Feed on
Posts
Comments

Category Archive for 'Hinduism/Hindu Dharma'

ശ്രീമദ് ഭഗവദ്ഗീത മലയാളം വ്യാഖ്യാനം: ശ്രീമദ് ഭഗവദ് ഗീതയുടെ നിരവധി വ്യാഖ്യാനങ്ങള്‍ ഇന്ന് ഇന്റര്‍നെറ്റില്‍ ലഭ്യമാണ്. സുപ്രസിദ്ധ ഭാതവത വ്യാഖ്യാതാവും മഹാപണ്ഡിതനും ഭക്താഗ്രണിയുമായ പണ്ഡിറ്റ് പി. ഗോപാലന്‍ നായര്‍ എഴുതിയ ഭഗവദ്ഗീതാ വ്യാഖ്യാനം അവയില്‍നിന്നൊക്കെ വ്യത്യസ്തവും അനേകം പ്രത്യേകതകളുള്ളതുമാണ്. അദ്വൈതസമ്പ്രദായത്തില്‍ ശങ്കരമതാനുയായിയായി ശ്രീ ശങ്കരാനന്ദസരസ്വതി എന്ന മഹാത്മാവുണ്ടായിരുന്നു. ശ്രീശങ്കരദിഗ്വിജയം, പഞ്ചദശീ, അനുഭൂതിപ്രകാശം തുടങ്ങി അനേകം വേദാന്തകൃതികളുടെ കര്‍ത്താവായിരുന്ന ശ്രീ വിദ്യാരണ്യസ്വാമികള്‍ അദ്ദേഹത്തിന്റെ ശിഷ്യനായിരുന്നു. ശ്രീശങ്കരവിരചിതമായ ഭഗവദ്ഗീത ഭാഷ്യം സാധാരണക്കാര്‍ക്ക് മനസ്സിലാക്കാന്‍ എളുപ്പമല്ലാത്തതുകൊണ്ട്, അത് എല്ലാവര്‍ക്കും സുഗമമാകണം എന്ന […]

Read Full Post »

ശ്രീമദ് ഭഗവദ്ഗീത: ഹിന്ദുമതഗ്രന്ഥങ്ങള്‍ നിരവധിയാണ്. അവയില്‍ ഭഗവദ്ഗീതയ്ക്കുള്ള സ്ഥാനം അദ്വിതീയമാണ്. സമസ്തവേദങ്ങളുടെയും സാരസംഗ്രഹമാണ് ഗീത. അതുകൊണ്ടുതന്നെയാണ് ഗീതാശാസ്ത്രത്തെ സമസ്തവേദാര്‍ത്ഥസാരസംഗ്രഹഭൂതം എന്ന് ശ്രീശങ്കരാചാര്യസ്വാമികള്‍ തന്റെ ഗീതാഭാഷ്യത്തിന്റെ ആമുഖത്തില്‍ വിശേഷിപ്പിച്ചത്. ശാങ്കരഭാഷ്യം: ആദിശങ്കരാചാര്യരുടെ കാലത്തുതന്നെ ഭഗവദ്ഗീതയ്ക്ക് പ്രാചീനമായ അനേകം വ്യാഖ്യാനങ്ങള്‍ നിലവിലുണ്ടായിരുന്നു. എന്നാല്‍ ആ വ്യാഖ്യാനങ്ങള്‍ക്കൊന്നും ഗീതോപദേശത്തിന്റെ പൊരുള്‍ വേണ്ടുംവണ്ണം വ്യക്തമാക്കുവാന്‍ കഴിയാഞ്ഞതിനാല്‍ ഗീതാശാസ്ത്രത്തിന്റെ ശരിയായ അര്‍ത്ഥനിര്‍ണ്ണയം ചെയ്യുന്നതിനായിട്ടാണ് ശാങ്കരഭാഷ്യം രചിക്കപ്പെട്ടത്. ഭഗവദ്ഗീത ശാങ്കരഭാഷ്യത്തിന് മലയാളത്തിലുണ്ടായ ആദ്യ പരിഭാഷയായിരിക്കണം കെ.എം. എന്നറിയപ്പെട്ടിരുന്ന കുഞ്ഞന്‍ മേനോന്‍ രചിച്ച ഈ പരിഭാഷ. ഇതിന്റെ […]

