ശ്രീമദ് ഭഗവദ്ഗീത മലയാളം വ്യാഖ്യാനം: ശ്രീമദ് ഭഗവദ് ഗീതയുടെ നിരവധി വ്യാഖ്യാനങ്ങള്‍ ഇന്ന് ഇന്റര്‍നെറ്റില്‍ ലഭ്യമാണ്. സുപ്രസിദ്ധ ഭാതവത വ്യാഖ്യാതാവും മഹാപണ്ഡിതനും ഭക്താഗ്രണിയുമായ പണ്ഡിറ്റ് പി. ഗോപാലന്‍ നായര്‍ എഴുതിയ ഭഗവദ്ഗീതാ വ്യാഖ്യാനം അവയില്‍നിന്നൊക്കെ വ്യത്യസ്തവും അനേകം പ്രത്യേകതകളുള്ളതുമാണ്. അദ്വൈതസമ്പ്രദായത്തില്‍ ശങ്കരമതാനുയായിയായി ശ്രീ ശങ്കരാനന്ദസരസ്വതി എന്ന മഹാത്മാവുണ്ടായിരുന്നു. ശ്രീശങ്കരദിഗ്വിജയം, പഞ്ചദശീ, അനുഭൂതിപ്രകാശം തുടങ്ങി അനേകം വേദാന്തകൃതികളുടെ കര്‍ത്താവായിരുന്ന ശ്രീ വിദ്യാരണ്യസ്വാമികള്‍ അദ്ദേഹത്തിന്റെ ശിഷ്യനായിരുന്നു. ശ്രീശങ്കരവിരചിതമായ ഭഗവദ്ഗീത ഭാഷ്യം സാധാരണക്കാര്‍ക്ക് മനസ്സിലാക്കാന്‍ എളുപ്പമല്ലാത്തതുകൊണ്ട്, അത് എല്ലാവര്‍ക്കും സുഗമമാകണം എന്ന […]
Read Full Post »
ഭാഗവതപുരാണം: മഹാപുരാണങ്ങളില്‍വെച്ച് ഏറ്റവുമധികം പ്രചാരമാര്‍ജ്ജിച്ചിട്ടുള്ള പുരാണമാണ് ശ്രീമദ് ഭാഗവതം. പന്ത്രണ്ടു സ്കന്ധങ്ങളിലായി ഭഗവാന്‍ മഹാവിഷ്ണുവിന്റെ ദശാവതാരകഥകള്‍ ഭാഗവതത്തില്‍ അത്യന്തം ആകര്‍ഷണീയമായി വര്‍ണ്ണിച്ചിരിക്കുന്നു. അവയില്‍ ശ്രീകൃഷ്ണാവതാരകഥ വര്‍ണ്ണിക്കുന്ന ദശമസ്കന്ധം ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്നു. ശ്രീമദ് ഭാഗവതം ശ്രീകൃഷ്ണന്റെ പ്രത്യക്ഷരൂപം തന്നെയാണ് എന്ന് ഭാഗവതമാഹാത്മ്യം ഉദ്ഘോഷിക്കുന്നു – “ശ്രീമദ് ഭാഗവതാഖ്യോഽയം പ്രത്യക്ഷഃ കൃഷ്ണ ഏവ ഹി.“ വേദങ്ങളുടെ സാരം തന്നെയാണ് ശ്രീമദ് ഭാഗവതം. വേദപഠനത്തിന് അവസരം ലഭിക്കാത്ത ജനകോടികള്‍ക്ക് വേദസാരം ഗ്രഹിക്കുവാനും സകലപുരുഷാര്‍ത്ഥങ്ങളും പ്രാപിച്ച് ജീവിതം സഫലമാക്കുവാനും കഴിയട്ടെ എന്ന ലക്ഷ്യത്തോടെയാണ് […]
Read Full Post »
കാവേരീമാഹാത്മ്യം തീര്‍ത്ഥക്ഷേത്രങ്ങള്‍ക്കും പുണ്യനദികള്‍ക്കും ആര്‍ഷസംസ്കൃതിയില്‍ മഹത്തായ സ്ഥാനമാണുള്ളത്. മഹാപുരാണങ്ങളും മഹാഭാരതാദി ഇതിഹാസങ്ങളുമെല്ലാം പുണ്യസ്ഥലങ്ങളുടെയും പുണ്യനദികളുടെയും മാഹാത്മ്യത്തെക്കുറിച്ച് വാചാലമായി വര്‍ണ്ണിക്കുന്നുണ്ട്. “ഗംഗേ ച യമുനേ ചൈവ ഗോദാവരി സരസ്വതി നര്‍മ്മദേ സിന്ധു കാവേരി ജലേഽസ്മിന്‍ സന്നിധിം കുരു” എന്ന ശ്ലോകം ചൊല്ലി എത്രയോ നൂറ്റാണ്ടുകളായി ഹിന്ദുമതസ്ഥര്‍ പ്രതിദിനം ഭക്തിപൂര്‍വ്വം സ്മരിക്കുന്ന ഏഴു പുണ്യനദികളില്‍ ഒന്നാണ് കാവേരി. പ്രാചീനകാലം മുതല്ക്കേ ജനമനസ്സുകളില്‍ കാവേരീനദിയ്ക്കുണ്ടായിരുന്ന സമുന്നതമായ ആദരവിനെയും ഭക്തിയെയുമാണ് ഇതു സൂചിപ്പിക്കുന്നത്. അഗ്നിപുരാണാന്തര്‍ഗതമായ കാവേരീമാഹാത്മ്യത്തില്‍ 30 അദ്ധ്യായങ്ങളിലായി കാവേരീനദിയുടെ ഉദ്ഭവം, മാഹാത്മ്യം […]
