Feed on
Posts
Comments

ഋഗ്വേദം: മാനവരാശിയുടെ ചരിത്രത്തില്‍ ഋഗ്വേദത്തിനും, വേദസാഹിത്യനൊട്ടാകെയുമുള്ള സ്ഥാനം അദ്വിതീയമാണ്. ഉത്കൃഷ്ടവും ഉദാത്തവുമായ ചിന്തകളുടെയും ദര്‍ശനത്തിന്റെയും ഒരു അക്ഷയനിധിയാണ് ഋഗ്വേദം. ഒന്നാം മണ്ഡലത്തിലെ (1.89.1) “ആ നോ ഭദ്രാഃ ക്രതവോ യന്തു വിശ്വതഃ” (നല്ല ചിന്തകള്‍ വിശ്വത്തിലെ എല്ലാ ദിക്കുകളില്‍നിന്നും വന്നുചേരട്ടെ) എന്ന പ്രാര്‍ത്ഥനയില്‍നിന്നു തുടങ്ങി പത്താം മണ്ഡലത്തിലെ (10.191.2) “സംഗച്ഛധ്വം സംവദധ്വം സംവോ മനാംസി ജാനതാം ദേവാഭാഗം യഥാപൂര്‍വേ സഞ്ജനാനാ ഉപാസതേ” (നിങ്ങള്‍ ഒന്നിച്ചു ചേരുവിന്‍, ഏക രൂപത്തില്‍ സ്തുതിക്കുവിന്‍, നിങ്ങള്‍ ഏകമനസ്സുള്ളവരാകുവിന്‍, ദേവന്മാര്‍ ഏകമനസ്കരായി യജ്ഞത്തില്‍നിന്നുംഹവിസ്സ് സ്വീകരിക്കുന്നതുപോലെ നിങ്ങളും ഏകമനസ്സുള്ളവരായി ധനാദികളെ സ്വീകരിക്കുന്നവരാകുവിന്‍) വരെയുള്ള മന്ത്രങ്ങളില്‍നിന്നും എല്ലാ തരത്തിലുമുള്ള വിഭാഗീയചിന്തകളില്‍നിന്നും തികച്ചും മുക്തമായ ഒരു മാനവരാശിയെയാണ് വേദം വിഭാവനചെയ്യുന്നതെന്നു വ്യക്തമാകുന്നു.

ഋഗ്വേദം അര്‍ത്ഥസഹിതം ഇ-ബുക്ക് – ഋഗ്വേദം ആദ്യമായി മലയാളത്തില്‍ പരിഭാഷപ്പെടുത്തിയത് മഹാകവി വള്ളത്തോളാണ്. മഹാകവിയുടെ പരിഭാഷയും അതിനുശേഷം പ്രസിദ്ധീകരിക്കപ്പെട്ട എല്ലാ പരിഭാഷകളും എല്ലാം തന്നെ ഇന്നും പബ്ലിക്ഡൊമെയ്നില്‍ വന്നുചേര്‍ന്നിട്ടില്ലാത്ത സ്ഥിതിയ്ക്ക് പകര്‍പ്പവകാശം ഉള്ളവരുടെ അനുവാദം കൂടാതെ അവയൊന്നും ഡിജിറ്റൈസ് ചെയ്യുവാന്‍ സാദ്ധ്യമല്ല. അതേസമയം, ഋദ്വേദം അര്‍ത്ഥസഹിതം ഇ-ബുക്കായി പോസ്റ്റ് ചെയ്യണമെന്ന ആഗ്രഹവും വളരെ നാളായി മനസ്സിലുണ്ടായിരുന്നു. അതു സഫലമാകുവാനുള്ള അവസരമൊരുക്കിയത് വിഷ്ണുജിയാണ്. കഴിഞ്ഞ വര്‍ഷം വിഷ്ണുജി അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ (സുപ്രസിദ്ധ ഗ്രന്ഥകര്‍ത്തൃദമ്പതികളായ ശ്രീ. വി. ബാലകൃഷ്ണനും, ശ്രീമതി ആര്‍. ലീലാദേവിയും) രചിച്ച ഋഗ്വേദപരിഭാഷയുടെ ഫയലുകള്‍ എനിക്ക് അയച്ചു തന്നു. അതില്‍ അവസാനത്തെ 80-ഓളം പേജുകള്‍ ഇല്ലായിരുന്നു. കുറച്ചുനാളുകള്‍ക്കുശേഷം അദ്ദേഹം തന്നെ ആ പേജുകളും ടൈപ്പ് ചെയ്യിച്ച് അയച്ചുതന്നു. ഋഗ്വേദം ഇ-ബുക്കിന്റെ ചില മിനുക്കുപണികള്‍ മാത്രമേ എനിക്ക് ചെയ്യേണ്ടതായി ഉണ്ടായിരുന്നുള്ളു. “ഋഗ്വേദം അര്‍ത്ഥസഹിതം” എന്ന അമൂല്യമായ ഈ കൃതി ഇ-ബുക്ക് രൂപത്തില്‍ മലയാളം ഇ-ബുക്ക്സ് ബ്ലോഗിലൂടെ ആദ്ധ്യാത്മികജിജ്ഞാസുക്കള്‍ക്കായി സമര്‍പ്പിക്കുവാന്‍ അനുമതി നല്‍കിയ ശ്രീ. വിഷ്ണുജിയോടുള്ള ഹാര്‍ദ്ദമായ നന്ദിയും ഗ്രന്ഥകര്‍ത്താക്കളോടുള്ള നിസ്സീമമായ ആദരവും ഇവിടെ രേഖപ്പെടുത്തുന്നു.

