Feed on
Posts
Comments


കേരളത്തിന്റെ പ്രാചീനചരിത്രം വിവരിക്കുന്ന ഗ്രന്ഥങ്ങളില്‍ വളരെ പ്രാമുഖ്യമുള്ള ഒന്നാണ് “കേരളോല്പത്തി“. ആദ്ധ്യാത്മരാമായണം കിളിപ്പാട്ടിന്റെ രചയിതാവും മലയാളഭാഷയുടെ പിതാവുമായ തുഞ്ചത്തു രാമാനുജന്‍ എഴുത്തച്ഛനാണ് കേരളോല്പത്തി രചിച്ചത് എന്നാണ് ചരിത്രകാരന്മാര്‍ കരുതുന്നത്. സംസ്കൃതത്തില്‍ രചിക്കപ്പെട്ട കേരളമാഹാത്മ്യം മുതലായ ഐതിഹ്യഗ്രന്ഥങ്ങളെ പിന്തുടര്‍ന്ന് എഴുതപ്പെട്ട കേരളചരിത്രത്തിനെക്കുറിച്ചുള്ള ഐതിഹ്യങ്ങളുടെ ഒരു സംഗ്രഹമാണിതെന്നാണ് അനുമാനിക്കപ്പെടുന്നത്.

നമ്പൂതിരി ബ്രാഹ്മണരുടെയും, മറ്റു ചില ജാതിക്കാരുടെയും കേരളത്തിലേക്കുള്ള വരവും, പിന്നീട് കേരളം വാണിരുന്ന നിരവധി പെരുമാക്കന്മാരെക്കുറിച്ചും, ഭരണകര്‍ത്താക്കളെക്കുറിച്ചുമുള്ള കഥകളും വിവരണങ്ങളും, കേരളത്തിലെ വിവിധജാതികള്‍ക്കായി ശങ്കരാചാര്യര്‍ ഏര്‍പ്പെടുത്തിയ വിധിനിഷേധങ്ങളെക്കുറിച്ചുള്ള വിവരണവും ഇതില്‍ കാണുന്നുണ്ട്.

എന്നാല്‍ ഇന്ന് വളരെ സൂക്ഷ്മമായി അറിയുന്ന പല വസ്തുതകള്‍ക്കും നിരക്കാത്ത ചില സംഭവങ്ങളും ഇതില്‍ കാണപ്പെടുന്നതിനാല്‍ ഈ ഗ്രന്ഥത്തിനെ അക്ഷരാര്‍ത്ഥത്തില്‍ സ്വീകരിക്കുവാന്‍ ചരിത്രാന്വേഷികള്‍ വിസമ്മതിക്കും എന്നുള്ളതില്‍ സംശയമില്ല. അതേസമയം, കേരളത്തിന്റെയും, കേരളജനതയുടെയും പ്രാചീനമായ സാംസ്കാരികചരിത്രമറിയുന്നതിനുള്ള ഒരു അമൂല്യമായ രേഖയാണ് “കേരളോല്പത്തി” എന്നു പറയാം.

കേരളോല്പത്തി – ഉള്ളടക്കം

1 പരശുരാമന്റെ കാലം
2 പെരുമാക്കന്മാരുടെ കാലം
2.1 ആദ്യ പെരുമാക്കന്മാര്‍
2.2 ബൗദ്ധനായ പെരുമാള്‍
2.3 കുലശേഖരനോളം വാണ പെരുമാക്കന്മാര്‍
2.4 രക്ഷാപുരുഷന്മാരും ബ്രാഹ്മണരും വാഴുന്ന പ്രകാരം
2.5 കൃഷ്ണരായരുടെയും ചേരമാന്‍ പെരുമാളുടെയും കഥ
2.6 ശങ്കരാചാര്യര്‍ കല്പിച്ച കുലക്രമവിവരം
2.7 ചേരമാന്‍ പെരുമാള്‍ കേരളത്തെ വിഭാഗിച്ചു കൊടുത്തതു
3 തമ്പുരാക്കന്മാരുടെ കാലം
3.1 താമൂതിരി പൊലനാടടക്കിയതു
3.2 കോഴിക്കോട്ട് നഗരം കെട്ടിയത്
3.3 വള്ളുവകോനാതിരിയെ ജയിച്ചതു
3.4 കോഴിക്കോട്ടു മഹത്വം
3.5 പറങ്കി വന്നിട്ട് കുറുമ്പിയാതിരി ബന്ധുവായതു
3.6 മറ്റെ മൂന്നു സ്വരൂപങ്ങളുടെ അവസ്ഥ
3.7 ശേഷം കേരളാവസ്ഥ ചുരുക്കി പറയുന്നു.

കേരളോല്പത്തി ഇ-ബുക്ക് ഡൗണ്‍ലോഡ് ലിങ്ക് (ഗൂഗിള്‍ ബുക്സ്)

കേരളോല്പത്തി ഇ-ബുക്ക് ഡൗണ്‍ലോഡ് ലിങ്ക് 2

44 Responses to “കേരളോല്പത്തി – Keralolpatti – the origin of Malabar”

  1. ashakiran says:

    കേരളോത്പത്തിയിലെ ശ്രീ ശങ്കരന്‍ അമ്മയെ ദഹിപ്പിച്ച വിധം വളരെ വ്യത്യാസ പ്പെട്ടുകാണുന്നു.
    എന്നാല്‍ അടുപ്പില്‍ നിന്നും തീ കൂട്ടി ശവം തുണ്ടമാക്കി ദഹിപ്പിച്ചു എന്നതു തന്നെയാകാം പരമാര്‍ത്ഥം
    കേരളത്തില്‍ നടന്ന കാര്യം ഇവിടത്തുകാരന്‍ പറഞ്ഞാല്‍ ഇതര ദേശക്കാരെഴുതിയ ശങ്കര വിജയങ്ങളെ ക്കാള്‍ വിശ്വാസ്യയോഗ്യമാവും……..
    ചേരമാന്‍ പെരുമാള്‍ മതം മാറി മക്കത്തു പോയി എന്നതില്‍ മാറിയത് ബുദ്ധമതത്തിലേക്കാണെന്നാണല്ലോ കാണുന്നത്……….

