Feed on
Posts
Comments


രാമായണം: ഭാരതീയരെ ഏറ്റവുമധികം സ്വാധീനിച്ചിട്ടുള്ള കൃതികളാണല്ലോ രാമയണവും മഹാഭാരതവും. ഇവയില്‍ ജനങ്ങളുടെ ഹൃദയങ്ങളിലേയ്ക്ക് ആഴത്തിലിറങ്ങിച്ചേരുവാന്‍ കഴിഞ്ഞത് രാമായണത്തിനാണെന്നതില്‍ യാതൊരു സംശയവുമില്ല. സഹസ്രാബ്ദങ്ങള്‍ക്കുശേഷവും ശ്രീരാമനും, സീതയും നമ്മെ സംബന്ധിച്ചിടത്തോളം മാതൃകാദമ്പതികളാണ്, ആദര്‍ശത്തിന്റെ ആള്‍രൂപങ്ങളാണ്. അവരുടെ സ്ഥാനത്ത് വേറെയാരെയെങ്കിലും സങ്കല്പിക്കാന്‍ പോലും നമുക്കാവില്ല. ഒരു ഉത്തമ സഹോദരനെന്ന നിലയില്‍ ലക്ഷ്മണനെ വെല്ലാനും ആര്‍ക്കും സാധിക്കുമെന്നു തോന്നുന്നില്ല. സുഗ്രീവന്റെ സൗഹൃദവും, ഹനൂമാന്റെ ദാസ്യഭാവവും ഭരതന്റെ ഭ്രാതൃഭക്തിയും അപ്രതിമമാണ്. ഇതെല്ലാം മനസ്സില്‍ കണ്ടിട്ടായിരിക്കാം “യാവത് സ്ഥാസ്യന്തി ഗിരയഃ സരിതശ്ച മഹിതലേ, താവദ്രാമായണകഥാ ലോകേഷു പ്രചരിഷ്യതി” (മലകളും, നദികളും ഈ ഭൂമിയില്‍ നിലനില്‍ക്കുന്നിടത്തോളം കാലം രാമയണകഥ ജനങ്ങളുടെയിടയില്‍ പ്രചരിച്ചുകൊണ്ടിരിക്കും) എന്നു കവി പാടിയത്.

ശ്രീരാമചരിതമാനസം അഥവാ തുളസീ രാമായണം: രാമായണത്തിന്റെ പുനരാഖ്യാനങ്ങള്‍ നിരവധിയാണ്. ഭാരതീയവും വൈദേശികവുമായ ഭാഷകളില്‍ ഗദ്യത്തിലും, പദ്യത്തിലും എണ്ണമറ്റ പരിഭാഷകളും പുനരാവിഷ്കരണങ്ങളും ഉണ്ടായിട്ടുണ്ട്. അവയില്‍ ഏറ്റവുമധികം ജനപ്രീതിയാര്‍ജ്ജിക്കുവാന്‍ കഴിഞ്ഞത് പതിനാറാം നൂറ്റാണ്ടില്‍ ഭക്തകവി തുളസീദാസന്‍ രചിച്ച ശ്രീരാമചരിതമാനസം എന്ന കൃതിയ്ക്കാണ്. രാമായണകഥ ജനകീയഭാഷയില്‍ അവതരിപ്പിക്കാനായി ആദികവിയായ വാല്‍മീകി മഹര്‍ഷി സ്വയം തുളസീദാസനായി ജന്മമെടുത്തു എന്നൊരു ഐതിഹ്യമുണ്ട്. ചെറിയതോതിലുള്ള ആഖ്യാനഭേദങ്ങളും അവതരണശൈലിയുള്ള വ്യത്യസ്തതയും, ഭക്തിരസത്തിനുള്ള പ്രാധാന്യവും ശ്രീരാമചരിതമാനസത്തിന്റെ സവിശേഷതകളാണ്. എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണം അതര്‍ഹിക്കുന്ന പ്രചാരം സിദ്ധിക്കാതെ കേരളീയരുടെ മാത്രം ആസ്വാദനത്തിനു പാത്രമായപ്പോള്‍, ശ്രീരാമചരിതമാനസം അതിന്റെ നിരവധി പരിഭാഷകളിലൂടെ ലോകമെങ്ങും പ്രചാരം നേടി. ഇതിനെ പ്രചരിപ്പിക്കുന്നതില്‍ പ്രാചീനരും അര്‍വ്വാചീനരുമായ ഹരികഥാകാരന്മാര്‍ നിര്‍വ്വഹിച്ചിട്ടുള്ള പങ്ക് തെല്ലൊന്നുമല്ല.

ശ്രീരാമചരിതമാനസം മലയാളം ഇ-ബുക്ക്: മലയാളത്തില്‍ ഇതിനുമുമ്പ് ഗദ്യത്തിലും പദ്യത്തിലും ചില പരിഭാഷകള്‍ ശ്രീരാമചരിതമാനസത്തിന് ഉണ്ടായിട്ടുണ്ടെങ്കിലും അവയില്‍ മഹാകവി വെണ്ണിക്കുളത്തിന്റെ പരിഭാഷയൊഴിച്ച് മറ്റുള്ളവ ഇന്നു അച്ചടിയിലില്ലെന്നാണ് അറിയുവാന്‍ കഴിഞ്ഞത്. ഈ പരിതഃസ്ഥിതിയില്‍ ശ്രീരാമചരിതമാനസത്തിന് ഒരു ഗദ്യപരിഭാഷ രചിച്ച്, ബാലകാണ്ഡം മുതല്‍ ഉത്തരകാണ്ഡം വരെയുള്ള ഏഴു ഭാഗങ്ങളും സ്വയം ടൈപ്പ് ചെയ്ത്, മലയാളം ഇ-ബുക്സ് ബ്ലോഗില്‍ പ്രസിദ്ധീകരിക്കുവാന്‍ അയച്ചുതരികയും, (ഇ-ബുക്ക് ഫോര്‍മ്മാറ്റ് ചെയ്തുകഴിഞ്ഞതിനുശേഷം) അതിനെ സശ്രദ്ധം പരിശോധിക്കുകയും ചെയ്ത ശ്രീ പി. എസ്സ്. അഗ്നീശ്വരനോടുള്ള അകൈതവമായ നന്ദി ഇവിടെ രേഖപ്പെടുത്തുന്നു. അധികം വൈകാതെ തന്നെ ശ്രീരാമചരിതമാനസത്തിന്റെ ശേഷിച്ച ഭാഗങ്ങളും ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നതാണ്.

ഡൗണ്‍ലോഡ് ശ്രീരാമചരിതമാനസം ആരണ്യകാണ്ഡം, കിഷ്കിന്ധാകാണ്ഡം, സുന്ദരകാണ്ഡം ഇ-ബുക്ക്

Tags: , , , , , , ,

രാമായണം: ഭാരതീയരെ ഏറ്റവുമധികം സ്വാധീനിച്ചിട്ടുള്ള കൃതികളാണല്ലോ രാമയണവും മഹാഭാരതവും. ഇവയില്‍ ജനങ്ങളുടെ ഹൃദയങ്ങളിലേയ്ക്ക് ആഴത്തിലിറങ്ങിച്ചേരുവാന്‍ കഴിഞ്ഞത് രാമായണത്തിനാണെന്നതില്‍ യാതൊരു സംശയവുമില്ല. സഹസ്രാബ്ദങ്ങള്‍ക്കുശേഷവും ശ്രീരാമനും, സീതയും നമ്മെ സംബന്ധിച്ചിടത്തോളം മാതൃകാദമ്പതികളാണ്, ആദര്‍ശത്തിന്റെ ആള്‍രൂപങ്ങളാണ്. അവരുടെ സ്ഥാനത്ത് വേറെയാരെയെങ്കിലും സങ്കല്പിക്കാന്‍ പോലും നമുക്കാവില്ല. ഒരു ഉത്തമ സഹോദരനെന്ന നിലയില്‍ ലക്ഷ്മണനെ വെല്ലാനും ആര്‍ക്കും സാധിക്കുമെന്നു തോന്നുന്നില്ല. സുഗ്രീവന്റെ സൗഹൃദവും, ഹനൂമാന്റെ ദാസ്യഭാവവും ഭരതന്റെ ഭ്രാതൃഭക്തിയും അപ്രതിമമാണ്. ഇതെല്ലാം മനസ്സില്‍ കണ്ടിട്ടായിരിക്കാം “യാവത് സ്ഥാസ്യന്തി ഗിരയഃ സരിതശ്ച മഹിതലേ, താവദ്രാമായണകഥാ ലോകേഷു പ്രചരിഷ്യതി” (മലകളും, നദികളും ഈ ഭൂമിയില്‍ നിലനില്‍ക്കുന്നിടത്തോളം കാലം രാമയണകഥ ജനങ്ങളുടെയിടയില്‍ പ്രചരിച്ചുകൊണ്ടിരിക്കും) എന്നു കവി പാടിയത്.

