Feed on
Posts
Comments

Category Archive for 'Sanskrit'

ശ്രീവിഷ്ണുസഹസ്രനാമം: നിരവധി നൂറ്റാണ്ടുകളായി ഭാരതീയര്‍ നിത്യവും പാരായണം ചെയ്തുവരുന്ന ഒരു ഉത്തമസ്തോത്രമാണ് വിഷ്ണുസഹസ്രനാമം. വേദവ്യാസന്‍ സ്വയം രചിച്ചതായ മറ്റു വിഷ്ണുസഹസ്രനാമങ്ങള്‍ പത്മപുരാണത്തിലും മത്സ്യപുരാണത്തിലും മറ്റും ഉണ്ടെങ്കിലും, വ്യാസപ്രണീതമായ മഹാഭാരതത്തിലുള്‍പ്പെട്ട വിഷ്ണുസഹസ്രനാമത്തിനാണ് അധികം ജനപ്രീതി ലഭിച്ചിരിക്കുന്നത്. അതിഭീഷണമായ മഹാഭാരതയുദ്ധത്തിനുശേഷം ഭഗവാന്‍ ശ്രീകൃഷ്ണന്റെ നിര്‍ദ്ദേശമനുസരിച്ച് യുധിഷ്ഠിരന്‍ ശരശയ്യയില്‍ മരണവും പ്രതീക്ഷിച്ചുകിടന്നിരുന്ന ഭീഷ്മാചാര്യരെ കണ്ടു വന്ദിച്ച് അനുഗ്രഹം തേടുകയുണ്ടായി. ജ്ഞാനവൃദ്ധനായ ഭീഷ്മര്‍ യുധിഷ്ഠിരന്റെ സംശയങ്ങള്‍ക്ക് യഥോചിതം സമാധാനം പറയുകയും, രാജധര്‍മ്മം ഉപദേശിക്കുകയും ചെയ്തു. ഒടുവില്‍ യുധിഷ്ഠിരന്‍ ഭീഷ്മപിതാമഹനോട് ഇപ്രകാരം ചോദിച്ചു: “കിമേകം […]

Read Full Post »

ഗുരുസങ്കല്പം: ലോകത്തിലെ അതിപ്രാചീനമായ എല്ലാ സംസ്കാരങ്ങളിലും മതങ്ങളിലും ഗുരുസങ്കല്പമുണ്ടെങ്കിലും ഭാരതത്തിലെപ്പോലെ ഗുരുവിനെ ഇത്രയധികം ആരാധിച്ചിരുന്ന ഒരു ജനതയും സംസ്കാരവും വേറെയുണ്ടായിട്ടുണ്ടോ എന്നു സംശയമാണ്. പുരാണേതിഹാസങ്ങളിലും സ്മൃതികളിലും ഉപനിഷത്തുക്കളിലും വേദങ്ങളിലും ആഗമങ്ങളിലും നമുക്കിതിന്റെ വേരുകള്‍ കണ്ടെത്തുവാന്‍ സാധിക്കും. “ആചാര്യവാന്‍ പുരുഷോ വേദ” – ഛാന്ദോഗ്യോപനിഷദ്. (ആചാര്യനെ സ്വീകരിച്ചിട്ടുള്ളയാള്‍ സത്യത്തെ അറിയുന്നു); “ആചാര്യാദ്ധൈവ വിദ്യാ വിദിതാ സാധിഷ്ഠം പ്രാപതി ഇതി” – ഛാന്ദോഗ്യോപനിഷത് 4.9.3. (ആചാര്യനില്‍ നിന്നു അറിയപ്പെട്ട വിദ്യ സഫലയായിത്തീരുന്നു); “തദ്വിജ്ഞാനാര്‍ത്ഥം സ ഗുരുമേവാഭിഗച്ഛേത് സമിത്പാണിഃ ശ്രോത്രിയം ബ്രഹ്മനിഷ്ഠം” […]

Read Full Post »

