Feed on
Posts
Comments

Category Archive for 'Biography'

ശ്രീമത് പരമേശ്വരാനന്ദസ്വാമികള്‍: ഇരുപതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തില്‍ കേരളത്തിലെ ഹൈന്ദവസമൂഹത്തിന്റെ നവോത്ഥാനത്തിനായി പ്രവര്‍ത്തിച്ച മഹാന്മാരില്‍ അവിസ്മരണീയനാണ് ശ്രീമത് പരമേശ്വരാനന്ദസ്വാമികള്‍ (1920-2009). കൗമാരത്തില്‍ത്തന്നെ നടത്തിയ ഭാരതപര്യടനത്തിനിടയില്‍ പ്രസിദ്ധരായ ദേശീയനേതാക്കന്മാരുമായും, ആദ്ധ്യാത്മികാചാര്യന്മാരുമായും സമ്പര്‍ക്കം പുലര്‍ത്തുവാന്‍ കഴിഞ്ഞതിന്റെ ഫലമായി ആദ്ധ്യാത്മികമായ നല്ലൊരു വീക്ഷണം സ്വായത്തമാക്കുവാന്‍ അദ്ദേഹത്തിനു കഴിഞ്ഞിരുന്നു. അതിനിടയ്ക്ക് ഡല്‍ഹിയില്‍വെച്ച് സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത് അറസ്റ്റു വരിക്കുകയും കുറച്ചുനാള്‍ വാര്‍ത്താവിതരണ വകുപ്പിലെ ഒരുദ്യോഗം സ്വീകരിക്കുകയും, ഡല്‍ഹിയിലും പിന്നെ മദ്രാസിലും സേവനം അനുഷ്ഠിക്കുകയും ചെയ്തു. തന്റെ നിയോഗം അതല്ലെന്ന് തോന്നിയപ്പോള്‍ ജോലി രാജിവെച്ചിട്ട് അഖില ഭാരത […]

Read Full Post »

ശ്രീ നിര്‍മ്മലാനന്ദസ്വാമികള്‍ (1863-1938): ശ്രീ വിവേകാനന്ദസ്വാമികള്‍ 1893-ല്‍ ചിക്കാഗോയിലെ വിശ്വമതസമ്മേളനത്തില്‍ സനാതനധര്‍മ്മത്തിന്റെ വെന്നിക്കൊടിയുയര്‍ത്തിയതോടെയാണ് കേരളത്തിലുള്ളവര്‍ സ്വാമികളെക്കുറിച്ചും അവിടുത്തെ ഗുരുദേവനായ ശ്രീരാമകൃഷ്ണപരമഹംസരെക്കുറിച്ചും അറിയുന്നത്. അതോടെ മലയാളികളായ നിരവധിയാളുകള്‍ ശ്രീരാമകൃഷ്ണവിവേകാനന്ദന്മാരുടെ ആരാധകരും ഭക്തരുമായെങ്കിലും കേരളത്തില്‍ ശ്രീരാമകൃഷ്ണപ്രസ്ഥാനത്തിന് അടിത്തറയിട്ടത് ശ്രീരാമകൃഷ്ണദേവന്റെ ഒരു സന്ന്യാസിശിഷ്യനായിരുന്ന ശ്രീ നിര്‍മ്മലാനന്ദസ്വാമികളാണ്. സ്വാമികളുടെ പൂര്‍വ്വാശ്രമത്തിലെ പേര് തുളസീചരണ്‍ എന്നായിരുന്നു. സന്ന്യാസം സ്വീകരിച്ചതിനുശേഷവും തുളസീ മഹാരാജ് എന്ന പേരിലാണ് അദ്ദേഹം അധികവും അറിയപ്പെട്ടിരുന്നത്. 1911 ഫെബ്രവരിയില്‍ ആദ്യമായി കേരളം സന്ദര്‍ശിച്ച നിര്‍മ്മലാനന്ദസ്വാമികള്‍ അതിനെത്തുടര്‍ന്ന് മൂന്നു പതിറ്റാണ്ടോളം കേരളത്തില്‍ ശ്രീരാമകൃഷ്ണസന്ദേശം […]

Read Full Post »

തുഞ്ചത്തെഴുത്തച്ഛന്‍: ആധുനികമലയാളഭാഷയുടെ പിതാവും ഭക്തകവിയുമായിരുന്ന തുഞ്ചത്തെഴുത്തച്ഛനെക്കുറിച്ച് ഇന്നു നമുക്കറിയുന്നത് നാമമാത്രമായിട്ടുള്ള ചില കാര്യങ്ങള്‍ മാത്രമാണ്. അദ്ദേഹം ജീവിച്ചിരുന്ന കാലഘട്ടം, അദ്ദേഹത്തിന്റെ മാതാപിതാക്കള്‍, അദ്ദേഹം രചിച്ച കൃതികള്‍എന്നിവയെക്കുറിച്ച് പണ്ഡിതന്മാര്‍ ഭിന്നാഭിപ്രായക്കാരാണ്. എഴുത്തച്ഛനെക്കുറിച്ചുള്ള നിരവധി ഐതിഹ്യങ്ങള്‍ മാത്രമാണ് ഇന്നു നിലനില്‍ക്കുന്നത്. എഴുത്തച്ഛനെക്കുറിച്ചുള്ള വസ്തുനിഷ്ഠമായ ജീവചരിത്രഗ്രന്ഥങ്ങള്‍ വളരെ വിരളമായാണ് രചിക്കപ്പെട്ടിട്ടുള്ളത്. അവയിലേതെങ്കിലും ഇന്ന് ലഭ്യമാണോ എന്നും സംശയമാണ്. 1926-ല്‍ പ്രസിദ്ധീകരിക്കപ്പെട്ടതും വിദ്വാന്‍ കെ. ശങ്കരന്‍ എഴുത്തച്ഛന്‍ രചിച്ചതുമായ “തുഞ്ചത്തെഴുത്തച്ഛന്‍” എന്ന കൃതിയുടെ ഒരു പഴയ കോപ്പി ശ്രീ രഘുനാഥന്‍ജി സ്കാന്‍ ചെയ്ത് […]

Read Full Post »