ഡൗണ്‍ലോഡ് “ഋഗ്വേദം അര്‍ത്ഥസഹിതം” ഇ-ബുക്ക്

30 Responses to “ഋഗ്വേദം അര്‍ത്ഥസഹിതം – വി. ബാലകൃഷ്ണന്‍ ആര്‍. ലീലാദേവി Rig Veda with Malayalam Translation by V Balakrishnan & Dr R Leeladevi”

  1. ramu says:

    വിഷ്ണുജിയുടെ സമ്മനസ്സിനു കോടി കോടി പ്രമാണങ്ങള്‍ .

  2. Raghunadhan.V. says:

    നമസ്തേ ,
    ശങ്കര്‍ജിയ്ക്കും ,വിഷ്ണുവിനും ഹൃദയം നിറഞ്ഞ നന്ദി.

  3. A.V.K. Raman says:

    I shall eternally remain indebted to Vishnuji and other persons connected with gifting out this invaluable treasure. Regards.

  4. RAADHEESH.S says:

    നല്ല മനസിന്‌ നല്ല കാലം …… ആശംസകള്‍…

  5. sugesh says:

    പ്രണാമം മഹാത്മക്കളേ…. കോടി കോടി പ്രണാമം

  6. sumesh says:

    thanks

  7. sanal says:

    വിഷ്ണുജിയുടെ സമ്മനസ്സിനു പ്രണാമം…
    i am actually waited for this time. thanks a lot

  8. roopesh says:

    Please help me

    how to download this one , i tried many time – when i click one page open but there is no download option
    http://archive.org/details/RigVeda_with_malayalam_translation_-_v_balakrishnan__dr_r_leeladevi

  9. Ajayakumar says:

    ഇതു ഡ്വൌൺലോഡ് ചെയ്യാൻ എനിക്കു സാധിക്കുന്നില്ല? എന്തു ചെയ്യണം ?

    • bharateeya says:

      അജയകുമാര്‍,

      പോസ്റ്റിന്റെ താഴെ കാണുന്ന “ഡൗണ്‍ലോഡ് ലിങ്ക്”ല്‍ ക്ലിക്ക് ചെയ്താല്‍ ഡൗ‍ണ്‍ലോഡ് പേജ് തുറക്കും. ഈ പേജിന്റെ ഇടതുവശത്തുള്ള ബാറില്‍ പി.ഡി.എഫ്. എന്നൊരു ലിങ്ക് കാണാം. അവിടെ “റൈറ്റ് ക്ലിക്ക്” ചെയ്ത് ഇ-ബുക്ക് കംപ്യൂട്ടറിലേയ്ക്ക് സേവ് ചെയ്യാം.

  10. dinesh says:

    ഞാൻ ഇത്തരം ബുക്കുകൾ വായിക്കാൻ ഇഷ്ടപ്പെടുന്നു

  11. visakh says:

    sir,
    Could you please let me know the availability of book “ADITYA PURANAM” by V.Balakrishnan and R. Leela Devi .
    Regards
    M.VISAKH

  12. സുരേഷ്കുമാര്‍ says:

    ഞാന്‍ ലീലദേവി ടീച്ചറുടെ ഒരു വിദ്യാര്‍ത്ഥി ആയിരുന്നു പക്ഷേ ഈ സൈറ്റില്‍നിന്നാണ്‌ അറിയുന്നത് ടീച്ചര് ‍ഇത്രയും വലിയ ഒരു എഴുത്തുകാരി ആണ് എന്നത്

  13. Pratheesh says:

    Its Great

  14. Dinesh says:

    very good.

  15. VALSALA UNNI says:

    പ്രണാമം മഹാത്മക്കളേ…. കോടി കോടി പ്രണാമം

    can i get this book by vpp… what is the cost. pl let me know…

  16. ATHIRA says:

    pls sent ,10 mandala,90suktam,7mandra,pleasemail that

  17. VIMAL VIJAYAN says:

    Thanks for the effort
    Waiting for publishing of yajur veda & sama veda

  18. Biju says:

    ഇത് e-book റീഡറുകളിൽ വായിക്കാൻ തക്ക വിധം AZW3, EPUB, MOBI അങ്ങനെയുള്ള ഫോർമാറ്റുകളിൽ ലഭ്യമാണോ ?

  19. satheesh gopi says:

    ee sevanam cheytha bala-leela dampathikalkkum athu pdf aakki thannu sahayicha makan vishnujikkum ivite punaprakashipicha sahodarangalkkum pranaamam. iniyum pratheekshikkunnu.

  20. sukumaran says:

    പ്രണാമം മഹാത്മക്കളേ…. കോടി കോടി പ്രണാമം

Leave a Reply