Feed on
Posts
Comments

പുരാണേതിഹാസങ്ങള്‍: ഭാരതീയജീവിതദര്‍ശനമനുസരിച്ച് മനുഷ്യജീവിതത്തിന് നാല് പുരുഷാര്‍ത്ഥങ്ങള്‍ അഥവാ ലക്ഷ്യങ്ങളാണുള്ളത് – ധര്‍മ്മം, അര്‍ത്ഥം, കാമം, മോക്ഷം എന്നിവയാണവ. നാലു പുരുഷാര്‍ത്ഥങ്ങളെയും നേടുവാന്‍ മനുഷ്യനെ പ്രാപ്തനാക്കുക എന്നതാണ് വേദങ്ങള്‍, ഉപവേദങ്ങള്‍, പുരാണേതിഹാസങ്ങള്‍, സ്മൃതി മുതലായ എല്ലാ ശാസ്ത്രങ്ങളുടെയും ലക്ഷ്യം. വേദങ്ങളുടെ സാരമെന്തെന്ന് സാമാന്യജനങ്ങള്‍ക്ക് കഥകളിലൂടെ മനസ്സിലാക്കിക്കൊടുക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് പുരാണേതിഹാസങ്ങള്‍ രചിക്കപ്പെട്ടിട്ടുള്ളത്. ഇക്കാര്യം വ്യാസമഹര്‍ഷി മഹാഭാരതത്തിലെ താഴെ പറയുന്ന ശ്ലോകത്തിലൂടെ സൂചിപ്പിക്കുന്നുണ്ട്.

ഇതിഹാസപുരാണാഭ്യാം വേദം സമുപബൃംഹയേത്, ബിഭേത്യല്പശ്രുതാത് വേദോ മാമയം പ്രഹരിഷ്യതി” – മഹാഭാരതം 1.1.267 (ഇതിഹാസപുരാണങ്ങളിലൂടെ വേദങ്ങളെ വിശദീകരിക്കേണ്ടതാണ്. അല്പമാത്രമായ ശാസ്ത്രജ്ഞാനമുള്ള ഒരാളെക്കാണുമ്പോള്‍, “ഇവന്‍ എന്നെ പ്രഹരിക്കും” എന്നു കരുതി വേദം ഭയപ്പെടുന്നു). വേദങ്ങളെ ശരിയായി മനസ്സിലാക്കുവാന്‍ പുരാണേതിഹാസങ്ങളുടെ പഠനം നമ്മെ പ്രാപ്തരാക്കുന്നു എന്നുതന്നെയാണ് ഇതില്‍നിന്നു മനസ്സിലാക്കേണ്ടത്.

വാല്മീകീ രാമായണം: ആദികാവ്യമായ രാമായണം രചിച്ചത് ആദികവിയായ വാല്‍മീകിയാണെന്ന കാര്യം പ്രശസ്തമാണ്. ധര്‍മ്മത്തിന്റെ മൂര്‍ത്തിമദ്ഭാവമായ ശ്രീരാമന്റെ ചരിതം മനുഷ്യരാശിയുടെ മുന്നില്‍വെയ്ക്കുന്നതിലൂടെ ധര്‍മ്മത്തിന്റെ മഹത്വം നമ്മെ പഠിപ്പിക്കുവാനാണ് വാല്മീകി ശ്രമിച്ചത്. മോക്ഷമാണ് പരമപുരുഷാര്‍ത്ഥം. എന്നാല്‍ ദൈനംദിനജീവിതത്തില്‍ ഏറ്റവും പ്രാധാന്യം ധര്‍മ്മത്തിനാണെന്നാണ് രാമായണവും മഹാഭാരതവും പഠിപ്പിക്കുന്നത്. ധര്‍മ്മമാണ് സമൂഹത്തെ നിലനിര്‍ത്തുന്നത്. രാജാവായി വാഴിക്കപ്പെടേണ്ടതിന്റെ തലേദിവസം പതിനാലു വര്‍ഷത്തെ വനവാസത്തിനു പോകുവാനാണ് തന്റെ വിധി എന്നറിഞ്ഞപ്പോള്‍ അല്പം പോലും പരിഭവമോ, പ്രതിഷേധമോ കൂടാതെ പിതൃശാസനത്തെ ശിരസാ വഹിക്കുവാനും, രാവണവധത്തിനുശേഷം വിഭീഷണന്‍ രാവണന്റെ ശവസംസ്കാരക്രിയ ചെയ്യുവാന്‍ മടിച്ചുനിന്നപ്പോള്‍ “മരണാന്താനി വൈരാണി” (ശത്രുത മരണത്തോടെ അവസാനിക്കുന്നു) എന്നോര്‍മ്മിപ്പിച്ചുകൊണ്ട് വിഭീഷണനെ ഉപദേശിക്കുവാനും കഴിഞ്ഞത് ശ്രീരാമന്റെ ധര്‍മ്മനിഷ്ഠയുടെ ഉത്തമോദാഹരണമാണ്. “രാമോ വിഗ്രഹവാന്‍ ധര്‍മ്മഃ” (ധര്‍മ്മം ആള്‍രൂപമെടുത്തതാണ് ശ്രീരാമന്‍) എന്നു കവി വാഴ്ത്തിയതും അതുകൊണ്ടുതന്നെയാണ്.

വാല്മീകീ രാമായണം ആരണ്യകാണ്ഡം ഇ-ബുക്ക്: ഈ ബ്ലോഗ് സന്ദര്‍ശിക്കുന്ന എല്ലാവര്‍ക്കും ഇതിനകം ചിരപരിചിതനായ രാമചന്ദ്രന്‍ (രാമു വേദാന്ത) ആണ് വാല്മീകീ രാമായണം സമ്പൂര്‍ണ്ണമായി മലയാളത്തില്‍ ഡിജിറ്റൈസ് ചെയ്യുക എന്ന ഭാരിച്ച ഉത്തരവാദിത്വം സ്വയം ഏറ്റെടുത്ത് നിര്‍വ്വഹിക്കുന്നത്. ആറായിരത്തിലധികം പേജുകള്‍ സ്കാന്‍ ചെയ്യുന്നതിനുള്ള ധനവ്യയവും, ആ ഇമേജുകളെല്ലാം പ്രത്യേക സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് വളരെയധികം മേന്മയുള്ള പുതിയ പുസ്തകം പോലെയാക്കി മാറ്റുവാനാവശ്യമായ പ്രയത്നവും, അതിനായി ചെലവഴിക്കുന്ന സമയവും എത്രമാത്രമാണെന്ന കാര്യം നമുക്കെല്ലാം ഊഹിക്കാവുന്നതേയുള്ളൂ. ഇതിനകം ബാലകാണ്ഡത്തിന്റെയും, അയോദ്ധ്യാകാണ്ഡത്തിന്റെ രണ്ടു ഭാഗങ്ങളുടെയും, ആരണ്യകാണ്ഡത്തിന്റെയും പി.ഡി.എഫ്. രാമു തയ്യാറാക്കിക്കഴിഞ്ഞു. ബാക്കി ഭാഗങ്ങളും അധികം വൈകാതെതന്നെ വായനക്കാരുടെ മുമ്പിലെത്തും.