രാമചരിതമാനസം അഥവാ തുളസീ രാമായണം: രാമായണത്തിന്റെ പുനരാഖ്യാനങ്ങള്‍ നിരവധിയാണ്. ഭാരതീയവും വൈദേശികവുമായ ഭാഷകളില്‍ ഗദ്യത്തിലും, പദ്യത്തിലും എണ്ണമറ്റ പരിഭാഷകളും പുനരാവിഷ്കരണങ്ങളും ഉണ്ടായിട്ടുണ്ട്. അവയില്‍ ഏറ്റവുമധികം ജനപ്രീതിയാര്‍ജ്ജിക്കുവാന്‍ കഴിഞ്ഞത് പതിനാറാം നൂറ്റാണ്ടില്‍ ഭക്തകവി തുളസീദാസന്‍ രചിച്ച ശ്രീരാമചരിതമാനസം എന്ന കൃതിയ്ക്കാണ്. രാമായണകഥ ജനകീയഭാഷയില്‍ അവതരിപ്പിക്കാനായി ആദികവിയായ വാല്‍മീകി മഹര്‍ഷി സ്വയം തുളസീദാസനായി ജന്മമെടുത്തു എന്നൊരു ഐതിഹ്യമുണ്ട്. ചെറിയതോതിലുള്ള ആഖ്യാനഭേദങ്ങളും അവതരണശൈലിയുള്ള വ്യത്യസ്തതയും, ഭക്തിരസത്തിനുള്ള പ്രാധാന്യവും ശ്രീരാമചരിതമാനസത്തിന്റെ സവിശേഷതകളാണ്. എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണം അതര്‍ഹിക്കുന്ന പ്രചാരം സിദ്ധിക്കാതെ കേരളീയരുടെ മാത്രം ആസ്വാദനത്തിനു പാത്രമായപ്പോള്‍, ശ്രീരാമചരിതമാനസം അതിന്റെ നിരവധി പരിഭാഷകളിലൂടെ ലോകമെങ്ങും പ്രചാരം നേടി. ഇതിനെ പ്രചരിപ്പിക്കുന്നതില്‍ പ്രാചീനരും അര്‍വ്വാചീനരുമായ ഹരികഥാകാരന്മാര്‍ നിര്‍വ്വഹിച്ചിട്ടുള്ള പങ്ക് തെല്ലൊന്നുമല്ല.

ശ്രീരാമചരിതമാനസം മലയാളം ഇ-ബുക്ക്: മലയാളത്തില്‍ ഇതിനുമുമ്പ് ഗദ്യത്തിലും പദ്യത്തിലും ചില പരിഭാഷകള്‍ ശ്രീരാമചരിതമാനസത്തിന് ഉണ്ടായിട്ടുണ്ടെങ്കിലും അവയില്‍ മഹാകവി വെണ്ണിക്കുളത്തിന്റെ പരിഭാഷയൊഴിച്ച് മറ്റുള്ളവ ഇന്നു അച്ചടിയിലില്ലെന്നാണ് അറിയുവാന്‍ കഴിഞ്ഞത്. ഈ പരിതഃസ്ഥിതിയില്‍ ശ്രീരാമചരിതമാനസത്തിന് ഒരു ഗദ്യപരിഭാഷ രചിച്ച്, ബാലകാണ്ഡം മുതല്‍ ഉത്തരകാണ്ഡം വരെയുള്ള ഏഴു ഭാഗങ്ങളും സ്വയം ടൈപ്പ് ചെയ്ത്, മലയാളം ഇ-ബുക്സ് ബ്ലോഗില്‍ പ്രസിദ്ധീകരിക്കുവാന്‍ അയച്ചുതരികയും, (ഇ-ബുക്ക് ഫോര്‍മ്മാറ്റ് ചെയ്തുകഴിഞ്ഞതിനുശേഷം) അതിനെ സശ്രദ്ധം പരിശോധിക്കുകയും ചെയ്ത ശ്രീ അഗ്നീശ്വരനോടുള്ള അകൈതവമായ നന്ദി ഇവിടെ രേഖപ്പെടുത്തുന്നു. ശ്രീരാമചരിതമാനസത്തിന്റെ ബാലകാണ്ഡം നേരത്തെ ബ്ലോഗില്‍ പ്രസിദ്ധീകരിച്ചിരുന്നു. മറ്റു ഭാഗങ്ങളുടെ ഫോര്‍മ്മാറ്റിങ്ങും പ്രൂഫ്റീഡിങ്ങും ദ്രുതഗതിയില്‍ നടന്നുവരുന്നു. അധികം വൈകാതെ തന്നെ ശേഷിച്ച ഭാഗങ്ങളും ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നതാണ്.

ഡൗണ്‍ലോഡ് ശ്രീരാമചരിതമാനസം അയോദ്ധ്യാകാണ്ഡം മലയാളം ഇ-ബുക്ക്

Tags: , , , , , , , , , ,

ശ്രീമത് പരമേശ്വരാനന്ദസ്വാമികള്‍: ഇരുപതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തില്‍ കേരളത്തിലെ ഹൈന്ദവസമൂഹത്തിന്റെ നവോത്ഥാനത്തിനായി പ്രവര്‍ത്തിച്ച മഹാന്മാരില്‍ അവിസ്മരണീയനാണ് ശ്രീമത് പരമേശ്വരാനന്ദസ്വാമികള്‍ (1920-2009). കൗമാരത്തില്‍ത്തന്നെ നടത്തിയ ഭാരതപര്യടനത്തിനിടയില്‍ പ്രസിദ്ധരായ ദേശീയനേതാക്കന്മാരുമായും, ആദ്ധ്യാത്മികാചാര്യന്മാരുമായും സമ്പര്‍ക്കം പുലര്‍ത്തുവാന്‍ കഴിഞ്ഞതിന്റെ ഫലമായി ആദ്ധ്യാത്മികമായ നല്ലൊരു വീക്ഷണം സ്വായത്തമാക്കുവാന്‍ അദ്ദേഹത്തിനു കഴിഞ്ഞിരുന്നു. അതിനിടയ്ക്ക് ഡല്‍ഹിയില്‍വെച്ച് സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത് അറസ്റ്റു വരിക്കുകയും കുറച്ചുനാള്‍ വാര്‍ത്താവിതരണ വകുപ്പിലെ ഒരുദ്യോഗം സ്വീകരിക്കുകയും, ഡല്‍ഹിയിലും പിന്നെ മദ്രാസിലും സേവനം അനുഷ്ഠിക്കുകയും ചെയ്തു. തന്റെ നിയോഗം അതല്ലെന്ന് തോന്നിയപ്പോള്‍ ജോലി രാജിവെച്ചിട്ട് അഖില ഭാരത ആര്യ ധര്‍മ സേവാസംഘത്തിലെ മിഷണറിയായി കേരളത്തിലെത്തി. പിന്നീടുള്ള ജീവിതം കേരളത്തിന്റെ സാമൂഹ്യ, സാംസ്കാരിക, ആദ്ധ്യാത്മികരംഗങ്ങളുടെ ഭാഗമായിത്തീര്‍ന്നു. 1962-ല്‍ കന്യാകുമാരിയില്‍, വിവേകാനന്ദശിലാസ്മാരകം നിര്‍മ്മിക്കുന്നതിനുള്ള യജ്ഞത്തില്‍ മുഖ്യപങ്കാളിത്തം വഹിച്ചു. 1980-ല്‍ അറുപതാം വയസ്സില്‍ പ്രസിദ്ധ ആദ്ധ്യാത്മികാചാര്യനായിരുന്ന ശ്രീമദ് ജ്ഞാനാനന്ദ സരസ്വതി സ്വാമികളില്‍ നിന്നും പരമേശ്വരാനന്ദ സരസ്വതി എന്ന പേരില്‍ സന്ന്യാസം സ്വീകരിക്കുന്നതുവരെ കന്യാകുമാരി വിവേകാനന്ദ കേന്ദ്രത്തിന്റെ ഭരണസമിതിയില്‍ പ്രവര്‍ത്തിച്ചു. സന്ന്യാസിയായ ശേഷം ഭൗതികമായ ചുമതലകളെല്ലാം വിട്ടു കന്യാകുമാരിയില്‍ ശ്രീകൃഷ്ണമന്ദിര്‍ ആശ്രമം സ്ഥാപിച്ച് 18 വര്‍ഷം ഗുരുനാഥനോടൊപ്പം ജ്ഞാനയജ്ഞത്തിലേര്‍പ്പെട്ടു. ഗുരുവിന്റെ സമാധിക്കുശേഷം തൃശൂര്‍ ജില്ലയില്‍ കനകമലയുടെ അടിവാരത്ത് ശ്രീകൃഷ്ണാശ്രമം സ്ഥാപിച്ചു. പിന്നീട്, ഷൊര്‍ണ്ണൂരിനടുത്ത് ഇരുനിലംകോട് ഗുഹാക്ഷേത്രത്തിനടുത്തായി ജ്ഞാനാനന്ദകുടീരം സ്ഥാപിച്ചു. ഹൈന്ദവസമൂഹത്തിന്റെ സാമൂഹിക, ആധ്യാത്മിക സമുത്കര്‍ഷത്തിനുവേണ്ടി സ്വജീവിതം സമര്‍പ്പിച്ച തപോധനനും, കര്‍മ്മയോഗിയുമായിരുന്ന സ്വാമിജിയുടെ സ്മരണ എക്കാലവും നിലനിര്‍ത്താന്‍ നാം ഓരോരുത്തരും ബാധ്യസ്ഥരാണ്.

