Feed on
Posts
Comments

Stava Ratna Mala

സ്തോത്രങ്ങള്‍: ഈശ്വരപ്രാപ്തിയ്ക്കുള്ള ഏറ്റവും സുഗമമായ ഉപായമാണ് ഭക്തി എന്ന കാര്യത്തില്‍ രണ്ടഭിപ്രായമുണ്ടാവില്ല. മോക്ഷസാധനസാമഗ്ര്യാം ഭക്തിരേവ ഗരീയസി എന്ന ആചാര്യവചനവും ഇതിനു പ്രമാണമാണ്. ഭക്തിയെ പോഷിപ്പിക്കുന്നതിന് സ്തോത്രപാരായണം പോലെ മറ്റൊരു മാര്‍ഗ്ഗമില്ല. ഈശ്വരസ്തുതി എല്ലാ മതങ്ങളിലുമുണ്ട്. വിശേഷിച്ചും ഹിന്ദുമതത്തില്‍ സ്തോത്രങ്ങള്‍ ചൊല്ലി ഈശ്വരനെ സ്തുതിക്കുന്ന സമ്പ്രദായം വേദകാലത്തുപോലുമുണ്ടായിരുന്നു. പിന്നീട് വന്ന ആചാര്യന്മാരും സ്തോത്രസാഹിത്യത്തെ പോഷിപ്പിക്കുകയുണ്ടായി. അതിന്റെ ഫലമായി അതിബൃഹത്തായ ഒരു സ്തോത്രസാഹിത്യം സംസ്കൃതത്തിലും മറ്റു ഭാരതീയഭാഷകളിലുമായി നിലവിലുണ്ട്.

രാമായണം, മഹാഭാരതം, പുരാണങ്ങള്‍, സംഹിതകള്‍, ആഗമങ്ങള്‍, തന്ത്രഗ്രന്ഥങ്ങള്‍ എന്നിവയിലെല്ലാം ആദ്യന്തം വിവിധ ദേവീദേവന്മാരുടെ സ്തോത്രങ്ങള്‍ നമുക്കു കാണുവാന്‍ കഴിയും. ഭൂരിഭാഗം ഹിന്ദുക്കളും പ്രതിദിനം പാരായണം ചെയ്യുന്ന വിഷ്ണുസഹസ്രനാമം, ശിവസഹസ്രനാമം എന്നിവ മഹാഭാരതത്തിലുള്ളവയാണ്. മാര്‍ക്കണ്ഡേയപുരാണത്തിലുള്ള ദുര്‍ഗ്ഗാസപ്തശതിയും (ദേവീമാഹാത്മ്യം), ബ്രഹ്മാണ്ഡപുരാണത്തിലുള്ള ലളിതാസഹസ്രനാമവും ശ്രീശങ്കരാചാര്യവിരചിതമായ സൗന്ദര്യലഹരി, ശിവാനന്ദലഹരി, പുഷ്പദന്തവിരചിതമായ ശിവമഹിമ്നസ്തോത്രം എന്നിവയും ഏവര്‍ക്കും സുപരിചിതമാണ്.

സ്തവരത്നമാല ഇ-ബുക്ക്: സ്തവരത്നമാല എന്ന ഈ ഗ്രന്ഥത്തില്‍ ശ്രീ ഓടാട്ടില്‍ കേശവമേനോന്‍ ഭക്തജനങ്ങള്‍ക്ക് നിത്യപാരായണത്തിനുള്ള പ്രസിദ്ധസ്തോത്രങ്ങള്‍ ലളിതമായ അര്‍ത്ഥസഹിതം സംഗ്രഹിച്ചിട്ടുണ്ട്. ഭക്തിയില്‍ ഭാവത്തിനാണ് പ്രാധാന്യം. പദ്മനാഭോഽമരപ്രഭുഃ (പത്മനാഭന്‍ ദേവന്മാരുടെ പ്രഭുവാണ്) എന്നു ജപിക്കുന്നതിനു പകരം “പദ്മനാഭോ മരപ്രഭുഃ” (പത്മനാഭന്‍ മര്‍ത്യന്മാരുടെ പ്രഭുവാണ്) എന്നു ജപിച്ചാലും ഫലമൊന്നു തന്നെയാണ്. എന്തെന്നാല്‍ സര്‍വ്വാന്തര്യാമിയായ ഭഗവാന്‍ ഭക്തന്റെ മനസ്സറിയുന്നവനാണ്. എന്നാല്‍, ഭക്തിഭാവം പൂര്‍വ്വാധികം ദൃഢമാകാന്‍ സഹായിക്കുമെന്നുള്ളതുകൊണ്ട് അര്‍ത്ഥമറിഞ്ഞു സ്തുതിക്കുന്നത് അഭിലഷണീയമാണ്.

1930-ല്‍ പ്രസിദ്ധീകരിക്കപ്പെട്ട സ്തവരത്നമാല എന്ന പുസ്തകം സ്കാന്‍ ചെയ്ത് ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ അയച്ചുതന്ന ശ്രീ പി. എസ്സ്. രാമചന്ദ്രനോട് അകൈതവമായ നന്ദി പ്രകടിപ്പിക്കുന്നു.

ഡൗണ്‍ലോഡ് സ്തവരത്നമാല ഇ-ബുക്ക്

6 Responses to “സ്തവരത്നമാല – ഓടാട്ടില്‍ കേശവമേനോന്‍”

 1. അനന്തൻ says:

  ഇതു പ്രസിദ്ധീകരിച്ചതിന് ഒരായിരം നന്ദി.

 2. Suresh Kumar S says:

  How do I contact the admin of this blog. Please tell me, i am trying to contact from so many days….

 3. Manjusha says:

  എനിക്കീ ബുക്ക് വേണമായിരുന്നു . എവിടെ നിന്ന് കിട്ടും ? ആരെങ്കിലും നല്ല ബുക്ക് സ്റ്റാളുകളിൽ അന്വേഷിച്ചു സങ്കടിപ്പിച്ചു തരാമോ? ക്യാഷ് അക്കൗണ്ട് ട്രാൻസ്ഫർ ചെയ്യാം

 4. Vishnu Prasad VS says:

  Sir when click download option the page is directing to.new tab.. please give a direct link

Leave a Reply