ഭഗവദ്ഗീത: ഹിന്ദുക്കളുടെ മതഗ്രന്ഥങ്ങളില്‍ ഏറ്റവുമധികം ജനപ്രിയവും പ്രചുരപ്രചാരമാര്‍ന്നതുമായ ഒരു മഹത്തായ ആദ്ധ്യാത്മികഗ്രന്ഥമാണ് ശ്രീമദ് ഭഗവദ് ഗീത. വേദോപനിഷത്തുക്കളിലെ ഉദാത്തവും സൂക്ഷ്മവുമായ ആദ്ധ്യാത്മികതത്വങ്ങളെ ഭഗവാന്‍ ശ്രീകൃഷ്ണന്‍ ഗീതയില്‍ സുലളിതമായി ഭക്തി, ജ്ഞാന, കര്‍മ്മ യോഗങ്ങളായി ഏവര്‍ക്കും അനുഷ്ഠിക്കുവാനാവും വിധം പ്രതിപാദിച്ചിട്ടുണ്ട് എന്നതാണ് ഗീതയുടെ സുപ്രധാന സവിശേഷത. ഗീതാമാഹത്മ്യത്തിലെ ഈ ശ്ലോകം ഈ സന്ദര്‍ഭത്തില്‍ സ്മരണീയമാണ്. സര്‍വ്വോപനിഷദോ ഗാവോ ദോഗ്ദ്ധാ ഗോപാലനന്ദനഃ പാര്‍ഥോ വത്സഃ സുധീര്‍ഭോക്താ ദുഗ്ധം ഗീതാമൃതം മഹത് (എല്ലാ ഉപനിഷത്തുക്കളും പശുക്കളും, കറവക്കാരന്‍ ശ്രീകൃഷ്ണനും, പശുക്കിടാവ് അര്‍ജുനനും, […]

Read Full Post »

ബുദ്ധമതം: ശ്രീബുദ്ധന്‍ സ്ഥാപിച്ച ബുദ്ധമതത്തിലെ പ്രധാന മതഗ്രന്ഥങ്ങള്‍ തിപിടക (സംസ്കൃതത്തില്‍ ത്രിപിടകം) ആണ്. “മൂന്നു കൂടകള്‍” എന്നാണ് “ത്രിപിടകം” എന്ന പദത്തിന്റെ അര്‍ത്ഥം. പാലിഭാഷയില്‍ ഓലയിലെഴുതിയ മൂന്നു വിഭാഗങ്ങളുള്ള തത്ത്വസംഹിത ശ്രദ്ധാപൂര്‍വം ‘പിടക’ങ്ങളില്‍ സംഭരിച്ചുവച്ചിരുന്നതിനാലാണ് അതിന് ഈ പേരു വന്നുകൂടിയത് എന്നു പറയപ്പെടുന്നു. സൂത്രപിടകം, വിനയപിടകം, അഭിധര്‍മ്മപിടകം എന്നിവയാണ് ഈ മൂന്നു പിടകങ്ങള്‍. അനുഷ്ഠാനവിധികള്‍, ശിക്ഷണനിയമങ്ങള്‍ തുടങ്ങിയവയുടെ സമാഹാരമാണ് വിനയപിടകം. സൂത്രപിടകം ബുദ്ധന്റെ സകലധര്‍മ്മപ്രഭാഷണങ്ങളുടെയും സമാഹാരമാണ്. മൂന്നാമത്തേതായ അഭിധര്‍മപിടകമാകട്ടെ, ബുദ്ധമതത്തിന്റെ തത്ത്വശാസ്ത്രപരമായ വ്യാഖ്യാനങ്ങളുടെ സമാഹാരവുമാണ്. ധര്‍മ്മപദം: ബുദ്ധന്‍ […]

Read Full Post »

ശാകുന്തളം: മഹാകവി കാളിദാസന്റെ കാവ്യകൃതികളെ അപേക്ഷിച്ച് നാടകങ്ങളാണ് സാമാന്യജനങ്ങളെ അധികമായി ആകര്‍ഷിച്ചിട്ടുള്ളത്. ‘കാവ്യേഷു നാടകം രമ്യം’ എന്ന് കവിവചനവുമുണ്ടല്ലോ. കാളിദാസനാടകങ്ങളില്‍ ഏറ്റവും ജനപ്രിയമായതും ഏറ്റവും അധികം ഭാഷകളില്‍ പരിഭാഷകളുള്ളതും ശാകുന്തളത്തിനാണ്. മഹാഭാരതം ആദിപര്‍വ്വത്തിലെ ശകുന്തളോപാഖ്യാനമാണ് കാളിദാസന്‍ ഈ നാടകരചനയ്ക്ക് ആധാരമാക്കിയത്. തികച്ചും ലളിതമായ ഈ ഇതിവൃത്തത്തിനെ അത്യന്തം ആകര്‍ഷഷണീമായ ഒരു കഥയാക്കി രൂപപ്പെടുത്തിയത് കാളിദാസന്റെ അതുല്യപ്രതിഭയുടെ ഉത്തമോദാഹരണമാണ്. കാളിദാസന്‍ ശാകുന്തളം നാടകം രചിച്ചിട്ട് അതിലെ ഓരോ ഭാഗവും വീണ്ടും വീണ്ടും പരിഷ്കരിച്ചു പരിഷ്കരിച്ച് പതിനെട്ടുവര്‍ഷം കഴിഞ്ഞതിനുശേഷമാണ് ഈ […]

Read Full Post »