കടപ്പാട്: മലയാളത്തിലുള്ള സമ്പൂര്‍ണ്ണ വാല്മീകീരാമായണം ഇന്റര്‍നെറ്റിലെത്തിക്കുക എന്ന മഹായജ്ഞത്തിനായി ധനവും അമൂല്യമായ സമയവും ചെലവഴിച്ചു പ്രയത്നിക്കുന്ന രാമചന്ദ്രനോടുള്ള നിസ്സീമമായ കടപ്പാട് ഈ സന്ദര്‍ഭത്തില്‍ രേഖപ്പെടുത്തുന്നു. ഇനിയും അനേകം മഹദ്ഗ്രന്ഥങ്ങള്‍ ഇ-ബുക്കുകളായി മലയാളികള്‍ക്കു കാഴ്ചവെയ്ക്കുവാന്‍ രാമുവിനു അവസരമുണ്ടാകട്ടെ എന്നു സര്‍വേശ്വരനോടു പ്രാര്‍ത്ഥിക്കുന്നു.

ഡൗണ്‍ലോഡ് ലിങ്ക്

Tags: , , , , , , , , , , , ,

പുരാണേതിഹാസങ്ങള്‍: ഭാരതീയജീവിതദര്‍ശനമനുസരിച്ച് മനുഷ്യജീവിതത്തിന് നാല് പുരുഷാര്‍ത്ഥങ്ങള്‍ അഥവാ ലക്ഷ്യങ്ങളാണുള്ളത് – ധര്‍മ്മം, അര്‍ത്ഥം, കാമം, മോക്ഷം എന്നിവയാണവ. നാലു പുരുഷാര്‍ത്ഥങ്ങളെയും നേടുവാന്‍ മനുഷ്യനെ പ്രാപ്തനാക്കുക എന്നതാണ് വേദങ്ങള്‍, ഉപവേദങ്ങള്‍, പുരാണേതിഹാസങ്ങള്‍, സ്മൃതി മുതലായ എല്ലാ ശാസ്ത്രങ്ങളുടെയും ലക്ഷ്യം. വേദങ്ങളുടെ സാരമെന്തെന്ന് സാമാന്യജനങ്ങള്‍ക്ക് കഥകളിലൂടെ മനസ്സിലാക്കിക്കൊടുക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് പുരാണേതിഹാസങ്ങള്‍ രചിക്കപ്പെട്ടിട്ടുള്ളത്. ഇക്കാര്യം വ്യാസമഹര്‍ഷി മഹാഭാരതത്തിലെ താഴെ പറയുന്ന ശ്ലോകത്തിലൂടെ സൂചിപ്പിക്കുന്നുണ്ട്.

ഇതിഹാസപുരാണാഭ്യാം വേദം സമുപബൃംഹയേത്, ബിഭേത്യല്പശ്രുതാത് വേദോ മാമയം പ്രഹരിഷ്യതി” – മഹാഭാരതം 1.1.267 (ഇതിഹാസപുരാണങ്ങളിലൂടെ വേദങ്ങളെ വിശദീകരിക്കേണ്ടതാണ്. അല്പമാത്രമായ ശാസ്ത്രജ്ഞാനമുള്ള ഒരാളെക്കാണുമ്പോള്‍, “ഇവന്‍ എന്നെ പ്രഹരിക്കും” എന്നു കരുതി വേദം ഭയപ്പെടുന്നു). വേദങ്ങളെ ശരിയായി മനസ്സിലാക്കുവാന്‍ പുരാണേതിഹാസങ്ങളുടെ പഠനം നമ്മെ പ്രാപ്തരാക്കുന്നു എന്നുതന്നെയാണ് ഇതില്‍നിന്നു മനസ്സിലാക്കേണ്ടത്.

വാല്മീകീ രാമായണം: ആദികാവ്യമായ രാമായണം രചിച്ചത് ആദികവിയായ വാല്‍മീകിയാണെന്ന കാര്യം പ്രശസ്തമാണ്. ധര്‍മ്മത്തിന്റെ മൂര്‍ത്തിമദ്ഭാവമായ ശ്രീരാമന്റെ ചരിതം മനുഷ്യരാശിയുടെ മുന്നില്‍വെയ്ക്കുന്നതിലൂടെ ധര്‍മ്മത്തിന്റെ മഹത്വം നമ്മെ പഠിപ്പിക്കുവാനാണ് വാല്മീകി ശ്രമിച്ചത്. മോക്ഷമാണ് പരമപുരുഷാര്‍ത്ഥം. എന്നാല്‍ ദൈനംദിനജീവിതത്തില്‍ ഏറ്റവും പ്രാധാന്യം ധര്‍മ്മത്തിനാണെന്നാണ് രാമായണവും മഹാഭാരതവും പഠിപ്പിക്കുന്നത്. ധര്‍മ്മമാണ് സമൂഹത്തെ നിലനിര്‍ത്തുന്നത്. രാജാവായി വാഴിക്കപ്പെടേണ്ടതിന്റെ തലേദിവസം പതിനാലു വര്‍ഷത്തെ വനവാസത്തിനു പോകുവാനാണ് തന്റെ വിധി എന്നറിഞ്ഞപ്പോള്‍ അല്പം പോലും പരിഭവമോ, പ്രതിഷേധമോ കൂടാതെ പിതൃശാസനത്തെ ശിരസാ വഹിക്കുവാനും, രാവണവധത്തിനുശേഷം വിഭീഷണന്‍ രാവണന്റെ ശവസംസ്കാരക്രിയ ചെയ്യുവാന്‍ മടിച്ചുനിന്നപ്പോള്‍ “മരണാന്താനി വൈരാണി” (ശത്രുത മരണത്തോടെ അവസാനിക്കുന്നു) എന്നോര്‍മ്മിപ്പിച്ചുകൊണ്ട് വിഭീഷണനെ ഉപദേശിക്കുവാനും കഴിഞ്ഞത് ശ്രീരാമന്റെ ധര്‍മ്മനിഷ്ഠയുടെ ഉത്തമോദാഹരണമാണ്. “രാമോ വിഗ്രഹവാന്‍ ധര്‍മ്മഃ” (ധര്‍മ്മം ആള്‍രൂപമെടുത്തതാണ് ശ്രീരാമന്‍) എന്നു കവി വാഴ്ത്തിയതും അതുകൊണ്ടുതന്നെയാണ്.

