Feed on
Posts
Comments

Tag Archive 'Malayalam Ebooks'

ശ്രീരാമഗീത: വേദവ്യാസവിരചിതമായ ബ്രഹ്മാണ്ഡപുരാണത്തിലെ ഉത്തരകാണ്ഡത്തിലുള്ള ശിവപാര്‍വ്വതിസംവാദത്തില്‍ വര്‍ണ്ണിക്കപ്പെടുന്ന രാമകഥയാണ് അദ്ധ്യാത്മരാമായണം എന്ന പേരില്‍ പ്രശസ്തിയാര്‍ജ്ജിച്ചത്. അദ്ധ്യാത്മരാമായണത്തിലെ ഉത്തരകാണ്ഡം അഞ്ചാം സര്‍ഗ്ഗത്തില്‍ ശ്രീരാമന്‍ ലക്ഷ്മണന് ബ്രഹ്മവിദ്യ ഉപദേശിക്കുന്ന സന്ദര്‍ഭമുണ്ട്. അദ്ധ്യാത്മരാമായണത്തിലെ ഈ സര്‍ഗ്ഗം ശ്രീരാമഗീത എന്ന പേരിലറിയപ്പെടുന്നു. സീതാപരിത്യാഗത്തിനുശേഷം ഏകാന്തനായിരിക്കുന്ന ശ്രീരാമചന്ദ്രനെ സമീപിച്ച് ലക്ഷ്മണന്‍ യഥാവിധി പ്രണാമങ്ങളര്‍പ്പിച്ചശേഷം സംസാരസാഗരത്തില്‍നിന്ന് മുക്തി നേടുന്നതിനുള്ള ഉപായം തനിക്ക് ഉപദേശിക്കണമെന്ന് അപേക്ഷിക്കുന്നു. ലക്ഷ്മണന്റെ പ്രാര്‍ത്ഥന കേട്ട് ശ്രീരാമന്‍ വേദോക്തവും വിശിഷ്ടവുമായ ആത്മജ്ഞാനം ലക്ഷ്മണന് ഉപദേശിച്ചു. അതാണ് ശ്രീരാമഗീത. ശ്രീരാമഗീതയുടെ ഉള്ളടക്കം: ശ്രീരാമോപദിഷ്ടമായ ഈ […]

Read Full Post »

ശ്രീശിവസഹസ്രനാമസ്തോത്രം: മഹാഭാരതത്തിലും, പുരാണങ്ങളിലും, തന്ത്രഗ്രന്ഥങ്ങളിലും മറ്റുമായി പതിനെട്ടിലധികം ശിവസഹസ്രനാമസ്തോത്രങ്ങള്‍ ഉണ്ടെന്നു പറയപ്പെടുന്നു. അവയില്‍ ഏറ്റവും പ്രസിദ്ധവും ആസേതുഹിമാചലം വസിക്കുന്ന ശിവഭക്തന്മാരില്‍ ഭൂരിപക്ഷം പേരും നിത്യം ജപിക്കുന്നതും മഹാഭാരതത്തിലെ അനുശാസനപര്‍വ്വത്തിലെ പതിനേഴാമദ്ധ്യായത്തിലെ ശിവസഹസ്രനാമസ്തോത്രമാണ്. മഹാഭാരതയുദ്ധാനന്തരം ഭഗവാന്‍ ശ്രീകൃഷ്ണന്റെ നിര്‍ദ്ദേശമനുസരിച്ച് യുധിഷ്ഠിരന്‍ ശരശയ്യയില്‍ ഉത്തരായണകാലം വരുന്നതും പ്രതീക്ഷിച്ചു കിടന്ന ഭീഷ്മപിതാമഹനെ സമീപിച്ച് അനുഗ്രഹാശിസ്സുകള്‍ക്കായി പ്രാര്‍ത്ഥിച്ചു. ഭീഷ്മരാകട്ടെ രാജധര്‍മ്മവും മോക്ഷധര്‍മ്മവും ഉപദേശിച്ച് യുധിഷ്ഠിരനെ അനുഗ്രഹിച്ചു. അനന്തരം യുധിഷ്ഠിരന്‍ ഭീഷ്മരോട് ശ്രീപരമേശ്വരന്റെ ദിവ്യനാമങ്ങള്‍ ഉപദേശിക്കണമെന്നപേക്ഷിച്ചു. അത് ഉപദേശിക്കുവാന്‍ താന്‍ യോഗ്യനല്ലെന്നും, ഭഗവാന്‍ ശ്രീകൃഷ്ണന്‍ […]