കൃതികള്‍: സാധാരണക്കാര്‍ക്ക് ദുര്‍ഗ്രാഹ്യങ്ങളായ ഹൈന്ദവ ആചാരാനുഷ്ഠാനങ്ങളേയും, ധര്‍മ്മസംഹിതകളേയും ക്രോഡീകരിച്ച് സാധാരണ ജനങ്ങള്‍ക്ക് സുഗ്രാഹ്യമായ രീതിയില്‍ സ്വാമിജി രചിച്ചിട്ടുള്ള ഹിന്ദു ധര്‍മ്മ പരിചയം, ഷോഡശ സംസ്കാരങ്ങള്‍ എന്നീ ഗ്രന്ഥങ്ങള്‍ മാത്രം മതി സ്വാമിജിയുടെ സ്മരണ എക്കാലവും നിലനില്‍ക്കാന്‍. ഇവയെക്കൂടാതെ കന്യാകുമാരി മുതല്‍ കപിലവസ്തുവരെ, ജീവിതജ്യോതി, ധര്‍മ്മരശ്മികള്‍, കൃഷ്ണം ശരണം ഗച്ഛാമി, പുണ്യ ചരിതാവലി, കന്യാകുമാരിയും ചുറ്റുക്ഷേത്രങ്ങളും, ജയജഗജ്ജനനി, ആര്‍ഷരശ്മികള്‍, വിജ്ഞാനപ്രഭ, സന്ന്യാസം സന്ന്യാസി സമുദായം, വന്ദേമാതരം, മഹാത്മാഗാന്ധി-മാര്‍ഗ്ഗവും ലക്ഷ്യവും, ഹിന്ദുക്കളെ ഉണരുവിന്‍ എഴുന്നേല്‍ക്കുവിന്‍, ദിവ്യവാണികള്‍, ശ്രീഗാന്ധിസൂക്തങ്ങള്‍, ഭാരത ഭാഗ്യവിധാതാ ഭഗവാന്‍ ശ്രീകൃഷ്ണന്‍, അഷ്ടഗ്രഹയോഗവും യജ്ഞങ്ങളും, ഗോസംരക്ഷണം, ഹിന്ദുസമുദായ സംരക്ഷണം, പ്രാര്‍ത്ഥന, ശ്രീരമണ മഹര്‍ഷി, നമ്മുടെ ക്ഷേത്രങ്ങള്‍, ധര്‍മ്മജ്ഞനായ ശ്രീനാരായണഗുരു, ആചാര്യ പ്രണവാനന്ദജി, ശ്രീമഹാ ശിവരാത്രി – തത്വവും, മാഹാത്മ്യവും, നവരാത്രി മാഹാത്മ്യം, യജ്ഞപ്രസാദം, ഗീതാമൃതം, സത്‌സംഗവും ജീവിതവും, സനാതനധര്‍മ്മ സംബന്ധമായ ലേഖനങ്ങള്‍, ശ്രീവേദവ്യാസചരിതം മുതലായി മുപ്പത്തി അഞ്ചിലധികം ഗ്രന്ഥങ്ങള്‍ സ്വാമിജിയുടേതായിട്ടു്. വായനക്കാരനെ സാംസ്കാരികമായും, ആധ്യാത്മികമായും ആശയപരമായും ഉദ്‌ബോധിപ്പിക്കുവാനും, പരിവര്‍ത്തിപ്പിക്കുവാനും, പര്യാപ്തങ്ങളാണ് സ്വാമിജിയുടെ ഗ്രന്ഥങ്ങളുടെയെല്ലാം ഉള്ളടക്കവും ശൈലിയും.

ശ്രീമത് പരമേശ്വരാനന്ദസ്വാമികളുടെ ജീവചരിത്രം:ഒരു കര്‍മ്മയോഗിയുടെ സന്ന്യാസപര്‍വ്വം” എന്ന ലഘുജീവചരിത്രത്തിന്റെ ഇ-ബുക്ക് ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുവാന്‍ സദയം അനുമതി നല്കിയ ശ്രീ രാജീവ് ഇരിഞ്ഞാലക്കുടയോടും, അതിനായി പ്രയത്നിച്ച ശ്രീ രഘുനാഥനോടുമുള്ള അകൈതവമായ നന്ദി ഇവിടെ രേഖപ്പെടുത്തുന്നു. സ്വാമിജിയുടെ വിസ്തൃതമായ ഒരു ജീവചരിത്രം അധികം താമസിയാതെ തന്നെ രചിക്കുവാന്‍ ശ്രീ രാജീവിനു കഴിയട്ടെ, അതിനുവേണ്ട സമയവും, സൗകര്യം നല്കി ജഗദീശ്വരന്‍ അദ്ദേഹത്തെ അനുഗ്രഹിക്കട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു. ജീവചരിത്രകാരനെക്കുറിച്ചുള്ള ഒരു ചെറുകുറിപ്പ് താഴെ ചേര്‍ക്കുന്നു.

രാജീവ് ഇരിഞ്ഞാലക്കുട: തൃശ്ശൂര്‍ ജില്ലയിലെ ഇരിങ്ങാലക്കുടയ്ക്കടുത്ത് കിഴുത്താണിയില്‍ ജനിച്ചു. തൃശ്ശൂര്‍ സെന്റ് തോമസ് കോളേജില്‍നിന്നും റാങ്കോടുകൂടി ബിരുദം നേടിയശേഷം അതേ കോളേജില്‍നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തരബിരുദവും, തുടര്‍ന്ന് പത്രപ്രവര്‍ത്തനത്തില്‍ ഡിപ്ലോമയും കരസ്ഥമാക്കി. കന്യാകുമാരി വിവേകാനന്ദകേന്ദ്രത്തിന്റെ കീഴില്‍ അരുണാചല്‍പ്രദേശിലുള്ള വിവേകാനന്ദ കേന്ദ്ര വിദ്യാലയത്തില്‍ സേവനം അനുഷ്ഠിച്ചു. തുടര്‍ന്ന് വടക്കാഞ്ചേരി ശ്രീവ്യാസ എന്‍. എസ്സ്. എസ്സ്. കോളേജിലെ ഇംഗ്ലീഷ് വിഭാഗത്തില്‍ പ്രവര്‍ത്തിച്ചു. കാലടി സര്‍വ്വകലാശാലയില്‍ വിവേകാനന്ദ സാഹിത്യത്തില്‍ ഗവേഷണം ചെയ്തു. “ശ്രീരാമകൃഷ്ണ-വിവേകാനന്ദ സാഹിത്യത്തിന്റെ സ്വാധീനം മലയാളസാഹിത്യത്തില്‍” എന്ന വിഷയത്തില്‍ ഗവേഷണം നടത്തുവാനായി കേരള സാഹിത്യ അക്കാദമിയുടെ സ്കോളര്‍ഷിപ്പ് ലഭിച്ചിട്ടുണ്ട്. കേരളത്തിലെ വിവിധ ആശ്രമങ്ങളെക്കുറിച്ച് പഠനം നടത്തി പുസ്തകം പ്രസിദ്ധീകരിച്ചു. മലയാളത്തിലെ ഒട്ടുമിക്ക ആനുകാലികങ്ങളിലും സാഹിത്യസൃഷ്ടികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഡൗണ്‍ലോഡ് “ഒരു കര്‍മ്മയോഗിയുടെ സന്ന്യാസപര്‍വ്വം” ഇ-ബുക്ക്

