ഭാഗവതപുരാണം: മഹാപുരാണങ്ങളില്‍വെച്ച് ഏറ്റവുമധികം പ്രചാരമാര്‍ജ്ജിച്ചിട്ടുള്ള പുരാണമാണ് ശ്രീമദ് ഭാഗവതം. പന്ത്രണ്ടു സ്കന്ധങ്ങളിലായി ഭഗവാന്‍ മഹാവിഷ്ണുവിന്റെ ദശാവതാരകഥകള്‍ ഭാഗവതത്തില്‍ അത്യന്തം ആകര്‍ഷണീയമായി വര്‍ണ്ണിച്ചിരിക്കുന്നു. അവയില്‍ ശ്രീകൃഷ്ണാവതാരകഥ വര്‍ണ്ണിക്കുന്ന ദശമസ്കന്ധം ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്നു. ശ്രീമദ് ഭാഗവതം ശ്രീകൃഷ്ണന്റെ പ്രത്യക്ഷരൂപം തന്നെയാണ് എന്ന് ഭാഗവതമാഹാത്മ്യം ഉദ്ഘോഷിക്കുന്നു – “ശ്രീമദ് ഭാഗവതാഖ്യോഽയം പ്രത്യക്ഷഃ കൃഷ്ണ ഏവ ഹി.“
വേദങ്ങളുടെ സാരം തന്നെയാണ് ശ്രീമദ് ഭാഗവതം. വേദപഠനത്തിന് അവസരം ലഭിക്കാത്ത ജനകോടികള്‍ക്ക് വേദസാരം ഗ്രഹിക്കുവാനും സകലപുരുഷാര്‍ത്ഥങ്ങളും പ്രാപിച്ച് ജീവിതം സഫലമാക്കുവാനും കഴിയട്ടെ എന്ന ലക്ഷ്യത്തോടെയാണ് വ്യാസമഹര്‍ഷി ഭാഗവതം രചിച്ചത്. “വേദമാകുന്ന കല്പവൃക്ഷത്തില്‍ ഉണ്ടായതും ശ്രീശുകബ്രഹ്മര്‍ഷിയുടെ തിരുമുഖത്തുനിന്നും ഉതിര്‍ന്നുവീണതും അമൃതമയവും രസപൂര്‍ണവുമായ ഫലമത്രേ ശ്രീമദ്ഭാഗവതം. രസികന്മാരും ആസ്വാദകരുമായ ഭക്തന്മാര്‍ അതു വീണ്ടും വീണ്ടും നകര്‍ന്നുകൊള്ളട്ടെ” എന്നു വ്യാസമഹര്‍ഷി ആഹ്വാനം ചെയ്യുന്നു –
നിഗമകല്പതരോര്‍ ഗളിതം ഫലം ശുകമുഖാദമൃതദ്രവസംയുതം
പിബത ഭാഗവതം രസമാലയം മുഹുരഹോ രസികാ ഭൂവി ഭാവുകാഃ
ശ്രീമദ് ഭാഗവതം ഇ-ബുക്ക്: അന്വയവും പരിഭാഷയുമടങ്ങുന്ന ശ്രീമദ് ഭാഗവതത്തിന്റെ എല്ലാ ഭാഗങ്ങളുടെയും സ്കാന്‍ ചെയ്ത പി.ഡി.എഫ്. ഫയലുകള്‍ ഏതാനും ആഴ്ചകള്‍ മുമ്പ് ഒരു ഭാഗവതപ്രേമി അയച്ചുതരുകയുണ്ടായി. ഇതില്‍ ഭാഗവതമാഹാത്മ്യം മുതല്‍ പത്താം സ്കന്ധം വരെ വിദ്വാന്‍ സി.ജി. നാരായണന്‍ എമ്പ്രാന്തിരിയും, പതിനൊന്നും പന്ത്രണ്ടും സ്കന്ധങ്ങള്‍ എസ്സ്.