Read Full Post »

ശ്രീകൃഷ്ണസഹസ്രനാമസ്തോത്രം: ഭാരതീയര്‍ക്കെല്ലാം സുപരിചിതവും, പൂജ്യവുമായ ശ്രീ വിഷ്ണുസഹസ്രനാമത്തിനു പുറമേ ശ്രീകൃഷ്ണസഹസ്രനാമം, രാധാകൃഷ്ണസഹസ്രനാമം, ബാലകൃഷ്ണസഹസ്രനാമം എന്നിങ്ങനെ ഭഗവാന്‍ ശ്രീകൃഷ്ണന്റെ സഹസ്രനാമങ്ങള്‍ നിരവധിയുണ്ട്. അവയില്‍ “ശ്രീകൃഷ്ണഃ ശ്രീപതിഃ ശ്രീമാന്‍ ശ്രീധരഃ ശ്രീ സുഖാശ്രയഃ….” എന്നു തുടങ്ങുന്നതും സാത്വതസംഹിത (സാത്വതതന്ത്രം) യില്‍ ഉള്‍പ്പെടുന്നതുമായ സഹസ്രനാമമാണ് അധികം ജനപ്രിയമായിട്ടുള്ളത്. അത് ദേവനാഗരിലിപിയില്‍ ഇന്റര്‍നെറ്റില്‍ ലഭ്യമാണ്. നിലവില്‍ പ്രചാരത്തിലുള്ള ശ്രീകൃഷ്ണ സഹസ്രനാമനാമസ്തോത്രത്തില്‍ നിന്നും തീര്‍ത്തും വ്യത്യസ്തവും സുദുര്‍ലഭവും, അതിമനോഹരവും, “രാധികേശം ജഗന്നാഥം മോഹനം വനമാലിനം, നന്ദസൂനും മഹാവിഷ്ണും മുകുന്ദം മധുസൂദനം” എന്നാരംഭിക്കുന്നതുമായ ഒരു ശ്രീകൃഷ്ണസഹസ്രനാമനാമസ്തോത്രത്തിന്റെ […]

Read Full Post »

ഋഗ്വേദം: മാനവരാശിയുടെ ചരിത്രത്തില്‍ ഋഗ്വേദത്തിനും, വേദസാഹിത്യനൊട്ടാകെയുമുള്ള സ്ഥാനം അദ്വിതീയമാണ്. ഉത്കൃഷ്ടവും ഉദാത്തവുമായ ചിന്തകളുടെയും ദര്‍ശനത്തിന്റെയും ഒരു അക്ഷയനിധിയാണ് ഋഗ്വേദം. ഒന്നാം മണ്ഡലത്തിലെ (1.89.1) “ആ നോ ഭദ്രാഃ ക്രതവോ യന്തു വിശ്വതഃ” (നല്ല ചിന്തകള്‍ വിശ്വത്തിലെ എല്ലാ ദിക്കുകളില്‍നിന്നും വന്നുചേരട്ടെ) എന്ന പ്രാര്‍ത്ഥനയില്‍നിന്നു തുടങ്ങി പത്താം മണ്ഡലത്തിലെ (10.191.2) “സംഗച്ഛധ്വം സംവദധ്വം സംവോ മനാംസി ജാനതാം ദേവാഭാഗം യഥാപൂര്‍വേ സഞ്ജനാനാ ഉപാസതേ” (നിങ്ങള്‍ ഒന്നിച്ചു ചേരുവിന്‍, ഏക രൂപത്തില്‍ സ്തുതിക്കുവിന്‍, നിങ്ങള്‍ ഏകമനസ്സുള്ളവരാകുവിന്‍, ദേവന്മാര്‍ ഏകമനസ്കരായി യജ്ഞത്തില്‍നിന്നുംഹവിസ്സ് […]

Read Full Post »

