മതപരിവര്‍ത്തന രസവാദം: ബാബാസാഹേബ് അംബേദ്കറിന്റെ പ്രേരണയാല്‍ അവര്‍ണ്ണവിഭാഗത്തില്‍പ്പെട്ട ലക്ഷക്കണക്കിനു ഹിന്ദുക്കള്‍ ബുദ്ധമതം സ്വീകരിക്കുന്നതിനു എത്രയോ ദശകങ്ങള്‍ക്കുമുമ്പുതന്നെ അധഃസ്ഥിതരായ ഹിന്ദുക്കളുടെ വിമോചനത്തിനുള്ള രാജമാര്‍ഗ്ഗമായി മതപരിവര്‍ത്തനത്തിനെ കരുതിയിരുന്ന ഒരു വിഭാഗം ആളുകള്‍ കേരളത്തിലുണ്ടായിരുന്നു. അന്നു കേരളത്തില്‍ നിലനിന്നിരുന്ന ജാതിവ്യവസ്ഥയിന്‍ കീഴില്‍ ഈഴവസമുദായം അനുഭവിച്ചിരുന്ന കഷ്ടപ്പാടുകള്‍ക്കു പലതരത്തിലുള്ള പരിഹാരമാര്‍ഗ്ഗങ്ങള്‍ പല ഭാഗത്തു നിന്നും നിര്‍ദ്ദേശിക്കപ്പെടുകയുണ്ടായി. ഈഴവര്‍ അപ്പാടെ ബുദ്ധമതത്തില്‍ ചേരണമന്നും ക്രിസ്തുമതം സ്വീകരിക്കണമെന്നും ഇസ്ലാംമതം എന്തുകൊണ്ട് ആയിക്കൂടാ എന്നും ഹിന്ദു മതത്തില്‍ തന്നെ തുടരണമന്നും ഉള്ള നിര്‍ദ്ദേശങ്ങള്‍ സജീവമായ സംവാദങ്ങള്‍ക്കു വിഷയമായി. ഓരോ വാദഗതിക്കും അതതിന്റേതായ യുക്തിയും ന്യായവുമുണ്ടായിരുന്നു. കുമാരനാശാന്‍ തികഞ്ഞ പ്രായോഗിക ബുദ്ധിയോടെ സുചിന്തിതമായ ചില നിഗമനങ്ങള്‍ അന്നു അവതരിപ്പിച്ചു. അതിനെ വിമര്‍ശിച്ചുകൊണ്ട് മിതവാദി പത്രത്തില്‍ വന്ന പ്രതികരണങ്ങള്‍ക്ക് കുമാരനാശാന്‍ എഴുതിയ മറുപടിയാണ് “മതപരിവര്‍ത്തനരസവാദം” എന്ന ഈ ലഘുപ്രബന്ധം.
അതെഴുതപ്പെട്ട് ഏകദേശം ഒരു നൂറ്റാണ്ടടുത്തിട്ടും, ഇന്നും ഇതിലെ വാദമുഖങ്ങള്‍ക്കുള്ള പ്രസക്തി അല്പം പോലും നഷ്ടമായില്ലെന്നത് കുമാരാനാശാന്റെ പ്രായോഗികവീക്ഷണത്തിന് ഉത്തമോദാഹരണമാണ്. ഇതിലെ ചില പ്രസക്തഭാഗങ്ങള്‍ ഉദ്ധരണികളായി താഴെ ചേര്‍ക്കുന്നു.
“ക്രിസ്ത്യാനിമതത്തില്‍ ചേര്‍ന്ന പുലയരും പറയരും നമ്മുടെ നാട്ടില്‍ പലേടത്തും ഉണ്ട്. മതപരിവര്‍ത്തന “രസവാദം” ആ കാരിരുമ്പുകളെ ഇനിയും തങ്കമാക്കീട്ടില്ല.”
“ബുദ്ധമതത്തെപ്പറ്റി നിങ്ങള്‍ പറയുമ്പോഴൊക്കെ അതിന്റെ നിര്‍ദ്ദോഷഭാഗങ്ങളെ മാത്രവും, ഹിന്ദുമതത്തെപ്പറ്റി പറയുമ്പോള്‍ ദോഷാംശങ്ങളെ മാത്രവും ഉദാഹരിക്കുന്നതായി കാണുന്നു. ഈ താരതമ്യവിവേചനരീതി ശാസ്ത്രീയമോ ധര്‍മ്മ്യമോ അല്ല. ഇത് അറിയാതെ വരുന്നതാണെങ്കില്‍ പരിഹരിക്കേണ്ടുന്ന ന്യൂനതയും, അറിഞ്ഞുകൊണ്ട് ചെയ്യുന്നതാണെങ്കില്‍ നിന്ദ്യമായ ഒരു അപരാധവും ആകുന്നു.”
