Feed on
Posts
Comments

Category Archive for 'Vedanta'

ശ്രീമദ് ഭഗവദ്ഗീത മലയാളം വ്യാഖ്യാനം: ശ്രീമദ് ഭഗവദ് ഗീതയുടെ നിരവധി വ്യാഖ്യാനങ്ങള്‍ ഇന്ന് ഇന്റര്‍നെറ്റില്‍ ലഭ്യമാണ്. സുപ്രസിദ്ധ ഭാതവത വ്യാഖ്യാതാവും മഹാപണ്ഡിതനും ഭക്താഗ്രണിയുമായ പണ്ഡിറ്റ് പി. ഗോപാലന്‍ നായര്‍ എഴുതിയ ഭഗവദ്ഗീതാ വ്യാഖ്യാനം അവയില്‍നിന്നൊക്കെ വ്യത്യസ്തവും അനേകം പ്രത്യേകതകളുള്ളതുമാണ്. അദ്വൈതസമ്പ്രദായത്തില്‍ ശങ്കരമതാനുയായിയായി ശ്രീ ശങ്കരാനന്ദസരസ്വതി എന്ന മഹാത്മാവുണ്ടായിരുന്നു. ശ്രീശങ്കരദിഗ്വിജയം, പഞ്ചദശീ, അനുഭൂതിപ്രകാശം തുടങ്ങി അനേകം വേദാന്തകൃതികളുടെ കര്‍ത്താവായിരുന്ന ശ്രീ വിദ്യാരണ്യസ്വാമികള്‍ അദ്ദേഹത്തിന്റെ ശിഷ്യനായിരുന്നു. ശ്രീശങ്കരവിരചിതമായ ഭഗവദ്ഗീത ഭാഷ്യം സാധാരണക്കാര്‍ക്ക് മനസ്സിലാക്കാന്‍ എളുപ്പമല്ലാത്തതുകൊണ്ട്, അത് എല്ലാവര്‍ക്കും സുഗമമാകണം എന്ന […]

Read Full Post »

ശ്രീമദ് ഭഗവദ്ഗീത: ഹിന്ദുമതഗ്രന്ഥങ്ങള്‍ നിരവധിയാണ്. അവയില്‍ ഭഗവദ്ഗീതയ്ക്കുള്ള സ്ഥാനം അദ്വിതീയമാണ്. സമസ്തവേദങ്ങളുടെയും സാരസംഗ്രഹമാണ് ഗീത. അതുകൊണ്ടുതന്നെയാണ് ഗീതാശാസ്ത്രത്തെ സമസ്തവേദാര്‍ത്ഥസാരസംഗ്രഹഭൂതം എന്ന് ശ്രീശങ്കരാചാര്യസ്വാമികള്‍ തന്റെ ഗീതാഭാഷ്യത്തിന്റെ ആമുഖത്തില്‍ വിശേഷിപ്പിച്ചത്. ശാങ്കരഭാഷ്യം: ആദിശങ്കരാചാര്യരുടെ കാലത്തുതന്നെ ഭഗവദ്ഗീതയ്ക്ക് പ്രാചീനമായ അനേകം വ്യാഖ്യാനങ്ങള്‍ നിലവിലുണ്ടായിരുന്നു. എന്നാല്‍ ആ വ്യാഖ്യാനങ്ങള്‍ക്കൊന്നും ഗീതോപദേശത്തിന്റെ പൊരുള്‍ വേണ്ടുംവണ്ണം വ്യക്തമാക്കുവാന്‍ കഴിയാഞ്ഞതിനാല്‍ ഗീതാശാസ്ത്രത്തിന്റെ ശരിയായ അര്‍ത്ഥനിര്‍ണ്ണയം ചെയ്യുന്നതിനായിട്ടാണ് ശാങ്കരഭാഷ്യം രചിക്കപ്പെട്ടത്. ഭഗവദ്ഗീത ശാങ്കരഭാഷ്യത്തിന് മലയാളത്തിലുണ്ടായ ആദ്യ പരിഭാഷയായിരിക്കണം കെ.എം. എന്നറിയപ്പെട്ടിരുന്ന കുഞ്ഞന്‍ മേനോന്‍ രചിച്ച ഈ പരിഭാഷ. ഇതിന്റെ […]

