Feed on
Posts
Comments

Tag Archive 'free ebook'

സനത്സുജാതീയം എന്താണ്? മഹാഭാരതം അമൂല്യങ്ങളായ ജ്ഞാനോപദേശങ്ങളുടെ ഒരു കലവറയാണ്. ഇതില്‍ ഏറ്റവും ശ്രേഷ്ഠവും ജനപ്രിയവുമായത് ശ്രീമദ്ഭഗവദ്ഗീതയാണ്. യക്ഷപ്രശ്നവും, വിദുരനീതിയും, ശാന്തിപര്‍വ്വത്തില്‍ ഭീഷ്മര്‍ യുധിഷ്ഠിരനു നല്കുന്ന ജ്ഞാനോപദേശവും വളരെ പ്രശസ്തമാണല്ലോ. എന്നാല്‍ അത്രയ്ക്ക് പ്രശസ്തമല്ലെങ്കിലും അതിവിശിഷ്ടമായ ഒന്നാണ് “സനത്സുജാതീയം. മഹാഭാരതത്തിലെ ഉദ്യോഗപര്‍വ്വത്തില്‍ സനത്സുജാതന്‍ എന്ന മുനി ധൃതരാഷ്ട്രര്‍ക്കു നല്കുന്ന ജ്ഞാനോപദേശമാണ് “സനത്സുജാതീയം” എന്ന പേരിലറിയപ്പെടുന്നത്. പശ്ചാത്തലം: വനവാസവും അജ്ഞാതവാസവും കഴിഞ്ഞു തിരിച്ചുവന്ന പാണ്ഡവര്‍ക്ക് സൂചിമുന കുത്തുവാനുള്ള ഇടംപോലും നല്കുവാന്‍ ദുര്യോധന‍ വിസമ്മതിച്ചു. അപ്പോള്‍ പിന്നെ കൗരവരെ യുദ്ധത്തില്‍ പരാജയപ്പെടുത്തി […]

Read Full Post »

ഐതിഹ്യമാലയുടെ എട്ടാം ഭാഗം ഇ-ബുക്ക് ഇന്ന് വായനക്കാരുടെ മുന്നില്‍ സസന്തോഷം അവതരിപ്പിക്കുകയാണ്. ഐതിഹ്യമാലയിലെ 126 അദ്ധ്യായങ്ങള്‍ പൂര്‍ണ്ണമായ ശേഷം ഒരൊറ്റ ഇബുക്ക് ആയി പ്രസിദ്ധീകരിക്കുന്നതിനുപകരം ഐതിഹ്യമാലയുടെ ആദ്യപതിപ്പിലെപ്പോലെ എട്ടു ഭാഗങ്ങളിലായി ജോലി തീരുന്ന മുറയ്ക്ക് ഓരോ ഭാഗങ്ങളും പ്രസിദ്ധീകരിക്കുകയായിരുന്നു. ഐതിഹ്യമാലയുടെ ആദ്യത്തെ 115 അദ്ധ്യായങ്ങളുള്‍ക്കൊള്ളുന്ന ഏഴു ഭാഗങ്ങള്‍ ഇതിനകം ഇ-ബുക്ക് ആയി ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കപ്പെടുകയുണ്ടായി. തുടര്‍ന്നുള്ള 11 അദ്ധ്യായങ്ങളുള്‍ക്കൊള്ളുന്ന എട്ടാം ഭാഗം ഇന്നു വായനക്കാരുടെ മുന്നിലെത്തുകയാണ്. അധികം താമസിയാതെ തന്നെ (രണ്ടാം റൗണ്ട് പ്രൂഫ്റീഡിങ്ങ് തീര്‍ന്നുകഴിഞ്ഞാലുടനെ) […]

Read Full Post »

