Feed on
Posts
Comments

Category Archive for 'Acharyas/Saints'

ശ്രീനാരായണഗുരു (1855-1928) വിന്റെ ഒരു പ്രമുഖ ദാര്‍ശനിക കൃതിയായ ആത്മോപദേശശതകത്തിന് സ്വാമി സുധി രചിച്ച വ്യാഖ്യാനം. ഗുരു അരുവിപ്പുറത്ത് വെച്ച് 1897ല്‍ രചിച്ചതാണീ കൃതി എന്നു പറയപ്പെടുന്നു. ലളിതവും സുന്ദരവുമായ മലയാളത്തില്‍ രചിച്ചപ്പെട്ട ഈ കൃതിയില്‍ തമിഴ്-സംസ്കൃതപദങ്ങള്‍ ഒഴിവാക്കിയിട്ടുണ്ട് എന്നൊരു പ്രത്യേകത ഇതിനുണ്ട്. തന്റെ യോഗാനുഭൂതികളുടെയും താനാര്‍ജ്ജിച്ച ജ്ഞാനത്തിന്റെയും വെളിച്ചത്തില്‍ ആത്മതത്വത്തെ വര്‍ണ്ണിക്കുകയാണ് ഗുരുദേവന്‍ ഈ കൃതിയിലൂടെ ചെയ്തിരിക്കുന്നത്. ഡൗണ്‍ലോഡ്

Read Full Post »

ശ്രീനാരായണഗുരുദേവന്റെ (1854 – 1928) ഗദ്യപദ്യകൃതികളുടെ ഒരു സമാഹാരമാണീ ഗ്രന്ഥം. മലയാളം, തമിഴ്, സംസ്കൃതം എന്നീ ഭാഷകളിലായി 57 കൃതികള്‍ ഇതില്‍ ഉള്ളടക്കം ചെയ്തിരിക്കുന്നു. ഗുരുദേവകൃതികളെ ഇതില്‍ അഞ്ചു വിഭാഗങ്ങളിലായാണ് തരം തിരിച്ചിരിക്കുന്നത്. 1. സ്തോത്രങ്ങള്‍ 2. ഉദ്ബോധനകൃതികള്‍ 3. ദാര്‍ശനികകൃതികള്‍ 4. തര്‍ജ്ജമകള്‍ 5. ഗദ്യകൃതികള്‍ സാമൂഹ്യപരിഷ്കര്‍ത്താവ്‌ എന്ന നിലയില്‍ ശ്രീനാരായണ ഗുരുവിന് നാം വളരെയധികം അംഗീകാരങ്ങള്‍ നല്‍കിക്കഴിഞ്ഞു. എന്നാല്‍ ഋഷിതുല്യനായ ജ്ഞാനി, ഒരു മഹായോഗി, ദീപ്തമായി കാവ്യാനുഭവം തരുവാന്‍ കെല്പുള്ള സര്‍വലക്ഷണയുക്തനായ കവി, എന്നീ […]

Read Full Post »

ശ്രീനാരായണഗുരു (1855-1928) വിന്റെ ഒരു പ്രമുഖ ദാര്‍ശനിക കൃതിയാണ് ആത്മോപദേശശതകം. ഗുരു അരുവിപ്പുറത്ത് വെച്ച് 1897ല്‍ രചിച്ചതാണീ കൃതി എന്നു പറയപ്പെടുന്നു. ലളിതവും സുന്ദരവുമായ മലയാളത്തില്‍ രചിച്ചപ്പെട്ട ഈ കൃതിയില്‍ തമിഴ്-സംസ്കൃതപദങ്ങള്‍ ഒഴിവാക്കിയിട്ടുണ്ട് എന്നൊരു പ്രത്യേകത ഇതിനുണ്ട്. തന്റെ യോഗാനുഭൂതികളുടെയും താനാര്‍ജ്ജിച്ച ജ്ഞാനത്തിന്റെയും വെളിച്ചത്തില്‍ ആത്മതത്വത്തെയും ആത്മാനുഭൂതിയെയും വര്‍ണ്ണിക്കുകയാണ് ഗുരുദേവന്‍ ഈ കൃതിയിലൂടെ ചെയ്തിരിക്കുന്നത്. സാമൂഹ്യപരിഷ്കര്‍ത്താവ്‌ എന്ന നിലയില്‍ ശ്രീനാരായണ ഗുരു വളരെ ഉയര്‍ന്ന നിലയില്‍ പ്രതിഷ്‌ഠിതനാണ്‌. എന്നാല്‍ വളരെ ഉയര്‍ന്ന ആദ്ധ്യാത്മികാവസ്ഥയിലുള്ള ഒരു മഹായോഗി, ദീപ്തമായി […]