Read Full Post »
അദ്ധ്യാത്മരാമായണം കിളിപ്പാട്ട് രണ്ടാം പതിപ്പ്: മലയാളം ഇ-ബുക്സ് ബ്ലോഗ് ആരംഭിച്ചിട്ട് ഇപ്പോള്‍ നാലു വര്‍ഷം തികയുന്നു. തുഞ്ചത്തെഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണം കിളിപ്പാട്ടായിരുന്നു ഈ ബ്ലോഗില്‍ ആദ്യമായി പ്രസിദ്ധീകരിച്ച ഇ-ബുക്ക്. അതിന്റെ ഒരു പരിഷ്കരിച്ച പതിപ്പാണ് ഇപ്പോള്‍ വായനക്കാരുടെ മുന്നില്‍ അവതരിപ്പിക്കുന്നത്. ഉത്തരകാണ്ഡത്തോടു കൂടിയ അദ്ധ്യാത്മരാമായണം കിളിപ്പാട്ട് ഇ-ബുക്കായി ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെടുന്നത് ഒരു പക്ഷെ ഇത് ആദ്യമായിരിയ്ക്കാം. ഉത്തരകാണ്ഡം: ശ്രീ വാല്‍മീകീരാമായണത്തിലെന്നപോലെ അദ്ധ്യാത്മരാമായണം കിളിപ്പാട്ടിലും ഉത്തരകാണ്ഡം പ്രക്ഷിപ്തമാണ് (പിന്നീട് കൂട്ടിച്ചേര്‍ക്കപ്പെട്ടതാണ്) എന്നും അത് എഴുത്തച്ഛന്‍ രചിച്ചതല്ല എന്നും അതല്ല ഉത്തരകാണ്ഡവും […]
Read Full Post »
ശ്രീരാമചരിതമാനസം മലയാളം ഇ-ബുക്ക്: മലയാളത്തില്‍ ഇതിനുമുമ്പ് ഗദ്യത്തിലും പദ്യത്തിലും ചില പരിഭാഷകള്‍ ശ്രീരാമചരിതമാനസത്തിന് ഉണ്ടായിട്ടുണ്ടെങ്കിലും അവയില്‍ മഹാകവി വെണ്ണിക്കുളത്തിന്റെ പരിഭാഷയൊഴിച്ച് മറ്റുള്ളവയൊന്നും ഇന്നു അച്ചടിയിലില്ലെന്നാണ് അറിയുവാന്‍ കഴിഞ്ഞത്. ഈ പരിതഃസ്ഥിതിയില്‍ ശ്രീരാമചരിതമാനസത്തിന് ഒരു ഗദ്യപരിഭാഷ രചിച്ച ശ്രീ പി. എസ്സ്. അഗ്നീശ്വരന്‍ നമ്മുടെയെല്ലാവരുടെയും അഭിനന്ദനമര്‍ഹിക്കുന്നു. ശ്രീരാമചരിതമാനസത്തിന്റെ ബാലകാണ്ഡം മുതല്‍ സുന്ദരകാണ്ഡം വരെ മൂന്നു ഭാഗങ്ങളിലായി നേരത്തെ ഈ ബ്ലോഗില്‍ ഇ-ബുക്കുകളായി പ്രസിദ്ധീകരിച്ചിരുന്നു. ലങ്കാകാണ്ഡവും ഉത്തരകാണ്ഡവുമടങ്ങുന്ന ഈ നാലാം ഭാഗത്തോടെ ശ്രീ രാമചരിതമാനസം ഇ-ബുക്ക് പ്രോജക്ട് പൂര്‍ത്തിയാവുകയാണ്. ബാലകാണ്ഡം […]
Read Full Post »