“സമുദായത്തിലെ പ്രത്യേകാംഗങ്ങള്‍ക്ക് ആത്മാര്‍ത്ഥമായി മതം മാറാന്‍ തോന്നുമ്പോള്‍ അങ്ങനെ ചെയ്യുന്നതിന് എനിക്ക് വിരോധമില്ലെന്ന് എന്റെ പ്രസംഗത്തില്‍ത്തന്നെ സൂചിപ്പിച്ചിട്ടുണ്ട്. ചട്ട മാറുംവണ്ണം മതം മാറാന്‍ ഉപദേശിക്കരുതെന്നു ഞാന്‍ പറയുന്നത് സമുദായത്തെ ഉദ്ദേശിച്ചാണ്. ക്ഷേത്രം കെട്ടാന്‍ മരം ചുമന്ന വേദന ഇതുവരെ ആറീട്ടില്ലാത്ത ചുമലില്‍ വിഹാരംപണിക്ക് കല്ലു ചുമക്കാന്‍ ധൃതിപ്പെട്ടാല്‍ സാധുക്കള്‍ കുഴങ്ങുമെന്നു മാത്രമേ അതിന്നര്‍ത്ഥമുള്ളു.”
“ദുരവസ്ഥയിലോ ചണ്ഡാലഭിക്ഷുകിയിലോ എന്നല്ല എന്റെ ഏതെങ്കിലും കൃതികളില്‍ മതത്തെ ഉപലംഭിച്ചു ഞാന്‍ ചെയ്യുന്ന നിര്‍ദ്ദേശങ്ങളെല്ലാം മതപരിഷ്ക്കരണത്തെ മാത്രം ഉദ്ദേശിച്ചുകൊണ്ടാണെന്നും പരിവര്‍ത്തനത്തെ മുന്‍നിറുത്തിയല്ലെന്നും നിഷ്ക്കര്‍ഷിച്ചു വായിച്ചുനോക്കുന്ന ആര്‍ക്കും അറിയാമെന്നാണ് എന്റെ ധാരണ. പരിഷ്ക്കരണത്തില്‍ എന്റെ ആദര്‍ശം മുമ്പു പറഞ്ഞിട്ടുള്ള “ഒരു ജാതി, ഒരു മതം, ഒരു ദൈവം” എന്നുള്ള ശ്രീനാരായണമതം ആണെന്ന് ഞാന്‍ ഒരിക്കല്‍ക്കൂടി പറഞ്ഞേക്കാം.”
കടപ്പാട്: മതപരിവര്‍ത്തനരസവാദം എന്ന ഈ ലഘുപ്രബന്ധം പൂര്‍ണ്ണമായും വളരെ ശുഷ്കാന്തിയോടെ ടൈപ്പു ചെയ്തുതന്ന ശ്രീ. ഇ. എം. നായരോടുള്ള ഹാര്‍ദ്ദമായ കൃതജ്ഞത ഇവിടെ രേഖപ്പെടുത്തുന്നു.
ശ്രീ ശങ്കരനും, ശ്രീ. ഇ. എം. നായര്‍ക്കും അനന്തകോടി പ്രണാമങ്ങള്‍ .
കുമാരനാശാന്റെ ഈ അവലോകനം ഇന്നും പ്രസക്തമാണ്. യുക്തിവാദികളുടെ ആക്ഷേപഹാസ്യത്തെയും മതപരിവർത്തനവാദികളുടെ പ്രചരണത്തെയും വളരെ മിതമായ ഭാഷയിൽ മനസ്സിലാക്കി തരുന്നു. (ഈ ഉദ്യമത്തിനു പിന്നിൽ പ്രവർത്തിച്ചവർക്ക് അനുമോദനങ്ങൾ)
itu polonnu sree ayankaliyudetaayundennu (Maha rajavino diwano oru letter) kettittundu atum , Lord Macaulay’s address to the British Parliament about india yum atinte paribhashayum ulpedutiyaal kollaamaayirunnu.
mahaakavikke aayiram pranamam ……
superb
Great Work .
Njanum ithil pangaliyakan agrehikunu..
suprb and mahakaviku a big saluteeeeeeeeeeeeeee
Asaan Asayagambheeran, Vallathol Sabdhasundaran Ulloor Uchalavakhyardhan. At that time, they were the three great poets in Kerela. Sugunan-Maninagar Ahmedabad.
It’s a great article by legendary poet Kumaranaasan. Please check my humble effort, my blog about Hindu Dharma: http://lionofdharma.blogspot.in/
How to download e book from this site
You can download PDF of the book from the following link.
https://archive.org/download/Mata_Parivartana_Rasavadam_-_Mahakavi_Kumaran_Asan/MataParivartanaRasavadam-MahakaviKumaranAsan.pdf
I was inspired this auspacous thought in that century
As I try to download this book there is a message shows as “Your requested URL has been blocked as per the directions received from Department of Telecommunications, Government of India ”. Please help me….