Feed on
Posts
Comments

Category Archive for 'Bhakti'

ശ്രീചക്രം അഥവാ ശ്രീയന്ത്രം: ദേവീ ഉപാസനയ്ക്ക് ഉപയോഗിക്കപ്പെടുന്ന അതിമഹത്തായ ഒരു യന്ത്രമാണ് ശ്രീചക്രം അഥവാ ശ്രീയന്ത്രം. ഒരു വൃത്താകാരത്തില്‍ കേന്ദ്രീകൃതമായ ബിന്ദുവിനു ചുറ്റും പല വലുപ്പത്തിലുള്ള 9 ത്രികോണങ്ങള്‍ തമ്മില്‍ യോജിപ്പിച്ചിരിക്കുന്നു ശ്രീയന്ത്രത്തില്‍. ഇതില്‍ ശക്തിയെപ്രതിനിധാനം ചെയ്യുന്ന 5 ത്രികോണങ്ങള്‍ അധോമുഖമായും, ശിവനെ പ്രതിനിധാനം ചെയ്യുന്ന 4 ത്രികോണങ്ങള്‍ ഊര്‍ധ്വമുഖമായും ചിത്രീകരിക്കപ്പെട്ടിരിക്കുന്നു. നൂറുയാഗം ചെയ്യുന്നതിന്റെയും പതിനാറുവിധമുള്ള മഹാദാനം ചെയ്യുന്നതിന്റെയും മുന്നരക്കോടി തീര്‍ഥങ്ങളില്‍ കുളിക്കുന്നതിന്റെയും ഫലം കേവലം ശ്രീ ചക്രദര്‍ശനം കൊണ്ടു കിട്ടുമെന്നാണു ‘തന്ത്രസാര’ത്തില്‍ പറഞ്ഞിട്ടുള്ളത്. സൗന്ദര്യലഹരീസ്തോത്രത്തില്‍ ആദിശങ്കരാചാര്യരും […]

Read Full Post »

ശക്ത്യാരാധകര്‍ക്ക് അത്യന്തം പ്രിയപ്പെട്ട ഒരു സ്തോത്രമാണ് മാര്‍ക്കണ്ഡേയ പുരാണത്തിലെ 81 മുതല്‍ 93 വരെയുള്ള അദ്ധ്യായങ്ങളിലടങ്ങിയിരിക്കുന്ന ദേവീമാഹാത്മ്യം. 700 പദ്യങ്ങളുള്ളതുകൊണ്ട് ഈ കൃതി ദുര്‍ഗ്ഗാസപ്തശതി എന്നും അറിയപ്പെടുന്നുണ്ട്. ഈ കൃതിയ്ക്ക് “ചണ്ഡീപാഠം” എന്ന ഒരു പേരുകൂടിയുണ്ട്. ഇതിലെ 700 പദ്യങ്ങള്‍ 13 അദ്ധ്യായങ്ങളായി ക്രമീകരിക്കപ്പെട്ടിരിക്കുന്നു. മാര്‍ക്കണ്ഡേയമുനി ജൈമിനിയോടും ശിഷ്യന്മാരോടുമായി വര്‍ണ്ണിച്ച ദേവിയുടെ മഹിമയെക്കുറിക്കുന്നന്ന കഥകള്‍ അടങ്ങിയതാണ് ഈ സ്തോത്രം. 13 അദ്ധ്യായങ്ങളിലായി മുഖ്യമായി 3 കഥകളാണ് ഇതില്‍ വര്‍ണ്ണിക്കപ്പെട്ടിരിക്കുന്നത്. രാജ്യഭ്രഷ്ടനായ സുരഥന്‍ എന്ന രാജാവും, സ്വബന്ധുക്കളാല്‍ വഞ്ചിതനായ […]

Read Full Post »

