പുരാണേതിഹാസങ്ങള്‍: ഭാരതീയജീവിതദര്‍ശനമനുസരിച്ച് മനുഷ്യജീവിതത്തിന് നാല് പുരുഷാര്‍ത്ഥങ്ങള്‍ അഥവാ ലക്ഷ്യങ്ങളാണുള്ളത് – ധര്‍മ്മം, അര്‍ത്ഥം, കാമം, മോക്ഷം എന്നിവയാണവ. നാലു പുരുഷാര്‍ത്ഥങ്ങളെയും നേടുവാന്‍ മനുഷ്യനെ പ്രാപ്തനാക്കുക എന്നതാണ് വേദങ്ങള്‍, ഉപവേദങ്ങള്‍, പുരാണേതിഹാസങ്ങള്‍, സ്മൃതി മുതലായ എല്ലാ ശാസ്ത്രങ്ങളുടെയും ലക്ഷ്യം. വേദങ്ങളുടെ സാരമെന്തെന്ന് സാമാന്യജനങ്ങള്‍ക്ക് കഥകളിലൂടെ മനസ്സിലാക്കിക്കൊടുക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് പുരാണേതിഹാസങ്ങള്‍ രചിക്കപ്പെട്ടിട്ടുള്ളത്. ഇക്കാര്യം വ്യാസമഹര്‍ഷി മഹാഭാരതത്തിലെ താഴെ പറയുന്ന ശ്ലോകത്തിലൂടെ സൂചിപ്പിക്കുന്നുണ്ട്.
“ഇതിഹാസപുരാണാഭ്യാം വേദം സമുപബൃംഹയേത്, ബിഭേത്യല്പശ്രുതാത് വേദോ മാമയം പ്രഹരിഷ്യതി” – മഹാഭാരതം 1.1.267 (ഇതിഹാസപുരാണങ്ങളിലൂടെ വേദങ്ങളെ വിശദീകരിക്കേണ്ടതാണ്. അല്പമാത്രമായ ശാസ്ത്രജ്ഞാനമുള്ള ഒരാളെക്കാണുമ്പോള്‍, “ഇവന്‍ എന്നെ പ്രഹരിക്കും” എന്നു കരുതി വേദം ഭയപ്പെടുന്നു). വേദങ്ങളെ ശരിയായി മനസ്സിലാക്കുവാന്‍ പുരാണേതിഹാസങ്ങളുടെ പഠനം നമ്മെ പ്രാപ്തരാക്കുന്നു എന്നുതന്നെയാണ് ഇതില്‍നിന്നു മനസ്സിലാക്കേണ്ടത്.
വാല്മീകീ രാമായണം: ആദികാവ്യമായ രാമായണം രചിച്ചത് ആദികവിയായ വാല്‍മീകിയാണെന്ന കാര്യം പ്രശസ്തമാണ്. ധര്‍മ്മത്തിന്റെ മൂര്‍ത്തിമദ്ഭാവമായ ശ്രീരാമന്റെ ചരിതം മനുഷ്യരാശിയുടെ മുന്നില്‍വെയ്ക്കുന്നതിലൂടെ ധര്‍മ്മത്തിന്റെ മഹത്വം നമ്മെ പഠിപ്പിക്കുവാനാണ് വാല്മീകി ശ്രമിച്ചത്. മോക്ഷമാണ് പരമപുരുഷാര്‍ത്ഥം. എന്നാല്‍ ദൈനംദിനജീവിതത്തില്‍ ഏറ്റവും പ്രാധാന്യം ധര്‍മ്മത്തിനാണെന്നാണ് രാമായണവും മഹാഭാരതവും പഠിപ്പിക്കുന്നത്. ധര്‍മ്മമാണ് സമൂഹത്തെ നിലനിര്‍ത്തുന്നത്. രാജാവായി വാഴിക്കപ്പെടേണ്ടതിന്റെ തലേദിവസം പതിനാലു വര്‍ഷത്തെ വനവാസത്തിനു പോകുവാനാണ് തന്റെ വിധി എന്നറിഞ്ഞപ്പോള്‍ അല്പം പോലും പരിഭവമോ, പ്രതിഷേധമോ കൂടാതെ പിതൃശാസനത്തെ ശിരസാ വഹിക്കുവാനും, രാവണവധത്തിനുശേഷം വിഭീഷണന്‍ രാവണന്റെ ശവസംസ്കാരക്രിയ ചെയ്യുവാന്‍ മടിച്ചുനിന്നപ്പോള്‍ “മരണാന്താനി വൈരാണി” (ശത്രുത മരണത്തോടെ അവസാനിക്കുന്നു) എന്നോര്‍മ്മിപ്പിച്ചുകൊണ്ട് വിഭീഷണനെ ഉപദേശിക്കുവാനും കഴിഞ്ഞത് ശ്രീരാമന്റെ ധര്‍മ്മനിഷ്ഠയുടെ ഉത്തമോദാഹരണമാണ്. “രാമോ വിഗ്രഹവാന്‍ ധര്‍മ്മഃ” (ധര്‍മ്മം ആള്‍രൂപമെടുത്തതാണ് ശ്രീരാമന്‍) എന്നു കവി വാഴ്ത്തിയതും അതുകൊണ്ടുതന്നെയാണ്.
