Feed on
Posts
Comments

Tag Archive 'ഹിന്ദുമതം എന്താണ്'

എന്താണ് ഹിന്ദുമതം എന്നു ഹിന്ദുക്കള്‍ക്ക് പരിചയപ്പെടുത്തിക്കൊടുക്കുവാനുദ്ദേശിച്ചുകൊണ്ട് സ്വാമി പരമേശ്വരാനന്ദ സരസ്വതി രചിച്ച ഗ്രന്ഥമാണ് ഹിന്ദുധര്‍മ്മ പരിചയം. ജൂതമതം, ക്രിസ്തുമതം, ഇസ്ലാംമതം എന്നിവയെപ്പോലെ അത്ര എളുപ്പത്തില്‍ നിര്‍വ്വചിക്കുവാന്‍ സാധിക്കാത്ത ഒന്നാണ് ഹിന്ദുമതം അഥവാ സനാതന ധര്‍മ്മം. വിശ്വാസത്തിലും, അനുഷ്ഠാനത്തിലുമുള്ള ഐക്യരൂപ്യതയാണ് ഈ മതങ്ങള്‍ അനുശാസിക്കുന്നത്. ഒരു ദൈവം, ഒരു പ്രവാചകന്‍, ഒരു മതഗ്രന്ഥം എന്നതാണ് ഈ മതങ്ങളുടെ വിശ്വാസപ്രമാണം. എന്നാല്‍ ഹിന്ദുമതം “നാനാത്വത്തിലെ ഏകത്വം” എന്ന തത്വത്തിനലധിഷ്ഠിതവും അത്യന്തം വൈവിധ്യം നിറഞ്ഞതുമാണ്. ഹിന്ദുമതത്തില്‍ ദേവിദേവന്മാര്‍ അനേകമുണ്ട്. അവതാരങ്ങളും അസംഖ്യം […]

Read Full Post »