ഉപദേശസാരം എന്ന പേരു സൂചിപ്പിക്കുന്നതുപോലെ രമണമഹര്‍ഷിയുടെ ഉപദേശങ്ങളുടെ സാരമാണ് ഈ  ലഘുകൃതി. ഉപദേശസാരം രചിക്കപ്പെടുവാനുള്ള സാഹചര്യം ഇപ്രകാരമാണ്. മഹര്‍ഷിയുടെ ഭക്തനായ മുരുകനാര്‍ ഈശ്വരന്റെ വിവിധലീലകള്‍ വര്‍ണ്ണിക്കുന്ന ഒരു കാവ്യം രചിക്കുകയായിരുന്നു. അതിലൊരിടത്ത് വൈദികകര്‍മ്മങ്ങളേക്കാള്‍ ശ്രേഷ്ഠമായി മറ്റൊന്നുമില്ല എന്നു വിശ്വസിച്ചുകൊണ്ട് യാഗാദികളില്‍ മുഴുകി ദാരുകവനത്തില്‍ വസിച്ചിരുന്ന ഒരു കൂട്ടം ഋഷിമാര്‍ക്കു ശിവന്‍ ജ്ഞാനോപദേശം നല്കുന്ന ഒരു സന്ദര്‍ഭമുണ്ട്. ശിവന്‍ നേരിട്ടു നല്കിയ ഈ ഉപദേശം തന്റെ ഭാവനയില്‍ രചിക്കുന്നത് ഉചിതമായിരിക്കില്ലെന്നു തോന്നിയ മുരുകനാര്‍, ഈ ഉപദേശഭാഗം രമണമഹര്‍ഷി സ്വയം […]

Read Full Post »

ഗുരുസങ്കല്പം: ലോകത്തിലെ അതിപ്രാചീനമായ എല്ലാ സംസ്കാരങ്ങളിലും മതങ്ങളിലും ഗുരുസങ്കല്പമുണ്ടെങ്കിലും ഭാരതത്തിലെപ്പോലെ ഗുരുവിനെ ഇത്രയധികം ആരാധിച്ചിരുന്ന ഒരു ജനതയും സംസ്കാരവും വേറെയുണ്ടായിട്ടുണ്ടോ എന്നു സംശയമാണ്. പുരാണേതിഹാസങ്ങളിലും സ്മൃതികളിലും ഉപനിഷത്തുക്കളിലും വേദങ്ങളിലും ആഗമങ്ങളിലും നമുക്കിതിന്റെ വേരുകള്‍ കണ്ടെത്തുവാന്‍ സാധിക്കും. “ആചാര്യവാന്‍ പുരുഷോ വേദ” – ഛാന്ദോഗ്യോപനിഷദ്. (ആചാര്യനെ സ്വീകരിച്ചിട്ടുള്ളയാള്‍ സത്യത്തെ അറിയുന്നു); “ആചാര്യാദ്ധൈവ വിദ്യാ വിദിതാ സാധിഷ്ഠം പ്രാപതി ഇതി” – ഛാന്ദോഗ്യോപനിഷത് 4.9.3. (ആചാര്യനില്‍ നിന്നു അറിയപ്പെട്ട വിദ്യ സഫലയായിത്തീരുന്നു); “തദ്വിജ്ഞാനാര്‍ത്ഥം സ ഗുരുമേവാഭിഗച്ഛേത് സമിത്പാണിഃ ശ്രോത്രിയം ബ്രഹ്മനിഷ്ഠം” […]

Read Full Post »

ശാകുന്തളം: മഹാകവി കാളിദാസന്റെ കാവ്യകൃതികളെ അപേക്ഷിച്ച് നാടകങ്ങളാണ് സാമാന്യജനങ്ങളെ അധികമായി ആകര്‍ഷിച്ചിട്ടുള്ളത്. ‘കാവ്യേഷു നാടകം രമ്യം’ എന്ന് കവിവചനവുമുണ്ടല്ലോ. കാളിദാസനാടകങ്ങളില്‍ ഏറ്റവും ജനപ്രിയമായതും ഏറ്റവും അധികം ഭാഷകളില്‍ പരിഭാഷകളുള്ളതും ശാകുന്തളത്തിനാണ്. മഹാഭാരതം ആദിപര്‍വ്വത്തിലെ ശകുന്തളോപാഖ്യാനമാണ് കാളിദാസന്‍ ഈ നാടകരചനയ്ക്ക് ആധാരമാക്കിയത്. തികച്ചും ലളിതമായ ഈ ഇതിവൃത്തത്തിനെ അത്യന്തം ആകര്‍ഷഷണീമായ ഒരു കഥയാക്കി രൂപപ്പെടുത്തിയത് കാളിദാസന്റെ അതുല്യപ്രതിഭയുടെ ഉത്തമോദാഹരണമാണ്. കാളിദാസന്‍ ശാകുന്തളം നാടകം രചിച്ചിട്ട് അതിലെ ഓരോ ഭാഗവും വീണ്ടും വീണ്ടും പരിഷ്കരിച്ചു പരിഷ്കരിച്ച് പതിനെട്ടുവര്‍ഷം കഴിഞ്ഞതിനുശേഷമാണ് ഈ […]