Tags: , , , , , ,


മതപരിവര്‍ത്തന രസവാദം: ബാബാസാഹേബ് അംബേദ്കറിന്റെ പ്രേരണയാല്‍ അവര്‍ണ്ണവിഭാഗത്തില്‍പ്പെട്ട ലക്ഷക്കണക്കിനു ഹിന്ദുക്കള്‍ ബുദ്ധമതം സ്വീകരിക്കുന്നതിനു എത്രയോ ദശകങ്ങള്‍ക്കുമുമ്പുതന്നെ അധഃസ്ഥിതരായ ഹിന്ദുക്കളുടെ വിമോചനത്തിനുള്ള രാജമാര്‍ഗ്ഗമായി മതപരിവര്‍ത്തനത്തിനെ കരുതിയിരുന്ന ഒരു വിഭാഗം ആളുകള്‍ കേരളത്തിലുണ്ടായിരുന്നു. അന്നു കേരളത്തില്‍ നിലനിന്നിരുന്ന ജാതിവ്യവസ്ഥയിന്‍ കീഴില്‍ ഈഴവസമുദായം അനുഭവിച്ചിരുന്ന കഷ്ടപ്പാടുകള്‍ക്കു പലതരത്തിലുള്ള പരിഹാരമാര്‍ഗ്ഗങ്ങള്‍ പല ഭാഗത്തു നിന്നും നിര്‍ദ്ദേശിക്കപ്പെടുകയുണ്ടായി. ഈഴവര്‍ അപ്പാടെ ബുദ്ധമതത്തില്‍ ചേരണമന്നും ക്രിസ്തുമതം സ്വീകരിക്കണമെന്നും ഇസ്ലാംമതം എന്തുകൊണ്ട് ആയിക്കൂടാ എന്നും ഹിന്ദു മതത്തില്‍ തന്നെ തുടരണമന്നും ഉള്ള നിര്‍ദ്ദേശങ്ങള്‍ സജീവമായ സംവാദങ്ങള്‍ക്കു വിഷയമായി. ഓരോ വാദഗതിക്കും അതതിന്റേതായ യുക്തിയും ന്യായവുമുണ്ടായിരുന്നു. കുമാരനാശാന്‍ തികഞ്ഞ പ്രായോഗിക ബുദ്ധിയോടെ സുചിന്തിതമായ ചില നിഗമനങ്ങള്‍ അന്നു അവതരിപ്പിച്ചു. അതിനെ വിമര്‍ശിച്ചുകൊണ്ട് മിതവാദി പത്രത്തില്‍ വന്ന പ്രതികരണങ്ങള്‍ക്ക് കുമാരനാശാന്‍ എഴുതിയ മറുപടിയാണ് “മതപരിവര്‍ത്തനരസവാദം” എന്ന ഈ ലഘുപ്രബന്ധം.

അതെഴുതപ്പെട്ട് ഏകദേശം ഒരു നൂറ്റാണ്ടടുത്തിട്ടും, ഇന്നും ഇതിലെ വാദമുഖങ്ങള്‍ക്കുള്ള പ്രസക്തി അല്പം പോലും നഷ്ടമായില്ലെന്നത് കുമാരാനാശാന്റെ പ്രായോഗികവീക്ഷണത്തിന് ഉത്തമോദാഹരണമാണ്. ഇതിലെ ചില പ്രസക്തഭാഗങ്ങള്‍ ഉദ്ധരണികളായി താഴെ ചേര്‍ക്കുന്നു.

“ക്രിസ്ത്യാനിമതത്തില്‍ ചേര്‍ന്ന പുലയരും പറയരും നമ്മുടെ നാട്ടില്‍ പലേടത്തും ഉണ്ട്. മതപരിവര്‍ത്തന “രസവാദം” ആ കാരിരുമ്പുകളെ ഇനിയും തങ്കമാക്കീട്ടില്ല.”

“ബുദ്ധമതത്തെപ്പറ്റി നിങ്ങള്‍ പറയുമ്പോഴൊക്കെ അതിന്റെ നിര്‍ദ്ദോഷഭാഗങ്ങളെ മാത്രവും, ഹിന്ദുമതത്തെപ്പറ്റി പറയുമ്പോള്‍ ദോഷാംശങ്ങളെ മാത്രവും ഉദാഹരിക്കുന്നതായി കാണുന്നു. ഈ താരതമ്യവിവേചനരീതി ശാസ്ത്രീയമോ ധര്‍മ്മ്യമോ അല്ല. ഇത് അറിയാതെ വരുന്നതാണെങ്കില്‍ പരിഹരിക്കേണ്ടുന്ന ന്യൂനതയും, അറിഞ്ഞുകൊണ്ട് ചെയ്യുന്നതാണെങ്കില്‍ നിന്ദ്യമായ ഒരു അപരാധവും ആകുന്നു.”

“സമുദായത്തിലെ പ്രത്യേകാംഗങ്ങള്‍ക്ക് ആത്മാര്‍ത്ഥമായി മതം മാറാന്‍ തോന്നുമ്പോള്‍ അങ്ങനെ ചെയ്യുന്നതിന് എനിക്ക് വിരോധമില്ലെന്ന് എന്റെ പ്രസംഗത്തില്‍ത്തന്നെ സൂചിപ്പിച്ചിട്ടുണ്ട്. ചട്ട മാറുംവണ്ണം മതം മാറാന്‍ ഉപദേശിക്കരുതെന്നു ഞാന്‍ പറയുന്നത് സമുദായത്തെ ഉദ്ദേശിച്ചാണ്. ക്ഷേത്രം കെട്ടാന്‍ മരം ചുമന്ന വേദന ഇതുവരെ ആറീട്ടില്ലാത്ത ചുമലില്‍ വിഹാരംപണിക്ക് കല്ലു ചുമക്കാന്‍ ധൃതിപ്പെട്ടാല്‍ സാധുക്കള്‍ കുഴങ്ങുമെന്നു മാത്രമേ അതിന്നര്‍ത്ഥമുള്ളു.”

“ദുരവസ്ഥയിലോ ചണ്ഡാലഭിക്ഷുകിയിലോ എന്നല്ല എന്റെ ഏതെങ്കിലും കൃതികളില്‍ മതത്തെ ഉപലംഭിച്ചു ഞാന്‍ ചെയ്യുന്ന നിര്‍ദ്ദേശങ്ങളെല്ലാം മതപരിഷ്ക്കരണത്തെ മാത്രം ഉദ്ദേശിച്ചുകൊണ്ടാണെന്നും പരിവര്‍ത്തനത്തെ മുന്‍നിറുത്തിയല്ലെന്നും നിഷ്ക്കര്‍ഷിച്ചു വായിച്ചുനോക്കുന്ന ആര്‍ക്കും അറിയാമെന്നാണ് എന്റെ ധാരണ. പരിഷ്ക്കരണത്തില്‍ എന്റെ ആദര്‍ശം മുമ്പു പറഞ്ഞിട്ടുള്ള “ഒരു ജാതി, ഒരു മതം, ഒരു ദൈവം” എന്നുള്ള ശ്രീനാരായണമതം ആണെന്ന് ഞാന്‍ ഒരിക്കല്‍ക്കൂടി പറഞ്ഞേക്കാം.”

കടപ്പാട്: മതപരിവര്‍ത്തനരസവാദം എന്ന ഈ ലഘുപ്രബന്ധം പൂര്‍ണ്ണമായും വളരെ ശുഷ്കാന്തിയോടെ ടൈപ്പു ചെയ്തുതന്ന ശ്രീ. ഇ. എം. നായരോടുള്ള ഹാര്‍ദ്ദമായ കൃതജ്ഞത ഇവിടെ രേഖപ്പെടുത്തുന്നു.

ഡൗണ്‍ലോഡ് മതപരിവര്‍ത്തന രസവാദം ഇ-ബുക്ക്

Tags: , , , , ,

രാമായണം: ഭാരതീയരെ ഏറ്റവുമധികം സ്വാധീനിച്ചിട്ടുള്ള കൃതികളാണല്ലോ രാമയണവും മഹാഭാരതവും. ഇവയില്‍ ജനങ്ങളുടെ ഹൃദയങ്ങളിലേയ്ക്ക് ആഴത്തിലിറങ്ങിച്ചെല്ലുവാന്‍ കഴിഞ്ഞത് രാമായണത്തിനാണെന്നതില്‍ യാതൊരു സംശയവുമില്ല. സഹസ്രാബ്ദങ്ങള്‍ക്കുശേഷവും ശ്രീരാമനും, സീതയും നമ്മെ സംബന്ധിച്ചിടത്തോളം മാതൃകാദമ്പതികളാണ്, ആദര്‍ശത്തിന്റെ ആള്‍രൂപങ്ങളാണ്. അവരുടെ സ്ഥാനത്ത് വേറെയാരെയെങ്കിലും സങ്കല്പിക്കാന്‍ പോലും നമുക്കാവില്ല. ഒരു ഉത്തമ സഹോദരനെന്ന നിലയില്‍ ലക്ഷ്മണനെ വെല്ലാനും ആര്‍ക്കും സാധിക്കുമെന്നു തോന്നുന്നില്ല. സുഗ്രീവന്റെ സൗഹൃദവും, ഹനൂമാന്റെ ദാസ്യഭാവവും ഭരതന്റെ ഭ്രാതൃഭക്തിയും അപ്രതിമമാണ്. ഇതെല്ലാം മനസ്സില്‍ കണ്ടിട്ടായിരിക്കാം –

“യാവത് സ്ഥാസ്യന്തി ഗിരയഃ സരിതശ്ച മഹിതലേ, താവദ്രാമായണകഥാ ലോകേഷു പ്രചരിഷ്യതി”

(മലകളും, നദികളും ഈ ഭൂമിയില്‍ നിലനില്‍ക്കുന്നിടത്തോളം കാലം രാമയണകഥ ജനങ്ങളുടെയിടയില്‍ പ്രചരിച്ചുകൊണ്ടിരിക്കും) എന്നു കവി പാടിയത്.