ഐതിഹ്യമാലയുടെ ഏഴാം ഭാഗം ഇ-ബുക്ക് ഇന്ന് വായനക്കാരുടെ മുന്നില്‍ സസന്തോഷം അവതരിപ്പിക്കുകയാണ്. ഐതിഹ്യമാലയിലെ 126 അദ്ധ്യായങ്ങള്‍ പൂര്‍ണ്ണമായ ശേഷം ഒരൊറ്റ ഇബുക്ക് ആയി പ്രസിദ്ധീകരിക്കുന്നതിനേക്കാള്‍ ഐതിഹ്യമാലയുടെ ആദ്യപതിപ്പിലെപ്പോലെ എട്ടു ഭാഗങ്ങളിലായി ജോലി തീരുന്ന മുറയ്ക്ക് ഓരോ ഭാഗങ്ങളും പ്രസിദ്ധീകരിക്കുവാനും, അവസാനം എല്ലാ ഭാഗങ്ങളും ചേര്‍ത്ത് ഒരൊറ്റ ഇ-ബുക്കായി പ്രസിദ്ധീകരിക്കുവാനുമാണ് ഉദ്ദേശിച്ചിരിക്കുന്നത്. അങ്ങനെയാണെങ്കില്‍ ഈ പ്രോജക്ട് തീരുന്നതുവരെ വായനക്കാര്‍ക്കു കാത്തിരിക്കേണ്ടി വരില്ലല്ലോ. ഐതിഹ്യമാലയുടെ ആദ്യത്തെ 103 അദ്ധ്യായങ്ങളുള്‍ക്കൊള്ളുന്ന ആറു ഭാഗങ്ങള്‍ ഇതിനകം ഇ-ബുക്ക് ആയി ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കപ്പെടുകയുണ്ടായി. […]

Read Full Post »

ഐതിഹ്യമാലയുടെ ആറാം ഭാഗം ഇ-ബുക്ക് ഇന്ന് വായനക്കാരുടെ മുന്നില്‍ സസന്തോഷം അവതരിപ്പിക്കുകയാണ്. ഐതിഹ്യമാലയിലെ 126 അദ്ധ്യായങ്ങള്‍ പൂര്‍ണ്ണമായ ശേഷം ഒരൊറ്റ ഇബുക്ക് ആയി പ്രസിദ്ധീകരിക്കുന്നതിനേക്കാള്‍ ഐതിഹ്യമാലയുടെ ആദ്യപതിപ്പിലെപ്പോലെ എട്ടു ഭാഗങ്ങളിലായി ജോലി തീരുന്ന മുറയ്ക്ക് ഓരോ ഭാഗങ്ങളും പ്രസിദ്ധീകരിക്കുവാനും, അവസാനം എല്ലാ ഭാഗങ്ങളും ചേര്‍ത്ത് ഒരൊറ്റ ഇ-ബുക്കായി പ്രസിദ്ധീകരിക്കുവാനുമാണ് ഉദ്ദേശിച്ചിരിക്കുന്നത്. അങ്ങനെയാണെങ്കില്‍ ഈ പ്രോജക്ട് തീരുന്നതുവരെ വായനക്കാര്‍ക്കു കാത്തിരിക്കേണ്ടി വരില്ലല്ലോ. ഐതിഹ്യമാലയുടെ ആദ്യത്തെ 90 അദ്ധ്യായങ്ങളുള്‍ക്കൊള്ളുന്ന അഞ്ചു ഭാഗങ്ങള്‍ ഇതിനകം ഇ-ബുക്ക് ആയി ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കപ്പെടുകയുണ്ടായി. […]

Read Full Post »