വി. പരമേശ്വരനുമാണ് പരിഭാഷപ്പെടുത്തിയിട്ടുള്ളത്. അന്വയക്രമത്തില്‍ പദച്ഛേദത്തോടെയുള്ള ലളിതമായ പരിഭാഷയായതുകൊണ്ട് സംസ്കൃതഭാഷാപരിജ്ഞാനം അധികമില്ലാത്തവര്‍ക്കുപോലും വളരെ സുഗമമായി ശ്ലോകങ്ങള്‍ വായിച്ചു മനസ്സിലാക്കുവാന്‍ ശ്രീമദ് ഭാഗവതത്തിന്റെ ഈ പതിപ്പ് സഹായകമാകും. വളരെയധികം സമയവും സമ്പത്തും വ്യയം ചെയ്ത് 4700-ല്‍ അധികം പേജുകളുള്ള ഈ കൃതി പൂര്‍ണ്ണമായി സ്കാന്‍ ചെയ്തയച്ചുതന്ന ഭാഗവതപ്രേമിയോടുള്ള അകൈതവമായ നന്ദി ഈ സന്ദര്‍ഭത്തില്‍ രേഖപ്പെടുത്തുന്നു.
ഡൗണ്‍ലോഡ് ശ്രീമദ് ഭാഗവതം അന്വയക്രമപരിഭാഷാസഹിതം
ശ്രീമദ് ഭാഗവതം സ്കന്ധം 01
ശ്രീമദ് ഭാഗവതം സ്കന്ധം 02
ശ്രീമദ് ഭാഗവതം സ്കന്ധം 03
ശ്രീമദ് ഭാഗവതം സ്കന്ധം 04
ശ്രീമദ് ഭാഗവതം സ്കന്ധം 05
ശ്രീമദ് ഭാഗവതം സ്കന്ധം 06
ശ്രീമദ് ഭാഗവതം സ്കന്ധം 07
ശ്രീമദ് ഭാഗവതം സ്കന്ധം 08
ശ്രീമദ് ഭാഗവതം സ്കന്ധം 09
ശ്രീമദ് ഭാഗവതം സ്കന്ധം 10 ഭാഗം 1
ശ്രീമദ് ഭാഗവതം സ്കന്ധം 10 ഭാഗം 2
ശ്രീമദ് ഭാഗവതം സ്കന്ധം 11
ശ്രീമദ് ഭാഗവതം സ്കന്ധം 12
I would like to download bhagavatham
Satheesh, Download link is given at the bottom of the post.
While I am able to read this book, unfortunately, I am unable to download it to my hard disc. Can you kindly look into this?
If I go to Information, I am able to download in different formats. Thank you, Mr. Bharateeya for this great service
I would like to download bhagavatham
H. Menon, Download link is given at the bottom of the blog post. If you want to download all volumes in a single zip file, you may use the following link.
https://archive.org/compress/Srimad_Bhagavatam_Malayalam_Anvayakrama_Paribhasha_sahitam/formats=IMAGE%20CONTAINER%20PDF&file=/Srimad_Bhagavatam_Malayalam_Anvayakrama_Paribhasha_sahitam.zip
Good
Nice work!
