ശ്രീശിവസഹസ്രനാമസ്തോത്രം: മഹാഭാരതത്തിലും, പുരാണങ്ങളിലും, തന്ത്രഗ്രന്ഥങ്ങളിലും മറ്റുമായി പതിനെട്ടിലധികം ശിവസഹസ്രനാമസ്തോത്രങ്ങള്‍ ഉണ്ടെന്നു പറയപ്പെടുന്നു. അവയില്‍ ഏറ്റവും പ്രസിദ്ധവും ആസേതുഹിമാചലം വസിക്കുന്ന ശിവഭക്തന്മാരില്‍ ഭൂരിപക്ഷം പേരും നിത്യം ജപിക്കുന്നതും മഹാഭാരതത്തിലെ അനുശാസനപര്‍വ്വത്തിലെ പതിനേഴാമദ്ധ്യായത്തിലെ ശിവസഹസ്രനാമസ്തോത്രമാണ്.
മഹാഭാരതയുദ്ധാനന്തരം ഭഗവാന്‍ ശ്രീകൃഷ്ണന്റെ നിര്‍ദ്ദേശമനുസരിച്ച് യുധിഷ്ഠിരന്‍ ശരശയ്യയില്‍ ഉത്തരായണകാലം വരുന്നതും പ്രതീക്ഷിച്ചു കിടന്ന ഭീഷ്മപിതാമഹനെ സമീപിച്ച് അനുഗ്രഹാശിസ്സുകള്‍ക്കായി പ്രാര്‍ത്ഥിച്ചു. ഭീഷ്മരാകട്ടെ രാജധര്‍മ്മവും മോക്ഷധര്‍മ്മവും ഉപദേശിച്ച് യുധിഷ്ഠിരനെ അനുഗ്രഹിച്ചു. അനന്തരം യുധിഷ്ഠിരന്‍ ഭീഷ്മരോട് ശ്രീപരമേശ്വരന്റെ ദിവ്യനാമങ്ങള്‍ ഉപദേശിക്കണമെന്നപേക്ഷിച്ചു. അത് ഉപദേശിക്കുവാന്‍ താന്‍ യോഗ്യനല്ലെന്നും, ഭഗവാന്‍ ശ്രീകൃഷ്ണന്‍ തന്നെയാണ് അതിനു യോഗ്യനെന്നും പറഞ്ഞ് ഭീഷ്മര്‍ യുധിഷ്ഠിരന് ശിവസഹസ്രനാമം ഉപദേശിക്കുവാന്‍ ശ്രീകൃഷ്ണനോട് അഭ്യര്‍ത്ഥിച്ചു. ഈ അപേക്ഷയെ മാനിച്ച് ശ്രീകൃഷ്ണന്‍ ഉപമന്യു മഹര്‍ഷി പണ്ട് തനിക്കുപദേശിച്ച ശിവസഹസ്രനാമസ്തോത്രം യുധിഷ്ഠിരന് ഉപദേശിക്കുകയുണ്ടായി. ഒരിക്കല്‍ ബ്രഹ്മാവ് പതിനായിരം നാമങ്ങളുള്ള ശിവസ്തോത്രം ഉപദേശിച്ചുവെന്നും അതില്‍നിന്നും തിരഞ്ഞെടുത്ത ആയിരത്തെട്ടു നാമങ്ങളാണ് താന്‍ ഉപദേശിക്കുന്ന ശിവസഹസ്രനാമത്തിലുള്ളതെന്നും ഉപമന്യു മഹര്‍ഷി ഭഗവാന്‍ ശ്രീകൃഷ്ണനോട് പറയുന്നുണ്ട്. അതില്‍നിന്നും മഹാഭാരതം അനുശാസനിക പര്‍വ്വത്തിലെ ഈ സ്തോത്രം വ്യാസരചിതമല്ലെന്നും, വ്യാസന്‍ പൂര്‍വ്വസൂരികളെ ഉദ്ധരിക്കുക മാത്രമാണ് ചെയ്തതെന്നും നമുക്ക് അനുമാനിക്കാം.