ഐതിഹ്യമാലയുടെ അഞ്ചാം ഭാഗം ഇ-ബുക്ക് ഇന്ന് വായനക്കാരുടെ മുന്നില്‍ സസന്തോഷം അവതരിപ്പിക്കുകയാണ്. ഐതിഹ്യമാലയിലെ 126 അദ്ധ്യായങ്ങള്‍ പൂര്‍ണ്ണമായ ശേഷം ഒരൊറ്റ ഇബുക്ക് ആയി പ്രസിദ്ധീകരിക്കുന്നതിനേക്കാള്‍ ഐതിഹ്യമാലയുടെ ആദ്യപതിപ്പിലെപ്പോലെ എട്ടു ഭാഗങ്ങളിലായി ജോലി തീരുന്ന മുറയ്ക്ക് ഓരോ ഭാഗങ്ങളും പ്രസിദ്ധീകരിക്കുവാനും, അവസാനം എല്ലാ ഭാഗങ്ങളും ചേര്‍ത്ത് ഒരൊറ്റ ഇ-ബുക്കായി പ്രസിദ്ധീകരിക്കുവാനുമാണ് ഉദ്ദേശിച്ചിരിക്കുന്നത്. അങ്ങനെയാണെങ്കില്‍ ഈ പ്രോജക്ട് തീരുന്നതുവരെ വായനക്കാര്‍ക്കു കാത്തിരിക്കേണ്ടി വരില്ലല്ലോ. ഐതിഹ്യമാലയുടെ ആദ്യത്തെ 77 അദ്ധ്യായങ്ങളുള്‍ക്കൊള്ളുന്ന ഒന്നു മുതല്‍ നാലു വരെയുള്ള ഭാഗങ്ങള്‍ ഇതിനകം ഇ-ബുക്ക് ആയി […]

Read Full Post »

ഐതിഹ്യമാലയുടെ നാലാം ഭാഗം ഇ-ബുക്ക് ഇന്ന് വായനക്കാരുടെ മുന്നില്‍ സസന്തോഷം അവതരിപ്പിക്കുകയാണ്. ഐതിഹ്യമാലയിലെ 126 അദ്ധ്യായങ്ങള്‍ പൂര്‍ണ്ണമായ ശേഷം ഒരൊറ്റ ഇബുക്ക് ആയി പ്രസിദ്ധീകരിക്കുന്നതിനേക്കാള്‍ ഐതിഹ്യമാലയുടെ ആദ്യപതിപ്പിലെപ്പോലെ എട്ടു ഭാഗങ്ങളിലായി ജോലി തീരുന്ന മുറയ്ക്ക് ഓരോ ഭാഗങ്ങളും പ്രസിദ്ധീകരിക്കുവാനും, അവസാനം എല്ലാ ഭാഗങ്ങളും ചേര്‍ത്ത് ഒരൊറ്റ ഇ-ബുക്കായി പ്രസിദ്ധീകരിക്കുവാനുമാണ് ഉദ്ദേശിച്ചിരിക്കുന്നത്. അങ്ങനെയാണെങ്കില്‍ ഈ പ്രോജക്ട് തീരുന്നതുവരെ വായനക്കാര്‍ക്കു കാത്തിരിക്കേണ്ടി വരില്ലല്ലോ. ഐതിഹ്യമാലയുടെ ആദ്യത്തെ 61 ഉപന്യാസങ്ങളുള്‍ക്കൊള്ളുന്ന ഒന്നു മുതല്‍ മൂന്നുവരെയുള്ള ഭാഗങ്ങള്‍ ഇതിനകം ഇ-ബുക്ക് ആയി ഈ […]

Read Full Post »

