Feed on
Posts
Comments


ബുദ്ധമതം: ശ്രീബുദ്ധന്‍ സ്ഥാപിച്ച ബുദ്ധമതത്തിലെ പ്രധാന മതഗ്രന്ഥങ്ങള്‍ തിപിടക (സംസ്കൃതത്തില്‍ ത്രിപിടകം) ആണ്. “മൂന്നു കൂടകള്‍” എന്നാണ് “ത്രിപിടകം” എന്ന പദത്തിന്റെ അര്‍ത്ഥം. പാലിഭാഷയില്‍ ഓലയിലെഴുതിയ മൂന്നു വിഭാഗങ്ങളുള്ള തത്ത്വസംഹിത ശ്രദ്ധാപൂര്‍വം ‘പിടക’ങ്ങളില്‍ സംഭരിച്ചുവച്ചിരുന്നതിനാലാണ് അതിന് ഈ പേരു വന്നുകൂടിയത് എന്നു പറയപ്പെടുന്നു. സൂത്രപിടകം, വിനയപിടകം, അഭിധര്‍മ്മപിടകം എന്നിവയാണ് ഈ മൂന്നു പിടകങ്ങള്‍. അനുഷ്ഠാനവിധികള്‍, ശിക്ഷണനിയമങ്ങള്‍ തുടങ്ങിയവയുടെ സമാഹാരമാണ് വിനയപിടകം. സൂത്രപിടകം ബുദ്ധന്റെ സകലധര്‍മ്മപ്രഭാഷണങ്ങളുടെയും സമാഹാരമാണ്. മൂന്നാമത്തേതായ അഭിധര്‍മപിടകമാകട്ടെ, ബുദ്ധമതത്തിന്റെ തത്ത്വശാസ്ത്രപരമായ വ്യാഖ്യാനങ്ങളുടെ സമാഹാരവുമാണ്.

ധര്‍മ്മപദം: ബുദ്ധന്‍ വിവിധ സന്ദര്‍ഭങ്ങളിലായി വിവിധ ഭിക്ഷുക്കള്‍ക്കും അനുയായികള്‍ക്കും നല്കിയിട്ടുള്ള ഉപദേശങ്ങളുടെ സമാഹാരമാണ് “ധമ്മപദം” അഥവാ ധര്‍മ്മപദം. സൂത്രപിടകത്തിലെ ഖുദ്ദകനികായത്തിലുള്‍പ്പെട്ട ധര്‍മ്മപദത്തില്‍ 26 അദ്ധ്യായങ്ങളിലായി 423 ഗാഥകള്‍ (ശ്ലോകങ്ങള്‍) ആണ് സമാഹരിക്കപ്പെട്ടിരിക്കുന്നത്. ഇതില്‍ വിഷയത്തിനെ അടിസ്ഥാനമാക്കിയാണ് അദ്ധ്യായങ്ങളെ തിരിച്ചിരിക്കുന്നത്. ഉദാഹരണത്തിന് യമകവര്‍ഗ്ഗത്തില്‍ “രാഗം-ദ്വേഷം” തുടങ്ങിയ ദ്വന്ദ്വങ്ങളെക്കുറിച്ചും, അപ്രമാദവര്‍ഗ്ഗത്തില്‍ ശ്രദ്ധയെക്കുറിച്ചും, ചിത്തവര്‍ഗ്ഗത്തില്‍ മനസ്സിനെക്കുറിച്ചുമുള്ള ഗാഥകളാണുള്ളത്.

