Feed on
Posts
Comments

Category Archive for 'Uncategorized'

രാമായണം: ഭാരതീയരെ ഏറ്റവുമധികം സ്വാധീനിച്ചിട്ടുള്ള കൃതികളാണല്ലോ രാമയണവും മഹാഭാരതവും. ഇവയില്‍ ജനങ്ങളുടെ ഹൃദയങ്ങളിലേയ്ക്ക് ആഴത്തിലിറങ്ങിച്ചെല്ലുവാന്‍ കഴിഞ്ഞത് രാമായണത്തിനാണെന്നതില്‍ യാതൊരു സംശയവുമില്ല. സഹസ്രാബ്ദങ്ങള്‍ക്കുശേഷവും ശ്രീരാമനും, സീതയും നമ്മെ സംബന്ധിച്ചിടത്തോളം മാതൃകാദമ്പതികളാണ്, ആദര്‍ശത്തിന്റെ ആള്‍രൂപങ്ങളാണ്. അവരുടെ സ്ഥാനത്ത് വേറെയാരെയെങ്കിലും സങ്കല്പിക്കാന്‍ പോലും നമുക്കാവില്ല. ഒരു ഉത്തമ സഹോദരനെന്ന നിലയില്‍ ലക്ഷ്മണനെ വെല്ലാനും ആര്‍ക്കും സാധിക്കുമെന്നു തോന്നുന്നില്ല. സുഗ്രീവന്റെ സൗഹൃദവും, ഹനൂമാന്റെ ദാസ്യഭാവവും ഭരതന്റെ ഭ്രാതൃഭക്തിയും അപ്രതിമമാണ്. ഇതെല്ലാം മനസ്സില്‍ കണ്ടിട്ടായിരിക്കാം – “യാവത് സ്ഥാസ്യന്തി ഗിരയഃ സരിതശ്ച മഹിതലേ, താവദ്രാമായണകഥാ […]

Read Full Post »

(ഈ ബ്ലോഗിന്റെ ഒരു അഭ്യുദയകാംക്ഷിയുടെ കമന്റിന് എഴുതിയ മറുപടിയാണ് താഴെ ചേര്‍ക്കുന്നത്. ഈ ബ്ലോഗിന്റെ എല്ലാ സന്ദര്‍ശകരുടെയും മനസ്സില്‍ ഇത്തരം സംശയങ്ങളുണ്ടാകുവാന്‍ സാദ്ധ്യതയുണ്ട്. അതുകൊണ്ട് ഇത് ഒരു പോസ്റ്റായി ഇവിടെ ചേര്‍ക്കാമെന്നു കരുതി). എന്തുകൊണ്ടാണ് പുതിയ പോസ്റ്റുകള്‍ വൈകുന്നത്? – പ്രജിത് പ്രജിത്, താങ്കള്‍ ആത്മാര്‍ത്ഥമായിട്ടാണ് ഇതു ചോദിച്ചതെന്നു കരുതി ഞാന്‍ വിശദമായി മറുപടി എഴുതട്ടെ. ഇതിനു ചുരുക്കി മറുപടി എഴുതുവാന്‍ പ്രയാസമാണ്. ശരിയ്ക്കും താല്പര്യമില്ലെങ്കില്‍ മുഴുവന്‍ വായിക്കണമെന്നില്ല. മറ്റു പലരുടെയും മനസ്സില്‍ ഇതേ ചോദ്യമുണ്ടായിരിക്കും. അവര്‍ക്കും […]

Read Full Post »

പുരാണേതിഹാസങ്ങള്‍: ഭാരതീയജീവിതദര്‍ശനമനുസരിച്ച് മനുഷ്യജീവിതത്തിന് നാല് പുരുഷാര്‍ത്ഥങ്ങള്‍ അഥവാ ലക്ഷ്യങ്ങളാണുള്ളത് – ധര്‍മ്മം, അര്‍ത്ഥം, കാമം, മോക്ഷം എന്നിവയാണവ. നാലു പുരുഷാര്‍ത്ഥങ്ങളെയും നേടുവാന്‍ മനുഷ്യനെ പ്രാപ്തനാക്കുക എന്നതാണ് വേദങ്ങള്‍, ഉപവേദങ്ങള്‍, പുരാണേതിഹാസങ്ങള്‍, സ്മൃതി മുതലായ എല്ലാ ശാസ്ത്രങ്ങളുടെയും ലക്ഷ്യം. വേദങ്ങളുടെ സാരമെന്തെന്ന് സാമാന്യജനങ്ങള്‍ക്ക് കഥകളിലൂടെ മനസ്സിലാക്കിക്കൊടുക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് പുരാണേതിഹാസങ്ങള്‍ രചിക്കപ്പെട്ടിട്ടുള്ളത്. ഇക്കാര്യം വ്യാസമഹര്‍ഷി മഹാഭാരതത്തിലെ താഴെ പറയുന്ന ശ്ലോകത്തിലൂടെ സൂചിപ്പിക്കുന്നുണ്ട്. “ഇതിഹാസപുരാണാഭ്യാം വേദം സമുപബൃംഹയേത്, ബിഭേത്യല്പശ്രുതാത് വേദോ മാമയം പ്രഹരിഷ്യതി” – മഹാഭാരതം 1.1.267 (ഇതിഹാസപുരാണങ്ങളിലൂടെ വേദങ്ങളെ […]