ശിവസഹസ്രനാമഭാഷ്യങ്ങള്‍: ശിവസഹസ്രനാമസ്തോത്രത്തിലെ മിക്കവാറും നാമങ്ങളുടെയും അര്‍ത്ഥം അത്യന്തം ദുര്‍ഗ്രഹമായതിനാല്‍ ഒരു വ്യാഖ്യാനത്തിന്റെ സഹായമില്ലാതെ ഈ സ്തോത്രം വായിച്ചു മനസ്സിലാക്കുവാന്‍ സാധാരണക്കാര്‍ക്കു സാദ്ധ്യമല്ല. സമ്പൂര്‍ണ്ണമഹാഭാരതത്തിന് പ്രശസ്തമായ മഹാഭാരതഭാവദീപം എന്ന വ്യാഖ്യാനം രചിച്ച നീലകണ്ഠചതുര്‍ദ്ധരന്റെ ശിവസഹസ്രനാമഭാഷ്യം മാത്രമാണ് ഇന്നു ലഭ്യമായിട്ടുള്ളുത്. ലിംഗാധ്വരി എന്ന പണ്ഡിതന്‍ വിരചിച്ച ഒരു ശിവസഹസ്രനാമഭാഷ്യത്തെക്കുറിച്ച് ചില സൂചനകള്‍ മാത്രമേ കിട്ടാനുള്ളൂ. ഈ കൃതി പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ടോ എന്നു പോലും സംശയമാണ്.
ശ്രീ ശിവസഹസ്രനാമസ്തോത്രം ഇ-ബുക്ക്: മഹാഭാരതത്തിലെ അനുശാസനികപര്‍വ്വത്തിലെ പതിനേഴാമദ്ധ്യായത്തിലെ ശിവസഹസ്രനാമസ്തോത്രമാണ് ഇ-ബുക്കിനായി തിരഞ്ഞെടുത്തത്. ഗീതാ പ്രസ്സിന്റെ പാഠമാണ് ആധികാരികമായി സ്വീകരിച്ചത്. സംശയമുള്ളിടത്ത് ശ്രീ നീലകണ്ഠചതുര്‍ദ്ധരന്റെ മഹാഭാരതഭാവദീപം എന്ന വ്യാഖ്യാനത്തെയും ആശ്രയിച്ചിട്ടുണ്ട്. ശിവരാത്രിമഹോത്സവവേളയില്‍ത്തന്നെ ശിവസഹസ്രനാമം ഇ-ബുക്ക് ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ കഴിയുന്നതില്‍ അത്യന്തം ചാരിതാര്‍ത്ഥ്യമുണ്ട്. ശിവഭക്തന്മാര്‍ ഇതിനെ സസന്തോഷം വരവേല്‍ക്കുമെന്നു പ്രത്യാശിക്കുന്നു.
കടപ്പാട്: ശ്രീശിവസഹസ്രസ്തോത്രത്തിന്റെയും നാമാവലിയുടെയും ദേവനാഗരിയിലുള്ള ഇ-ടെക്സ്റ്റ് http://sanskritdocuments.org/ എന്ന സൈറ്റില്‍ നിന്നെടുത്തതാണ്. ശ്രീശിവസഹസ്രനാമസ്തോത്രവും നാമാവലിയും ഇ-ബുക്കായി ബ്ലോഗില്‍ പ്രസിദ്ധീകരിക്കുവാന്‍ ആഗ്രഹം പ്രകടിപ്പിക്കുകയും, വളരെ ശ്രദ്ധയോടെ ഭംഗിയായി പ്രൂഫ് നോക്കുകയും ചെയ്ത ശ്രീ രഘുനാഥനോടും, ഇ-ബുക്കിന് സുന്ദരമായ കവര്‍ ഡിസൈന്‍ ചെയ്ത ശ്രീ വേണുഗോപാലിനോടും, സാന്‍സ്ക്രിട്ട് ഡോക്യുമെന്റ്സ് സൈറ്റിനോടുമുള്ള അകൈതവമായ നന്ദി ഈ സന്ദര്‍ഭത്തില്‍ രേഖപ്പെടുത്തുന്നു.