ധര്‍മ്മപദം ഇ-ബുക്ക്: ധര്‍മ്മപദത്തിന് മലയാളത്തില്‍ നിരവധി പരിഭാഷകളുണ്ടായിട്ടുണ്ട്. അതില്‍ ശ്രീ തേലപ്പുറത്ത് നാരായണനമ്പി രചിച്ച് 1915-ല്‍ ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ട മലയാളപരിഭാഷയാണ് ധര്‍മ്മപദം ഇ-ബുക്കിനായി തെരഞ്ഞെടുത്തിട്ടുള്ളത്. ഇതില്‍ ആദ്യം പാലിഭാഷയിലുള്ള ഗാഥകളും അതിനുതൊട്ടു താഴെ അതിന്റെ സംസ്കൃതച്ഛായയും (പരിഭാഷ), പിന്നീട് മലയാളപരിഭാഷയുമാണ് നല്കിയിട്ടുള്ളത്. പാലി ഭാഷ പരിചയമില്ലാത്തവര്‍ക്ക് സംസ്കൃതച്ഛായ വളരെപ്രയോജനപ്പെടുമെന്ന് വിശ്വസിക്കുന്നു.

കടപ്പാട്: പാലിഭാഷയിലുള്ള ഗാഥകളും സംസ്കൃതശ്ലോകങ്ങളുമുള്ളതിനാല്‍ ഇതിന്റെ ടൈപ്പിങ്ങും പ്രൂഫ്റീഡിങ്ങും വളരെ ദുഷ്കരമായിരുന്നു. ക്ലേശകരമായ ഈ കൃത്യം വളരെ ഉത്സാഹപൂര്‍വ്വം നിര്‍വഹിച്ച ധര്‍മ്മപദം ഡിജിറ്റൈസേഷന്‍ ടീമിലെ എല്ലാ അംഗങ്ങളോടും, ഇതിനായി പ്രോത്സാഹനമേകിയ എല്ലാ സഹൃദയരോടും, ധര്‍മ്മപദം ഇ-ബുക്കിന് മനോഹരമായ കവര്‍പേജ് ഡിസൈന്‍ ചെയ്ത സുഗേഷ് ആചാരിയോടുമുള്ള ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു.

ധര്‍മ്മപദത്തിലെ ഉള്ളടക്കം

1. യമകവഗ്ഗോ (യമകവര്‍ഗ്ഗം)
2. അപ്പമാദവഗ്ഗോ (അപ്രമാദവര്‍ഗ്ഗം)
3. ചിത്തവഗ്ഗോ (ചിത്തവര്‍ഗ്ഗം)
4. പുപ്ഫവഗ്ഗോ (പുഷ്പവര്‍ഗ്ഗം)
5. ബാലവഗ്ഗോ (ബാലവര്‍ഗ്ഗം)
6. പണ്ഡിതവഗ്ഗോ (പണ്ഡിതവര്‍ഗ്ഗം)
7. അരഹന്തവഗ്ഗോ (അര്‍ഹദ്വര്‍ഗ്ഗം)
8. സഹസ്സവഗ്ഗോ (സഹസ്രവര്‍ഗ്ഗം)
9. പാപവഗ്ഗോ (പാപവര്‍ഗ്ഗം)
10. ദണ്ഡവഗ്ഗോ (ദണ്ഡവര്‍ഗ്ഗം)
11. ജരാവഗ്ഗോ (ജരാവര്‍ഗ്ഗം)
12. അത്തവഗ്ഗോ (ആത്മവര്‍ഗ്ഗം)
13. ലോകവഗ്ഗോ (ലോകവര്‍ഗ്ഗം)
14. ബുദ്ധവഗ്ഗോ (ബുദ്ധവര്‍ഗ്ഗം)
15. സുഖവഗ്ഗോ (സുഖവര്‍ഗ്ഗം)
16. പിയവഗ്ഗോ (പ്രിയവര്‍ഗ്ഗം)
17. കോധവഗ്ഗ (ക്രോധവര്‍ഗ്ഗം)
18. മലവഗ്ഗോ (മലവര്‍ഗ്ഗം)
19. ധമ്മട്ഠവഗ്ഗോ (ധര്‍മ്മിഷ്ഠവര്‍ഗ്ഗം)
20. മഗ്ഗവഗ്ഗോ (മാര്‍ഗ്ഗവര്‍ഗ്ഗം)
21. പകിണ്ണകവഗ്ഗോ (പ്രകീര്‍ണ്ണകവര്‍ഗ്ഗം)
22. നിരയവഗ്ഗോ (നിരയവര്‍ഗ്ഗം)
23. നാഗവഗ്ഗോ (നാഗവര്‍ഗ്ഗം)
24. തണ്‍ഹാവഗ്ഗോ (തൃഷ്ണാവര്‍ഗ്ഗം)
25. ഭിക്ഖുവഗ്ഗോ (ഭിക്ഷുവര്‍ഗ്ഗം)
26. ബ്രാഹ്മണവഗ്ഗോ (ബ്രാഹ്മണവര്‍ഗ്ഗം)