    • bharateeya says:

      ആശാകിരണ്‍,

      ഇതിനെക്കുറിച്ച് നല്ലൊരു ലേഖനം ഈ ബ്ലോഗിലുണ്ട് – http://mappilahistory.blogspot.com/2010/07/story-of-islam-in-kerala-part-4.html ബൗദ്ധമതത്തിലേക്കു മാറിയ അതേ പെരുമാള്‍ തന്നെയാണ് പിന്നീട് ഇസ്ലാമിലേക്കും മാറിയത് എന്നാണ് ഐതിഹ്യമാലയില്‍ പറയുന്നത്. എന്നാല്‍ ഇക്കഥ എത്രമാത്രം വിശ്വസനീയമാണെന്നറിയില്ല.

      • ...VARUN... says:

        ചേര രാജകുമാരനായ ബോധിധര്മന്‍ ന്‍റെ കാലഘട്ടവും ശബരിമാലയിലെ വാവരുടെ അയ്യപ്പന്‍റെ കാലഘട്ടവും മുഹമ്മദി ന്റെ കാലഘട്ടവും ഒന്ന് ശ്രദ്ധിച്ചാല്‍ എന്തൊക്കെയോ എവിടെയോ ഒരു സത്യത്തിന്റെ ഒരു ബന്ധം നമുക്ക് കാണാന്‍ കഴിയും …..അത് മറഞ്ഞു കിടക്കുകയാണ് ,,,,,അദ്ദേഹം മക്കതുപോയി ഇസ്ലാം മതം സ്വീകരിക്കുകയാണോ ചെയ്തത് അതോ സ്രിഷ്ടിക്കുകയാണോ ചെയ്തത് ..അദ്ദേഹം കേരളത്തില്‍ തിരിച്ചു വന്നു ..കളരിയ്ടെ ഉല്പത്തിക്കു കാരണവും അദ്ദേഹം ആണല്ലോ (അല്ലെങ്കില്‍ അവിടെ നിന്ന് ഏതോ ഒരു ലക്ഷ്യത്തിനു വേണ്ടി കളരി അറിയുന്ന ആളുകള്‍ അദ്ദേഹത്തോടൊപ്പം യുദ്ധം ചെയ്യണോ അല്ലെങ്കില്‍ വരെയോ കാര്യത്തിനു വന്നതാകും …മാത്രമല്ല പരശുരാമന്‍ മഴു എരിഞ്ഞാണോ അതോ മഴു കൊണ്ട് കാട് വെട്ടിത്തെളിച്ച് വഴിയുണ്ടാക്കിയാണോ കേരളം സൃഷ്ടിച്ചതെന്നും ഒന്ന് ചിന്ടിക്കുന്നത് നല്ലതാണ് ….കാരണം സാഹിത്യപരമായി അങ്ങനെയും പറയാം ,മാത്രമല്ല പുരാണ ഇതിഹാസങ്ങളിലും സത്യം മറഞ്ഞിരിക്കുന്നു (പരശുരാമന്‍ വന്നത് കര്‍ണാടകയില്‍ നിന്ന് തുളു നാട്ടില്‍ നിന്ന് ,,,മാത്രമല്ല അന്ന് ഇവിടെ ശിവ ,വൈഷ്ണവ ,ജൈന ,ബുദ്ധ മതങ്ങള്‍ തമ്മിലുള്ള വാക്പോരട്ടവും കയ്യംകളിയും ആയിരുന്നല്ലോ …..ഇത് എല്ലാം കൂടെ കൂട്ടിവായിച്ചാല്‍ കുറച്ചു സത്യം എങ്കിലും കിട്ടും,,പിന്നെ ലൂണാര്‍ സാമ്രാജ്യവും ,സോളാര്‍ സാമ്രാജ്യവും,സെര്പെന്റ്റ് സാമ്രാജ്യവും ഒന്ന് വിശദമാക്കിയാല്‍ നന്നായിരുന്നു ….ഒന്ന് വിശദമായി പറഞ്ഞു തരുമോ?എനിക്ക് ചിന്തിച്ചു ചിന്തിച്ചു തലവേദന എടുക്കുന്നു ….പ്ലീസ് പറയൂ

        • ...VARUN... says:

          ഒരു കാര്യം വിട്ടുപോയി ..ബോധിധര്മന്‍ തന്നെയാണ്മാ സെന്‍ ബുദ്ധിസം സ്ഥാപിച്ചതും ..അപ്പോള്‍ അദ്ദേഹം അവിടുന്ന്ത്ര തിരിച്ചു വന്നു സബരിമാലയുടെ തീരം വഴി ചാനയിലക്ക്മ പോയതാകാം എന്ന്ല്ല ഞാന്‍ സംശയിക്കുന്നു ….

        • bharateeya says:

          വരുണ്‍,

          താങ്കളുടെ ചോദ്യങ്ങള്‍ക്കു മറുപടി പറയുവാന്‍ മാത്രം ഈ വിഷയത്തില്‍ എനിക്ക് അറിവില്ല. ഓപ്പണ്‍ ഡൊമെയ്നില്‍ മലയാളത്തിലുള്ള ആദ്ധ്യാത്മിക-സാംസ്കാരികഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിക്കുകയാണ് ഈ ബ്ലോഗിന്റെ ലക്ഷ്യം. കേരളചരിത്രത്തിനെക്കുറിച്ച് ചര്‍ച്ച ചെയ്യുന്ന ഗ്രൂപ്പുകളും ഫോറങ്ങളുമുണ്ടാകും. അവിടെ ഈ വിഷയം അവതരിപ്പിച്ചാല്‍ ഒരു പക്ഷെ വരുണിന്റെ ചോദ്യങ്ങള്‍ക്ക് മറുപടി ലഭിച്ചേക്കും.