രാമചരിതമാനസം അഥവാ തുളസീ രാമായണം: രാമായണത്തിന്റെ പുനരാഖ്യാനങ്ങള്‍ നിരവധിയാണ്. ഭാരതീയവും വൈദേശികവുമായ ഭാഷകളില്‍ ഗദ്യത്തിലും, പദ്യത്തിലും എണ്ണമറ്റ പരിഭാഷകളും പുനരാവിഷ്കരണങ്ങളും ഉണ്ടായിട്ടുണ്ട്. അവയില്‍ ഏറ്റവുമധികം ജനപ്രീതിയാര്‍ജ്ജിക്കുവാന്‍ കഴിഞ്ഞത് പതിനാറാം നൂറ്റാണ്ടില്‍ ഭക്തകവി തുളസീദാസന്‍ രചിച്ച ശ്രീരാമചരിതമാനസം എന്ന കൃതിയ്ക്കാണ്. രാമായണകഥ ജനകീയഭാഷയില്‍ അവതരിപ്പിക്കാനായി ആദികവിയായ വാല്‍മീകി മഹര്‍ഷി സ്വയം തുളസീദാസനായി ജന്മമെടുത്തു എന്നൊരു ഐതിഹ്യമുണ്ട്. ചെറിയതോതിലുള്ള ആഖ്യാനഭേദങ്ങളും അവതരണശൈലിയുള്ള വ്യത്യസ്തതയും, ഭക്തിരസത്തിനുള്ള പ്രാധാന്യവും ശ്രീരാമചരിതമാനസത്തിന്റെ സവിശേഷതകളാണ്. എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണം അതര്‍ഹിക്കുന്ന പ്രചാരം സിദ്ധിക്കാതെ കേരളീയരുടെ മാത്രം ആസ്വാദനത്തിനു പാത്രമായപ്പോള്‍, ശ്രീരാമചരിതമാനസം അതിന്റെ നിരവധി പരിഭാഷകളിലൂടെ ലോകമെങ്ങും പ്രചാരം നേടി. ഇതിനെ പ്രചരിപ്പിക്കുന്നതില്‍ പ്രാചീനരും അര്‍വ്വാചീനരുമായ ഹരികഥാകാരന്മാര്‍ നിര്‍വ്വഹിച്ചിട്ടുള്ള പങ്ക് തെല്ലൊന്നുമല്ല.

ശ്രീരാമചരിതമാനസം മലയാളം ഇ-ബുക്ക്: മലയാളത്തില്‍ ഇതിനുമുമ്പ് ഗദ്യത്തിലും പദ്യത്തിലും ചില പരിഭാഷകള്‍ ശ്രീരാമചരിതമാനസത്തിന് ഉണ്ടായിട്ടുണ്ടെങ്കിലും അവയില്‍ മഹാകവി വെണ്ണിക്കുളത്തിന്റെ പരിഭാഷയൊഴിച്ച് മറ്റുള്ളവ ഇന്നു അച്ചടിയിലില്ലെന്നാണ് അറിയുവാന്‍ കഴിഞ്ഞത്. ഈ പരിതഃസ്ഥിതിയില്‍ ശ്രീരാമചരിതമാനസത്തിന് ഒരു ഗദ്യപരിഭാഷ രചിച്ച്, ബാലകാണ്ഡം മുതല്‍ ഉത്തരകാണ്ഡം വരെയുള്ള ഏഴു ഭാഗങ്ങളും സ്വയം ടൈപ്പ് ചെയ്ത്, മലയാളം ഇ-ബുക്സ് ബ്ലോഗില്‍ പ്രസിദ്ധീകരിക്കുവാന്‍ അയച്ചുതരികയും, (ഇ-ബുക്ക് ഫോര്‍മ്മാറ്റ് ചെയ്തുകഴിഞ്ഞതിനുശേഷം) അതിനെ സശ്രദ്ധം പരിശോധിക്കുകയും ചെയ്ത ശ്രീ പി. എസ്സ്. അഗ്നീശ്വരനോടും, രണ്ടായിരത്തോളം പേജുകള്‍ വരുന്ന ശ്രീരാമചരിതമാനസത്തിന്റെ ഏഴു കാണ്ഡങ്ങളുടെയും ഫോണ്ട് കണ്‍വര്‍ട്ട് ചെയ്തുതന്ന ശ്രീ രാമചന്ദ്രനോടുമുള്ള അകൈതവമായ നന്ദി ഇവിടെ രേഖപ്പെടുത്തുന്നു. ശ്രീരാമചരിതമാനസത്തിന്റെ മറ്റു ഭാഗങ്ങളുടെ ഫോര്‍മ്മാറ്റിങ്ങും പ്രൂഫ്റീഡിങ്ങും ദ്രുതഗതിയില്‍ നടന്നുവരുന്നു. അധികം വൈകാതെ തന്നെ ശേഷിച്ച ഭാഗങ്ങളും ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നതാണ്.

ഡൗണ്‍ലോഡ് ശ്രീരാമചരിതമാനസം ബാലകാണ്ഡം മലയാളം ഇ-ബുക്ക്

Tags: , , , , , , , , ,

cover Srikrishna Sahasranamam Malayalam V3

ശ്രീകൃഷ്ണസഹസ്രനാമസ്തോത്രം: ഭാരതീയര്‍ക്കെല്ലാം സുപരിചിതവും, പൂജ്യവുമായ ശ്രീ വിഷ്ണുസഹസ്രനാമത്തിനു പുറമേ ശ്രീകൃഷ്ണസഹസ്രനാമം, രാധാകൃഷ്ണസഹസ്രനാമം, ബാലകൃഷ്ണസഹസ്രനാമം എന്നിങ്ങനെ ഭഗവാന്‍ ശ്രീകൃഷ്ണന്റെ സഹസ്രനാമങ്ങള്‍ നിരവധിയുണ്ട്. അവയില്‍ “ശ്രീകൃഷ്ണഃ ശ്രീപതിഃ ശ്രീമാന്‍ ശ്രീധരഃ ശ്രീ സുഖാശ്രയഃ….” എന്നു തുടങ്ങുന്നതും സാത്വതസംഹിത (സാത്വതതന്ത്രം) യില്‍ ഉള്‍പ്പെടുന്നതുമായ സഹസ്രനാമമാണ് അധികം ജനപ്രിയമായിട്ടുള്ളത്. അത് ദേവനാഗരിലിപിയില്‍ ഇന്റര്‍നെറ്റില്‍ ലഭ്യമാണ്.

നിലവില്‍ പ്രചാരത്തിലുള്ള ശ്രീകൃഷ്ണ സഹസ്രനാമനാമസ്തോത്രത്തില്‍ നിന്നും തീര്‍ത്തും വ്യത്യസ്തവും സുദുര്‍ലഭവും, അതിമനോഹരവും, “രാധികേശം ജഗന്നാഥം മോഹനം വനമാലിനം, നന്ദസൂനും മഹാവിഷ്ണും മുകുന്ദം മധുസൂദനം” എന്നാരംഭിക്കുന്നതുമായ ഒരു ശ്രീകൃഷ്ണസഹസ്രനാമനാമസ്തോത്രത്തിന്റെ സ്കാന്‍ ചെയ്ത പി.ഡി.എഫ്. ഈ ബ്ലോഗില്‍ നേരത്തെ പ്രസിദ്ധീകരിച്ചിരുന്നു. പ്രസ്തുത ഇ-ബുക്കിലുള്ള ചില തെറ്റുകള്‍ ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ ശ്രീ രഘുനാഥന്‍ ശ്രീകൃഷ്ണസഹസ്രനാമനാമസ്തോത്രവും നാമാവലിയും മുഴുവന്‍ ടൈപ്പ് ചെയ്ത്, അതിന്റെ പ്രൂഫ് റീഡിങ്ങും നിര്‍വ്വഹിച്ച് ബ്ലോഗില്‍ പ്രസിദ്ധീകരിക്കുവാന്‍ അയച്ചുതരികയുണ്ടായി.