വേദങ്ങളാണ് ഭാരതത്തിലെ ആസ്തികദര്‍ശനങ്ങളുടെയെല്ലാം പരമമായ പ്രമാണങ്ങള്‍. നാസ്തി വേദാത് പരം ശാസ്ത്രം (വേദങ്ങളേക്കാള്‍ ഉല്‍കൃഷ്ടമായ ശാസ്ത്രം വേറെയില്ല) എന്ന് അത്രിസ്മൃതി ഉദ്ഘോഷിക്കുന്നു. മറ്റു സ്മൃതികളും പുരാണങ്ങളുമെല്ലാം ഐക്യകണ്ഠേന ഇതിനെ ഏറ്റുപറയുകയും ചെയ്യുന്നതുകൊണ്ട് ഭാരതീയര്‍ക്ക് വേദങ്ങളേക്കാള്‍ പ്രമാണമായി വേറെയൊന്നുമില്ലെന്നു സംശയാതീതമായി തെളിയുന്നു. വേദങ്ങള്‍ ശ്രുതി എന്നും അറിയപ്പെടുന്നു. നാലു വേദങ്ങളുടെയും അന്ത്യഭാഗത്തെ വേദാന്തമെന്നും ഉപനിഷത്തെന്നും പറയുന്നു. ഉപനിഷത്തുക്കളാണ് വേദസാരം. അതുകൊണ്ടുതന്നെയാണ് ഉപനിഷത്തുകളെ ശ്രുതിശിരസ്സ് (വേദങ്ങളുടെ ശിരസ്സ്) എന്നും വിളിക്കുന്നത്. ഭാരതീയദര്‍ശനത്തില്‍ ഉപനിഷത്തുകള്‍ക്കുള്ള പ്രാധാന്യമാണ് ഇത് വിളിച്ചോതുന്നത്. അനന്താ വൈ […]

Read Full Post »

ചട്ടമ്പിസ്വാമികള്‍ രചിച്ച ഗ്രന്ഥങ്ങളില്‍ ഏറ്റവും ബൃഹത്തായത് എന്ന ഒരു പ്രത്യേകത പ്രാചീനമലയാളം എന്ന കൃതിയ്ക്കുണ്ട്. സ്വാമികള്‍ ഈ കൃതിയെ ആറു ഭാഗങ്ങളിലായിട്ടു രചിച്ചു എന്നാണ് ജീവചരിത്രകാരന്മാര്‍ പറയുന്നതെങ്കിലും ദൗര്‍ഭാഗ്യവശാല്‍ ഇതിന്റെ ആദ്യഭാഗം മാത്രമേ കുറച്ചുനാള്‍ മുമ്പുവരെ പ്രസിദ്ധീകരിക്കപ്പെട്ടിരുന്നുള്ളൂ. എന്നാല്‍ അടുത്ത കാലത്തായി ശ്രീ വൈക്കം വിവേകാനന്ദന്‍ ഇതിന്റെ രണ്ടാം ഭാഗത്തിന്റെ കൈയ്യെഴുത്തുപ്രതി കണ്ടെടുക്കപ്പെടുകയും, സെന്റര്‍ ഫോര്‍ സൗത്ത് ഇന്‍ഡ്യന്‍ സ്റ്റഡീസ് അതു പ്രസിദ്ധീകരിക്കപ്പെടുകയും ചെയ്യുകയുണ്ടായി. എന്നറിയുവാന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷമുണ്ട്. ഇതില്‍ ഒന്നാം ഭാഗം മാത്രമാണ് ഇവിടെ […]

Read Full Post »

ശ്രീ ശങ്കരാചാര്യര്‍ക്കു ശേഷം കേരളം കണ്ട ഒരസാമാന്യ ആധ്യാത്മിക പ്രതിഭാസമായ ശ്രീമത് ചട്ടമ്പിസ്വാമികള്‍ അദ്വൈതദര്‍ശനത്തെക്കുറിച്ച് മലയാളഭാഷയില്‍ രചിച്ച ഒരു പ്രകരണഗ്രന്ഥമാണ് അദ്വൈതചിന്താപദ്ധതി. അദ്വൈതദര്‍ശനത്തിന്റെ നാനാ വശങ്ങളെയും സാമാന്യമായും വേദാന്തപ്രക്രിയകളെക്കുറിച്ച് വിശേഷിച്ചും ശ്രീമത് ചട്ടമ്പിസ്വാമികള്‍ ഇതില്‍ വിശദമായി പ്രതിപാദിച്ചിട്ടുള്ളതിനാല്‍ ജിജ്ഞാസുക്കള്‍ക്ക് ഈ ഗ്രന്ഥമെന്നും ഒരു വഴികാട്ടിയായിരിക്കും. ഡൗണ്‍ലോഡ് ഡൗണ്‍ലോഡ് 2

Read Full Post »