മാളവികാഗ്നിമിത്രം: കാളിദാസകൃതികളില്‍ കാവ്യകൃതികളെ അപേക്ഷിച്ച് നാടകങ്ങളാണ് സാമാന്യജനങ്ങളെയും പണ്ഡിതന്മാരെയും അധികമായി ആകര്‍ഷിച്ചിട്ടുള്ളത്. “കാവ്യേഷു നാടകം രമ്യം” എന്ന് കവിവചനവുമുണ്ടല്ലോ. കാളിദാസനാടകങ്ങളില്‍ ഏറ്റവും ജനപ്രിയമായതും ഏറ്റവും അധികം ഭാഷകളില്‍ പരിഭാഷകളുള്ളതും ശാകുന്തളത്തിനാണ്. അതിനുതൊട്ടുപിന്നാലെയാണ് വിക്രമോര്‍വ്വശീയത്തിന്റെയും മാളവികാഗ്നിമിത്രത്തിന്റെയും സ്ഥാനം. കാളിദാസന്‍ വിരചിച്ച ആദ്യനാടകമാണ് മാളവികാഗ്നിമിത്രം എന്നു പറയപ്പെടുന്നു. “മാളവികാഗ്നിമിത്രം” എന്ന പേരിന്റെ അര്‍ത്ഥം “മാളവികയുടെയും അഗ്നിമിത്രന്റെയും കഥ” എന്നാണ്. കാളിദാസന്റെ മറ്റു കൃതികളില്‍നിന്നു ഭിന്നമായി ഈ നാടകത്തിന്റെ പാശ്ചാത്തലം പൗരാണികമല്ല, ഐതിഹാസികമാണ്. ബി.സി.ഇ. രണ്ടാം ശതകത്തില്‍ ജീവിച്ചിരുന്ന സുംഗവംശസ്ഥാപകനായ പുഷ്യമിത്രമഹാരാജാവിന്റെ […]

Read Full Post »

സംസ്കൃതഭാഷ: ഭാരതീയഭാഷകള്‍ക്കെല്ലാം മാതൃതുല്യയായ ഭാഷയാണ് സംസ്കൃതം. വേദോപനിഷത്തുക്കളും, ഇതിഹാസങ്ങളും, പുരാണങ്ങളും, ഭാസ, കാളിദാസ, ഭവഭൂതി പ്രഭൃതികളുടെ കാവ്യനാടകങ്ങളും രചിക്കപ്പെട്ടിരിക്കുന്നത് സംസ്കൃതഭാഷയിലാണ്. അതുകൊണ്ടുതന്നെ ഭാരതീയദര്‍ശനവും, സാഹിത്യവും ആഴത്തില്‍ മനസ്സിലാക്കണമെന്നുള്ളവര്‍ക്ക് സംസ്കൃതഭാഷജ്ഞാനം കൂടിയേ തീരൂ. സംസ്കൃതവ്യാകരണജ്ഞാനം കൂടാതെ സംസ്കൃതം ഭാഷ കൈകാര്യം ചെയ്യുക അസാദ്ധ്യമാണ്. പാരമ്പര്യരീതിയില്‍ സംസ്കൃതപഠനം നടത്തുക ഇന്നത്തെ കാലത്ത് ക്ഷിപ്രസാദ്ധ്യമല്ല. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ത്തന്നെ കേരളത്തിലും, ഭാരതത്തിന്റെ മറ്റു ഭാഗങ്ങളിലും പാരമ്പര്യരീതിയിലുള്ള ഗുരുകുലങ്ങള്‍ നാമാവശേഷമായിത്തുടങ്ങിയ സാഹചര്യത്തിലാണ് സംസ്കൃതഭാഷാ പഠനത്തിന് ആധുനികരീതിയിലുള്ള ഗൈഡുകള്‍ ആവശ്യമായി വന്നത്. അത്തരത്തില്‍ സംസ്കൃതവ്യാകരണം […]

Read Full Post »