  2. Sudarsan Kumar says:

    mahatman,

    Thaangalude ee pravarthanathe vaazhthaan vaakkukalilla

  3. SMK says:

    Nandi.
    ite pole kerala mahatmyam kittan vazhi ondo???

    • bharateeya says:

      SMK,

      I am also looking for Keralamahatmyam. I could not find yet its hard copy or PDF till now.

      • SMK says:

        ate entengilum puranathinte bhagamanoo???

        • bharateeya says:

          SMK,

          I do not know much about it. From Google Books search I came to know that Kerala Mahatmyam is in the form of a dialogue between Garga Rishi and Yudhishtira. Some scholars are of the opinion that this book is not ancient and was written in 18th century.

          You could get more information on this if you search Google Books.

          • SMK says:

            just read the book “history of travancore from earliest times”(page 23,24)
            It shows overall contents of kerala mahatmyam and also verifies your statement

  4. unni,panmana says:

    style of language in kerololpaty is differ from Ezhuthachan’s well known poems,the style of kerololpathy very close to 19th century missionary malayalam,

    • santhosh e says:

      Good morning,
      Actually I was introduced to this page accidentally. But pls let me tell you that Keralolpatti is not a single text. Various versions of the text exist. As the text existed as manuscripts, before the advent of Printing, it was easy to manipulate the story, adding and omitting while copying the text. At least six versions of the text has been published, the first being Gundert version in 1843. I also own a different copy of the Kerlolpatti manuscript. In fact there is no truth in ascribing the authorship of Keralolpatti to Ezhuthaccan.

  5. unni,panmana says:

    more over that period, no possibility to write in prose, prose developed in connection with the development of printing

  6. bharateeya says:

    വരുണ്‍,

    ചരിത്രസത്യമറിയാനുള്ള താങ്കളുടെ ജിജ്ഞാസയെ ഞാന്‍ മനസ്സിലാക്കുന്നു. കേരളചരിത്രം ഇതുവരെ കൃത്യമായി ആരും എഴുതിയിട്ടില്ല. ഓരോ ചരിത്രപണ്ഡിതന്മാരും സ്വന്തം നിഗമനങ്ങളും വ്യാഖ്യാനങ്ങളും രേഖപ്പെടുത്തിയിട്ടുണ്ടെന്നുമാത്രം. അതുകൊണ്ട് ചരിത്രസത്യം കണ്ടെത്താന്‍ നമ്മള്‍ സ്വയം വളരെയധികം ശ്രമിക്കേണ്ടിവരും.

    ഈ വിഷയത്തില്‍ ഇതുവരെ നടന്ന പഠനങ്ങളെക്കുറിച്ചറിയാന്‍ ചില സൂചനകള്‍ താഴെ നല്കാം. അന്വേഷിച്ചു കണ്ടുപിടിച്ചുതരുവാന്‍ എനിക്ക് സമയമില്ല.

    1. ഇന്ന് ഏതു വിഷയത്തെക്കുറിച്ചും ചര്‍ച്ച ചെയ്യുന്ന ഗ്രൂപ്പുകളും ഫോറങ്ങളും നിലവിലുണ്ട്. ഒരു പക്ഷെ പെട്ടെന്ന് കണ്ടെത്താന്‍ കഴിഞ്ഞെന്നു വരില്ല. കുറച്ച് അന്വേഷിക്കേണ്ടിവരും. യാഹൂ ഗ്രൂപ്പ്, ഗൂഗിള്‍ ഗ്രൂപ്പ് എന്നിവയില്‍ ancient kerala, kerala history എന്നെല്ലാം സെര്‍ച്ച് ചെയ്തുനോക്കൂ. നല്ല ചര്‍ച്ചകള്‍ നടക്കുന്ന ഗ്രൂപ്പുകള്‍ കണ്ടെത്താന്‍ ചിലപ്പോള്‍ സാധിക്കും.

    2. അതുകൂടാതെ കേരളത്തിലെ കോളേജുകളിലെ ചരിത്ര ഡിപ്പാര്‍ട്ട്മെന്റുകളിലെ പ്രോഫസര്‍മാരുമായും ഇക്കാര്യം ചര്‍ച്ച ചെയ്തുനോക്കൂ. ഇതിനകം ഈ വിഷയത്തെക്കുറിച്ച് ഇറങ്ങിയിട്ടുള്ള പുസ്തകങ്ങള്‍ വായിച്ചുനോക്കൂ. അതില്‍ ബിബ്ലിയോഗ്രഫിയില്‍ അവയ്ക്കാധാരമായ കൃതികളെക്കുറിച്ച് എഴുതിയിട്ടുണ്ടാകും.

    3. ഭാരതത്തിലെ സര്‍വ്വകലാശാലകളില്‍ ഡോക്ടറേറ്റിനായി അവതരിപ്പിച്ചിട്ടുള്ള പ്രബന്ധങ്ങള്‍ http://shodhganga.inflibnet.ac.in/ എന്ന സൈറ്റില്‍ ലഭ്യമാണ്. അവിടെ സെര്‍ച്ച് ചെയ്താല്‍ ചിലപ്പോള്‍ ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലഭിക്കാന്‍ സാദ്ധ്യതയുണ്ട്.

