya,
    Thanks for the reply. If there is limitation in uploading there, you can do a favour to me. You can upload the whole pdf file to http://www.sendspace.com and send me the link to download. Upto 300MB it is free. I hope the Valmiki Sundarakandam is less than that size. Send the link details of sendspace to my e-mail ID. Only those who know the link can access it.
    God bless you.
    Regards,
    Manoj/Bangalore

  8. Manoj says:

    Dear Bharateeya,
    Yes now complete sundarakandam available. Thanks for your efforts. Wish if you can upload more translations & commentaries of Sundarakandam.
    Lord Hanuman bless you.
    Regards,
    Manoj/Bangalore

  9. bhattathiri says:

    മൂലകൃതിയായ വാല്മീകി രാമായണത്തില്‍ നിന്നും വ്യത്യസ്തമായി ആദ്ധ്യാത്മികതയെ എഴുത്തച്ഛന്‍ തന്റെ രാമായണത്തില്‍ തിരുകികയറ്റിയിട്ടുണ്ട്. വ്യാസവിരചിതമെന്നു കരുതപ്പെടുന്ന സംസ്കൃതത്തിലെ അദ്ധ്യാത്മരാമായണത്തിന്റെ ഭാഷാനുവാദമാണ് എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണം. അദ്ധ്യാത്മരാമായണം ശ്രീരാമനെ സാക്ഷാല്‍ ഈശ്വരനായി ചിത്രീകരിക്കുകയും അദ്ധ്യാത്മ വിഷയങ്ങളിലുള്ള കൂടുതല്‍ അറിവ് പകര്‍ന്നു നല്‍കുകയും ചെയ്യുന്നു. അതുകൊണ്ടായിരിക്ക‍ാം അദ്ധ്യാത്മരാമായണം കിളിപ്പാട്ട് മലയാളികളുടെയിടയില്‍ ഇത്ര പ്രസിദ്ധമായത്. കൂടാതെ വായനാശീലവും ഭാഷാപരിജ്ഞാനവും കൂടാന്‍ എഴുത്തച്ഛ‍ന്റെ രാമായണം സഹായിക്കുന്നുണ്ട്.

  10. rajesh says:

    മലയാളത്തില്‍ എന്താണ് ടൈപ്പ് ചെയേണ്ടത്? എനിക്ക് അയച്ച തരൂ എന്നാല്‍ കഴിയുന്നത് ഞാന്‍ ചെയ്ത് തരാം…

  11. Sangeeth says:

    How do I get Malayalam fonts for epub version of this book ?

  12. Kesavan says:

    namasthe
    how do i get adhyathma ramamayanam with story malayalam

    thanks

  13. Unnikrishnan says:

    I tried to download the Raamaayanam. But always getting the message the site can not be accessed.

    I have changed the DNS server address and restarted. But the same condition

    Can you please have your suggestions. I wanted to read Raamayanam in this month

  14. arun suresh says:

    Hanuman surya bhagavnte makale kalyanam kazhichitundo??pls reply

  15. Dear Sir,
    I would like to do proof reading. If required you can contact me. I will be happy. My contact number is 9645147735.

  16. Nataraj says:

    Sir,

    I would like to do data conversion job as well as proof reading. If you can provide the same, I will be highly grateful.

    Thanks

    Nataraj

  17. Akhilraj.R says:

    സുന്ദര കാണ്ഡം 5 -36 -41 ഇങ്ങനെ ഒന്നുണ്ടോ? ഉണ്ടെങ്കിൽ ഒന്ന് വിവരിക്കാമോ?

    • bharateeya says:

      Akhilraj, Your question is not clear. If you mean Sundara Kanda chapter 5, verses 35 to 41, this chapter has only 27 verses. If you mean chapter 36, verse 41 of Sundarakanda, I don’t see anything that needs explanation there. So, please make your question clear.

  18. sneha babu says:

    Adipoli

  19. Sunitha Nair says:

    How to read or download, I don’t understand, please help

  20. Sunitha Nair says:

    എങ്ങനെയാ download ചെയ്തു വായിക്കുന്നത് .എനിക്ക് ഡൗൺലോഡ് ലിങ്ക് കാണുന്നില്ല . മൊബലിൽ വായിക്കുവാൻ സാധിക്കില്ലേ ഒന്ന് പറഞ്ഞു തരു

  21. SUBHA RAJAN says:

    സർ

    എനിക്കി മലയാളം ബുക്ക് വർക്ക് ഏറ്റെടുത്തു ചെയ്യുന്നതിൽ താല്പര്യമുണ്ട്. ISM സോഫ്റ്റ്വെയർ ആണ് ഞാൻ ഉപയോഗിക്കുന്നത്. പ്രുഫ് റീഡിങ് നും എനിക്ക് താല്പര്യമുണ്ട്. അവസരങ്ങൾ ഉണ്ടെങ്കിൽ തരുമെന്ന് പ്രതീക്ഷിക്കുന്നു.

    എന്ന്
    SUBHA RAJAN
    PAIKKATTU HOUSE
    ALOOR P O
    THRISSUR
    PIN 680683
    MOBILE – 9747851644

  22. Aathi says:

    Download ചെയ്തതിനു ശേഷം വർക് ആവുന്നില്ല

  23. NARAYANANKUTTY. R says:

    ഞാന്‍ഒരു ഗ്രാഫിക് ഡിസൈനറാണ്. മാഗസിനുകള്‍ , ന്യൂസ് ലെറ്ററുകള്‍, ബ്രോഷറുകള്‍ മുതലായവ വളരെയധികം ചെയ്തിട്ടുണ്ട്. ഏകദേശം 30 വര്‍ഷത്തോളമായി ഈ ഫീല്‍ഡിലുണ്ട. മിക്ക സേഫ്റ്റുവെയരുകളും അനായാസേന കൈകാര്യെ ചെയ്യാന്‍ കഴിയും. മലയാളത്തില്‍ പഴയ ലിപിയിലുള്ള ഒരു സോഫ്റ്റ് വെയര്‍കൂടി എന്‍റെ കൈവശമുണ്ട്. വീട്ടിലിരുന്നുകൊണ്ട് ചെയ്യാനുള്ള ബുക്ക് വര്‍ക്കുകളും മറ്റും അയച്ചുതരുകയാണെങ്കില്‍ ചെയ്തു തരാം. മലയാളം, ഇംഗ്ലീഷ്, സംസ്കൃതം, ഹിന്ദി, തമിഴ് തുടങ്ങിയ ഭാഷ കളിലെല്ലാം ജോലി ചെയ്തു തരാം.

  24. Sudhish says:

    Do anyone know source of the below.

    अपि स्वर्णमयी लंका न मे लक्ष्मण रोचते
    जननी जन्मभूमिश्च स्वर्गादपि गरीयसी

    Pranamas!

  25. Sneha says:

    Hello,

    I was looking for Malayam version of sundarakandam with its meaning. Does this PDF have meaning of every verse? I cannot read malayalam myself. Kindly do reply.

Leave a Reply to Nataraj