വാല്മീകീ രാമായണം അയോദ്ധ്യാകാണ്ഡം ഇ-ബുക്ക്: ഈ ബ്ലോഗ് സന്ദര്‍ശിക്കുന്ന എല്ലാവര്‍ക്കും ഇതിനകം ചിരപരിചിതനായ രാമചന്ദ്രന്‍ (രാമു വേദാന്ത) ആണ് വാല്മീകീ രാമായണം സമ്പൂര്‍ണ്ണമായി മലയാളത്തില്‍ ഡിജിറ്റൈസ് ചെയ്യുക എന്ന ഭാരിച്ച ഉത്തരവാദിത്വം സ്വയം ഏറ്റെടുത്ത് നിര്‍വ്വഹിക്കുന്നത്. ആറായിരത്തിലധികം പേജുകള്‍ സ്കാന്‍ ചെയ്യുന്നതിനുള്ള ധനവ്യയവും, ആ ഇമേജുകളെല്ലാം പ്രത്യേക സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് വളരെയധികം മേന്മയുള്ള പുതിയ പുസ്തകം പോലെയാക്കി മാറ്റുവാനാവശ്യമായ പ്രയത്നവും, അതിനായി ചെലവഴിക്കുന്ന സമയവും എത്രമാത്രമാണെന്ന കാര്യം നമുക്കെല്ലാം ഊഹിക്കാവുന്നതേയുള്ളൂ. ഇതിനകം ബാലകാണ്ഡത്തിന്റെയും, അയോദ്ധ്യാകാണ്ഡത്തിന്റെ രണ്ടു ഭാഗങ്ങളുടെയും പി.ഡി.എഫ്. രാമു തയ്യാറാക്കിക്കഴിഞ്ഞു. ബാക്കി ഭാഗങ്ങളും അധികം വൈകാതെതന്നെ വായനക്കാരുടെ മുമ്പിലെത്തും.

കടപ്പാട്: മലയാളത്തിലുള്ള സമ്പൂര്‍ണ്ണ വാല്മീകീരാമായണം ഇന്റര്‍നെറ്റിലെത്തിക്കുക എന്ന മഹായജ്ഞത്തിനായി ധനവും അമൂല്യമായ സമയവും ചെലവഴിച്ചു പ്രയത്നിക്കുന്ന രാമചന്ദ്രനോടുള്ള നിസ്സീമമായ കടപ്പാട് ഈ സന്ദര്‍ഭത്തില്‍ രേഖപ്പെടുത്തുന്നു. ഇനിയും അനേകം മഹദ്ഗ്രന്ഥങ്ങള്‍ ഇ-ബുക്കുകളായി മലയാളികള്‍ക്കു കാഴ്ചവെയ്ക്കുവാന്‍ രാമുവിനു അവസരമുണ്ടാകട്ടെ എന്നു സര്‍വേശ്വരനോടു പ്രാര്‍ത്ഥിക്കുന്നു.

ഡൗണ്‍ലോഡ് ലിങ്ക്

Tags: , , , , , , , , , , , ,

പുരാണേതിഹാസങ്ങള്‍: ഭാരതീയജീവിതദര്‍ശനമനുസരിച്ച് മനുഷ്യജീവിതത്തിന് നാല് പുരുഷാര്‍ത്ഥങ്ങള്‍ അഥവാ ലക്ഷ്യങ്ങളാണുള്ളത് – ധര്‍മ്മം, അര്‍ത്ഥം, കാമം, മോക്ഷം എന്നിവയാണവ. നാലു പുരുഷാര്‍ത്ഥങ്ങളെയും നേടുവാന്‍ മനുഷ്യനെ പ്രാപ്തനാക്കുക എന്നതാണ് വേദങ്ങള്‍, ഉപവേദങ്ങള്‍, പുരാണേതിഹാസങ്ങള്‍, സ്മൃതി മുതലായ എല്ലാ ശാസ്ത്രങ്ങളുടെയും ലക്ഷ്യം. വേദങ്ങളുടെ സാരമെന്തെന്ന് സാമാന്യജനങ്ങള്‍ക്ക് കഥകളിലൂടെ മനസ്സിലാക്കിക്കൊടുക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് പുരാണേതിഹാസങ്ങള്‍ രചിക്കപ്പെട്ടിട്ടുള്ളത്. ഇക്കാര്യം വ്യാസമഹര്‍ഷി മഹാഭാരതത്തിലെ താഴെ പറയുന്ന ശ്ലോകത്തിലൂടെ സൂചിപ്പിക്കുന്നുണ്ട്.

ഇതിഹാസപുരാണാഭ്യാം വേദം സമുപബൃംഹയേത്, ബിഭേത്യല്പശ്രുതാത് വേദോ മാമയം പ്രഹരിഷ്യതി” – മഹാഭാരതം 1.1.267 (ഇതിഹാസപുരാണങ്ങളിലൂടെ വേദങ്ങളെ വിശദീകരിക്കേണ്ടതാണ്. അല്പമാത്രമായ ശാസ്ത്രജ്ഞാനമുള്ള ഒരാളെക്കാണുമ്പോള്‍, “ഇവന്‍ എന്നെ പ്രഹരിക്കും” എന്നു കരുതി വേദം ഭയപ്പെടുന്നു). വേദങ്ങളെ ശരിയായി മനസ്സിലാക്കുവാന്‍ പുരാണേതിഹാസങ്ങളുടെ പഠനം നമ്മെ പ്രാപ്തരാക്കുന്നു എന്നുതന്നെയാണ് ഇതില്‍നിന്നു മനസ്സിലാക്കേണ്ടത്.