ശ്രീപാദസപ്തതി: കേരളീയരുടെ പ്രിയങ്കരനായ ഭക്തകവിയും, പണ്ഡിതാഗ്രേസരനുമായ മേല്പത്തൂര്‍ നാരായണഭട്ടതിരി അവസാനകാലത്തു രചിച്ച ഒരു സ്തോത്രരത്നമാണ് ശ്രീപാദസപ്തതി. ഇരുപത്തിയേഴാം വയസ്സില്‍ നാരായണീയം നിര്‍മ്മിച്ച മേല്പത്തൂര്‍ നാല്പതിലേറെ സംവത്സരക്കാലം ശ്രീകൃഷ്ണഭജനവും, ഗ്രന്ഥരചനയുമായി കോഴിക്കോട്ടും, അമ്പലപ്പുഴയിലും മറ്റും കഴിഞ്ഞശേഷം ഒടുവില്‍ ഗുരുവായൂരപ്പന്‍ തന്നെ സ്വപ്നത്തില്‍ ദര്‍ശനം നല്‍കി നിയോഗിച്ചതിന്റെ ഫലമായിട്ടാണത്രേ, മുക്തിസ്ഥലമെന്നു സംസ്കൃതത്തില്‍ പറയുന്ന മുക്കോലെച്ചെന്ന് അവിടെ ദേവിയെ ഭജിച്ചും ശിഷ്യന്മാരെ പഠിപ്പിച്ചും ഗ്രന്ഥരചനകളിലേര്‍പ്പെട്ടും പ്രശാന്തജീവിതം നയിച്ചുവന്നു. എഴുപതാം വയസ്സു മുതല്‍ എണ്‍പത്താറു വയസ്സു വരെ മേല്പത്തൂരിന്റെ ജീവിതം മുക്കോലെയായിരുന്നുവെന്നാണ് ഐതിഹ്യം. […]

Read Full Post »

സനത്സുജാതീയം എന്താണ്? മഹാഭാരതം അമൂല്യങ്ങളായ ജ്ഞാനോപദേശങ്ങളുടെ ഒരു കലവറയാണ്. ഇതില്‍ ഏറ്റവും ശ്രേഷ്ഠവും ജനപ്രിയവുമായത് ശ്രീമദ്ഭഗവദ്ഗീതയാണ്. യക്ഷപ്രശ്നവും, വിദുരനീതിയും, ശാന്തിപര്‍വ്വത്തില്‍ ഭീഷ്മര്‍ യുധിഷ്ഠിരനു നല്കുന്ന ജ്ഞാനോപദേശവും വളരെ പ്രശസ്തമാണല്ലോ. എന്നാല്‍ അത്രയ്ക്ക് പ്രശസ്തമല്ലെങ്കിലും അതിവിശിഷ്ടമായ ഒന്നാണ് “സനത്സുജാതീയം. മഹാഭാരതത്തിലെ ഉദ്യോഗപര്‍വ്വത്തില്‍ സനത്സുജാതന്‍ എന്ന മുനി ധൃതരാഷ്ട്രര്‍ക്കു നല്കുന്ന ജ്ഞാനോപദേശമാണ് “സനത്സുജാതീയം” എന്ന പേരിലറിയപ്പെടുന്നത്. പശ്ചാത്തലം: വനവാസവും അജ്ഞാതവാസവും കഴിഞ്ഞു തിരിച്ചുവന്ന പാണ്ഡവര്‍ക്ക് സൂചിമുന കുത്തുവാനുള്ള ഇടംപോലും നല്കുവാന്‍ ദുര്യോധന‍ വിസമ്മതിച്ചു. അപ്പോള്‍ പിന്നെ കൗരവരെ യുദ്ധത്തില്‍ പരാജയപ്പെടുത്തി […]

Read Full Post »

ഭര്‍തൃഹരിയുടെ സുഭാഷിതങ്ങളില്‍ ഒരെണ്ണമെങ്കിലും കേള്‍ക്കാത്തവര്‍ വളരെച്ചുരുക്കമാണ്. “വിദ്യാധനം സര്‍വ്വധനാത് പ്രധാനം” എന്ന സുഭാഷിതശകലം ഭര്‍തൃഹരിയുടേതാണെന്ന വാസ്തവം പലര്‍ക്കും അറിയില്ലെങ്കിലും എല്ലാ മലയാളികള്‍ക്കും ഹൃദിസ്ഥമാണീ വരികള്‍. ശൃംഗാരം, നീതി, വൈരാഗ്യം എന്നീ മൂന്നു വിഷയങ്ങളെ അധികരിച്ചാണ് ഭര്‍തൃഹരി ശതകങ്ങള്‍ രചിച്ചിട്ടുള്ളത്. ഭര്‍തൃഹരി: വരരുചിയുടെയും വിക്രമാദിത്യന്റെയും സഹോദരനായിരുന്നു ഭര്‍തൃഹരി എന്നാണ് ഐതിഹ്യങ്ങള്‍ വര്‍ണ്ണിക്കുന്നത്. അദ്ദേഹം കാളിദാസന്റെ സമകാലീനനായിരുന്നു എന്നും അല്ലെന്നും രണ്ടഭിപ്രായമുണ്ട്. എന്തായാലും അദ്ദേഹത്തിന്റെ കാലഘട്ടം ഏറ്റവും കുറഞ്ഞത് 1500 വര്‍ഷം മുമ്പായിരുന്നു എന്നാണ് സംസ്കൃതസാഹിത്യചരിത്രപണ്ഡിതന്മാരില്‍ അധികം പേരും പ്രസ്താവിക്കുന്നത്. […]

Read Full Post »

Older Posts »