കടപ്പാട്: മനോമോഹനമായ ഭഗവല്‍ രൂപത്തെപ്പോലെ മനോഹരവും, ഭക്തിനിര്‍ഭരവും, ലളിതകോമളപദാവലികളാല്‍ നിബദ്ധവുമായ ഈ “ശ്രീകൃഷ്ണസഹസ്രനാമസ്തോത്രം” ഈ ബ്ലോഗില്‍ ലഭ്യമാക്കുന്നതിന് പ്രയത്നിച്ച ശ്രീ രഘുനാഥ്ജിയോടും ഇ-ബുക്കിന് മനോഹരമായ കവര്‍ ഡിസൈന്‍ ചെയ്ത ശ്രീ വേണുഗോപാലിനോടുമുള്ള അകൈതവമായ നന്ദി രേഖപ്പെടുത്തുന്നു.

ഡൗണ്‍ലോഡ് ശ്രീകൃഷ്ണ സഹസ്രനാമ സ്തോത്രം ഇ-ബുക്ക്

Tags: , , , , , , , , ,

ഋഗ്വേദം: മാനവരാശിയുടെ ചരിത്രത്തില്‍ ഋഗ്വേദത്തിനും, വേദസാഹിത്യനൊട്ടാകെയുമുള്ള സ്ഥാനം അദ്വിതീയമാണ്. ഉത്കൃഷ്ടവും ഉദാത്തവുമായ ചിന്തകളുടെയും ദര്‍ശനത്തിന്റെയും ഒരു അക്ഷയനിധിയാണ് ഋഗ്വേദം. ഒന്നാം മണ്ഡലത്തിലെ (1.89.1) “ആ നോ ഭദ്രാഃ ക്രതവോ യന്തു വിശ്വതഃ” (നല്ല ചിന്തകള്‍ വിശ്വത്തിലെ എല്ലാ ദിക്കുകളില്‍നിന്നും വന്നുചേരട്ടെ) എന്ന പ്രാര്‍ത്ഥനയില്‍നിന്നു തുടങ്ങി പത്താം മണ്ഡലത്തിലെ (10.191.2) “സംഗച്ഛധ്വം സംവദധ്വം സംവോ മനാംസി ജാനതാം ദേവാഭാഗം യഥാപൂര്‍വേ സഞ്ജനാനാ ഉപാസതേ” (നിങ്ങള്‍ ഒന്നിച്ചു ചേരുവിന്‍, ഏക രൂപത്തില്‍ സ്തുതിക്കുവിന്‍, നിങ്ങള്‍ ഏകമനസ്സുള്ളവരാകുവിന്‍, ദേവന്മാര്‍ ഏകമനസ്കരായി യജ്ഞത്തില്‍നിന്നുംഹവിസ്സ് സ്വീകരിക്കുന്നതുപോലെ നിങ്ങളും ഏകമനസ്സുള്ളവരായി ധനാദികളെ സ്വീകരിക്കുന്നവരാകുവിന്‍) വരെയുള്ള മന്ത്രങ്ങളില്‍നിന്നും എല്ലാ തരത്തിലുമുള്ള വിഭാഗീയചിന്തകളില്‍നിന്നും തികച്ചും മുക്തമായ ഒരു മാനവരാശിയെയാണ് വേദം വിഭാവനചെയ്യുന്നതെന്നു വ്യക്തമാകുന്നു.

ഋഗ്വേദം അര്‍ത്ഥസഹിതം ഇ-ബുക്ക് – ഋഗ്വേദം ആദ്യമായി മലയാളത്തില്‍ പരിഭാഷപ്പെടുത്തിയത് മഹാകവി വള്ളത്തോളാണ്. മഹാകവിയുടെ പരിഭാഷയും അതിനുശേഷം പ്രസിദ്ധീകരിക്കപ്പെട്ട എല്ലാ പരിഭാഷകളും എല്ലാം തന്നെ ഇന്നും പബ്ലിക്ഡൊമെയ്നില്‍ വന്നുചേര്‍ന്നിട്ടില്ലാത്ത സ്ഥിതിയ്ക്ക് പകര്‍പ്പവകാശം ഉള്ളവരുടെ അനുവാദം കൂടാതെ അവയൊന്നും ഡിജിറ്റൈസ് ചെയ്യുവാന്‍ സാദ്ധ്യമല്ല. അതേസമയം, ഋദ്വേദം അര്‍ത്ഥസഹിതം ഇ-ബുക്കായി പോസ്റ്റ് ചെയ്യണമെന്ന ആഗ്രഹവും വളരെ നാളായി മനസ്സിലുണ്ടായിരുന്നു. അതു സഫലമാകുവാനുള്ള അവസരമൊരുക്കിയത് വിഷ്ണുജിയാണ്. കഴിഞ്ഞ വര്‍ഷം വിഷ്ണുജി അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ (സുപ്രസിദ്ധ ഗ്രന്ഥകര്‍ത്തൃദമ്പതികളായ ശ്രീ. വി. ബാലകൃഷ്ണനും, ശ്രീമതി ആര്‍. ലീലാദേവിയും) രചിച്ച ഋഗ്വേദപരിഭാഷയുടെ ഫയലുകള്‍ എനിക്ക് അയച്ചു തന്നു. അതില്‍ അവസാനത്തെ 80-ഓളം പേജുകള്‍ ഇല്ലായിരുന്നു. കുറച്ചുനാളുകള്‍ക്കുശേഷം അദ്ദേഹം തന്നെ ആ പേജുകളും ടൈപ്പ് ചെയ്യിച്ച് അയച്ചുതന്നു. ഋഗ്വേദം ഇ-ബുക്കിന്റെ ചില മിനുക്കുപണികള്‍ മാത്രമേ എനിക്ക് ചെയ്യേണ്ടതായി ഉണ്ടായിരുന്നുള്ളു. “ഋഗ്വേദം അര്‍ത്ഥസഹിതം” എന്ന അമൂല്യമായ ഈ കൃതി ഇ-ബുക്ക് രൂപത്തില്‍ മലയാളം ഇ-ബുക്ക്സ് ബ്ലോഗിലൂടെ ആദ്ധ്യാത്മികജിജ്ഞാസുക്കള്‍ക്കായി സമര്‍പ്പിക്കുവാന്‍ അനുമതി നല്‍കിയ ശ്രീ. വിഷ്ണുജിയോടുള്ള ഹാര്‍ദ്ദമായ നന്ദിയും ഗ്രന്ഥകര്‍ത്താക്കളോടുള്ള നിസ്സീമമായ ആദരവും ഇവിടെ രേഖപ്പെടുത്തുന്നു.

ഡൗണ്‍ലോഡ് “ഋഗ്വേദം അര്‍ത്ഥസഹിതം” ഇ-ബുക്ക്

Tags: , , , , , , , , , , ,

(ഈ ബ്ലോഗിന്റെ ഒരു അഭ്യുദയകാംക്ഷിയുടെ കമന്റിന് എഴുതിയ മറുപടിയാണ് താഴെ ചേര്‍ക്കുന്നത്. ഈ ബ്ലോഗിന്റെ എല്ലാ സന്ദര്‍ശകരുടെയും മനസ്സില്‍ ഇത്തരം സംശയങ്ങളുണ്ടാകുവാന്‍ സാദ്ധ്യതയുണ്ട്. അതുകൊണ്ട് ഇത് ഒരു പോസ്റ്റായി ഇവിടെ ചേര്‍ക്കാമെന്നു കരുതി).

എന്തുകൊണ്ടാണ് പുതിയ പോസ്റ്റുകള്‍ വൈകുന്നത്? – പ്രജിത്

പ്രജിത്,

താങ്കള്‍ ആത്മാര്‍ത്ഥമായിട്ടാണ് ഇതു ചോദിച്ചതെന്നു കരുതി ഞാന്‍ വിശദമായി മറുപടി എഴുതട്ടെ. ഇതിനു ചുരുക്കി മറുപടി എഴുതുവാന്‍ പ്രയാസമാണ്. ശരിയ്ക്കും താല്പര്യമില്ലെങ്കില്‍ മുഴുവന്‍ വായിക്കണമെന്നില്ല. മറ്റു പലരുടെയും മനസ്സില്‍ ഇതേ ചോദ്യമുണ്ടായിരിക്കും. അവര്‍ക്കും ഇതൊരു മറുപടിയാകുമല്ലോ.