    • ...VARUN... says:

      താങ്ങള്‍ പറഞ്ഞ വെബ്‌ അഡ്രസ്‌ വൈറസ്‌ ബാധിച്ചതോന്നും അല്ലല്ലോ?…ചിലപ്പോള്‍ പറയ്യാന്‍ കഴിയില്ല …..ഒന്ന് ശ്രമിച്ചു നോക്കാം ,,പക്ഷെ ഞാന്‍ ഇത് വരെ ,ഞാന്‍ ചിന്തിച്ചെടുത്തഉ പറഞ്ഞ കാര്യങ്ങലെക്കള്‍ കൂടുതല്‍ .സത്യങ്ങള്‍ കിട്ടുമോ എന്ന് ശ്രമിച്ചു നോക്കാം …….ഇതുവരെ സഹിച്ച താങ്ങള്‍ക്ക്‌ എന്റെ നന്ദി ….vsn…..

      • sukumaran nair says:

        VARUN കൂടുതല്‍ ശ്രമിക്കാതിരിക്കുന്നതാണുത്തമം. കാരണം “താങ്കള്‍ പറഞ്ഞ സൈറ്റ് വൈറസ്‌ ബാധിച്ചതാണോ” എന്നാ ഒരു വാക്കില്‍ നിന്നും മനസിലായി.അനാവശ്യ ചിന്തയുടെ വഴിയിലാണ് വരുനിനു താല്പര്യം എന്നു. വലിയ വൃതിക്കാരനാണെന്നു ഭാവമുണ്ട്. അല്ലെ. ഇനിയും കക്കൂസില്‍ പോയാല്‍ കൈകൊണ്ടു കഴുകാന്‍ നോക്കാതെ വേറെ എന്തെങ്കിലും ചെയ്യണം കേട്ടൊ.

  7. Rafeeq Manalody says:

    Instead of confined to religious books, I hope you will be sharing books of wide range of subjects.. Appreciate your effort and all the best..

    • bharateeya says:

      Rafeeq Manalody,

      You must be aware of the work being done by Malayalam wikisource. They are digitizing Malayalam books belonging to open domain, with less emphasis on religious books. I felt that it is necessary that at least some effort should be made to digitize books related to Hindu religion and culture considering that Hinduism is not an organized religion and there is no church or (organized) brotherhood to take up such a task.

  8. Sankaran Namboothiripad says:

    Sir,
    I have scanned images of “Keralam” by Kunjikuttan Thampuran. Each page is a separate jpg file. If it is permissible to upload it, (I mean there is no Copyright and we have Right to Copy), I will be too happy to do the same. If all pages to be combined and put in Word or pdf it can be done.
    Thanks.

    • bharateeya says:

      Sir,

      It is good to know that you scanned Kunjikkutan Tampuran;s “Keralam”. I would be glad to post it to http://malayalamebooks.org/. Is it possible for you to combine them into PDF without reducing the resolution of the images? It would be sufficient if you are using the software Adobe Acrobat Pro. Once the PDF is ready, please write to me though the ‘contact us’ page on this blog.

    • bharateeya says:

      Sir,

      It is good to know that you scanned Kunjikkutan Tampuran;s “Keralam”. I would be glad to post it to http://malayalamebooks.org/. Is it possible for you to combine them into PDF without reducing the resolution of the images? It would be sufficient if you are using the software Adobe Acrobat Pro. Once the PDF is ready, please write to me though the ‘contact us’ page on this blog.

  9. rajendran says:

    History was written by the victorious people. One must understand that even before the arrival of Hinduism in Kerala(Read as Brahminical form) there were developed human settlements in Kerala. This fact is being conveniently ignored by the hisorians as it does not give any credit to the ruling clan(Read as self declared high castes). Kerala does not have a seperate history than Tamil History. Present day Tamil Nadu and Kerala were ruled same rulers and the history is also the same. Sanga Kaala history will through light on this aspects. The aboriginal people living in Kerala were enslaved by the migrants over the years as it was happended in Wayanad district and as it is now happening in Attappadi. We may have to wait and see whether the actual findings of “PATTANAM” excavation will come out or not. Because preliminary reports of excavation says a developed group was living there 3000 years back, without Brahmins and self declared high caste people? Think !

  10. AMV says:

    Great effort in making up this wonderful library. (Yes of course, I doubt that I can these much of rare collections even in a library).

    Still about the Kerala history there are still doubts about Lord Parashuram claiming Kerala from sea, throwing his axe. Well logically it is impossible!!! The chronological order of Vishu avatharas shows Vamana was born before Parashurama and he was the one who claimed the three worlds from Mahabali who is still celebrated as a king of Kerala. And there are references in puranas about Kerala being in existence even through the period of “Manus”and kings being assigned for these lands. Both of which doesn’t support the land being under water and logically it is not possible to regain a land from sea using an axe unless ‘Samudra’ or ‘sagara’ stood for the name of some king or a tribe that ruled these lands who were defeated and driven out from this land.

    Along with all these the story of vamana throws light on an event where a ‘Brahmana’ claimed the lands from a king named ‘Mahabali’ who was descendant of ‘Prahlada’. Which could possibly be related to the weakening of budhism and jainism in India. The respect given to ‘Prahlada’ and his descendants by the devas also shows that they were highly respected and were influential among the people on those times which also can be taken as a clue for them being the spiritual leaders of some religion like budhism or jainism. With all these fact I think what Parasurama did to claim this land would be defeating a `tribe that ruled this land who mostly would be a budhist or jain followers and draw them out of this place. Thinking that may be to Lanka would also be fine because it may be the losers here, the ones who reorganized there under Ravana facing Sri Rama (Only chances thoough!!!).

    • bharateeya says:

      Anil,

      Story of Mahabali and Vamana is found in several Puranas with minor variations. None of them mention that he was the king of Kerala. The place wher Vamana met Mahabali is said to be Kurukshetra or some place in northern India. Brahmins from the north who migrated to Kerala centuries later might have brought this legend of Mahabali to Kerala. In that casae, there is no controdiction with the story of Parasurama.

      I don’t mean that we can take the creation of Kerala by Parasurama literally. But, Parasurama would have played a major role in the creation, reclamation or reformation of Kerala.