Read Full Post »

ശ്രീ ശങ്കരാചാര്യര്‍ക്കു ശേഷം കേരളം കണ്ട ഒരസാമാന്യ ആധ്യാത്മിക പ്രതിഭാസമായ ശ്രീമത് ചട്ടമ്പിസ്വാമികള്‍ അദ്വൈതദര്‍ശനത്തെക്കുറിച്ച് മലയാളഭാഷയില്‍ രചിച്ച ഒരു പ്രകരണഗ്രന്ഥമാണ് അദ്വൈതചിന്താപദ്ധതി. അദ്വൈതദര്‍ശനത്തിന്റെ നാനാ വശങ്ങളെയും സാമാന്യമായും വേദാന്തപ്രക്രിയകളെക്കുറിച്ച് വിശേഷിച്ചും ശ്രീമത് ചട്ടമ്പിസ്വാമികള്‍ ഇതില്‍ വിശദമായി പ്രതിപാദിച്ചിട്ടുള്ളതിനാല്‍ ജിജ്ഞാസുക്കള്‍ക്ക് ഈ ഗ്രന്ഥമെന്നും ഒരു വഴികാട്ടിയായിരിക്കും. ഡൗണ്‍ലോഡ് ഡൗണ്‍ലോഡ് 2

Read Full Post »

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അന്ത്യഘട്ടത്തില്‍ ക്രിസ്തീയ പാതിരിമാര്‍ ദരിദ്രരും നിരക്ഷരരുമായ ഹിന്ദുക്കളെ തൊപ്പിയും കുപ്പായവും മറ്റും നല്കി പ്രലോഭിപ്പിച്ചും ഹിന്ദുമതത്തിലെ വിശുദ്ധഗ്രന്ഥങ്ങളായ വേദപുരാണങ്ങളെയും മറ്റും ഹീനമായും അന്യായമായും അപഹസിച്ചു പറഞ്ഞും, ഹിന്ദുമതത്തെ നിന്ദിക്കുന്ന അനവധി ഗ്രന്ഥങ്ങള്‍ പ്രസിദ്ധപ്പെടുത്തിയും അനേകം ഹിന്ദുക്കളെ മതം മാറ്റിക്കൊണ്ടിരുന്നു. ഇതിനെക്കുറിച്ച് ശ്രീ വിദ്യാനന്ദ തീര്‍ത്ഥപാദര്‍ പറയുന്നതിങ്ങനെയാണ്: “ബ്രിട്ടീഷുകാരുടെ ഭരണം വന്നപ്പോഴും പാതിരിപ്രസ്ഥാനം പൂര്‍വ്വാധികം ശക്തിപ്പെടുക തന്നെ ചെയ്തു. ക്ഷേത്രാരാധനയ്ക്കു പോകുന്ന ഭക്തന്മാരായ ഹിന്ദുക്കളെ തടഞ്ഞുനിര്‍ത്തി പിശാചിനെ തൊഴാന്‍ പോകരുതെന്നും സത്യദൈവമായ ക്രിസ്തുവില്‍ വിശ്വസിച്ച് തങ്ങളെടെ […]

Read Full Post »

« Newer Posts