Read Full Post »

ശ്രീരാമഗീത: വേദവ്യാസവിരചിതമായ ബ്രഹ്മാണ്ഡപുരാണത്തിലെ ഉത്തരകാണ്ഡത്തിലുള്ള ശിവപാര്‍വ്വതിസംവാദത്തില്‍ വര്‍ണ്ണിക്കപ്പെടുന്ന രാമകഥയാണ് അദ്ധ്യാത്മരാമായണം എന്ന പേരില്‍ പ്രശസ്തിയാര്‍ജ്ജിച്ചത്. അദ്ധ്യാത്മരാമായണത്തിലെ ഉത്തരകാണ്ഡം അഞ്ചാം സര്‍ഗ്ഗത്തില്‍ ശ്രീരാമന്‍ ലക്ഷ്മണന് ബ്രഹ്മവിദ്യ ഉപദേശിക്കുന്ന സന്ദര്‍ഭമുണ്ട്. അദ്ധ്യാത്മരാമായണത്തിലെ ഈ സര്‍ഗ്ഗം ശ്രീരാമഗീത എന്ന പേരിലറിയപ്പെടുന്നു. സീതാപരിത്യാഗത്തിനുശേഷം ഏകാന്തനായിരിക്കുന്ന ശ്രീരാമചന്ദ്രനെ സമീപിച്ച് ലക്ഷ്മണന്‍ യഥാവിധി പ്രണാമങ്ങളര്‍പ്പിച്ചശേഷം സംസാരസാഗരത്തില്‍നിന്ന് മുക്തി നേടുന്നതിനുള്ള ഉപായം തനിക്ക് ഉപദേശിക്കണമെന്ന് അപേക്ഷിക്കുന്നു. ലക്ഷ്മണന്റെ പ്രാര്‍ത്ഥന കേട്ട് ശ്രീരാമന്‍ വേദോക്തവും വിശിഷ്ടവുമായ ആത്മജ്ഞാനം ലക്ഷ്മണന് ഉപദേശിച്ചു. അതാണ് ശ്രീരാമഗീത. ശ്രീരാമഗീതയുടെ ഉള്ളടക്കം: ശ്രീരാമോപദിഷ്ടമായ ഈ […]

Read Full Post »

ഉപദേശസാരം എന്ന പേരു സൂചിപ്പിക്കുന്നതുപോലെ രമണമഹര്‍ഷിയുടെ ഉപദേശങ്ങളുടെ സാരമാണ് ഈ  ലഘുകൃതി. ഉപദേശസാരം രചിക്കപ്പെടുവാനുള്ള സാഹചര്യം ഇപ്രകാരമാണ്. മഹര്‍ഷിയുടെ ഭക്തനായ മുരുകനാര്‍ ഈശ്വരന്റെ വിവിധലീലകള്‍ വര്‍ണ്ണിക്കുന്ന ഒരു കാവ്യം രചിക്കുകയായിരുന്നു. അതിലൊരിടത്ത് വൈദികകര്‍മ്മങ്ങളേക്കാള്‍ ശ്രേഷ്ഠമായി മറ്റൊന്നുമില്ല എന്നു വിശ്വസിച്ചുകൊണ്ട് യാഗാദികളില്‍ മുഴുകി ദാരുകവനത്തില്‍ വസിച്ചിരുന്ന ഒരു കൂട്ടം ഋഷിമാര്‍ക്കു ശിവന്‍ ജ്ഞാനോപദേശം നല്കുന്ന ഒരു സന്ദര്‍ഭമുണ്ട്. ശിവന്‍ നേരിട്ടു നല്കിയ ഈ ഉപദേശം തന്റെ ഭാവനയില്‍ രചിക്കുന്നത് ഉചിതമായിരിക്കില്ലെന്നു തോന്നിയ മുരുകനാര്‍, ഈ ഉപദേശഭാഗം രമണമഹര്‍ഷി സ്വയം […]

