ഹിന്ദുക്കളുടെ പരിപാവനമായ ആദ്ധ്യാത്മികഗ്രന്ഥങ്ങളായ നാലു വേദങ്ങളില്‍ ഒന്നാണ് അഥര്‍വ്വവേദം. അഥര്‍വ്വവേദത്തില്‍ 20 കാണ്ഡങ്ങളിലായി 730 സൂക്തങ്ങളും, അവയില്‍ ആകെ 5987 മന്ത്രങ്ങളുമാണുള്ളത്. 80 സൂക്തങ്ങള്‍ മാത്രം ഗദ്യത്തില്‍ കാണപ്പെടുന്ന ഈ വേദത്തിലെ മന്ത്രങ്ങള്‍ ഭൂരിഭാഗവും ഛന്ദോബന്ധമാണ്. 1200 – ഓളം മന്ത്രങ്ങള്‍ ഋഗ്വേദത്തിലും അഥര്‍വ്വവേദത്തിലും പൊതുവായി കാണപ്പെടുന്നുണ്ട്. അഥര്‍വണ-ആംഗിരസ പരമ്പരകളില്‍പ്പെട്ട മഹര്‍ഷിമാര്‍ക്കാണ് ഈ വേദത്തിലെ മന്ത്രങ്ങള്‍ അധികവും വെളിപ്പെട്ടിട്ടുള്ളത്. അതുകൊണ്ട് ഈ വേദം ആദ്യകാലത്ത് “അഥര്‍വ്വാംഗിരസം” എന്നും അറിയപ്പെട്ടിരുന്നു.. വേദങ്ങള്‍ മൂന്നു മാത്രമേ ഉണ്ടായിരുന്നുള്ളൂ. അഥര്‍വ്വവേദം പിന്നീട് […]
Read Full Post »
വസന്തഋതുവില്‍ ആരംഭിച്ച് ശിശിരഋതുവില്‍ അവസാനിക്കുന്ന ഒരു വര്‍ഷത്തിനുള്ളില്‍ വരുന്ന വ്രതങ്ങളും, ഉത്സവങ്ങളും, അനുഷ്ഠാനങ്ങളും അവയുടെ പിന്നിലുള്ള തത്വങ്ങളും ഐതിഹ്യങ്ങളും വളരെ ലളിതമായ ഭാഷയില്‍ അവതരിപ്പിച്ചിരിക്കുന്ന ഒരു ഗ്രന്ഥമാണ് ഡോ. ആര്‍. ലീലാദേവി രചിച്ച “ഹിന്ദു ഇയര്‍ ബുക്ക്”. ശ്രീരാമനവമി മുതല്‍ ശിവരാത്രി വരെയുള്ള എല്ലാ വലുതും ചെറുതുമായ പുണ്യദിനങ്ങളുടെയും വിശദമായ വിവരണവും, ആ ദിവസങ്ങളില്‍ ഹിന്ദുക്കളനുഷ്ഠിക്കുന്ന പൂജകളും, വ്രതങ്ങളും, ആചാരങ്ങളും ഈ പുസ്തകത്തില്‍ ലഭ്യമാണ്. ഈ പുസ്തകത്തില്‍ ഉടനീളം അതാത് ഉത്സവങ്ങളോടനുബന്ധിച്ചു ചേര്‍ത്തിട്ടുള്ള സ്തോത്രങ്ങളും പ്രാര്‍ത്ഥനാശ്ലോകങ്ങളും വായനക്കാര്‍ക്ക് […]
Read Full Post »
വേദങ്ങളാണ് ഭാരതത്തിലെ ആസ്തികദര്‍ശനങ്ങളുടെയെല്ലാം പരമമായ പ്രമാണങ്ങള്‍. നാസ്തി വേദാത് പരം ശാസ്ത്രം (വേദങ്ങളേക്കാള്‍ ഉല്‍കൃഷ്ടമായ ശാസ്ത്രം വേറെയില്ല) എന്ന് അത്രിസ്മൃതി ഉദ്ഘോഷിക്കുന്നു. മറ്റു സ്മൃതികളും പുരാണങ്ങളുമെല്ലാം ഐക്യകണ്ഠേന ഇതിനെ ഏറ്റുപറയുകയും ചെയ്യുന്നതുകൊണ്ട് ഭാരതീയര്‍ക്ക് വേദങ്ങളേക്കാള്‍ പ്രമാണമായി വേറെയൊന്നുമില്ലെന്നു സംശയാതീതമായി തെളിയുന്നു. വേദങ്ങള്‍ ശ്രുതി എന്നും അറിയപ്പെടുന്നു. നാലു വേദങ്ങളുടെയും അന്ത്യഭാഗത്തെ വേദാന്തമെന്നും ഉപനിഷത്തെന്നും പറയുന്നു. ഉപനിഷത്തുക്കളാണ് വേദസാരം. അതുകൊണ്ടുതന്നെയാണ് ഉപനിഷത്തുകളെ ശ്രുതിശിരസ്സ് (വേദങ്ങളുടെ ശിരസ്സ്) എന്നും വിളിക്കുന്നത്. ഭാരതീയദര്‍ശനത്തില്‍ ഉപനിഷത്തുകള്‍ക്കുള്ള പ്രാധാന്യമാണ് ഇത് വിളിച്ചോതുന്നത്. അനന്താ വൈ […]
Read Full Post »