ഒരു പുതിയ ഇ-ബുക്ക് തയ്യാറാക്കുന്നതിനു പല ഘട്ടങ്ങളുണ്ട്.

1. ആദ്യം ആ പുസ്തകം സ്കാന്‍ ചെയ്യണം (ഡിജിറ്റൈസ് ചെയ്യുവാനുദ്ദേശിക്കുന്ന പുസ്തകം പകര്‍പ്പവകാശകാലാവധി കഴിഞ്ഞതാണെന്ന് ആദ്യമേ തന്നെ ഉറപ്പു വരുത്തണം).
2. അതിനു ശേഷം ടൈപ്പു ചെയ്യുവാന്‍ സന്നദ്ധത പ്രകടിപ്പിക്കുന്ന എല്ലാ വോളണ്ടിയര്‍മാര്‍ക്കും അവര്‍ ചെയ്യുവാന്‍ തയ്യാറുള്ള അത്രയും പേജുകള്‍ അയച്ചു കൊടുക്കണം.
3. അവര്‍ സമയത്തിന് അതു തിരികെ നല്കിയില്ലെങ്കില്‍ അവരെ യഥാസമയം ഓര്‍മ്മിപ്പിക്കണം. പിന്നെയും അവരില്‍നിന്നു പ്രതികരണമില്ലെങ്കില്‍ വേറൊരാളെ കണ്ടുപിടിച്ച് ആ പേജുകള്‍ അയാളെ ഏല്പിക്കണം.
4. എല്ലാ പേജുകളും ടൈപ്പ് ചെയ്തുകഴിഞ്ഞശേഷം, പ്രൂഫ്റീഡിങ്ങ് ചെയ്യണം.
5. ഒടുവില്‍ അവയെല്ലാം ചേര്‍ത്ത് ഇ-ബുക്കായി ഫോര്‍മാറ്റു ചെയ്യണം. അതിനു ഉചിതമായ ഒരു മുഖവുരയും എഴുതണം.

എത്രമാത്രം ജോലി ഒരു ഇ-ബുക്കിന്റെ പിന്നിലുണ്ടെന്ന് ഇതില്‍നിന്നും മനസ്സിലാകുമല്ലോ. പ്രൂഫ്റീഡിങ്ങാണ് ഏറ്റവും കഠിനമായ ജോലി. ഒരാള്‍മാത്രം എത്ര ശ്രദ്ധിച്ചു നോക്കിയാലും ടൈപ്പിങ്ങില്‍വന്ന തെറ്റുകളെല്ലാം കണ്ടെത്താനാവില്ല. പ്രൂഫ് റീഡിങ്ങ് ഏല്‍ക്കുന്ന മിക്കപേരും അതു പൂര്‍ത്തിയാക്കാതിരിക്കുകയാണു പതിവ്. അവരെ ഓര്‍മ്മിപ്പിച്ചുതന്നെ ഞാന്‍ പലപ്പോഴും മുഷിഞ്ഞുപോകാറുണ്ട്. ചിലപ്പോള്‍ അതുകാരണം സുഹൃത്തുക്കള്‍ ശത്രുക്കളായി മാറുകയും ചെയ്യും. വോളണ്ടിയര്‍മാരെക്കൊണ്ടു ജോലിയെടുപ്പിക്കുന്നത് വളരെയധികം മനസ്സു മടുപ്പിക്കുന്ന ഒരു പണിയായിട്ടാണ് എനിക്കു ചിലപ്പോഴൊക്കെ തോന്നാറുള്ളത്.

ഇതുവരെ തുടങ്ങിവെച്ച പ്രോജക്ടുകളില്‍ ഇപ്പോള്‍ മനുസ്മൃതി മാത്രമാണ് ചെയ്തുതീര്‍ക്കുവാനായി ബാക്കിനില്‍ക്കുന്നത്. ജനുവരിയില്‍ തന്നെ അതു മുഴുവന്‍ ടൈപ്പു ചെയ്തു കഴിഞ്ഞു. പക്ഷേ സംസ്കൃതശ്ലോകങ്ങളും അവയുടെ അര്‍ത്ഥവും വളരെ സൂക്ഷ്മമായി പരിശോധിക്കേണ്ടിയിരുന്നതുകൊണ്ടാണ് ഇത്രയും വൈകിയത്. ഇനിയും കുറഞ്ഞത് ഒരു മാസമെങ്കിലും അതു തീര്‍ക്കുവാന്‍ വേണ്ടി വരുമെന്നു തോന്നുന്നു. കഴിഞ്ഞ ഒരു മാസമായി ശ്രീ മുകുന്ദന്‍ നായര്‍ ഇക്കാര്യത്തില്‍ വളരെയധികം സഹായിക്കുന്നുണ്ട്. അദ്ദേഹം ഇതിനകം നാല് അദ്ധ്യായങ്ങള്‍ പ്രൂഫ് നോക്കിക്കഴിഞ്ഞു.

ഇ-ബുക്ക് പ്രോജക്ട് വൈകുന്നതിനു മുഖ്യകാരണം ഉത്തരവാദിത്തത്തോടെ പ്രൂഫ് നോക്കുവാന്‍ തയ്യാറുള്ള വോളണ്ടിയര്‍മാര്‍ ലഭ്യമല്ലാത്തതാണ്. ഇക്കാര്യത്തില്‍ അല്പമെങ്കിലും പരിചയമുള്ളവര്‍ മുന്നോട്ടുവന്നാല്‍ ഇ-ബുക്ക് പ്രോജക്ടിനു അതു വളരെയധികം ഊര്‍ജ്ജം നല്കും.

കുറച്ചു ദിവസങ്ങള്‍ക്കകം ഋഗ്വേദം, രാമചരിതമാനസം എന്നിവയുടെ ഇ-ബുക്കുകള്‍ ഈ ബ്ലോഗില്‍ പോസ്റ്റ് ചെയ്യാനാകുമെന്നു പ്രതീക്ഷിക്കുന്നു. അവയുടെ മിനുക്കുപണികള്‍ നടന്നുകൊണ്ടിരിക്കുന്നു.

Tags:


ഉപദേശസാരം എന്ന പേരു സൂചിപ്പിക്കുന്നതുപോലെ രമണമഹര്‍ഷിയുടെ ഉപദേശങ്ങളുടെ സാരമാണ് ഈ  ലഘുകൃതി. ഉപദേശസാരം രചിക്കപ്പെടുവാനുള്ള സാഹചര്യം ഇപ്രകാരമാണ്. മഹര്‍ഷിയുടെ ഭക്തനായ മുരുകനാര്‍ ഈശ്വരന്റെ വിവിധലീലകള്‍ വര്‍ണ്ണിക്കുന്ന ഒരു കാവ്യം രചിക്കുകയായിരുന്നു. അതിലൊരിടത്ത് വൈദികകര്‍മ്മങ്ങളേക്കാള്‍ ശ്രേഷ്ഠമായി മറ്റൊന്നുമില്ല എന്നു വിശ്വസിച്ചുകൊണ്ട് യാഗാദികളില്‍ മുഴുകി ദാരുകവനത്തില്‍ വസിച്ചിരുന്ന ഒരു കൂട്ടം ഋഷിമാര്‍ക്കു ശിവന്‍ ജ്ഞാനോപദേശം നല്കുന്ന ഒരു സന്ദര്‍ഭമുണ്ട്. ശിവന്‍ നേരിട്ടു നല്കിയ ഈ ഉപദേശം തന്റെ ഭാവനയില്‍ രചിക്കുന്നത് ഉചിതമായിരിക്കില്ലെന്നു തോന്നിയ മുരുകനാര്‍, ഈ ഉപദേശഭാഗം രമണമഹര്‍ഷി സ്വയം രചിക്കണമെന്ന് അദ്ദേഹത്തിനോട് അപേക്ഷിച്ചു. മുരുകനാരോട് വളരെയധികം വാത്സല്യമുണ്ടായിരുന്ന മഹര്‍ഷി ഉടന്‍ അതിനു സമ്മതിക്കുകയും ചെയ്തു. ഈ ഉദ്ദേശത്തോടെ രമണമഹര്‍ഷി ഒറ്റയിരുപ്പില്‍ മുപ്പതു തമിഴ് ശ്ലോകങ്ങളുള്ള ഉപദേശ ഉണ്ടിയാര്‍ രചിച്ചു. പിന്നീട് മഹര്‍ഷി തന്നെ ഈ കൃതിയെ ഉപദേശസാരം എന്നപേരില്‍ സംസ്കൃതത്തിലും, തെലുങ്ക്, മലയാളം എന്നീ ഭാഷകളിലും പരിഭാഷപ്പെടുത്തുകയും ചെയ്തു.