Read Full Post »

ഭഗവദ്ഗീത: ഹിന്ദുക്കളുടെ മതഗ്രന്ഥങ്ങളില്‍ ഏറ്റവുമധികം ജനപ്രിയവും പ്രചുരപ്രചാരമാര്‍ന്നതുമായ ഒരു മഹത്തായ ആദ്ധ്യാത്മികഗ്രന്ഥമാണ് ശ്രീമദ് ഭഗവദ് ഗീത. വേദോപനിഷത്തുക്കളിലെ ഉദാത്തവും സൂക്ഷ്മവുമായ ആദ്ധ്യാത്മികതത്വങ്ങളെ ഭഗവാന്‍ ശ്രീകൃഷ്ണന്‍ ഗീതയില്‍ സുലളിതമായി ഭക്തി, ജ്ഞാന, കര്‍മ്മ യോഗങ്ങളായി ഏവര്‍ക്കും അനുഷ്ഠിക്കുവാനാവും വിധം പ്രതിപാദിച്ചിട്ടുണ്ട് എന്നതാണ് ഗീതയുടെ സുപ്രധാന സവിശേഷത. ഗീതാമാഹത്മ്യത്തിലെ ഈ ശ്ലോകം ഈ സന്ദര്‍ഭത്തില്‍ സ്മരണീയമാണ്. സര്‍വ്വോപനിഷദോ ഗാവോ ദോഗ്ദ്ധാ ഗോപാലനന്ദനഃ പാര്‍ഥോ വത്സഃ സുധീര്‍ഭോക്താ ദുഗ്ധം ഗീതാമൃതം മഹത് (എല്ലാ ഉപനിഷത്തുക്കളും പശുക്കളും, കറവക്കാരന്‍ ശ്രീകൃഷ്ണനും, പശുക്കിടാവ് അര്‍ജുനനും, […]

Read Full Post »

ശ്രീമത് പുരുഷോത്തമാനന്ദസ്വാമികള്‍: ശ്രീരാമകൃഷ്ണപ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനം കേരളത്തില്‍ വേരൂന്നിയത് ശ്രീരാമകൃഷ്ണ പരമഹംസന്റെ സന്ന്യാസിശിഷ്യനായ ശ്രീമദ് നിര്‍മ്മലാനന്ദസ്വാമികളുടെ വരവോടെയാണ്. കേരളത്തില്‍ ഒരു ആദ്ധ്യാത്മികനവോത്ഥാനം സൃഷ്ടിക്കുവാനും അനേകംപേരെ ആദ്ധ്യാത്മികമാര്‍ഗ്ഗത്തിലേയ്ക്കാകര്‍ഷിക്കുവാനും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കു കഴിഞ്ഞു. അദ്ദേഹത്തില്‍നിന്നു പ്രേരണയുള്‍ക്കൊണ്ട് സന്ന്യാസജീവിതം സ്വീകരിച്ചവരില്‍ ശ്രീമത് പുരുഷോത്തമാനന്ദസ്വാമികള്‍ പ്രഥമഗണനീയനാണ്. സന്ന്യാസം സ്വീകരിച്ചതിനുശേഷം ജീവിതത്തിന്റെ നല്ലൊരു ഭാഗം അദ്ദേഹം ഹിമാലയസാനുക്കളില്‍ ഋഷീകേശിനടുത്തുള്ള വസിഷ്ഠഗുഹയിലാണ് ചെലവഴിച്ചത്. 1928-ല്‍ വസിഷ്ഠഗുഹയില്‍ താമസിച്ച് തപസ്സനുഷ്ഠിച്ചു തുടങ്ങിയ സ്വാമികള്‍, അവിടെ ഒരു ആശ്രമം സ്ഥാപിക്കുകയും ചെയ്തു. തന്നെ സമീപിച്ചിരുന്ന ഗൃഹസ്ഥഭക്തര്‍ക്കും, വിരക്തരായ സാധകന്മാര്‍ക്കും ശ്രീമത് […]