      • Venugopal says:

        In Valmiki Ramayanam Parsuraman is a human being. In Adhytma Ramayanam which is part of the Brahmanda Puranam, Parsuraman is the 7th Avathar of Vishnu. The legend of him recovering land from sea is present in Mahabharatham. He waved or thrown a winnowing basket (Muram in Malayalam) and land was recovered. In Sanskrit a winnowing basket is called a surparakam or surpa and it is supposed to be done from a village called Sopara in Thane district (Presently Palghar district) of Mumbai. This is published in the Puranic Bibliography by a research team in Tubingen University in Germany. Entry 1556 of Epic and Puranic Bibliography.
        http://tinyurl.com/qhn322o
        Probably some huge and devastating geological activity in ancient times must have made the sea recede and uncover submerged land. This was incorporated into Mythology. That is a rational explanation.
        Regards
        Venugopal

      • SMK says:

        its brighukucch according to tradition

  11. athul mc says:

    ഇ ബുക്ക്‌ download cheyyan kazhiyunnilla

  12. Sasi says:

    Posting a Facebook uploaded by Aromal Mohandas, which I feel is relevant here.
    പരശുരാമനും,മഹാബലിയും വാമനനും
    ********************

    കേരളം സൃഷ്ടിച്ചത് വിഷ്ണുവിന്റെ ആറാമത്തെ അവതാരമായ പരശുരാമന്. അങ്ങിനെയെങ്കിൽ വിഷ്ണുവിന്റെ അഞ്ചാമത്തെ അവതാരമായ വാമനന് എങ്ങിനെ മഹാബലിയെ കേരളത്തില് വന്നു പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തി?

    പുരാണങ്ങളിലെയും ഇതിഹാസങ്ങളിലെയും ചോദ്യങ്ങള്ക്ക് ഉത്തരം കിട്ടാതെ വരുമ്പോൾ അതിലെ തത്വം പറഞ്ഞു കൈകഴുകുന്നതിനു പകരം ഇതാഹസങ്ങളിലെ ചരിത്രവും
    യുക്തിയും ആനുകാലിക ചരിത്രവും വിശകലനം ചെയ്തുകൊണ്ടുള്ള ഒരന്യേഷണ യാത്ര..

    തികച്ചും യുക്തി സഹജമായ ഈ ചോദ്യത്തിന് ഉത്തരം ലഭിക്കാന് അല്പം യുക്തിപൂർവ്വം പുരാതന
    ഭാരതത്തിന്റെ ചരിത്രത്തിലേക്കൊന്നു കണ്ണോടിക്കണം. അപ്പോള് പുരാണത്തിൽ നിന്നും വന്ന ഈ ചോദ്യത്തിന്റെ ഉത്തരം അതേ പുരാണങ്ങളിൽ നിന്ന് തന്നെ ലഭിക്കുമെന്ന് കാണാം.

    അതിനായി ആദ്യം അറിയേണ്ടത് മഹാബലി യഥാർത്ഥത്തിൽ ആരാണ് ? ഏതു നാട്ടുകാരനാണ്? എന്നെല്ലാമാണ്.

    മഹാബലിയുടെ കുടുംബവുമായി ബന്ധപ്പെട്ടു രണ്ടു തവണ ഭഗവാൻ വിഷ്ണുവിന് ജഗത്തിൽ അവതരിക്കേണ്ടി വന്നിട്ടുണ്ട്.

    1. നരസിംഹാവതാരം –

    പരമ വിഷ്ണു ഭക്തനും അസുര ചക്രവര്ത്തിയുമായിരുന്ന പ്രഹ്ലാദന്റെ മകനായ വിരോചനന്റെ മകനാണ് ദാനധർമ്മങ്ങളിൽ പേരുകേട്ട മഹാബലി ചക്രവർത്തി.
    അതിശക്തിമാനും ദുഷ്ടനും ദൈവമെന്നു സ്വയം പ്രഖ്യാപിച്ചു ഭഗവാൻ വിഷ്ണുവിനെ ആരാധിക്കുന്നത് നിരോധിച്ച
    അസുര ചക്രവർത്തി ഹിരണ്യ കശിപുവിന്റെ മകനായിരുന്നു പ്രഹ്ലാദൻ. അമ്മയുടെ ഗർഭത്തിലിരുന്നു നാരദ മഹർഷിയുടെ
    സത്സംഗം കേൾക്കാൻ ഇടയായ പ്രഹ്ലാദൻ കുഞ്ഞായിരിക്കുമ്പോള് മുതൽ അതീവ വിഷ്ണു ഭക്തനായി കാണപ്പെട്ടു.
    പ്രഹ്ലാദന്റെ ഈ വിഷ്ണുഭക്തിയിൽ ക്രുദ്ധനായ ഹിരണ്യ കശിപു പ്രഹ്ലാദനെ കൊല്ലുവനായി നിരവധി തവണ ശ്രമിച്ചു. അഹങ്കാരത്താൽ മദിച്ചു മറിഞ്ഞു ദുഷ്ടതയുടെ പര്യായമായി മാറിയ ഹിരണ്യകശിപുവിനെ അവസാനം മഹാവിഷ്ണു നരസിംഹ രൂപത്തിൽ (നാലാമത്തെ അവതാരം) അവതരിച്ചു വധിക്കുകയും ചെയ്തു.
    ഇന്നത്തെ ഡെക്കാൺ പ്രദേശം (ആന്ദ്ര പ്രദേശ്) ആണ് ഹിരണ്യകശിപുവിന്റെ രാജ്യം എന്ന് വിശ്വസിക്കപ്പെടുന്നു. ആന്ദ്ര പ്രദേശിലെ കുർണൂൽ ജില്ലയിൽ ആഹോബിലം എന്ന സ്ഥലത്താണ് നരസിംഹ മുർത്തി അവതരിച്ചത്. ഇന്നും നരസിംഹ മൂർത്തിയുടെ ഒൻപതു ഭാവങ്ങളിലുള്ള പ്രതിഷ്ഠയുള്ള ലോകത്തിലെ ഒരേയൊരു ദേശമാണ് ആഹോബിലം. നൂറ്റിയെട്ട് ദിവ്യദേശങ്ങളിൽ പ്രധാനപെട്ട ഒന്നാണ് പ്രകൃതി രമണീയമായ ദൈവീകമായ അനുഭൂതി തുളുമ്പുന്ന ആന്ധ്രയിലെ ആഹോബിലം എന്ന പുണ്യദേശം.
    ഹിരണ്യകശിപുവിന്റെ കാലത്തിനുശേഷം പ്രഹ്ലാദൻ സമാധാനവും സന്തോഷവും നിറഞ്ഞ ഒരു രാജ്യം കെട്ടിപ്പടുത്തു.

