Satyartha Prakasham Malayalam സത്യാര്‍ഥപ്രകാശം – മലയാളം
Posted in free ebook, Hinduism/Hindu Dharma, Malayalam Ebooks on Jul 8th, 2009
വിഖ്യാത വേദപണ്ഡിതനും,സാമൂഹ്യപരിഷ്കര്‍ത്താവും ആര്യസമാജത്തിന്റെ സ്ഥാപകനുമായ സ്വാമി ദയാനന്ദസരസ്വതി (1824-1883) രചിച്ച ഒരു സുപ്രസിദ്ധകൃതിയാണ് സത്യാര്‍ഥപ്രകാശം. അജ്ഞാനത്തിലും അന്ധവിശാസത്തിലും ആഴ്ന്നു കിടന്ന ഭാരതീയരെ വേദങ്ങളിലെ വിജ്ഞാനം പകര്‍ന്നുകൊടുത്ത് സത്യത്തിന്റെ പാതയിലൂടെ നയിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ദയാനന്ദസരസ്വതി ഈ ഗ്രന്ഥത്തിന്റെ രചന നിര്‍വ്വഹിച്ചത്. ആകെ പതിനാലു അദ്ധ്യായങ്ങളാണീ ഗ്രന്ഥത്തിലുള്ളത്. അതില്‍ ആദ്യത്തെ പതിനൊന്ന് അദ്ധ്യായങ്ങളില്‍ മുഖ്യമായും ഭാരതത്തിലുടലെടുത്തിട്ടുള്ളതും, വേദപ്രമാണത്തെ അംഗീകരിക്കുന്നതുമായ വിവിധമതങ്ങളെക്കുറിച്ചാണ് ചര്‍ച്ച ചെയ്തിട്ടുള്ളത്. പതിനൊന്നാം അദ്ധ്യായത്തില്‍ പുരാണങ്ങളെയും, തന്ത്രമാര്ഗ്ഗത്തെയും, പന്ത്രണ്ടാം അദ്ധായത്തില്‍ ചാര്‍വ്വാക, ജൈന, ബൗദ്ധദര്ശനങ്ങളെയും വിമര്‍ശനവിധേയമാക്കിയിട്ടുണ്ട്. പതിമൂന്നാം അദ്ധ്യായത്തിലും, […]