ഡൗണ്‍ലോഡ് ധര്‍മ്മപദം മലയാളം ഇ-ബുക്ക്

8 Responses to “ധര്‍മ്മപദം മലയാളം അര്‍ത്ഥസഹിതം Dhammapada Malayalam Translation”

  1. Raghunadhan.V. says:

    നമസ്തേ ,
    ഭാരതഭൂമിയില്‍ രൂപംകൊണ്ട നവ ദര്‍ശനങ്ങളില്‍ പ്രമുഖമായ ബൌദ്ധദര്‍ശനത്തിലെ പ്രാമാണികഗ്രന്ഥമായ സുത്തപിടകത്തില്‍ അന്തര്‍ഭവിച്ച ജ്ഞാനോപദേശങ്ങളുടെ സമാഹാരമാണ് ധര്‍മ്മപദം.മഹാഭാരതത്തില്‍ അന്തര്‍ഭവിച്ച ശ്രീമല്‍ ഭഗവത്‌ ഗീത പോലെ ദിവ്യമായ ജ്ഞാനാമൃതമാണത്. പാലി മൂലത്തിലുള്ള ശ്ലോകങ്ങളെ മനോഹരങ്ങളായ സംസ്കൃത ശ്ളോകങ്ങളാക്കി പരിഭാഷപ്പെടുത്തി അവയുടെയെല്ലാം സാരം ലളിതമായി നല്‍കിയിട്ടുള്ള ഈ മഹത് ഗ്രന്ഥം മലയാളഭാഷയില്‍ ഉണ്ടായിട്ടുള്ള അമൂല്യമായ ഒരു സാഹിത്യസൃഷ്ടിയാണ് . അവതാരപുരുഷന്‍ എന്നുതന്നെ പരിഗണിയ്ക്കപ്പെടുന്ന ബുദ്ധ ഭഗവാന്‍റെ ഈ ഉപദേശ സാരാമൃതം പാരായണം ചെയ്യുന്നവരെ പരിശുദ്ധരാക്കുകതന്നെ ചെയ്യുമെന്ന് സംശയമേതുമില്ല .
    ഈ ദിവ്യാമൃതം ഏവര്‍ക്കും ലഭ്യമാക്കുന്നതിന് വേണ്ടി പരിശ്രമം ചെയ്ത എല്ലാ സുമനസ്സുകള്‍ക്കും ഭഗവാന്‍റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെയെന്ന് അകമഴിഞ്ഞ് പ്രാര്‍ത്ഥിയ്ക്കുന്നു.
    രഘുനാഥന്‍ .വി.

  2. raamu says:

    Thanks very much.

  3. DHANANJAYAN says:

    thanks a lot to all who worked on it

  4. Suresh Chandran Pulikkal says:

    Very very thanks…

  5. NARENDRANATHAN says:

    അഭിനന്ദനങ്ങള്‍…

  6. ANU V S says:

    GREAT….

  7. Arun Kumar cheramar says:

    If you have any Sri ayyankali history books….?
    Or cheramar Chola Kingdom history…?

  8. hari says:

    grt.was looking for this book.thanks

Leave a Reply