    2. വാമനാവതാരം-

    പ്രഹ്ലാദനു ശേഷം രാജ്യഭരണം ഏറ്റെടുത്ത അദ്ദേഹത്തിന്റെ മകൻ വിരോചനനും മഹാവിഷ്ണുവിന്റെ കടുത്ത ഭക്തനായിരുന്നു. വിരോചനന്റെ മകനാണ് ബലി ചക്രവർത്തി. അതി ശക്തിമാനും നീതിമാനുമായിരുന്ന ബലി ചക്രവർത്തി
    സമ്പൽസമൃദ്ധമായ ഭരണം കാഴ്ചവച്ചു. അസുര രാജാക്കന്മാരുടെ കുലഗുരുവായിരുന്ന ശുക്രാചാര്യന്റെ ഉപദേശങ്ങൾ
    ഭരണം കുറ്റമറ്റതും ശക്തവുമാക്കി. വിന്ധ്യസത്പുര (ഇന്നത്തെ മഹാരാഷ്ട്ര മധ്യപ്രദേശ് അതിർത്തി പ്രദേശം) വരെ തന്റെ
    സാമ്രാജ്യം കെട്ടിപ്പടുത്തു. രാജ്യത്തു സമ്പത്ത് കുമിഞ്ഞു കൂടി. ക്രമേണ പ്രജകൾ സമ്പത്തിൽ മതിമറന്നാഹ്ലാതിക്കാൻ തുടങ്ങി.
    സമൂഹത്തിനോടുള്ള കടമയായ പഞ്ച യഗ്നങ്ങളും കർമ്മങ്ങളും സ്വധർമ്മങ്ങളും മറക്കാൻ തുടങ്ങി. അതിസമ്പത്തിന്റെ ഹുങ്കിൽ ധർമ്മ ബോധത്തിന് സ്ഥാനമില്ലാതായി. രാജ്യത്തിന് വന്നുകൊണ്ടിരുന്ന മൂല്യച്യുതിയിൽ ദുഖിതരായ ഇന്ദ്രാതി ദേവതകൾ മഹാവിഷ്ണുവിനോട് സങ്കടം ഉണര്ത്തിച്ചു. ബലി ചക്രവർത്തിയുടെ കീഴിൽ അഹന്തപൂണ്ട ജനത്തിന്റെ ഭാവി ശരിയായ ദിശയിലല്ലെന്നു മനസ്സിലാക്കിയ മഹാവിഷ്ണു ധർമ്മ പുനസ്ഥാപനത്തിനായി വാമനനായി ഭൂമിയിൽ
    അവതരിച്ചു. അപ്പോൾ തന്റെ സാമ്രാജ്യം വീണ്ടും വിപുലപ്പെടുതുന്നതിനു വേണ്ടി ബലി ചക്രവർത്തി അശ്വമേധ യാഗം നടത്തുന്ന സമയം.
    ശ്രാവണ (ചിങ്ങം) മാസത്തിലെ ശ്രാവണ (തിരുവോണം) ദിനത്തിൽ വാമനൻ ഒരു പാവം ബ്രാഹ്മണ ഭിക്ഷുവിന്റെ രൂപത്തിൽ ബലി ചക്രവർത്തിയെ സമീപിച്ചു. തനിക്കു ധ്യാനത്തിനായി മൂന്നടി സ്ഥലം ദാനമായി വാമനൻ ബാലിയോടാവശ്യപ്പെട്ടു. സമ്പൽസ മൃദ്ധമായ തന്റെ രാജ്യത്തു ഒരു ഭിക്ഷുവിന് ഒന്നിരിക്കാൻ അല്പം സ്ഥലം പോലുമില്ലെന്നോ? രണ്ടാമതൊന്നാലോചിക്കാതെ തന്റെ രാജ്യത്തിൽ എവിടെനിന്ന് വേണമെങ്കിലും മൂന്നു അടി സ്ഥലം അളന്നെടുക്കുവാൻ ബലി അനുവാദം നല്കി. അപ്പോൾ വാമനൻ പ്രപഞ്ചം മുഴുവന് നിറഞ്ഞു നില്ക്കുന്ന തന്റെ വിശ്വരൂപം പ്രാപിച്ചു. ഒന്നാമത്തെ അടിയില് ഭൂമിയും രണ്ടാമത്തെ അടിയിൽ ആകാശവും അളന്ന വാമനന് മൂന്നാമത്തെ അടി എവിടെ വയ്ക്കുമെന്ന് ചോദിച്ചപ്പോൾ, അഹന്ത ശമിച്ച മഹാബലി തന്റെ മുന്പിൽ പുണ്യ ദര്ശനം നല്കിയ മഹാവിഷ്ണുവിന്റെ മുന്പിൽ ഭക്ത്യാദര പൂർവ്വം ശിസ്സ് നമിച്ചു. ബലി ചക്രവര്ത്തിയുടെ ശിരസ്സിൽ തൃപ്പാദം സ്പര്ശിച്ചു അമരത്വത്തിലേക്ക് മോക്ഷം നല്കിയശേഷം ബലിയുടെ നീതിനിർവഹണത്തിൽ അതീവ സന്തുഷ്ടനായ മഹാവിഷ്ണു ഇന്നു മുതൽ ബലി ചക്രവര്ത്തി ‘മഹാബലി’ എന്ന പേരിൽ പ്രജകൾ എന്നും സ്മരിക്കുമെന്നും ആവശ്യമുള്ള വരം ചോദിക്കുവാനും ആവശ്യപ്പെട്ടു. താൻ അതിയായി സ്നേഹിച്ച തന്റെ പ്രജകളെ വര്ഷത്തിലൊരിക്കൽ ഭൂമിയിൽ വന്നു കാണാൻ അനുവദിക്കണമെന്ന് അപേക്ഷിച്ചു മഹാബലി. അന്നു മുതൽ മഹാബലിയുടെ പ്രജകൾ ഭക്ത്യാദരപൂർവ്വം തങ്ങളുടെ എല്ലാമെല്ലാമായിരുന്ന ബലിച്ചക്രവര്ത്തിയെ വരവേൽക്കാനായ് ഓരോ വർഷവും ചിങ്ങമാസത്തിലെ തിരുവോണ നാളിൽ ഓരോ വീടുകളിലും ആഘോഷങ്ങളോടെ വിഭവസമൃദ്ധമായ സദ്യയൊരുക്കി കാത്തിരിക്കും. ആന്ധ്ര യിലെ ഈ ആഘോഷം പിന്നെ എങ്ങിനെ കേരളത്തിൽ എത്തി?!! തുടർന്നു വായിക്കുക…