വാല്മീകീ രാമായണം ഉത്തരകാണ്ഡം ഇ-ബുക്ക്: ഈ ബ്ലോഗ് സന്ദര്‍ശിക്കുന്ന എല്ലാവര്‍ക്കും ഇതിനകം ചിരപരിചിതനായ രാമചന്ദ്രന്‍ (രാമു വേദാന്ത) ആണ് വാല്മീകീ രാമായണം സമ്പൂര്‍ണ്ണമായി മലയാളത്തില്‍ ഡിജിറ്റൈസ് ചെയ്യുക എന്ന ഭാരിച്ച ഉത്തരവാദിത്വം സ്വയം ഏറ്റെടുത്ത് നിര്‍വ്വഹിക്കുന്നത്. ആറായിരത്തിലധികം പേജുകള്‍ സ്കാന്‍ ചെയ്യുന്നതിനുള്ള ധനവ്യയവും, ആ ഇമേജുകളെല്ലാം പ്രത്യേക സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് വളരെയധികം മേന്മയുള്ള പുതിയ പുസ്തകം പോലെയാക്കി മാറ്റുവാനാവശ്യമായ പ്രയത്നവും, അതിനായി ചെലവഴിക്കുന്ന സമയവും എത്രമാത്രമാണെന്ന കാര്യം നമുക്കെല്ലാം ഊഹിക്കാവുന്നതേയുള്ളൂ. ഉത്തരകാണ്ഡത്തിന്റെ പി.ഡി.എഫും തയ്യാറായതോടെ വാല്മീകീരാമായണം ഡിജിറ്റൈസേഷന്‍ എന്ന മഹായജ്ഞം പൂര്‍ത്തിയായിരിക്കുകയാണ്.
കടപ്പാട്: മലയാളത്തിലുള്ള സമ്പൂര്‍ണ്ണ വാല്മീകീരാമായണം ഇന്റര്‍നെറ്റിലെത്തിക്കുക എന്ന ഈ മഹായജ്ഞത്തിനായി ധനവും അമൂല്യമായ സമയവും ചെലവഴിച്ചു അക്ഷീണം പ്രയത്നിച്ച രാമചന്ദ്രനോടുള്ള നിസ്സീമമായ കടപ്പാട് ഈ സന്ദര്‍ഭത്തില്‍ രേഖപ്പെടുത്തുന്നു. ഇനിയും അനേകം മഹദ്ഗ്രന്ഥങ്ങള്‍ ഇ-ബുക്കുകളായി മലയാളികള്‍ക്കു കാഴ്ചവെയ്ക്കുവാന്‍ രാമുവിനു അവസരമുണ്ടാകട്ടെ എന്നു സര്‍വേശ്വരനോടു പ്രാര്‍ത്ഥിക്കുന്നു. അതോടൊപ്പം വാല്മീകീരാമായണം ഇ-ബുക്കിന് അതിമനോഹരമായ കവര്‍ ഡിസൈന്‍ ചെയ്ത സുഗേഷ് ആചാരിയോടും ഹൃദയംഗമമായ നന്ദി പ്രകടിപ്പിക്കുന്നു.
ശ്രീ ശങ്കരനും ,ശ്രീ രാമുജിയ്ക്കും ,ശ്രീ സുഗേഷിനും നമസ്കാരം ,
ഉത്തരകാണ്ഡത്തോടുകൂടി ശ്രീമല്‍ വാത്മീകി രാമായണം മലയാള പരിഭാഷ പൂര്‍ണ്ണമായും ഇവിടെ പോസ്റ്റ് ചെയ്തുകഴിഞ്ഞിരിയ്ക്കുന്നു.എത്രമാത്രം സമയവും,പരിശ്രമവും,അതോടൊപ്പം ധനവും ചെലവഴിച്ചാണ് ശ്രീ രാമുജി ഈ മഹത്തായ ഗ്രന്ഥത്തെ ഇവിടെ ലഭ്യമാക്കിയതെന്ന് കഴിഞ്ഞ ഏതാനും ആഴ്ചകളിലെ അദ്ദേഹത്തിന്റെ മെയിലുകളില്‍ നിന്നും മനസ്സിലാക്കുവാന്‍ കഴിഞ്ഞു.ഭാരതീയ സാഹിത്യ ഗോപുരത്തിന്‍റെ അടിസ്ഥാനം തന്നെയായ ആദികാവ്യത്തെ മലയാളത്തില്‍ സമ്പൂര്‍ണ്ണമായി ലഭ്യമാക്കിയ മഹത്തായ സാഹിതീ സേവനത്തെ വാഴ്ത്തുവാന്‍ വാക്കുകള്‍ അപര്യാപ്തമാണ്.
ശ്രീ സുഗേഷ് തയ്യാറാക്കിയ കവര്‍പേജുകള്‍ അതിമനോഹരങ്ങളും,രാമായണത്തിന്‍റെ മഹത്വത്തിനു മാറ്റുകൂട്ടുന്നവയുമാണ്. മറ്റു കാണ്ഡങ്ങള്‍ക്കും കൂടി കവര്‍ ചെയ്യുവാന്‍ ശ്രീ സുഗേഷിനോട് അപേക്ഷിയ്ക്കുന്നു.
ഏവര്‍ക്കും ഹൃദയപൂര്‍വ്വം എല്ലാ അനുഗ്രഹങ്ങളും പ്രാര്‍ത്ഥിച്ചുകൊണ്ട് .
രഘുനാഥന്‍ .വി.
Excellent and wonderful attempt to digitalize all sacred texts.
Great effort.
Pls share uthara kandam in malayalam
Ee paribhasha free aayi vaayikkaan kazhiyumo ?
You can downoad it from the link given at the bottom of the post and read the ebook.
how to download this book , can you help me
Please click on the download link at the bottom of the blog post. A new window will open where you will see links to download PDF of the book.
Sir,
Uttarakhandam it is mentioned that 6000 pages. However, here the link is only for 875 pages book. Hope there is more volumes for it. I have not finished reading the one which is available. However, my curiosity kindled this question.
M Nair