രാമായണം: ഭാരതീയരെ ഏറ്റവുമധികം സ്വാധീനിച്ചിട്ടുള്ള കൃതികളാണല്ലോ രാമയണവും മഹാഭാരതവും. ഇവയില്‍ ജനങ്ങളുടെ ഹൃദയങ്ങളിലേയ്ക്ക് ആഴത്തിലിറങ്ങിച്ചേരുവാന്‍ കഴിഞ്ഞത് രാമായണത്തിനാണെന്നതില്‍ യാതൊരു സംശയവുമില്ല. സഹസ്രാബ്ദങ്ങള്‍ക്കുശേഷവും ശ്രീരാമനും, സീതയും നമ്മെ സംബന്ധിച്ചിടത്തോളം മാതൃകാദമ്പതികളാണ്, ആദര്‍ശത്തിന്റെ ആള്‍രൂപങ്ങളാണ്. അവരുടെ സ്ഥാനത്ത് വേറെയാരെയെങ്കിലും സങ്കല്പിക്കാന്‍ പോലും നമുക്കാവില്ല. ഒരു ഉത്തമ സഹോദരനെന്ന നിലയില്‍ ലക്ഷ്മണനെ വെല്ലാനും ആര്‍ക്കും സാധിക്കുമെന്നു തോന്നുന്നില്ല. സുഗ്രീവന്റെ സൗഹൃദവും, ഹനൂമാന്റെ ദാസ്യഭാവവും ഭരതന്റെ ഭ്രാതൃഭക്തിയും അപ്രതിമമാണ്. ഇതെല്ലാം മനസ്സില്‍ കണ്ടിട്ടായിരിക്കാം “യാവത് സ്ഥാസ്യന്തി ഗിരയഃ സരിതശ്ച മഹിതലേ, താവദ്രാമായണകഥാ ലോകേഷു […]

രാമായണം: ഭാരതീയരെ ഏറ്റവുമധികം സ്വാധീനിച്ചിട്ടുള്ള കൃതികളാണല്ലോ രാമയണവും മഹാഭാരതവും. ഇവയില്‍ ജനങ്ങളുടെ ഹൃദയങ്ങളിലേയ്ക്ക് ആഴത്തിലിറങ്ങിച്ചെല്ലുവാന്‍ കഴിഞ്ഞത് രാമായണത്തിനാണെന്നതില്‍ യാതൊരു സംശയവുമില്ല. സഹസ്രാബ്ദങ്ങള്‍ക്കുശേഷവും ശ്രീരാമനും, സീതയും നമ്മെ സംബന്ധിച്ചിടത്തോളം മാതൃകാദമ്പതികളാണ്, ആദര്‍ശത്തിന്റെ ആള്‍രൂപങ്ങളാണ്. അവരുടെ സ്ഥാനത്ത് വേറെയാരെയെങ്കിലും സങ്കല്പിക്കാന്‍ പോലും നമുക്കാവില്ല. ഒരു ഉത്തമ സഹോദരനെന്ന നിലയില്‍ ലക്ഷ്മണനെ വെല്ലാനും ആര്‍ക്കും സാധിക്കുമെന്നു തോന്നുന്നില്ല. സുഗ്രീവന്റെ സൗഹൃദവും, ഹനൂമാന്റെ ദാസ്യഭാവവും ഭരതന്റെ ഭ്രാതൃഭക്തിയും അപ്രതിമമാണ്. ഇതെല്ലാം മനസ്സില്‍ കണ്ടിട്ടായിരിക്കാം – “യാവത് സ്ഥാസ്യന്തി ഗിരയഃ സരിതശ്ച മഹിതലേ, താവദ്രാമായണകഥാ […]
Read Full Post »
പുരാണേതിഹാസങ്ങള്‍: ഭാരതീയജീവിതദര്‍ശനമനുസരിച്ച് മനുഷ്യജീവിതത്തിന് നാല് പുരുഷാര്‍ത്ഥങ്ങള്‍ അഥവാ ലക്ഷ്യങ്ങളാണുള്ളത് – ധര്‍മ്മം, അര്‍ത്ഥം, കാമം, മോക്ഷം എന്നിവയാണവ. നാലു പുരുഷാര്‍ത്ഥങ്ങളെയും നേടുവാന്‍ മനുഷ്യനെ പ്രാപ്തനാക്കുക എന്നതാണ് വേദങ്ങള്‍, ഉപവേദങ്ങള്‍, പുരാണേതിഹാസങ്ങള്‍, സ്മൃതി മുതലായ എല്ലാ ശാസ്ത്രങ്ങളുടെയും ലക്ഷ്യം. വേദങ്ങളുടെ സാരമെന്തെന്ന് സാമാന്യജനങ്ങള്‍ക്ക് കഥകളിലൂടെ മനസ്സിലാക്കിക്കൊടുക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് പുരാണേതിഹാസങ്ങള്‍ രചിക്കപ്പെട്ടിട്ടുള്ളത്. ഇക്കാര്യം വ്യാസമഹര്‍ഷി മഹാഭാരതത്തിലെ താഴെ പറയുന്ന ശ്ലോകത്തിലൂടെ സൂചിപ്പിക്കുന്നുണ്ട്. “ഇതിഹാസപുരാണാഭ്യാം വേദം സമുപബൃംഹയേത്, ബിഭേത്യല്പശ്രുതാത് വേദോ മാമയം പ്രഹരിഷ്യതി” – മഹാഭാരതം 1.1.267 (ഇതിഹാസപുരാണങ്ങളിലൂടെ വേദങ്ങളെ […]