വാല്മീകീ രാമായണം: ആദികാവ്യമായ രാമായണം രചിച്ചത് ആദികവിയായ വാല്‍മീകിയാണെന്ന കാര്യം പ്രശസ്തമാണ്. ധര്‍മ്മത്തിന്റെ മൂര്‍ത്തിമദ്ഭാവമായ ശ്രീരാമന്റെ ചരിതം മനുഷ്യരാശിയുടെ മുന്നില്‍വെയ്ക്കുന്നതിലൂടെ ധര്‍മ്മത്തിന്റെ മഹത്വം നമ്മെ പഠിപ്പിക്കുവാനാണ് വാല്മീകി ശ്രമിച്ചത്. മോക്ഷമാണ് പരമപുരുഷാര്‍ത്ഥം. എന്നാല്‍ ദൈനംദിനജീവിതത്തില്‍ ഏറ്റവും പ്രാധാന്യം ധര്‍മ്മത്തിനാണെന്നാണ് രാമായണവും മഹാഭാരതവും പഠിപ്പിക്കുന്നത്. ധര്‍മ്മമാണ് സമൂഹത്തെ നിലനിര്‍ത്തുന്നത്. രാജാവായി വാഴിക്കപ്പെടേണ്ടതിന്റെ തലേദിവസം പതിനാലു വര്‍ഷത്തെ വനവാസത്തിനു പോകുവാനാണ് തന്റെ വിധി എന്നറിഞ്ഞപ്പോള്‍ അല്പം പോലും പരിഭവമോ, പ്രതിഷേധമോ കൂടാതെ പിതൃശാസനത്തെ ശിരസാ വഹിക്കുവാനും, രാവണവധത്തിനുശേഷം വിഭീഷണന്‍ രാവണന്റെ ശവസംസ്കാരക്രിയ ചെയ്യുവാന്‍ മടിച്ചുനിന്നപ്പോള്‍ “മരണാന്താനി വൈരാണി” (ശത്രുത മരണത്തോടെ അവസാനിക്കുന്നു) എന്നോര്‍മ്മിപ്പിച്ചുകൊണ്ട് വിഭീഷണനെ ഉപദേശിക്കുവാനും കഴിഞ്ഞത് ശ്രീരാമന്റെ ധര്‍മ്മനിഷ്ഠയുടെ ഉത്തമോദാഹരണമാണ്. “രാമോ വിഗ്രഹവാന്‍ ധര്‍മ്മഃ” (ധര്‍മ്മം ആള്‍രൂപമെടുത്തതാണ് ശ്രീരാമന്‍) എന്നു കവി വാഴ്ത്തിയതും അതുകൊണ്ടുതന്നെയാണ്.

വാല്മീകീ രാമായണം ഇ-ബുക്ക്: ഈ ബ്ലോഗ് സന്ദര്‍ശിക്കുന്ന എല്ലാവര്‍ക്കും ഇതിനകം ചിരപരിചിതനായ രാമചന്ദ്രന്‍ (രാമു വേദാന്ത) ആണ് വാല്മീകീ രാമായണം സമ്പൂര്‍ണ്ണമായി മലയാളത്തില്‍ ഡിജിറ്റൈസ് ചെയ്യുക എന്ന ഭാരിച്ച ഉത്തരവാദിത്വം സ്വയം ഏറ്റെടുത്ത് നിര്‍വ്വഹിക്കുന്നത്. ആറായിരത്തിലധികം പേജുകള്‍ സ്കാന്‍ ചെയ്യുന്നതിനുള്ള ധനവ്യയവും, ആ ഇമേജുകളെല്ലാം പ്രത്യേക സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് വളരെയധികം മേന്മയുള്ള പുതിയ പുസ്തകം പോലെയാക്കി മാറ്റുവാനാവശ്യമായ പ്രയത്നവും, അതിനായി ചെലവഴിക്കുന്ന സമയവും എത്രമാത്രമാണെന്ന കാര്യം നമുക്കെല്ലാം ഊഹിക്കാവുന്നതേയുള്ളൂ. ഇതിനകം ബാലകാണ്ഡത്തിന്റെയും, അയോദ്ധ്യാകാണ്ഡത്തിന്റെ രണ്ടു ഭാഗങ്ങളുടെയും പി.ഡി.എഫ്. രാമു തയ്യാറാക്കിക്കഴിഞ്ഞു. ബാക്കി ഭാഗങ്ങളും അധികം വൈകാതെതന്നെ വായനക്കാരുടെ മുമ്പിലെത്തും.

കടപ്പാട്: മലയാളത്തിലുള്ള സമ്പൂര്‍ണ്ണ വാല്മീകീരാമായണം ഇന്റര്‍നെറ്റിലെത്തിക്കുക എന്ന മഹായജ്ഞത്തിനായി ധനവും അമൂല്യമായ സമയവും ചെലവഴിച്ചു പ്രയത്നിക്കുന്ന രാമചന്ദ്രനോടുള്ള നിസ്സീമമായ കടപ്പാട് ഈ സന്ദര്‍ഭത്തില്‍ രേഖപ്പെടുത്തുന്നു. ഇനിയും അനേകം മഹദ്ഗ്രന്ഥങ്ങള്‍ ഇ-ബുക്കുകളായി മലയാളികള്‍ക്കു കാഴ്ചവെയ്ക്കുവാന്‍ രാമുവിനു അവസരമുണ്ടാകട്ടെ എന്നു സര്‍വേശ്വരനോടു പ്രാര്‍ത്ഥിക്കുന്നു.

ഡൗണ്‍ലോഡ് ലിങ്ക്

Tags: , , , , , , , , , , , ,

ശാകുന്തളം: മഹാകവി കാളിദാസന്റെ കാവ്യകൃതികളെ അപേക്ഷിച്ച് നാടകങ്ങളാണ് സാമാന്യജനങ്ങളെ അധികമായി ആകര്‍ഷിച്ചിട്ടുള്ളത്. ‘കാവ്യേഷു നാടകം രമ്യം’ എന്ന് കവിവചനവുമുണ്ടല്ലോ. കാളിദാസനാടകങ്ങളില്‍ ഏറ്റവും ജനപ്രിയമായതും ഏറ്റവും അധികം ഭാഷകളില്‍ പരിഭാഷകളുള്ളതും ശാകുന്തളത്തിനാണ്. മഹാഭാരതം ആദിപര്‍വ്വത്തിലെ ശകുന്തളോപാഖ്യാനമാണ് കാളിദാസന്‍ ഈ നാടകരചനയ്ക്ക് ആധാരമാക്കിയത്. തികച്ചും ലളിതമായ ഈ ഇതിവൃത്തത്തിനെ അത്യന്തം ആകര്‍ഷഷണീമായ ഒരു കഥയാക്കി രൂപപ്പെടുത്തിയത് കാളിദാസന്റെ അതുല്യപ്രതിഭയുടെ ഉത്തമോദാഹരണമാണ്. കാളിദാസന്‍ ശാകുന്തളം നാടകം രചിച്ചിട്ട് അതിലെ ഓരോ ഭാഗവും വീണ്ടും വീണ്ടും പരിഷ്കരിച്ചു പരിഷ്കരിച്ച് പതിനെട്ടുവര്‍ഷം കഴിഞ്ഞതിനുശേഷമാണ് ഈ ഉത്തമകൃതി പുറത്തു പ്രകാശിപ്പിച്ചതെന്ന് ഒരു ഐതിഹ്യമുണ്ട്.