Read Full Post »

അദ്ധ്യാത്മരാമായണം: വ്യാസമഹര്‍ഷി വിരചിച്ച ബ്രഹ്മാണ്ഡപുരാണത്തിന്റെ ഉത്തരഭാഗത്തിലുള്‍പ്പെടുന്ന 4200 ശ്ലോകങ്ങളടങ്ങിയ രാമകഥയാണ് അദ്ധ്യാത്മരാമായണം എന്നറിയപ്പെടുന്നത്. വാല്മീകി മഹര്‍ഷി വിരചിച്ചതും 24000 ശ്ലോകങ്ങളുള്ളതും ആദികാവ്യവുമായ വാല്മീകീ രാമായണം ശ്രീരാമനെ ഒരു മാതൃകാപുരുഷനായി ചിത്രീകരിക്കുമ്പോള്‍, അദ്ധ്യാത്മരാമായണത്തിലെ ശ്രീരാമന്‍ ഭഗവാന്‍ വിഷ്ണുവിന്റെ അവതാരമാണ്. അദ്ധ്യാത്മരാമായണത്തിലെ ഉത്തരകാണ്ഡത്തിലെ അഞ്ചാം അദ്ധ്യായത്തിലെ ശ്രീരാമ-ലക്ഷ്മണസംവാദം “ശ്രീരാമഗീത” എന്ന പേരില്‍ പ്രസിദ്ധമാണ്. വേദാന്തപ്രതിപാദകമായ ഇത്തരം അനേകം പ്രകരണങ്ങള്‍ ഈ കൃതിയിലുള്ളതുകൊണ്ടാണ് ഇതിനു അദ്ധ്യാത്മരാമായണം എന്ന പേര് ലഭിച്ചതെന്നു കരുതപ്പെടുന്നു. അതോടൊപ്പംതന്നെ ഭക്തിരസപ്രധാനവുമാണ് അദ്ധ്യാത്മരാമായണം എന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. […]

Read Full Post »

ശ്രീ തപോവനസ്വാമികള്‍: കേരളത്തിലെ കുലീനവും സമ്പന്നവുമായ ഒരു കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന് ചെറുപ്പത്തില്‍ത്തന്നെ നൈഷ്ഠികബ്രഹ്മചര്യം സ്വീകരിച്ച് സര്‍വ്വസ്വവും വെടിഞ്ഞ് ദേവതാത്മാവായ ഹിമാലയസാനുക്കളിലെത്തിച്ചേര്‍ന്ന് തപശ്ചര്യയുടെയും ജ്ഞാനനിഷ്ഠയുടെയും ഫലമായി “ഹിമവദ്‍വിഭൂതി” എന്ന പേരില്‍ പ്രശസ്തനായ ഒരു മഹാത്മാവായിരുന്നു പൂജ്യശ്രീ തപോവനസ്വാമികള്‍. പൂജ്യസ്വാമികളുടെ കൂടെ വെറും നാലു വര്‍ഷം മാത്രം അന്തേവാസിയായി കഴിഞ്ഞ ബാലകൃഷ്ണന്‍ നായര്‍ എന്ന യുവാവ് ലോകമെങ്ങും ആദ്ധ്യാത്മികനവോത്ഥാനത്തിനു തുടക്കം കുറിച്ച സ്വാമി ചിന്മയാനന്ദനായി രൂപാന്തരം പ്രാപിച്ചത് ശ്രീ തപോവനസ്വാമികളുടെ അമേയമായ ആദ്ധ്യാത്മികമഹത്ത്വത്തിന് ഉത്തമോദാഹരണമാണ്. കഴിഞ്ഞ മൂന്നു തലമുറകളില്‍പ്പെട്ട […]

