Feed on
Posts
Comments

Tag Archive 'stotra'

സ്തോത്രങ്ങള്‍: ഈശ്വരപ്രാപ്തിയ്ക്കുള്ള ഏറ്റവും സുഗമമായ ഉപായമാണ് ഭക്തി എന്ന കാര്യത്തില്‍ രണ്ടഭിപ്രായമുണ്ടാവില്ല. മോക്ഷസാധനസാമഗ്ര്യാം ഭക്തിരേവ ഗരീയസി എന്ന ആചാര്യവചനവും ഇതിനു പ്രമാണമാണ്. ഭക്തിയെ പോഷിപ്പിക്കുന്നതിന് സ്തോത്രപാരായണം പോലെ മറ്റൊരു മാര്‍ഗ്ഗമില്ല. ഈശ്വരസ്തുതി എല്ലാ മതങ്ങളിലുമുണ്ട്. വിശേഷിച്ചും ഹിന്ദുമതത്തില്‍ സ്തോത്രങ്ങള്‍ ചൊല്ലി ഈശ്വരനെ സ്തുതിക്കുന്ന സമ്പ്രദായം വേദകാലത്തുപോലുമുണ്ടായിരുന്നു. പിന്നീട് വന്ന ആചാര്യന്മാരും സ്തോത്രസാഹിത്യത്തെ പോഷിപ്പിക്കുകയുണ്ടായി. അതിന്റെ ഫലമായി അതിബൃഹത്തായ ഒരു സ്തോത്രസാഹിത്യം സംസ്കൃതത്തിലും മറ്റു ഭാരതീയഭാഷകളിലുമായി നിലവിലുണ്ട്. രാമായണം, മഹാഭാരതം, പുരാണങ്ങള്‍, സംഹിതകള്‍, ആഗമങ്ങള്‍, തന്ത്രഗ്രന്ഥങ്ങള്‍ എന്നിവയിലെല്ലാം ആദ്യന്തം […]

Read Full Post »

ശ്രീശിവസഹസ്രനാമസ്തോത്രം: മഹാഭാരതത്തിലും, പുരാണങ്ങളിലും, തന്ത്രഗ്രന്ഥങ്ങളിലും മറ്റുമായി പതിനെട്ടിലധികം ശിവസഹസ്രനാമസ്തോത്രങ്ങള്‍ ഉണ്ടെന്നു പറയപ്പെടുന്നു. അവയില്‍ ഏറ്റവും പ്രസിദ്ധവും ആസേതുഹിമാചലം വസിക്കുന്ന ശിവഭക്തന്മാരില്‍ ഭൂരിപക്ഷം പേരും നിത്യം ജപിക്കുന്നതും മഹാഭാരതത്തിലെ അനുശാസനപര്‍വ്വത്തിലെ പതിനേഴാമദ്ധ്യായത്തിലെ ശിവസഹസ്രനാമസ്തോത്രമാണ്. മഹാഭാരതയുദ്ധാനന്തരം ഭഗവാന്‍ ശ്രീകൃഷ്ണന്റെ നിര്‍ദ്ദേശമനുസരിച്ച് യുധിഷ്ഠിരന്‍ ശരശയ്യയില്‍ ഉത്തരായണകാലം വരുന്നതും പ്രതീക്ഷിച്ചു കിടന്ന ഭീഷ്മപിതാമഹനെ സമീപിച്ച് അനുഗ്രഹാശിസ്സുകള്‍ക്കായി പ്രാര്‍ത്ഥിച്ചു. ഭീഷ്മരാകട്ടെ രാജധര്‍മ്മവും മോക്ഷധര്‍മ്മവും ഉപദേശിച്ച് യുധിഷ്ഠിരനെ അനുഗ്രഹിച്ചു. അനന്തരം യുധിഷ്ഠിരന്‍ ഭീഷ്മരോട് ശ്രീപരമേശ്വരന്റെ ദിവ്യനാമങ്ങള്‍ ഉപദേശിക്കണമെന്നപേക്ഷിച്ചു. അത് ഉപദേശിക്കുവാന്‍ താന്‍ യോഗ്യനല്ലെന്നും, ഭഗവാന്‍ ശ്രീകൃഷ്ണന്‍ […]

Read Full Post »