ഉപദേശസാരം മലയാളം ഇ-ബുക്ക്: മഹര്‍ഷികളുടെ കൃതികളില്‍ ഒരു പക്ഷേ ഏറ്റവുമധികം പേര്‍ ഭാഷ്യം രചിച്ചിട്ടുള്ളത് ഉപദേശസാരം എന്ന ഈ കൃതിയ്ക്കായിരിക്കാം. കാവ്യകണ്ഠ ഗണപതി മുനി, നരസിംഹസ്വാമി, സാധു ഓം, ഏ. ആര്‍. നടരാജന്‍, ആര്‍ഥര്‍ ഓസ്‍ബോണ്‍, ജനറല്‍ ചാഡ്‍വിക്, സ്വാമി ദയാനന്ദ, സ്വാമി തേജോമയാനന്ദ, വിശ്വനാഥസ്വാമി എന്നിങ്ങനെ നിരവധി പണ്ഡിതവര്യന്മാര്‍ ഉപദേശസാരത്തിനു ഭാഷ്യം രചിച്ചിട്ടുണ്ട്. അതില്‍ ഗണപതിമുനിയുടെ ഭാഷ്യം സംസ്കൃതപരിഭാഷയെ അടിസ്ഥാനമാക്കി സംസ്കൃതത്തില്‍ രചിക്കപ്പെട്ടതാണ്. തമിഴിലുള്ള ഉപദേശ ഉണ്ടിയാര്‍ എന്ന കൃതിയ്ക്കാണു സാധു ഓം ഭാഷ്യമെഴുതിയിട്ടുള്ളത്. ഉപദേശസാരം ഇ-പുസ്തകം തയ്യാറാക്കുവാനായി അധികവും ആശ്രയിച്ചിട്ടുള്ളത് മേല്‍പറഞ്ഞ രണ്ടു ഭാഷ്യങ്ങളെയാണ്. ഈ പരിഭാഷയില്‍ എന്തെങ്കിലും തെറ്റുകളോ കുറവുകളോ ശ്രദ്ധയില്‍പ്പെട്ടാല്‍ മാന്യവായനക്കാര്‍ അതു ദയവായി ചൂണ്ടിക്കാണിക്കണമെന്നപേക്ഷിക്കുന്നു.

ഡൗണ്‍ലോഡ് ഉപദേശസാരം മലയാളം ഇ-ബുക്ക്

Tags: , , , , , , , , ,

“രാജയോഗം” എന്ന ഈ കൃതിയ്ക്കു രണ്ടു ഭാഗങ്ങളുണ്ട് – രാജയോഗത്തിനെക്കുറിച്ച് വിവേകാനന്ദസ്വാമികള്‍ അമേരിക്കയില്‍ നടത്തിയ എട്ടു പ്രഭാഷണങ്ങളടങ്ങുന്ന പൂര്‍വ്വഭാഗവും, പാതഞ്ജലയോഗസൂത്രങ്ങളുടെ വ്യാഖ്യാനമടങ്ങുന്ന ഉത്തരഭാഗവും. ഇതില്‍ യോഗസൂത്രങ്ങളുടെ വ്യാഖ്യാനമാണ് വിവേകാനന്ദസ്വാമികള്‍ സ്വയം രചിച്ചിട്ടുള്ള ഒരേ ഒരു കൃതി. സ്വാമികളുടെ മറ്റു കൃതികളെല്ലാം അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളെ ആധാരമാക്കി പിന്നീട് പുസ്തകങ്ങളായി തയ്യാറക്കപ്പെട്ടവയാണ്.

 

ശ്രീനാരായണഗുരുവിന്റെ നിര്‍ദ്ദേശമനുസരിച്ച് കുമാരനാശാന്‍ ഉപരിപഠനത്തിനായി കല്‍ക്കത്തയില്‍ താമസിച്ചിരുന്ന കാലത്ത് അദ്ദേഹത്തിനു വിവേകാനന്ദസാഹിത്യത്തില്‍ അഭിരുചി ജനിക്കുകയും അതിന്റെ തുടര്‍ച്ചയെന്നോണം പിന്നീട് ആശാന്‍ വിവേകാനന്ദസ്വാമികളുടെ “രാജയോഗം” എന്ന കൃതി മലയാളത്തില്‍ പരിഭാഷപ്പെടുത്തുകയും ചെയ്തു. ആദ്യമായി 1916-ല്‍ പ്രസിദ്ധീകരിക്കപ്പെട്ട ഈ ഗ്രന്ഥത്തിന്റെ നിരവധി പതിപ്പുകള്‍ പുറത്തിറങ്ങുകയുണ്ടായി. വളരെനാള്‍ ഔട്ട് ഓഫ് പ്രിന്റ് ആയിരുന്ന ഈ അപൂര്‍വ്വകൃതി അടുത്തകാലത്തു കുമാരനാശാന്‍ ദേശീയസാംസ്കാരിക ഇന്‍സ്റ്റിട്ട്യൂട്ട് പ്രസിദ്ധീകരിച്ച “കുമാരനാശാന്റെ സമ്പൂര്‍ണ്ണകൃതികള്‍” മൂന്നാം ഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് എന്നത് ഒരു സന്തോഷകരമായ വസ്തുതയാണ്.

രാജയോഗം മലയാളപരിഭാഷ ഇ-ബുക്ക്: കുമാരനാശാന്റെ “രാജയോഗപരിഭാഷ” ഡിജിറ്റൈസ് ചെയ്യുവാന്‍ കുറെ നാള്‍ മുമ്പു തന്നെ വിചാരിച്ചിരുന്നു. എന്നാല്‍ അതിന്റെ കോപ്പി എവിടെയും കണ്ടെത്താന്‍ കഴിഞ്ഞില്ല. അങ്ങനെയിരിക്കുമ്പോഴാണ് രാജയോഗത്തിന്റെ 1925-ല്‍ കൊല്ലത്ത് വിദ്യാഭിവര്‍ദ്ധിനി പ്രസ്സില്‍ അച്ചടിപ്പിച്ച പതിപ്പിന്റെ ഒരു ഫോട്ടോകോപ്പി ഈ ബ്ലോഗിന്റെ ഒരു അഭ്യുദയകാംക്ഷിയായ ശ്രീ ഉണ്ണികൃഷ്ണന് (പന്മന ആശ്രമം) ഋഷീകേശിലുള്ള ഒരു സുഹൃത്തില്‍നിന്ന് അവിചാരിതമായി ലഭിച്ചത്. അദ്ദേഹം അയച്ചുതന്ന ഫോട്ടോകോപ്പിയെ ആധാരമാക്കിയാണ് രാജയോഗം പരിഭാഷയുടെ ഡിജിറ്റൈസേഷന്‍ ചെയ്തിരിക്കുന്നത്. രാജയോഗം മലയാളപരിഭാഷ ഡിജിറ്റൈസ് ചെയ്യുന്ന പ്രോജക്ടില്‍ പങ്കെടുത്തവരുടെ പേരുകള്‍ താഴെ ചേര്‍ക്കുന്നു.

01. ശങ്കരന്‍
02. രാമചന്ദ്രന്‍ (രാമു)
03. രഞ്ജന
04. രതീശ്കുമാര്‍
05. ചന്ദ്ര എസ്സ്. മേനോന്‍
06. സുഗേഷ് ആചാരി
07. ജയതി
08. ഷിബിന്‍ പി.കെ.
09. രാജ്മോഹന്‍
10. രഘുനാഥന്‍ വി.
11. വിജയകുമാര്‍ കര്‍ത്താ
12. രജനീകാന്ത്
13. കുഞ്ഞുമോന്‍ പി.വി.
14. ശ്യാം എസ്സ്. നായര്‍

കടപ്പാട്: രാജയോഗം പരിഭാഷയുടെ ഫോട്ടോകോപ്പി അയച്ചുതന്ന ശ്രീ ഉണ്ണികൃഷ്ണനോടും, രാജയോഗം ഇ-ബുക്ക് പ്രോജക്ടില്‍ പങ്കെടുത്ത എല്ലാ സഹപ്രവര്‍ത്തകരോടും, നിരന്തരം ഞങ്ങള്‍ക്കു പ്രോത്സാഹനമേകിയ എല്ലാ അഭ്യുദയകാംക്ഷികളോടുമുള്ള ഹൃദയം നിറഞ്ഞ നന്ദി ഇവിടെ രേഖപ്പെടുത്തുന്നു.

ഡൗണ്‍ലോഡ് രാജയോഗം മലയാളപരിഭാഷ ഇ-ബുക്ക്

Tags: , , , , , , , , , , , , , , , , ,

« Newer Posts - Older Posts »