ആദ്യന്തം രമണീയമായ ശാകുന്തളനാടകത്തില്‍ തന്നെ നാലാം അങ്കമാണ് ഏറ്റവും മികച്ചതെന്നും അതില്‍ തന്നെ 6, 9, 17, 18 എന്നീ നാലു ശ്ലോകങ്ങളാണ് ഏറ്റവുമധികം ശ്രേഷ്ഠമെന്നുമാണ് പണ്ഡിതമതം. ഇതിനെ സൂചിപ്പിക്കുന്ന ഒരു പ്രസിദ്ധശ്ലോകമുണ്ട് – “കാവ്യേഷു നാടകം രമ്യം തത്ര രമ്യാ ശകുന്തളാ, തത്രാപി ച ചതുര്‍ത്ഥോഽങ്കഃ തത്ര ശ്ലോകചതുഷ്ടയം”. എല്ലാംകൊണ്ടും ശാകുന്തളം രചിക്കപ്പെട്ടു രണ്ടു സഹസ്രാബ്ദങ്ങള്‍ കഴിഞ്ഞിട്ടും ലോകമെങ്ങുമുള്ള കാവ്യരസികരായ സഹൃദയരെ അത് ആകര്‍ഷിച്ചുകൊണ്ടിരിക്കുന്നു എന്ന കാര്യം ഈ കൃതിയുടെ മഹത്വത്തെ വിളിച്ചോതുന്നു.

കാളിദാസകൃതികള്‍ ഇ-ബുക്ക് പ്രോജക്ട്: മഹാകവി കാളിദാസന്റെ കൃതികള്‍ മലയാളത്തില്‍ അര്‍ത്ഥസഹിതം ഡിജിറ്റൈസ് ചെയ്യണമെന്ന് ഈ ബ്ലോഗിന്റെ നിരവധി സന്ദര്‍ശകരും, അഭ്യുദയകാംക്ഷികളും പലപ്പോഴും നിര്‍ദ്ദേശിച്ചിരുന്നു. 2011 ജൂലായ് 12-ന് കാളിദാസകൃതികളുടെ ഡിജിറ്റൈസേഷന്‍ പ്രോജക്ടിന് ആരംഭം കുറിച്ചു. കാളിദാസന്റെ കൃതികള്‍ മുഖ്യമായും ഏഴാണ് – മൂന്ന് മഹാകാവ്യങ്ങളും, മൂന്നു നാടകങ്ങളും, ഒരു ഖണ്ഡകാവ്യവും. അതില്‍ മഹാകാവ്യങ്ങള്‍ താരതമ്യേന വലുതായതിനാല്‍ തുടക്കത്തില്‍ നാടകങ്ങള്‍ ഡിജിറ്റൈസ് ചെയ്യുവാനാണ് ഉദ്ദേശിക്കുന്നത്. ശാകുന്തളം, വിക്രമോര്‍വശീയം, മാളവികാഗ്നിമിത്രം എന്നിവയാണല്ലോ കാളിദാസന്‍ വിരചിച്ച നാടകങ്ങള്‍. അവയില്‍ വിക്രമോര്‍വശീയമാണ് ആദ്യമായി ഡിജിറ്റൈസ് ചെയ്തുതുടങ്ങിയത്. അതിന്റെ ഡിജിറ്റൈസേഷന്‍ ഓഗസ്റ്റ് 21-ന് പൂര്‍ത്തിയാകുകയും, വിക്രമോര്‍വശീയം ഇÿബുക്ക് അന്നുതന്നെ ബ്ലോഗില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. അതിനെത്തുടര്‍ന്ന് മാളവികാഗ്നിമിത്രത്തിന്റെ ഡിജിറ്റൈസേഷന്‍ ആരംഭിക്കുകയും അത് സെപ്റ്റംബര്‍ 18-ന് പൂര്‍ത്തിയാകുകയും ചെയ്തു.

ശാകുന്തളം ഇ-ബുക്ക്: ശാകുന്തളത്തിന് ഏ. ആര്‍. രാജരാജവര്‍മ്മ രചിച്ചതും 1912-ല്‍ പ്രസിദ്ധീകരിക്കപ്പെട്ടതുമായ മലയാള പരിഭാഷയാണ് പ്രസ്തുത ഇ-ബുക്കിനുവേണ്ടി തിരഞ്ഞെടുത്തിരിക്കുന്നത്. മലയാള പരിഭാഷയോടൊപ്പം ഈ കൃതിയുടെ സംസ്‌കൃതമൂലം മലയാളലിപിയില്‍ത്തന്നെ നല്കിയിട്ടുണ്ട്‌. ശാകുന്തളത്തിന്റെ ടൈപ്പിങ്ങ് വളരെ വേഗം പൂര്‍ണ്ണമായെങ്കിലും അതിന്റെ പ്രൂഫ്റീഡിങ്ങ് പൂര്‍ത്തിയാക്കുന്നതിന് ചില സാങ്കേതിക തടസ്സങ്ങള്‍ നേരിട്ടു. അല്പം വൈകിയിട്ടാണെങ്കിലും ഇന്ന് ശാകുന്തളം ഇ-ബുക്ക് സഹൃദയസമക്ഷം അവതരിപ്പിക്കുവാന്‍ കഴിയുന്നതില്‍ വളരെയധികം സന്തോഷമുണ്ട്.

കടപ്പാട്: ക്ലേശകരമായ ഈ കൃത്യം വളരെ ഉത്സാഹപൂര്‍വ്വം നിര്‍വഹിച്ച മലയാളം ഇ-ബുക്ക്സ് ഡിജിറ്റൈസേഷന്‍ ടീമിലെ എല്ലാ അംഗങ്ങളോടും, ഇതിനായി സദാ പ്രോത്സാഹനമേകിയ എല്ലാ സഹൃദയരോടും, ശാകുന്തളം ഇ-ബുക്കിന് സുന്ദരമായ ഒരു കവര്‍പേജ് ഡിസൈന്‍ ചെയ്ത സുഗേഷ് ആചാരിയോടുമുള്ള ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു.