ശ്രീശങ്കരാചാര്യര്‍ സംസ്കൃതഭാഷയില്‍ വിരചിച്ച ദേവീ ചതുഃഷഷ്ട്യുപചാര പൂജാ സ്തോത്രം എന്ന കൃതിയ്ക്ക് മലയാളഭാഷയില്‍ ശ്രീ ചട്ടമ്പിസ്വാമികള്‍ ചമച്ച വ്യാഖ്യാനമാണ് ദേവീ മാനസപൂജാ സ്തോത്രം. ദേവപൂജയുടെ ഒരു പ്രധാന അംശമാണ് ഉപചാരം. ഉപചാരങ്ങളുടെ സംഖ്യയെ ആധാരമാക്കി പൂജകള്‍ പലതായി തിരിച്ചിട്ടുണ്ട് – പഞ്ചോപചാരപൂജ, ഷോഡശോപചാരപൂജ, ചതുഃഷഷ്ട്യുപചാരപൂജ, എന്നിങ്ങനെ. ഇവയില്‍ ചതുഃഷഷ്ട്യുപചാരപൂജ മാനസികമായി ചെയ്യുവാനുദ്ദേശിച്ചുകൊണ്ടാണ് ശങ്കരാചാര്യര്‍ ഈ സ്തോത്രം രചിച്ചിട്ടുള്ളത്. ആസനം, സ്വാഗതം, പാദ്യം, അര്‍ഘ്യം, ആചമനീയം, മധുപര്‍ക്കം, സ്നാനം, മുതലായ അറുപത്തിനാലു ഉപചാരങ്ങളെയും വര്‍ണ്ണിക്കുന്നതും കാവ്യഭംഗിയും, ഭക്തിരസവും വഴിഞ്ഞൊഴുകുന്നതുമായ […]

Read Full Post »

കഴിഞ്ഞ കുറേ തലമുറകളായി കേരളത്തിലെ സംസ്കൃതവിദ്യാര്‍ഥികള്‍ സംസ്കൃതഭാഷയുടെ ബാലപാഠങ്ങളോടൊപ്പം തന്നെ പഠിച്ചുവരുന്ന ഒരു കൃതിയാണ് ശ്രീരാമോദന്തം. ശ്രീരാമോദന്തം എന്ന സമസ്തപദത്തിന്റെ വിഗ്രഹം ശ്രീരാമസ്യ ഉദന്തം എന്നും, അതിന്റെ അര്‍ഥം ശ്രീരാമന്റെ കഥ എന്നുമാണ്. ശ്രീപതിം പ്രണിപത്യാഹം ശ്രീവത്സാങ്കിതവക്ഷസം ശ്രീരാമോദന്തമാഖ്യാസ്യേ ശ്രീവാല്മീകി പ്രകീര്‍ത്തിതം എന്നു തുടങ്ങുന്ന ഇതിലെ ഒന്നു രണ്ടു ശ്ലോകങ്ങളെങ്കിലും മനഃപാഠമായിട്ടില്ലാത്ത മലയാളികളായ  സംസ്കൃതജ്ഞര്‍ വളരെ ചുരുക്കമായിരിക്കും. ഇന്ന് സാമ്പ്രദായികരീതിയിലുള്ള സംസ്കൃതവിദ്യാഭ്യാസം മണ്‍മറഞ്ഞുപോയെങ്കിലും, കേരളസര്‍ക്കാര്‍ പുറത്തിറക്കുന്ന സംസ്കൃതപാഠാവലികളിലും കുറച്ചു വര്‍ഷങ്ങള്‍ക്ക് മുമ്പുവരെ ശ്രീരാമോദന്തത്തിലെ ബാലകാണ്ഡമെങ്കിലും ഉള്‍പെടുത്തിയിട്ടുണ്ടായിരുന്നു എന്ന […]

Read Full Post »

ആദ്ധ്യാത്മികസാധകന്മാര്‍ക്ക്, വിശേഷിച്ചും ഭക്തന്മാര്‍ക്ക്, അത്യന്താപേക്ഷിതമാണ് ശ്രീനാരദമഹര്‍ഷി വിരചിച്ച നാരദഭക്തിസൂത്രം. “ഈശ്വരനോടുള്ള പരമമായ പ്രേമമാണ് ഭക്തി” എന്നാണ് നാരദമഹര്‍ഷി ഭക്തിയെ നിര്‍വ്വചിക്കുന്നത്. വെറും എണ്‍പത്തിനാലു സൂത്രങ്ങള്‍ മാത്രമുള്ള ഈ ഗ്രന്ഥത്തില്‍ ശ്രീനാരദന്‍ “എന്താണ് യഥാര്‍ഥഭക്തിയെന്നും, അതിന്റെ ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്നും, ഭക്തിലാഭത്തിനുള്ള ഉപായങ്ങളെന്തൊക്കെയാണെന്നും, ഭക്തന്റെ കര്‍ത്തവ്യമെന്തെന്നും, ഭക്തന് നിഷിദ്ധമായതെന്തെന്നും, ഭക്തിയെ നേടുന്നതുകൊണ്ടുണ്ടാകുന്ന ലാഭമെന്തെന്നും, ഭക്തന്മാരുടെ മഹിമയെന്തെന്നും” സുലളിതങ്ങളായ സൂത്രങ്ങളിലൂടെ വര്‍ണ്ണിക്കുന്നു. നാരദ ഭക്തി സൂത്രം ഇ-ബുക്ക് – ഡൗണ്‍ലോഡ് ലിങ്ക്