Read Full Post »

  ശ്രീകൃഷ്ണസഹസ്രനാമസ്തോത്രം: ഈ ബ്ലോഗില്‍ നേരത്തെ തന്നെ ഒരു ശ്രീകൃഷ്ണസഹസ്രനാമസ്തോത്രം പോസ്റ്റ് ചെയ്തിരുന്നു. അതില്‍നിന്ന് ഭിന്നവും അത്യന്തം വിശിഷ്ടവുമായ ഒരു ശ്രീകൃഷ്ണസഹസ്രനാമസ്തോത്രമാണ് ഇപ്പോള്‍ പോസ്റ്റ് ചെയ്യുന്നത്. വൈഷ്ണവാഗമഗ്രന്ഥങ്ങളില്‍ സാത്വതതന്ത്രം അഥവാ സാത്വതസംഹിത പ്രമുഖസ്ഥാനം വഹിക്കുന്നു. സാത്വതതന്ത്രത്തിലെ ആറാമദ്ധ്യായത്തില്‍ പരമശിവന്‍ നാരദന് ഉപദേശിച്ചതാണ് ഈ ശ്രീകൃഷ്ണസഹസ്രനാമസ്തോത്രം. ചൗഖംബാ സാന്‍സ്ക്രിട്ട് സിരീസില്‍ പണ്ഡിറ്റ് അനന്തശാസ്ത്രി ഫഡ്കേ സമ്പാദനം ചെയ്തു 1934-ല്‍ പ്രസിദ്ധീകരിച്ച “സാത്വതതന്ത്രം” എന്ന കൃതിയാണ് ഈ ഇ-ബുക്ക് തയ്യാറാക്കുവാന്‍ ഉപയോഗിച്ചിട്ടുള്ളത്. ഭഗവാന്‍ ശ്രീകൃഷ്ണന്റെ എണ്ണമറ്റ ലീലകളെയും, അനന്തകല്യാണഗുണങ്ങളെയും, വിവിധ […]

Read Full Post »

Read Full Post »

മഹാകവി കാളിദാസന്‍: ഭാരതീയകവികളില്‍ മഹാകവി കാളിദാസനു തുല്യരായി ആരുമില്ല എന്നാണ് പണ്ഡിതമതം. ഇതിനെക്കുറിച്ച് സുപ്രസിദ്ധമായ ഒരു ശ്ലോകം കേട്ടിട്ടുണ്ട്. പുരാ കവീനാം ഗണനാപ്രസംഗേ കനിഷ്ഠികാധിഷ്ഠിതകാളിദാസഃ അദ്യാപി തത്തുല്യകവേരഭാവാത് അനാമികാ സാര്‍ഥവതീ ബഭൂവ പണ്ട് ഏതോ ഒരു വിദ്വാന്‍ സംസ്കൃതകവികളുടെ കണക്കെടുത്തപ്പോള്‍ ഏറ്റവും മികച്ച കവി എന്ന നിലയില്‍ ചെറുവിരല്‍ കൊണ്ട് ആദ്യം എണ്ണിയത് കാളിദാസനെയാണ്. പിന്നീട് തത്തുല്യനായ മറ്റൊരു കവിയെ ലഭിക്കാഞ്ഞതിനാല്‍ അനാമികയുടെ – മോതിരവിരലിന്റെ – പേരു സാര്‍ത്ഥകമായി. (അനാമിക എന്ന വാക്കിന് പേരില്ലാത്തത് എന്നും […]

Read Full Post »

സര്‍വ്വവേദാന്തസിദ്ധാന്ത സാരസംഗ്രഹം “ശ്രീ ശങ്കരഭഗവല്‍പാദരുടെ വേദാന്തപ്രകരണങ്ങളില്‍ എല്ലാംകൊണ്ടും ബൃഹത്തും മഹത്തുമായ പ്രകരണമാണ് സര്‍വ്വവേദാന്തസിദ്ധാന്തസാരസംഗ്രഹം. ഈ ഒരു പ്രകരണത്തെമാത്രം ശരിയായി പഠിച്ചാല്‍തന്നെ ഒരാള്‍ക്ക് അദ്വൈതവേദാന്തത്തില്‍ നിസ്സംശയമായ അറിവുണ്ടാവാം. അത്രമാത്രം വിപുലവും സമ്പൂര്‍ണ്ണവുമാണ് ഇതിലെ പ്രതിപാദനം. പ്രായേണ ശാസ്ത്രത്തിന്റെ എല്ലാ വശങ്ങളേയും സ്പര്‍ശിക്കുകയും ആവശ്യമുള്ളിടത്തു പൂര്‍വ്വപക്ഷങ്ങളെ അവതരിപ്പിക്കുകയും സിദ്ധാന്തങ്ങളെ സമര്‍ത്ഥിക്കുകയും ചെയ്തിട്ടുണ്ട്. അതിനാല്‍ വേദാന്തവിദ്യാര്‍ത്ഥികള്‍ക്കും, ജിജ്ഞാസുക്കള്‍ക്കും ഈ പ്രകരണം വലിയൊരനുഗ്രഹം തന്നെയാണ്.” ഈ ഗ്രന്ഥത്തിന് മലയാളത്തില്‍ വ്യാഖ്യാനം രചിച്ച് മലയാളികളായ മുമുക്ഷുക്കളെയെല്ലാം അനുഗ്രഹിച്ച സ്വാമി ജ്ഞാനാനന്ദസരസ്വതി തന്റെ വ്യാഖ്യാനത്തിന്റെ മുഖവുരയിലെഴുതിയ […]