ഡൗണ്‍ലോഡ് ശാകുന്തളം ഇ-ബുക്ക്

Tags: , , , , , , , , , , , , , , , , ,

ശ്രീകൃഷ്ണസഹസ്രനാമസ്തോത്രം: ഈ ബ്ലോഗില്‍ നേരത്തെ തന്നെ ഒരു ശ്രീകൃഷ്ണസഹസ്രനാമസ്തോത്രം പോസ്റ്റ് ചെയ്തിരുന്നു. അതില്‍നിന്ന് ഭിന്നവും അത്യന്തം വിശിഷ്ടവുമായ ഒരു ശ്രീകൃഷ്ണസഹസ്രനാമസ്തോത്രമാണ് ഇപ്പോള്‍ പോസ്റ്റ് ചെയ്യുന്നത്. വൈഷ്ണവാഗമഗ്രന്ഥങ്ങളില്‍ സാത്വതതന്ത്രം അഥവാ സാത്വതസംഹിത പ്രമുഖസ്ഥാനം വഹിക്കുന്നു. സാത്വതതന്ത്രത്തിലെ ആറാമദ്ധ്യായത്തില്‍ പരമശിവന്‍ നാരദന് ഉപദേശിച്ചതാണ് ഈ ശ്രീകൃഷ്ണസഹസ്രനാമസ്തോത്രം. ചൗഖംബാ സാന്‍സ്ക്രിട്ട് സിരീസില്‍ പണ്ഡിറ്റ് അനന്തശാസ്ത്രി ഫഡ്കേ സമ്പാദനം ചെയ്തു 1934-ല്‍ പ്രസിദ്ധീകരിച്ച “സാത്വതതന്ത്രം” എന്ന കൃതിയാണ് ഈ ഇ-ബുക്ക് തയ്യാറാക്കുവാന്‍ ഉപയോഗിച്ചിട്ടുള്ളത്.

ഭഗവാന്‍ ശ്രീകൃഷ്ണന്റെ എണ്ണമറ്റ ലീലകളെയും, അനന്തകല്യാണഗുണങ്ങളെയും, വിവിധ അവതാരങ്ങളെയും, അവതാരലീലകളെയും വര്‍ണ്ണിക്കുന്നതും ഭക്തിരസം നിറഞ്ഞതുമായ ഈ സ്തോത്രം നിത്യപാരായണം ചെയ്യുന്നത് അത്യന്തം ഭക്തിസംവര്‍ദ്ധകമായ ഒരു സാധനയാണ്.

കടപ്പാട്: ഭഗവാന്‍ ശ്രീകൃഷ്ണന്റെ ഈ സഹസ്രനാമം ഇ-ബുക്കായി ഈ ബ്ലോഗില്‍ പോസ്റ്റ് ചെയ്യുന്നകാര്യം നിര്‍ദ്ദേശിക്കുകയും, ഈ സ്തോത്രത്തിന്റെ ഇ-ബുക്കു തയ്യാറാക്കുവാന്‍ എന്നെ പ്രേരിപ്പിക്കുകയും, അതിന്റെ പ്രൂഫ്റീഡിങ്ങ് അത്യന്തം ശ്രദ്ധയോടെ നിര്‍വ്വഹിക്കുകയും ചെയ്ത ശ്രീ രഘുനാഥന്‍ജിയോടും അത്യന്തം മനോഹരമായ കവര്‍ ഡിസൈന്‍ ചെയ്ത ശ്രീ വേണുഗോപാലിനോടുമുള്ള അകൈതവമായ നന്ദി ഈ സന്ദര്‍ഭത്തില്‍ രേഖപ്പെടുത്തുന്നു.

ഡൗണ്‍ലോഡ് ശ്രീകൃഷ്ണസഹസ്രനാമസ്തോത്രം ഇ-ബുക്ക്

Tags: , , , , , , , , ,

Tags: , ,

ശ്രീമത് പുരുഷോത്തമാനന്ദസ്വാമികള്‍: ശ്രീരാമകൃഷ്ണപ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനം കേരളത്തില്‍ വേരൂന്നിയത് ശ്രീരാമകൃഷ്ണ പരമഹംസന്റെ സന്ന്യാസിശിഷ്യനായ ശ്രീമദ് നിര്‍മ്മലാനന്ദസ്വാമികളുടെ വരവോടെയാണ്. കേരളത്തില്‍ ഒരു ആദ്ധ്യാത്മികനവോത്ഥാനം സൃഷ്ടിക്കുവാനും അനേകംപേരെ ആദ്ധ്യാത്മികമാര്‍ഗ്ഗത്തിലേയ്ക്കാകര്‍ഷിക്കുവാനും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കു കഴിഞ്ഞു. അദ്ദേഹത്തില്‍നിന്നു പ്രേരണയുള്‍ക്കൊണ്ട് സന്ന്യാസജീവിതം സ്വീകരിച്ചവരില്‍ ശ്രീമത് പുരുഷോത്തമാനന്ദസ്വാമികള്‍ പ്രഥമഗണനീയനാണ്. സന്ന്യാസം സ്വീകരിച്ചതിനുശേഷം ജീവിതത്തിന്റെ നല്ലൊരു ഭാഗം അദ്ദേഹം ഹിമാലയസാനുക്കളില്‍ ഋഷീകേശിനടുത്തുള്ള വസിഷ്ഠഗുഹയിലാണ് ചെലവഴിച്ചത്. 1928-ല്‍ വസിഷ്ഠഗുഹയില്‍ താമസിച്ച് തപസ്സനുഷ്ഠിച്ചു തുടങ്ങിയ സ്വാമികള്‍, അവിടെ ഒരു ആശ്രമം സ്ഥാപിക്കുകയും ചെയ്തു. തന്നെ സമീപിച്ചിരുന്ന ഗൃഹസ്ഥഭക്തര്‍ക്കും, വിരക്തരായ സാധകന്മാര്‍ക്കും ശ്രീമത് പുരുഷോത്തമാനന്ദസ്വാമികള്‍ നല്കിയ ഉപദേശങ്ങള്‍ സംഗ്രഹിച്ച് വസിഷ്ഠഗുഹയില്‍നിന്നു പ്രസിദ്ധീകരിച്ച Spiritual Talks എന്ന ഗ്രന്ഥത്തിന് ശ്രീ. സി. ജി. നാരായണപ്പിള്ള നിര്‍വ്വഹിച്ച മലയാളപരിഭാഷയാണ് “അദ്ധ്യാത്മപ്രവചനങ്ങള്‍”.

കടപ്പാട്: “അദ്ധ്യാത്മപ്രവചനങ്ങള്‍” എന്ന ഈ അമൂല്യമായ ആദ്ധ്യാത്മികഗ്രന്ഥം ഇ-ബുക്കായി ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നതിന് സദയം അനുമതി നല്കിയ തൃശ്ശൂര്‍, ദേശമംഗലം, ഓംകാരാശ്രമം മഠാധിപതി ശ്രീമദ് നിഗമാനന്ദസ്വാമികളോടും, പുസ്തകം സ്കാന്‍ ചെയ്ത് അയച്ചു തരികയും, അത് ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നതിന് ഓംകാരാശ്രമം അധികൃതരില്‍ നിന്നു അനുമതി വാങ്ങിക്കുകയുംചെയ്ത ശ്രീ രഘുനാഥന്‍ജിയോടുമുള്ള അകൈതവമായ നന്ദി ഈ സന്ദര്‍ഭത്തില്‍ രേഖപ്പെടുത്തുന്നു.