Read Full Post »

സൗന്ദര്യത്തിന്റെ അലകള്‍ എന്നാണ് സൗന്ദര്യലഹരി എന്ന സ്തോത്രത്തിന്റെ പേര് അര്‍ഥമാക്കുന്നത്. ഇതിലെ ആദ്യത്തെ 41 ശ്ലോകങ്ങള്‍ ആനന്ദലഹരി എന്നും പിന്നീടുള്ള 59 ശ്ലോകങ്ങള്‍ സൗന്ദര്യലഹരി എന്നും അറിയപ്പെടുന്നു. ഒരിക്കല്‍ ആദിശങ്കരാചാര്യര്‍ കൈലാസം സന്ദര്‍ശിച്ചപ്പോള്‍ അവിടെ ഒരു ചുമരില്‍ കൊത്തിവെച്ചതായി അദ്ദേഹം കണ്ടവയാണ് ആദ്യത്തെ ഭാഗമെന്നും ബാക്കിയുള്ള ശ്ലോകങ്ങള്‍ കൂട്ടിച്ചേര്‍ത്ത് അദ്ദേഹം സ്തോത്രം പൂര്‍ത്തിയാക്കിയെന്നും ഐതിഹ്യമുണ്ട്. ദേവിഭക്തരുടെയില്‍ സഹസ്രാബ്ദങ്ങളായി പ്രചാരത്തിലിരിക്കുന്ന ഈ സ്തോത്രത്തിന് സംസ്കൃതത്തില്‍ തന്നെ മുപ്പത്തിയാറിലധികം വ്യാഖ്യാനങ്ങളുണ്ട്. അവയില്‍ ലക്ഷ്മീധരന്റെ വ്യാഖ്യാനമാണ് ഏറ്റവും പ്രശസ്തം. മലയാളത്തിലും ഈ […]

Read Full Post »

ഭക്തന്മാരുടെ നിരന്തരമായ അഭ്യര്‍ഥനകളെ മാനിച്ചുകൊണ്ട് ശ്രീ പുരുഷോത്തമാനന്ദ സ്വാമികള്‍ (1879-1961) രചിച്ച് 1956 – ലാണ് ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ട ഈ ഗ്രന്ഥം മലയാളത്തിലെ ആദ്ധ്യാത്മികസാഹിത്യത്തിനും, ആത്മകഥാ സാഹിത്യത്തിനും ഒരു മുതല്‍ക്കൂട്ടാണ്.  അദ്ദേഹത്തിന് ചെറുപ്പത്തില്‍ തന്നെ ശ്രീരാമകൃഷ്ണശിഷ്യനായ നിര്‍മ്മലാനന്ദസ്വാമികളുമായി സമ്പര്‍ക്കത്തില്‍ വരുവാനും, പിന്നീട് ബ്രഹ്മാനന്ദസ്വാമികളില്‍ നിന്ന് മന്ത്രദീക്ഷയും, ശിവാനന്ദസ്വാമികളില്‍ നിന്ന് സന്ന്യാസദീക്ഷയും സ്വീകരിക്കുവാനുള്ള സൗഭാഗ്യമുണ്ടായി. 1928 – ല്‍ ഋഷീകേശിലെ വസിഷ്ഠഗുഹയിലെത്തിച്ചേര്‍ന്ന ഈ തപോനിധി പിന്നീട് തന്റെ ജീവിതാന്ത്യം വരെയുള്ള മൂന്നു ദശകത്തിലധികം കാലം തപോനിഷ്ഠനായും, തന്നെ ദര്‍ശിക്കുന്നതിനെത്തിച്ചേരുന്ന […]

Read Full Post »