Read Full Post »

സനത്സുജാതീയം എന്താണ്? മഹാഭാരതം അമൂല്യങ്ങളായ ജ്ഞാനോപദേശങ്ങളുടെ ഒരു കലവറയാണ്. ഇതില്‍ ഏറ്റവും ശ്രേഷ്ഠവും ജനപ്രിയവുമായത് ശ്രീമദ്ഭഗവദ്ഗീതയാണ്. യക്ഷപ്രശ്നവും, വിദുരനീതിയും, ശാന്തിപര്‍വ്വത്തില്‍ ഭീഷ്മര്‍ യുധിഷ്ഠിരനു നല്കുന്ന ജ്ഞാനോപദേശവും വളരെ പ്രശസ്തമാണല്ലോ. എന്നാല്‍ അത്രയ്ക്ക് പ്രശസ്തമല്ലെങ്കിലും അതിവിശിഷ്ടമായ ഒന്നാണ് “സനത്സുജാതീയം. മഹാഭാരതത്തിലെ ഉദ്യോഗപര്‍വ്വത്തില്‍ സനത്സുജാതന്‍ എന്ന മുനി ധൃതരാഷ്ട്രര്‍ക്കു നല്കുന്ന ജ്ഞാനോപദേശമാണ് “സനത്സുജാതീയം” എന്ന പേരിലറിയപ്പെടുന്നത്. പശ്ചാത്തലം: വനവാസവും അജ്ഞാതവാസവും കഴിഞ്ഞു തിരിച്ചുവന്ന പാണ്ഡവര്‍ക്ക് സൂചിമുന കുത്തുവാനുള്ള ഇടംപോലും നല്കുവാന്‍ ദുര്യോധന‍ വിസമ്മതിച്ചു. അപ്പോള്‍ പിന്നെ കൗരവരെ യുദ്ധത്തില്‍ പരാജയപ്പെടുത്തി […]

Read Full Post »

വിനോബാ ഭാവേ സുപ്രസിദ്ധ ഗാന്ധിയനും, ഭൂദാനപ്രസ്ഥാനത്തിന്റെ പ്രണേതാവുമായിരുന്ന ആചാര്യ വിനോബാ ഭാവേ ഒരു ചിന്തകനും, സ്വാതന്ത്ര്യസമരസേനാനിയും, സാമുഹ്യപരിഷ്കര്‍ത്താവും, പണ്ഡിതനുമായിരുന്നു. ചെറുപ്പത്തില്‍ തന്നെ ഭഗവദ് ഗീത മനഃപാഠമാക്കുകയും, പിന്നീട് ഗീതാസാഗരത്തിലാഴ്ന്നിറങ്ങുകയും ചെയ്ത അദ്ദേഹം ഗീതയെ സ്വന്തം അമ്മയായിട്ടാണ് കണ്ടിരുന്നത്. തന്റെ മാതൃഭാഷയായ മറാട്ടിയില്‍ അദ്ദേഹം ശ്രീമദ് ഭഗവദ് ഗീതയെ പദ്യരൂപത്തില്‍ പരിഭാഷപ്പെടുത്തുകയുണ്ടായി. ഭഗവദ്ഗീത തന്റെ പ്രാണനാണെന്ന് അദ്ദേഹം പറയാറുണ്ടായിരുന്നു. ഗീതാപ്രവചനം സ്വാതന്ത്രസമരത്തില്‍ പങ്കെടുത്തതിന് 1932-ല്‍ ബ്രിട്ടീഷുകാര്‍ അദ്ദേഹത്തെ അറസ്റ്റുചെയ്ത് മഹാരാഷ്ട്രയിലെ ധുലിയാജയിലിലടയ്ക്കുകയുണ്ടായി. അവിടെ വെച്ച തന്റെ സഹതടവുകാരോട് അദ്ദേഹം […]

Read Full Post »

Older Posts »