ഡൗണ്‍ലോഡ് അദ്ധ്യാത്മ പ്രവചനങ്ങള്‍ ഇ-ബുക്ക്

Tags: , , , , , , , , , ,

അദ്ധ്യാത്മരാമായണം: വ്യാസമഹര്‍ഷി വിരചിച്ച ബ്രഹ്മാണ്ഡപുരാണത്തിന്റെ ഉത്തരഭാഗത്തിലുള്‍പ്പെടുന്ന 4200 ശ്ലോകങ്ങളടങ്ങിയ രാമകഥയാണ് അദ്ധ്യാത്മരാമായണം എന്നറിയപ്പെടുന്നത്. വാല്മീകി മഹര്‍ഷി വിരചിച്ചതും 24000 ശ്ലോകങ്ങളുള്ളതും ആദികാവ്യവുമായ വാല്മീകീ രാമായണം ശ്രീരാമനെ ഒരു മാതൃകാപുരുഷനായി ചിത്രീകരിക്കുമ്പോള്‍, അദ്ധ്യാത്മരാമായണത്തിലെ ശ്രീരാമന്‍ ഭഗവാന്‍ വിഷ്ണുവിന്റെ അവതാരമാണ്. അദ്ധ്യാത്മരാമായണത്തിലെ ഉത്തരകാണ്ഡത്തിലെ അഞ്ചാം അദ്ധ്യായത്തിലെ ശ്രീരാമ-ലക്ഷ്മണസംവാദം “ശ്രീരാമഗീത” എന്ന പേരില്‍ പ്രസിദ്ധമാണ്. വേദാന്തപ്രതിപാദകമായ ഇത്തരം അനേകം പ്രകരണങ്ങള്‍ ഈ കൃതിയിലുള്ളതുകൊണ്ടാണ് ഇതിനു അദ്ധ്യാത്മരാമായണം എന്ന പേര് ലഭിച്ചതെന്നു കരുതപ്പെടുന്നു. അതോടൊപ്പംതന്നെ ഭക്തിരസപ്രധാനവുമാണ് അദ്ധ്യാത്മരാമായണം എന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. ജ്ഞാനവും ഭക്തിയും ഒരു പോലെ സമ്മേളിക്കുന്ന ഈ കൃതി വാല്‍മീകീരാമയാണത്തിനു സമമായോ അതിലധികമായോ ജനപ്രിയമായിത്തീര്‍ന്നത് സ്വാഭാവികമാണ്.

കടപ്പാട്: പാലക്കാട്, നല്ലേപ്പിള്ളി, നാരായണാലയത്തില്‍ നിന്നു പ്രസിദ്ധീകരിച്ചതും സ്വാമി ചിദാനന്ദസരസ്വതി ഗദ്യപരിഭാഷ ചെയ്തിട്ടുള്ളതുമായ “അദ്ധ്യാത്മരാമായണം” സ്കാന്‍ ചെയ്ത് അയച്ചുതന്നതും, അത് ബ്ലോഗില്‍ പോസ്റ്റ് ചെയ്യുന്നതിന് പ്രകാശകരുടെ അനുമതിയ്ക്കായി യത്നിച്ചതും ശ്രീരഘുനാഥന്‍ജിയാണ്. ഈ ഗ്രന്ഥം ഈ ബ്ലോഗില്‍ പോസ്റ്റ് ചെയ്യുന്നതിന് സദയം അനുമതി നല്കിയ നല്ലേപ്പിള്ളി നാരായണാലയത്തിലെ ശ്രീമദ് സന്മയാനന്ദസരസ്വതി സ്വാമികളോടും, ശ്രീമദ്‌ നിഗമാനന്ദ തീര്‍ത്ഥപാദ സ്വാമികളോടും, ഗ്രന്ഥകാരനായ ശ്രീമദ് ചിദാനന്ദപുരി സ്വാമികളോടും, ശ്രീരഘുനാഥന്‍ജിയോടുമുള്ള അളവറ്റ കൃതജ്ഞത ഇതോടൊപ്പം രേഖപ്പെടുത്തുന്നു.

ഡൗണ്‍ലോഡ് അദ്ധ്യാത്മരാമായണം ഗദ്യപരിഭാഷ ഇ-ബുക്ക്

Tags: , , , , , , , , , , ,

തുഞ്ചത്തെഴുത്തച്ഛന്‍: ആധുനികമലയാളഭാഷയുടെ പിതാവും ഭക്തകവിയുമായിരുന്ന തുഞ്ചത്തെഴുത്തച്ഛനെക്കുറിച്ച് ഇന്നു നമുക്കറിയുന്നത് നാമമാത്രമായിട്ടുള്ള ചില കാര്യങ്ങള്‍ മാത്രമാണ്. അദ്ദേഹം ജീവിച്ചിരുന്ന കാലഘട്ടം, അദ്ദേഹത്തിന്റെ മാതാപിതാക്കള്‍, അദ്ദേഹം രചിച്ച കൃതികള്‍എന്നിവയെക്കുറിച്ച് പണ്ഡിതന്മാര്‍ ഭിന്നാഭിപ്രായക്കാരാണ്. എഴുത്തച്ഛനെക്കുറിച്ചുള്ള നിരവധി ഐതിഹ്യങ്ങള്‍ മാത്രമാണ് ഇന്നു നിലനില്‍ക്കുന്നത്. എഴുത്തച്ഛനെക്കുറിച്ചുള്ള വസ്തുനിഷ്ഠമായ ജീവചരിത്രഗ്രന്ഥങ്ങള്‍ വളരെ വിരളമായാണ് രചിക്കപ്പെട്ടിട്ടുള്ളത്. അവയിലേതെങ്കിലും ഇന്ന് ലഭ്യമാണോ എന്നും സംശയമാണ്.

1926-ല്‍ പ്രസിദ്ധീകരിക്കപ്പെട്ടതും വിദ്വാന്‍ കെ. ശങ്കരന്‍ എഴുത്തച്ഛന്‍ രചിച്ചതുമായ “തുഞ്ചത്തെഴുത്തച്ഛന്‍” എന്ന കൃതിയുടെ ഒരു പഴയ കോപ്പി ശ്രീ രഘുനാഥന്‍ജി സ്കാന്‍ ചെയ്ത് അടുത്ത ദിവസം അയച്ചുതരുകയുണ്ടായി. തുഞ്ചത്തെഴുത്തച്ഛന്റെ ജീവിതത്തിനെക്കുറിച്ചും കൃതികളെക്കുറിച്ചും ലഭ്യമായ എല്ലാ വസ്തുതകളെയും, അവയെക്കുറിച്ച് പണ്ഡിതന്മാരുടെയിടയിലുള്ള വ്യത്യസ്താഭിപ്രായങ്ങളെയും ഗ്രന്ഥകര്‍ത്താവ് ഉദ്ധരിക്കുകയും അവയെ യുക്തിപൂര്‍വ്വം വിശകലനം ചെയ്യുകയും ചെയ്തിട്ടുള്ളത് ചരിത്രജിജ്ഞാസുക്കള്‍ക്ക് വളരെയധികം പ്രയോജനം ചെയ്യും. എഴുത്തച്ഛന്റെ ജീവിതകാലം 1625-നും 1725-നും (കൊല്ലവര്‍ഷം 700-നും 800-നും) മദ്ധ്യേയായിരുന്നു എന്ന അഭിപ്രായത്തിനെയാണ് ഗ്രന്ഥകാരന്‍ സ്വീകരിക്കുന്നത്.