Namaskar,
I am blessed to receive your mail on this auspicious day. unfortunately when I clicked the download link it goes to archive.org sit eand again clicked on pdf, then a message staing that the document is not available.
Kindly check.
pranam
asokan
Asokan,
I checked the download link just now. I works fine. There is no difficulty in downloading the pdf. Please let me know if you are not used to download files from archive.org. I will try to help you.
namaskaram,
than you for your prompt reply. I tried again and getting the same.
please guide me.
pranam
asokan
Asokan,
When you click the download link given at the bottom of the blog post, a page from archive.org will open. In the left hand side on that page, there is a box with links to ebook file. You can right click the PDF link and save the file. Or if you face any difficulty, I give below direct link to the PDF.
https://ia601607.us.archive.org/25/items/SriSivaSahasranamaStotraWithNamavaliMalayalam/SriSivaSahasranamaStotraWithNamavali-Malayalam.pdf
Namaste sir…
Thank you for ur dedication in ur effort.The above link is working properly and I downloaded successfully.I also had faced the same problem before.But this link is working.I advice others .pls let the page to be loaded completely.once its loaded u can click to ‘save page as'(google chrome).still if its not working , pls add fvd downloader from chrome webstore…
Good luck all..
Namaskaram,
Thank you for your effort to provide devine literature to devotees like me. Kindly note this pdf (ശ്രീശിവസഹസ്രനാമസ്തോത്രം നാമാവലിസഹിതം”) cannot be downloaded.
Prameela Sujith
Prameela Sujith,
I checked the download link just now. I works fine. There is no difficulty in downloading the pdf. Please let me know if you are not used to download files from archive.org. I will try to help you.
Namasthe,
I can not download these pdf formats. They are not in malayalam fonts.Kindly help me.
Asokan,
Please download the file again and see. Hundreds of visitors have downloaded the file. This is the first time I hear something like this. Are you able to read other files from this blog?
Thank you for your effort. Please be noted that note this pdf cannot be downloaded and its showing a broken link.
Santhosh Babu,
I checked the link just now. It works without any problem. More than 200 persons have downloaded the file. You may try again.
I could not read the web page (containing malayalam fonts.)
I am using suse linux v12.3 . browsers – seamonkey, chrome, firefox etc
pls advise.
tks
sn bhat
Namasthe Gi
Can I Get Sree Hanuman mahatmyam or any other related in Sree Hanuman.
Murali,
Hanuman Stotras in Devanagari are available at the following links. You can convert them into Malayalam using Aksharamukha – http://www.virtualvinodh.com/aksharamukha
http://sanskritdocuments.org/all_sa/
http://prramamurthy1931.blogspot.in/p/blog-page.html
Om namasivaya!
Sir i down loded pdf.Thank you a lot. Kindly advice me how to read and pracice the stortha. Which part of pdf to be read regularly.
THANKS TO ALL OF YOU FOR UPLOAING IT
Pranaamam… Thanks for the link… Easily downloaded…
Thanks for publishing
Hi,
Many thanks for sharing the valuable piece of content.
Rohil
Hi,
Do you have digital version of Srimad Bhagavatham written by Thunjathu Ezhuthachan (Malayalam)?
Thank you
You can download Srimad Bhagavatam of Ezhuthachan from the link given below.
https://archive.org/download/sreyas-ebooks/sree-mahabhagavatham-ezhuthachan.pdf
Hi..
Thank you very much… this helped a lot…
Sandeep
kindly request you to upload shivapuranam
Namasthe,
I humbly request you to have a e copy of Harivamsam , by YASA in Malayalam.
Your reply is highly appreciated
Thanks ans regards