Read Full Post »

  ശ്രീകൃഷ്ണസഹസ്രനാമസ്തോത്രം: ഈ ബ്ലോഗില്‍ നേരത്തെ തന്നെ ഒരു ശ്രീകൃഷ്ണസഹസ്രനാമസ്തോത്രം പോസ്റ്റ് ചെയ്തിരുന്നു. അതില്‍നിന്ന് ഭിന്നവും അത്യന്തം വിശിഷ്ടവുമായ ഒരു ശ്രീകൃഷ്ണസഹസ്രനാമസ്തോത്രമാണ് ഇപ്പോള്‍ പോസ്റ്റ് ചെയ്യുന്നത്. വൈഷ്ണവാഗമഗ്രന്ഥങ്ങളില്‍ സാത്വതതന്ത്രം അഥവാ സാത്വതസംഹിത പ്രമുഖസ്ഥാനം വഹിക്കുന്നു. സാത്വതതന്ത്രത്തിലെ ആറാമദ്ധ്യായത്തില്‍ പരമശിവന്‍ നാരദന് ഉപദേശിച്ചതാണ് ഈ ശ്രീകൃഷ്ണസഹസ്രനാമസ്തോത്രം. ചൗഖംബാ സാന്‍സ്ക്രിട്ട് സിരീസില്‍ പണ്ഡിറ്റ് അനന്തശാസ്ത്രി ഫഡ്കേ സമ്പാദനം ചെയ്തു 1934-ല്‍ പ്രസിദ്ധീകരിച്ച “സാത്വതതന്ത്രം” എന്ന കൃതിയാണ് ഈ ഇ-ബുക്ക് തയ്യാറാക്കുവാന്‍ ഉപയോഗിച്ചിട്ടുള്ളത്. ഭഗവാന്‍ ശ്രീകൃഷ്ണന്റെ എണ്ണമറ്റ ലീലകളെയും, അനന്തകല്യാണഗുണങ്ങളെയും, വിവിധ […]

Read Full Post »

Read Full Post »

അദ്ധ്യാത്മരാമായണം: വ്യാസമഹര്‍ഷി വിരചിച്ച ബ്രഹ്മാണ്ഡപുരാണത്തിന്റെ ഉത്തരഭാഗത്തിലുള്‍പ്പെടുന്ന 4200 ശ്ലോകങ്ങളടങ്ങിയ രാമകഥയാണ് അദ്ധ്യാത്മരാമായണം എന്നറിയപ്പെടുന്നത്. വാല്മീകി മഹര്‍ഷി വിരചിച്ചതും 24000 ശ്ലോകങ്ങളുള്ളതും ആദികാവ്യവുമായ വാല്മീകീ രാമായണം ശ്രീരാമനെ ഒരു മാതൃകാപുരുഷനായി ചിത്രീകരിക്കുമ്പോള്‍, അദ്ധ്യാത്മരാമായണത്തിലെ ശ്രീരാമന്‍ ഭഗവാന്‍ വിഷ്ണുവിന്റെ അവതാരമാണ്. അദ്ധ്യാത്മരാമായണത്തിലെ ഉത്തരകാണ്ഡത്തിലെ അഞ്ചാം അദ്ധ്യായത്തിലെ ശ്രീരാമ-ലക്ഷ്മണസംവാദം “ശ്രീരാമഗീത” എന്ന പേരില്‍ പ്രസിദ്ധമാണ്. വേദാന്തപ്രതിപാദകമായ ഇത്തരം അനേകം പ്രകരണങ്ങള്‍ ഈ കൃതിയിലുള്ളതുകൊണ്ടാണ് ഇതിനു അദ്ധ്യാത്മരാമായണം എന്ന പേര് ലഭിച്ചതെന്നു കരുതപ്പെടുന്നു. അതോടൊപ്പംതന്നെ ഭക്തിരസപ്രധാനവുമാണ് അദ്ധ്യാത്മരാമായണം എന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. […]

Read Full Post »

Older Posts »