തുഞ്ചത്തെഴുത്തച്ഛന്‍ – ജീവചരിത്രം – ഉള്ളടക്കം

അദ്ധ്യായം 1 – ജീവചരിത്രസംഗ്രഹം 40 പേജ്
അദ്ധ്യായം 2 – എഴുത്തച്ഛനും മലയാളഭാഷയും
അദ്ധ്യായം 3 – കിളിപ്പാട്ട്
അദ്ധ്യായം 4 – തര്‍ജ്ജമ
അദ്ധ്യായം 5 – എഴുത്തച്ഛന്റെ ഗ്രന്ഥങ്ങള്‍
അദ്ധ്യായം 6 – എഴുത്തച്ഛന്റെ സാഹിത്യം

കടപ്പാട്: ഈ പുസ്തകം സ്കാന്‍ചെയ്ത് ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുവാനായി സദയം അയച്ചുതന്ന ശ്രീ രഘുനാഥന്‍ജിയോടുള്ള നിസ്സീമമായ കടപ്പാട് ഇവിടെ രേഖപ്പെടുത്തുന്നു.

ഡൗണ്‍ലോഡ് തുഞ്ചത്തെഴുത്തച്ഛന്‍ – ജീവചരിത്രം ഇ-ബുക്ക്

Tags: , , , , , , , ,

ശ്രീകൃഷ്ണസഹസ്രനാമം: ഭാരതീയര്‍ക്കെല്ലാം സുപരിചിതമായ പൂജ്യവുമായ ശ്രീ വിഷ്ണുസഹസ്രനാമത്തിനു പുറമേ ശ്രീകൃഷ്ണസഹസ്രനാമം, രാധാകൃഷ്ണസഹസ്രനാമം, ബാലകൃഷ്ണസഹസ്രനാമം എന്നിങ്ങനെ ഭഗവാന്‍ ശ്രീകൃഷ്ണന്റെ സഹസ്രനാമങ്ങള്‍ നിരവധിയുണ്ട്. അവയില്‍ “ശ്രീകൃഷ്ണഃ ശ്രീപതിഃ ശ്രീമാന്‍ ശ്രീധരഃ ശ്രീ സുഖാശ്രയഃ….” എന്നു തുടങ്ങുന്നതും സാത്വതസംഹിത (സാത്വതതന്ത്രം) യില്‍ ഉള്‍പ്പെടുന്നതുമായ സഹസ്രനാമമാണ് അധികം ജനപ്രിയമായിട്ടുള്ളത്. അത് ദേവനാഗരിലിപിയില്‍ ഇന്റര്‍നെറ്റില്‍ ലഭ്യമാണ്. എന്നാല്‍ നിലവില്‍ പ്രചാരത്തിലുള്ള ശ്രീകൃഷ്ണ സഹസ്രനാമത്തില്‍ നിന്നും തീര്‍ത്തും വ്യത്യസ്തവും സുദുര്‍ലഭവും, അതിമനോഹരവുമായ ഒരു സഹസ്രനാമം അടുത്തയിടെ ഇരുനിലംകോട് ജ്ഞാനാനന്ദ കുടീരത്തില്‍ നടന്ന ഭാഗവതസപ്താഹത്തില്‍ യജ്ഞപ്രസാദമായി വിതരണം ചെയ്യുവാനായി കുന്നംകുളം ഹംസകുടീരത്തിലെ ശ്രീമല്‍ ഈശ്വരാനന്ദസ്വാമികള്‍ കൊണ്ടുവരികയുണ്ടായി. ഒരു ആദ്ധ്യാത്മികാചാര്യന്‍ നിരവധി വര്‍ഷങ്ങള്‍ക്കു മുന്‍പ് ഈശ്വരാനന്ദസ്വാമിജിയ്ക്ക് സമ്മാനിച്ച ഈ വിശിഷ്ടഗ്രന്ഥം അതിന്റെ വൈശിഷ്ട്യത്തെയും ദൗര്‍ലഭ്യതയും കരുതി അദ്ദേഹം അടുത്തകാലത്ത് പുനഃപ്രസിദ്ധീകരിക്കുകയുണ്ടായി.

കടപ്പാട്: “ശ്രീകൃഷ്ണസഹസ്രനാമ”ത്തിന്റെ ഒരു പ്രതി യജ്ഞപ്രസാദമായി ശ്രീരഘുനാഥനു ലഭിക്കുകയുണ്ടായി. ഈ വിശിഷ്ടഗ്രന്ഥം ബ്ലോഗില്‍ പ്രസിദ്ധീകരിച്ചാല്‍ അനേകം പേര്‍ക്ക് അത് അനുഗ്രഹമാകുമെന്നു കരുതി ശ്രീ രഘുനാഥന്‍ജി പ്രസിദ്ധീകരണാനുമതിയ്ക്കായി സ്വാമികളുമായി ബന്ധപ്പെടുകയും അദ്ദേഹം സസന്തോഷം അനുമതി നല്‍കുകയും ചെയ്തു. മനോമോഹനമായ ഭഗവല്‍ രൂപത്തെപ്പോലെ മനോഹരവും, ഭക്തിനിര്‍ഭരവും, ലളിതകോമളപദാവലികളാല്‍ നിബദ്ധവുമായ ഈ മനോഹര സ്തോത്രം ഇവിടെ ലഭ്യമാക്കുന്നതിന് സദയം അനുമതി നല്കിയ ശ്രീമദ്‌ ഈശ്വരാനന്ദ സരസ്വതി സ്വാമികളോടും ശ്രീ രഘുനാഥന്‍ജിയോടുമുള്ള അകൈതവമായ നന്ദി രേഖപ്പെടുത്തുന്നു

ഡൗണ്‍ലോഡ് ശ്രീകൃഷ്ണസഹസ്രനാമം ഇ-ബുക്ക്

Tags: , , , , , , ,

« Newer Posts - Older Posts »