കാവേരീമാഹാത്മ്യം
തീര്‍ത്ഥക്ഷേത്രങ്ങള്‍ക്കും പുണ്യനദികള്‍ക്കും ആര്‍ഷസംസ്കൃതിയില്‍ മഹത്തായ സ്ഥാനമാണുള്ളത്. മഹാപുരാണങ്ങളും മഹാഭാരതാദി ഇതിഹാസങ്ങളുമെല്ലാം പുണ്യസ്ഥലങ്ങളുടെയും പുണ്യനദികളുടെയും മാഹാത്മ്യത്തെക്കുറിച്ച് വാചാലമായി വര്‍ണ്ണിക്കുന്നുണ്ട്. “ഗംഗേ ച യമുനേ ചൈവ ഗോദാവരി സരസ്വതി നര്‍മ്മദേ സിന്ധു കാവേരി ജലേഽസ്മിന്‍ സന്നിധിം കുരു” എന്ന ശ്ലോകം ചൊല്ലി എത്രയോ നൂറ്റാണ്ടുകളായി ഹിന്ദുമതസ്ഥര്‍ പ്രതിദിനം ഭക്തിപൂര്‍വ്വം സ്മരിക്കുന്ന ഏഴു പുണ്യനദികളില്‍ ഒന്നാണ് കാവേരി. പ്രാചീനകാലം മുതല്ക്കേ ജനമനസ്സുകളില്‍ കാവേരീനദിയ്ക്കുണ്ടായിരുന്ന സമുന്നതമായ ആദരവിനെയും ഭക്തിയെയുമാണ് ഇതു സൂചിപ്പിക്കുന്നത്.
അഗ്നിപുരാണാന്തര്‍ഗതമായ കാവേരീമാഹാത്മ്യത്തില്‍ 30 അദ്ധ്യായങ്ങളിലായി കാവേരീനദിയുടെ ഉദ്ഭവം, മാഹാത്മ്യം എന്നിവയും, വിശേഷിച്ചും തുലാമാസത്തില്‍ കാവേരിയില്‍ സ്നാനം ചെയ്താലുള്ള ഫലവും വര്‍ണ്ണിക്കപ്പെട്ടിരിക്കുന്നു. ഐഹികവും പാരലൗകികവുമായ പ്രേയസ്സും ശ്രേയസ്സും സിദ്ധിക്കാനുള്ള എളുപ്പമായ മാര്‍ഗ്ഗമേതാണെന്ന ഹരിശ്ചന്ദ്രന്റെ ചോദ്യത്തിന് അഗസ്ത്യമഹര്‍ഷി നല്കുന്ന മറുപടിയോടെയാണ് മാഹാത്മ്യം ആരംഭിക്കുന്നത്. നാരദന്‍, ധൗമ്യന്‍, ദല്ഭ്യന്‍, ധര്‍മ്മപുത്രര്‍, ദ്രൗപദി, അഗസ്ത്യന്‍, ലോപാമുദ്ര തുടങ്ങിയ ഇതിഹാസകഥാപാത്രങ്ങളെക്കുറിച്ചുള്ള വിവിധകഥകളിലൂടെ വ്യാസമഹര്‍ഷി സനാതനധര്‍മ്മത്തിന്റെ അന്തഃസാരം ഈ മാഹാത്മ്യത്തില്‍ നമുക്കു പകര്‍ന്നുതരുന്നു. ജ്ഞാനയോഗം, ഭക്തിയോഗം, ധ്യാനയോഗം, കര്‍മ്മയോഗം എന്നു തുടങ്ങി മുക്തിയിലേയ്ക്കുള്ള വിഭിന്ന ഉപായങ്ങള്‍ ഈ ലഘുഗ്രന്ഥത്തില്‍ സരളമായ ഭാഷയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. പുണ്യനദിയായ കാവേരിയുടെ മഹിമ അറിയുവാനും അതോടൊപ്പം ആര്‍ഷസംസ്കൃതിയുടെ അന്തസ്സത്തയായ സനാതനമൂല്യങ്ങളോടുള്ള ആദരവു വളര്‍ത്താനും ഈ ഗ്രന്ഥത്തിന്റെ വായന നമ്മെ തീര്‍ച്ചയായും സഹായിക്കും.
കാവേരീമാഹാത്മ്യം സ്കാന്‍ ചെയ്ത് ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ അയച്ചു തന്ന ശ്രീ ടി. പി. സുഗതനോട് ഹാര്‍ദ്ദമായ കൃതജ്ഞത പ്രകടിപ്പിക്കുന്നു. ഇനിയും അപൂര്‍വ്വമായ നിരവധി ആദ്ധ്യാത്മികഗ്രന്ഥങ്ങള്‍ ഇ-ബുക്ക് രൂപത്തിള്‍ വായനക്കാരുടെ മുന്നിലെത്തിക്കുവാന്‍ അദ്ദേഹത്തിന് അവസരമുണ്ടാകട്ടെ എന്നു പ്രത്യാശിക്കുന്നു.
I am grateful to get a e-book of Kavari Mahatmyam
Very many thanks to the project for bringing in our sanadana dharma to readers
Very wonderful illustration and inspiration enables through your divine efforts. The real karma yoga promoting through gyana sakthi.