പദ്യരൂപത്തിൽ പ്രചാരത്തിലുള്ള ശ്രീമദ് ഭാഗവതം പാരായണ പ്രാമുഖ്യത്തോടു കൂടിയതായതിനാൽ സാധാരണകാർക്ക് പദാർത്ഥങ്ങളും വാക്യാർത്ഥങ്ങളും ഗ്രഹിക്കുക പൊതുവെ അല്പംപ്രയാസമേറിയതായി കാണുന്നു. പൂർണാർത്ഥത്തോടും പദാനുക്രമത്തോടും കൂടിയുള്ള ലളിതമായ ഈ പരിഭാഷ വളരെ അവശ്യവും ഏറ്റവും സ്തുത്യർഹവും തന്നെ എന്നു പറയാതിരിക്കുവാൻ നിവൃത്തിയില്ല. ഇത്രയും അപൂർവ്വമായ ഈ അന്വയക്രമ പരിഭാഷയോടുകൂടിയ ശ്രീമദ് ഭാഗവതത്തിൻറ്റെ ഈ പതിപ്പ് സൂക്ഷിച്ച് വെയ്ക്കയും ഇത്രയും ശ്രമകരമായി സ്കാൻ ചെയ്ത് മലയാളം ഇ-ബുക്സിലേക്ക് അയച്ചുകൊടുക്കയും ചെയത ആ ഭഗവൽഭക്തന് ശ്രീ ആദിനാരായണ തൃപ്പാദ സായൂജ്യം നേർന്നുകൊള്ളുന്നു.
അദ്ദഹത്തോടും, ജനോപകാരാർത്ഥം ഇത് ഇവിടെ പ്രസിദ്ധീകരിച്ച മലയാളം ഇ-ബുക്സിനോടും അകൈതവമായ നന്ദിയും കടപ്പാടും രേഖപ്പെടുത്തിക്കൊള്ളുന്നു.
വളരെ പുരാതനവും അമൂല്യങ്ങളും ഇന്ന് ദുർല്ലഭവുമായ ഇത്തരം ഗ്രന്ഥങ്ങൾ തീർത്തും ലാഭേശ്ചകൾ കൂടാതെ ജനോപകാരം പ്രസിദ്ധീകരിക്കുന്ന മലയാളം ഇ-ബുക്സിന്റെ ഈ ഉദ്യമം അങ്ങേയറ്റം സ്തുത്യർഹവും ശ്ലാഘനീയവും തന്നെ. മലയാളം ഇ-ബുക്സിന്റെ സൻമനസാർന്ന എല്ലാ അണിയറ പ്രവർത്തകരോടുംതികഞ്ഞ നന്ദിയും കടപ്പാടും രേഖപ്പെടുത്തിക്കൊള്ളുന്നു.
ഇനിയും ഇതുപോലെ മുന്നോട്ടുള്ള എല്ലാ സംരംഭങ്ങളും വിജയിക്കട്ടെ.
അഭ്യർത്ഥന: യജൂർ വേദവും സാമ വേദവും മലയാള പരിഭാഷ പ്രതീക്ഷിക്കുന്നു.
രാധാകൃഷ്ണൻ വള്ളികുന്നം
ഒന്നാംസ്ക് ന്ഥം വായിച്ചതിൽ Page No:17 കഴിഞ്ഞ് Page No:18 ഇല്ല. 4 ശ്ലോകങ്ങൾ ഇല്ല
How can the documents here be read on kindle / Epub Readers ? I have tried some but is showing some alphabets and digits which are of no use.
Please advice on which font/ the right method to use these files. I’m sure this will be helpful to a lot of people here.
Thanks
Jithin
Jithin, The original files are scanned pdf. PDF files were automatically converted into kindle/epub versions by archive.org servers. So, their epub/kindle versions may not be readable, unless the OCR if flawless.
SO, there is no use in downloading the kindle or Epub Version from archive.org right. But its alright PDF is also manageable. I used to read pdf on PC and it was alright but now when I got a kindle I tried to make it more convenient :)..
Thanks.
Jithin.
SIR ,
SKANDA 5 CANNOT BE DOWNLAODED , I TRIED A LOT MANY TIMES .
Balu
Balachandran, I checked the link to Skandha 5. It is working fine.
Good job
Very good Initiative. All the best , keep going
വളരെ നന്ദി ……………
Can i down load srimath baghavathm with story in malayalam
Venugopal,
You can read Bhagavatam in Malayalam Prose. Link is given below.
https://archive.org/stream/sreyas-ebooks/bhagavatham-bhasha-gadyam