ശ്രീശങ്കരാചാര്യര്‍ സംസ്കൃതഭാഷയില്‍ വിരചിച്ച ദേവീ ചതുഃഷഷ്ട്യുപചാര പൂജാ സ്തോത്രം എന്ന കൃതിയ്ക്ക് മലയാളഭാഷയില്‍ ശ്രീ ചട്ടമ്പിസ്വാമികള്‍ ചമച്ച വ്യാഖ്യാനമാണ് ദേവീ മാനസപൂജാ സ്തോത്രം. ദേവപൂജയുടെ ഒരു പ്രധാന അംശമാണ് ഉപചാരം. ഉപചാരങ്ങളുടെ സംഖ്യയെ ആധാരമാക്കി പൂജകള്‍ പലതായി തിരിച്ചിട്ടുണ്ട് – പഞ്ചോപചാരപൂജ, ഷോഡശോപചാരപൂജ, ചതുഃഷഷ്ട്യുപചാരപൂജ, എന്നിങ്ങനെ. ഇവയില്‍ ചതുഃഷഷ്ട്യുപചാരപൂജ മാനസികമായി ചെയ്യുവാനുദ്ദേശിച്ചുകൊണ്ടാണ് ശങ്കരാചാര്യര്‍ ഈ സ്തോത്രം രചിച്ചിട്ടുള്ളത്. ആസനം, സ്വാഗതം, പാദ്യം, അര്‍ഘ്യം, ആചമനീയം, മധുപര്‍ക്കം, സ്നാനം, മുതലായ അറുപത്തിനാലു ഉപചാരങ്ങളെയും വര്‍ണ്ണിക്കുന്നതും കാവ്യഭംഗിയും, ഭക്തിരസവും വഴിഞ്ഞൊഴുകുന്നതുമായ […]

Read Full Post »

ഭക്തിരസപ്രധാനമായ ഒരു സ്തോത്രകൃതിയാണ് ആദിശങ്കരവിരചിതമെന്നു കരുതപ്പെടുന്ന “ശിവാനന്ദലഹരീ“. അവ്യക്തനായ ഈശ്വരനെ സങ്കല്പിക്കുവാനോ, ധ്യാനിക്കുവാനോ, ഭക്തിപൂര്‍വ്വം ആരാധിക്കുവാനോ അത്ര എളുപ്പമല്ല. ഉപനിഷത്തുക്കളും, ബ്രഹ്മസൂത്രങ്ങളും വര്‍ണ്ണിക്കുന്ന പരമസത്യവും, അനിര്‍വ്വചനീയനും, നിത്യനും, നിരാകാരനും, നിര്‍ഗുണനും, സര്‍വ്വവ്യാപിയുമായ ഈശ്വരനെ തന്റെ മാതാവും, പിതാവുമായി കാണുമ്പോള്‍ മാത്രമാണ് ഒരു ഭക്തന് അവിടുത്തെ നിഷ്പ്രയാസം ആരാധിക്കുവാന്‍ കഴിയുകയുന്നത്. ഭക്തനെ തന്റെ പരമപ്രേമാസ്പദമായ ഈശ്വരന്റെ അടുത്തെത്തിക്കുവാനും, ഈശ്വരനുമായി സംവദിക്കുവാനും, സായുജ്യമുക്തിപദത്തിലെത്തിക്കുവാനും ശിവാനന്ദലഹരി പോലെയുള്ള സ്തോത്ര, കീര്‍ത്തന കൃതികള്‍ക്കുള്ള പങ്ക് അദ്വിതീയമാണ്. സൗന്ദര്യലഹരിയിലുള്ളതു പോലെ സാങ്കേതികപദങ്ങള്‍ ഈ സ്തോത്രത്തില്‍ […]

Read Full Post »

ശ്രീവേദവ്യാസരചിതമായ സ്കന്ദപുരാണാന്തര്‍ഗതമായ ഗുരുഗീത ശിവപാര്‍വതീസംവാദരൂപത്തിലാണ് അവതരിപ്പിച്ചിരിക്കുന്നത്. ശ്രീ പാര്‍വ്വതിയുടെ ചോദ്യങ്ങള്‍ക്കുത്തരമായി ശ്രീ പരമേശ്വരന്‍ ഇതില്‍ ഗുരുതത്വവും, ഗുരുപൂജാവിധികളും, ഒരു ശിഷ്യന് അവശ്യം വേണ്ട സദ്ഗുണങ്ങളും വിശദമായി വര്‍ണ്ണിക്കുന്നുണ്ട്. ഗുരുഭക്തരായ സാധകര്‍ക്ക് ഗുരുതത്വമറിഞ്ഞ് സദ്ഗുരുവിനെ സേവിക്കുവാനും, ഗുരുഗീത നിത്യം പാരായണം ചെയ്യുവാനും ഈ പുസ്തകം വളരെയധികം പ്രയോജനപ്പെടും. ഗുരുര്‍ബ്രഹ്മാ ഗുരുര്‍വിഷ്ണുഃ ഗുരുര്‍ദേവോ മഹേശ്വരഃ ഗുരുസ്സാക്ഷാത് പരംബ്രഹ്മ തസ്മൈ ശ്രീ ഗുരവേ നമഃ അജ്ഞാനതിമിരാന്ധസ്യ ജ്ഞാനാഞ്ജനശലാകയാ ചക്ഷുരുന്മീലിതം യേന തസ്മൈ ശ്രീ ഗുരവേ നമഃ എന്നാരംഭിക്കുന്ന സുപ്രസിദ്ധമായ ഗുരുസ്തോത്രം ഗുരുഗീതയില്‍ […]

Read Full Post »