ഭക്തിരസപ്രധാനമായ ഒരു സ്തോത്രകൃതിയാണ് ആദിശങ്കരവിരചിതമെന്നു കരുതപ്പെടുന്ന “ശിവാനന്ദലഹരീ“. അവ്യക്തനായ ഈശ്വരനെ സങ്കല്പിക്കുവാനോ, ധ്യാനിക്കുവാനോ, ഭക്തിപൂര്‍വ്വം ആരാധിക്കുവാനോ അത്ര എളുപ്പമല്ല. ഉപനിഷത്തുക്കളും, ബ്രഹ്മസൂത്രങ്ങളും വര്‍ണ്ണിക്കുന്ന പരമസത്യവും, അനിര്‍വ്വചനീയനും, നിത്യനും, നിരാകാരനും, നിര്‍ഗുണനും, സര്‍വ്വവ്യാപിയുമായ ഈശ്വരനെ തന്റെ മാതാവും, പിതാവുമായി കാണുമ്പോള്‍ മാത്രമാണ് ഒരു ഭക്തന് അവിടുത്തെ നിഷ്പ്രയാസം ആരാധിക്കുവാന്‍ കഴിയുകയുന്നത്. ഭക്തനെ തന്റെ പരമപ്രേമാസ്പദമായ ഈശ്വരന്റെ അടുത്തെത്തിക്കുവാനും, ഈശ്വരനുമായി സംവദിക്കുവാനും, സായുജ്യമുക്തിപദത്തിലെത്തിക്കുവാനും ശിവാനന്ദലഹരി പോലെയുള്ള സ്തോത്ര, കീര്‍ത്തന കൃതികള്‍ക്കുള്ള പങ്ക് അദ്വിതീയമാണ്. സൗന്ദര്യലഹരിയിലുള്ളതു പോലെ സാങ്കേതികപദങ്ങള്‍ ഈ സ്തോത്രത്തില്‍ […]

Read Full Post »

ഗുരുദേവകൃതികളില്‍ അതിപ്രശസ്തമായ “ജനനീനവരത്നമഞ്ജരീ” എന്ന സ്തോത്രകൃതിയ്ക്ക് സ്ക്കൂള്‍ ഓഫ് വേദാന്തയുടെ സ്ഥാപകനും ഗുരു നിത്യചൈതന്യയതിയുടെ ശിഷ്യനുമായ സ്വാമി സുധി രചിച്ച ഒരു വ്യാഖ്യാനമാണ് “മാതൃത്വത്തിന്റെ മാധുര്യം“. വൈറ്റില ശ്രീരാമകൃഷ്ണാശ്രമത്തില്‍ സ്വാമി സുധി നടത്തിയ ഏഴു ദിവസത്തെ പ്രഭാഷണങ്ങളാണ് പിന്നീട് ഈ ഗ്രന്ഥരൂപത്തില്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഈ കൃതിയെക്കുറിച്ച് ഗ്രന്ഥകാരന്‍ മുഖവുരയില്‍ പറയുന്നതിങ്ങനെയാണ്. “അതിനെല്ലാമുപരി നാരായണഗുരുവിന് ’വിശ്വജനനി’ എന്ന മാതാവിനെക്കുറിച്ചുണ്ടായിരുന്ന അറിവ് വേറൊരിടത്തും ഇത്ര സുതാര്യതയോടെ എനിക്ക് വായിച്ചെടുക്കുവാന്‍ കഴിഞ്ഞിട്ടില്ല. പ്രത്യേകിച്ചും അതിലെ ചില വരികള്‍ എന്റെ ഹൃദയസ്പന്ദങ്ങളില്‍ പോലും […]

Read Full Post »

“ശ്രീമദ് ഭാഗവതം നിത്യപാരായണം” എന്ന ഈ ഗ്രന്ഥത്തില്‍ സ്വാമി വെങ്കിടേശാനന്ദ ശ്രീമദ് ഭാഗവതത്തില്‍ നിന്നും നിത്യപഠനത്തിനുതകുന്ന ശ്ലോകങ്ങള്‍ ശ്രദ്ധാപൂര്‍വ്വം തിരഞ്ഞെടുത്ത് അവയുമായി ബന്ധപ്പെട്ട ആഖ്യാനങ്ങളോടോപ്പം അവതരിപ്പിച്ചിരിക്കുന്നു. ദിവസവും ഈ ഗ്രന്ഥത്തിലെ ഒരു പേജ് വായിച്ചാല്‍ ഒരു വര്‍ഷം കൊണ്ട് ഭാഗവതം സംക്ഷിപ്തമായി മനസ്സിലാക്കാന്‍ ഒരു സാമാന്യജനങ്ങളെപ്പോലും പ്രാപ്തരാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഈ ഗ്രന്ഥം രചിച്ചിട്ടുള്ളത്. ഭാഗവതത്തിലെ തിരഞ്ഞെടുക്കപ്പെട്ട അമൃതവാണികളായ ശ്ലോകങ്ങളുടെ ഒരു സമാഹാരമാണീ കൃതി. ശ്രീ എ. പി. സുകുമാര്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്ത ഈ കൃതി […]

Read Full Post »

« Newer Posts - Older Posts »