    3. പരശുരമാവതാരം-

    ജമദഗ്നി മഹർഷിയുടെ ആശ്രമം പലതവണ ആക്രമിച്ച അമാനുഷിക ശക്തിയുള്ള ക്ഷത്രിയ രാജാവ് സഹസ്രാര്ജ്ജുനൻ ഭൂമിയിൽ പലതരത്തിലുള്ള അക്രമങ്ങൾ അഴിച്ചുവിടാൻ തുടങ്ങി. ആ കാലഘട്ടത്തിലാണ് മഹാവിഷ്ണു ജമദഗ്നി മഹര്ഷിയുടെ പുത്രൻ പരശുരാമാനായി അവതരിക്കുന്നത്. സഹസ്രാർജ്ജുനൻ തുടര്ന്നും നടത്തിയ ആക്രമണങ്ങളിൽ ജമദഗ്നി മഹർഷി കൊല്ലപ്പെടുന്നു. അതിൽ പ്രതികാരം ജ്വലിച്ച പരശുരാമൻ ഈ കടുംകൈ ചെയ്തവന്റെ കുലം നമവശേഷമാക്കും എന്ന് ശപഥം ചെയ്തു. ഹിമാലയത്തിൽ പരമശിവന്റെ ശിക്ഷണത്തിൽ പത്തു വർഷത്തോളം നീണ്ട അയോധന പരിശീലനം നടത്തി തിരിച്ചുവന്നു. തുടർന്നുണ്ടായ സംഭവബഹുലമായ ജീവിതത്തിൽ ഭാരതത്തിലുടനീളം നിരവധി ക്ഷത്രിയ രാജാക്കന്മാർ വധിക്കപെട്ടു. തന്റെ ശപഥം പൂർത്തിയാക്കി.
    പരശുരാമന് പിന്നീടു പാപ മോചനത്തിനായി ഒരേ ഒരു വഴി ബ്രാഹ്മണര്ക്ക് ഭൂമി ദാനം ചെയ്യുകയെന്നതാണെന്ന് അറിയുന്നു. മുനിപുത്രനായതിനാൽ സ്വന്തമായി ഭൂമിയില്ലാതിരുന്ന പരശുരാമൻ, പരമശിവൻ അനുഗ്രഹിച്ചു നല്കിയിരുന്ന മഴുവുമായി ഗോകർണ്ണത്ത് എത്തി, താൻ മഴു എറിയുന്ന അത്രയും സ്ഥലം തനിക്കു വേണ്ടി നല്കുവാൻ വരുണദേവനോട് ആജ്ഞാപിച്ചു. ആ മനോഹരമായ സ്ഥലമാണ് പിന്നീടു കേരളം എന്ന പേരിൽ അറിയപ്പെട്ടത്. പരശുരാമൻ കടലിൽ നിന്നും സൃഷ്ടിച്ച ഭൂമിയിലേക്ക് വിന്ധ്യസത്പുര ഭാഗങ്ങളില് (മഹാബലിയുടെ സാമ്രാജ്യം) നിന്നും ആയിരക്കണക്കിന് ബ്രാഹ്മണരെ കൊണ്ട് വന്നു താമസിപ്പിച്ചു. കേരളം മുഴുവൻ ശിവലയങ്ങളും ദുർഗ്ഗ ലയങ്ങളും അവർക്കു വേണ്ടി പരശുരാമൻ നിർമ്മിച്ചു. ബ്രാഹ്മണർ കേരളത്തിന്റെ ഭരണം ഏറ്റെടുത്തു. കാലക്രമത്തിൽ കൃഷിയാവശ്യതിനും മറ്റു നിർമ്മാണ ജോലികൾക്കും മറ്റുമായി മറ്റു കുലങ്ങളിൽ പെട്ട നിരവധി ആളുകൾ സമീപ നാട്ടുരാജ്യങ്ങളായ തമിഴ്, കർണ്ണാടക ആന്ധ്ര എന്നീവിടങ്ങളിൽ നിന്നും കേരളമെന്ന പുതിയ സ്ഥലത്തേക്ക് കുടിയേറി. കാലാന്തരത്തിൽ വിവിധ നാട്ടരാജ്യങ്ങളിലെ കുടിയേറ്റക്കാർ പരസ്പരം സഹകരിച്ചു കേരളം ഇന്നത്തെ കേരളമായി മാറി. മധ്യഭാരതത്തിലെ വെളുത്ത നിറമുള്ളവരും, ഉത്തരപൂർവ്വ ദിക്കുകളിലെ ദേശങ്ങളിലെ ഇരുനിറമുള്ളവരും ഒരുപോലെ കാണപ്പെടുന്ന ഏക ദക്ഷിണേന്ത്യൻ ദേശം കേരളമാണ്. കേരളത്തിന്റെ പുരാതന ചരിത്രം പരിശോധിച്ചാൽ ബ്രാഹ്മണർക്ക് കേരളത്തിലുണ്ടായിരുന്ന അധികാരവും മേല്ക്കൊയ്മയും സംശയലേശമന്യേ മനസ്സിലാക്കാവുന്നതാണ്. ഇതും ഈ കണ്ടെത്തലിനു ശക്തിയേകുന്നു.