Read Full Post »

2010 in review

The stats helper monkeys at WordPress.com mulled over how this blog did in 2010, and here’s a high level summary of its overall blog health: The Blog-Health-o-Meter™ reads Wow. Crunchy numbers About 3 million people visit the Taj Mahal every year. This blog was viewed about 40,000 times in 2010. If it were the Taj […]

Read Full Post »

ശ്രീ ചട്ടമ്പിസ്വാമികളുടെ സമ്പൂര്‍ണ്ണകൃതികള്‍ ഡിജിറ്റൈസ് ചെയ്യുന്ന പ്രോജക്ടിന്റെ ഭാഗമായി ഇതിനകം വേദാധികാരനിരൂപണം, ജീവകാരുണ്യനിരൂപണം, നിജാനന്ദവിലാസം എന്നീ മൂന്നു പ്രമുഖകൃതികള്‍ ഇ-ബുക്കുകളായി ഈ ബ്ലോഗില്‍ പ്രസിദ്ധീകരിച്ചു കഴിഞ്ഞു. പ്രാചീനമലയാളം, അദ്വൈതചിന്താപദ്ധതി എന്നീ ഇ-ബുക്കുകളും താമസിയാതെ തന്നെ പ്രസിദ്ധീകരിക്കുവാന്‍ കഴിയുമെന്ന് പ്രത്യാശിക്കുന്നു. ഇപ്പോള്‍ ചട്ടമ്പിസ്വാമികളുടെ ലഘുലേഖനങ്ങള്‍, ചില ഗ്രന്ഥങ്ങള്‍ക്കെഴുതിയ ആമുഖങ്ങളും അവതാരികകളും, കവിതകള്‍, കത്തുകള്‍, തുടങ്ങിയവയെ ഉള്‍ക്കൊള്ളിച്ച് ഒരു ഇ-ബുക്കായി പ്രസിദ്ധീകരിക്കുകയാണ്. ഇതില്‍ തത്ക്കാലം താഴെ പറയുന്ന മൂന്നു ലഘുകൃതികള്‍ മാത്രമേ ഉള്‍ക്കൊള്ളിച്ചിട്ടുള്ളൂ. 1. പ്രപഞ്ചത്തില്‍ സ്ത്രീപുരുഷന്മാര്‍ക്കുള്ള സ്ഥാനം 2. […]

Read Full Post »

ഭക്തന്മാരുടെ നിരന്തരമായ അഭ്യര്‍ഥനകളെ മാനിച്ചുകൊണ്ട് ശ്രീ പുരുഷോത്തമാനന്ദ സ്വാമികള്‍ (1879-1961) രചിച്ച് 1956 – ലാണ് ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ട ഈ ഗ്രന്ഥം മലയാളത്തിലെ ആദ്ധ്യാത്മികസാഹിത്യത്തിനും, ആത്മകഥാ സാഹിത്യത്തിനും ഒരു മുതല്‍ക്കൂട്ടാണ്.  അദ്ദേഹത്തിന് ചെറുപ്പത്തില്‍ തന്നെ ശ്രീരാമകൃഷ്ണശിഷ്യനായ നിര്‍മ്മലാനന്ദസ്വാമികളുമായി സമ്പര്‍ക്കത്തില്‍ വരുവാനും, പിന്നീട് ബ്രഹ്മാനന്ദസ്വാമികളില്‍ നിന്ന് മന്ത്രദീക്ഷയും, ശിവാനന്ദസ്വാമികളില്‍ നിന്ന് സന്ന്യാസദീക്ഷയും സ്വീകരിക്കുവാനുള്ള സൗഭാഗ്യമുണ്ടായി. 1928 – ല്‍ ഋഷീകേശിലെ വസിഷ്ഠഗുഹയിലെത്തിച്ചേര്‍ന്ന ഈ തപോനിധി പിന്നീട് തന്റെ ജീവിതാന്ത്യം വരെയുള്ള മൂന്നു ദശകത്തിലധികം കാലം തപോനിഷ്ഠനായും, തന്നെ ദര്‍ശിക്കുന്നതിനെത്തിച്ചേരുന്ന […]

Read Full Post »

Older Posts »