    നാടുവിട്ടു പോന്നെങ്കിലും മഹാബലിയുടെ രാജ്യത്തിൽ നിന്നും വന്ന ബ്രാഹ്മണർ അവരുടെ പ്രിയങ്കരനായ മഹാബലിയെയും, മഹാബലി വരുന്ന ആഘോഷങ്ങളും കൈവിട്ടില്ല. തങ്ങളുടെ നാട് ഭരിച്ചിരുന്ന മഹാബലിയുടെ കഥകളും ആചാരങ്ങളും അവർ തലമുറകൾക്ക് കൈമാറി. ആ കഥകൾ ഇന്ന് കേൾക്കുന്ന രൂപത്തിൽ ഇങ്ങനെ തുടങ്ങുന്നു” പണ്ട് പണ്ട് നമ്മുടെ നാട്ടിൽ മഹാബലി എന്ന മഹാനായ രാജൻ ഭരണം നടത്തിയിരുന്നു” . കാലക്രമത്തിൽ അത് കേരളത്തിന്റെ കഥയും ആഘോഷവുമായി മാറി.

    പിൽക്കാലത്ത് ആന്ധ്ര യിൽ ബലി സാമ്രാജ്യം അസ്തമിക്കുകയും മറ്റു രാജവംശങ്ങൾ ബലിയെ ആരാധിക്കുന്നത് നി ർത്തലാക്കുകയും ചെയ്തു. പശ്ചിമഘട്ടതിനാൽ സുരക്ഷിതമായിരുന്ന കേരളത്തിൽ മഹാബലിയെ വരവേൽക്കുന്ന ഓണം ഇന്നും മാറ്റൊട്ടും കുറയാതെ ആഘോഷിക്കപ്പെടുന്നു.
    കേരളം സൃഷ്ടിച്ചത് വിഷ്ണുവിന്റെ ആറാമത്തെ അവതാരമായ പരശുരാമൻ തന്നെയാണെന്നും, വിഷ്ണുവിന്റെ അഞ്ചാമത്തെ അവതാരമായ വാമനൻ മഹാബലിയെ കേരളത്തിൽ വന്നല്ല പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തിയത് എന്നും, പിന്നീട് ചരിത്രമെങ്ങനെ മാറിമറഞ്ഞു എന്നും ഇതിൽ നിന്നും വ്യക്തമാകുന്നു . നമുടെ പൂർവ്വികരും നമുക്ക് കൈമാറിയ വസന്തങ്ങളുടെയും സന്തോഷത്തിന്റെയും സമ്പൽ സമൃദ്ധിയുടെയുടെയും ഈ ആഘോഷകാലവും നന്മയും കൈമോശം വരാതെ നമുക്ക് വരും തലമുറകൾക്കും പകർന്നു നല്കാം.

  13. sukumaran nair says:

    oru pazhankatha njaan kettittundu. pandu etho oru samhaara thandavamaadiya katha. orukaalathu kizhakkan pradesham jananibidamaayirunnu. annu oru jeevi thumpikai ulla jeevi veedukalute mukalil vannu veetilulla aaluke thumpikkai upayogichu pidichu kollunna charithramaanathu. angane janangalellam jeevanum kondu odaan thungi. kaiyil kittiyavare okke aa janthu konnu angane janavaasam illathaayathu kondaanu aa pradesham vanamaayi maaripoyathu. pakshe avide janam paarthirunnu pandu. ithinepatti vere aarum evideyum paranju kettittillathathkondu enikkum athinepatti kooduthal ariyilla. ethaayalum ippol kelkkunna charitrathinum munpullathaanu keralathinte charitram. ariyaavunnavaraaum illaa ennu maatram.

  14. Eswaran says:

    Namaskaram ?

    Thanks for sharing this information.

    Found another link to download from archive org which seems to fast.

    https://archive.org/details/Keralolpatti_he_origin_of_Malabar

    Thanks

    • bharateeya says:

      Thanks for pointing out the link, I have added it as link 2. I myself had uploaded the file to archive.org, somehow, I forgot to add the link here.

  15. pranav says:

    Very good site for hindus

  16. RAVI PILLAY says:

    I need translated version of this book specially concerning history as this will help with ur project in

    https://www.facebook.com/groups/INDIANREALHISTORY/

    do message me as this is very important …adequate renumeration can also be discussed.

    Rayvi

  17. neethu says:

    helpfull

  18. RAVI KUMAR says:

    Dear friends …can anyone guide me to malayalam copied ”KERALOLPATHI” no herman gundert translations pls … just original book if possible pdf or purchaseable … its urgent for a history project. And yes Kerala’s history is way beyond 6677BCE … malayalis dont know their heritage … saddening. ………. 2ravimpillay@gmail.com

Leave a Reply