Read Full Post »

ഭാഗവതപുരാണം: മഹാപുരാണങ്ങളില്‍വെച്ച് ഏറ്റവുമധികം പ്രചാരമാര്‍ജ്ജിച്ചിട്ടുള്ള പുരാണമാണ് ശ്രീമദ് ഭാഗവതം. പന്ത്രണ്ടു സ്കന്ധങ്ങളിലായി ഭഗവാന്‍ മഹാവിഷ്ണുവിന്റെ ദശാവതാരകഥകള്‍ ഭാഗവതത്തില്‍ അത്യന്തം ആകര്‍ഷണീയമായി വര്‍ണ്ണിച്ചിരിക്കുന്നു. അവയില്‍ ശ്രീകൃഷ്ണാവതാരകഥ വര്‍ണ്ണിക്കുന്ന ദശമസ്കന്ധം ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്നു. ശ്രീമദ് ഭാഗവതം ശ്രീകൃഷ്ണന്റെ പ്രത്യക്ഷരൂപം തന്നെയാണ് എന്ന് ഭാഗവതമാഹാത്മ്യം ഉദ്ഘോഷിക്കുന്നു – “ശ്രീമദ് ഭാഗവതാഖ്യോഽയം പ്രത്യക്ഷഃ കൃഷ്ണ ഏവ ഹി.“ വേദങ്ങളുടെ സാരം തന്നെയാണ് ശ്രീമദ് ഭാഗവതം. വേദപഠനത്തിന് അവസരം ലഭിക്കാത്ത ജനകോടികള്‍ക്ക് വേദസാരം ഗ്രഹിക്കുവാനും സകലപുരുഷാര്‍ത്ഥങ്ങളും പ്രാപിച്ച് ജീവിതം സഫലമാക്കുവാനും കഴിയട്ടെ എന്ന ലക്ഷ്യത്തോടെയാണ് […]

Read Full Post »

ശാങ്കരസ്മൃതി (ലഘുധര്‍മ്മപ്രകാശിക): എണ്ണിയാലൊടുങ്ങാത്ത മതഗ്രന്ഥങ്ങളുണ്ട് എന്നത് ഹിന്ദുമതത്തിന്റെ ഒരു പ്രത്യേകതയാണ്. ഹിന്ദുമതഗ്രന്ഥങ്ങള്‍ സാമാന്യമായി രണ്ടു വിഭാഗത്തില്‍പ്പെട്ടവയാണ്; ശ്രുതിഗ്രന്ഥങ്ങളും സ്മൃതിഗ്രന്ഥങ്ങളും. നാലു വേദങ്ങളാണ് ശ്രുതിഗ്രന്ഥങ്ങള്‍ എന്നറിയപ്പെടുന്നത്. വേദങ്ങള്‍ പ്രധാനമായും പരമാര്‍ത്ഥസത്യമായ ഈശ്വരനെ പ്രതിപാദിക്കുന്നു. വേദങ്ങള്‍ അപൗരുഷേയങ്ങളാണെന്നു വിശ്വസിക്കപ്പെടുന്നു. സ്മൃതിഗ്രന്ഥങ്ങള്‍ നിരവധിയാണ്. ധര്‍മ്മാധര്‍മ്മങ്ങളാണ് ഇവയുടെ പ്രതിപാദ്യവിഷയം. അതുകൊണ്ട് ഇവ ധര്‍മ്മശാസ്ത്രം എന്നും അറിയപ്പെടുന്നു. വിവിധ പ്രദേശങ്ങളില്‍ ഓരോരോ കാലത്ത് വ്യത്യസ്ത സ്മൃതികളെയാണ് പ്രമാണമായി ഭാരതീയര്‍ സ്വീകരിച്ചിരുന്നത്. പ്രാചീനകേരളത്തില്‍ പ്രചാരത്തിലിരുന്ന ഭാര്‍ഗ്ഗവസ്മൃതി സംഗ്രഹിച്ച് രചിക്കപ്പെട്ടതാണ് ശാങ്കരസ്മൃതി അഥവാ ലഘുധര്‍മ്മപ്രകാശിക. ഇതിന്റെ കര്‍ത്താവ് […]

Read Full Post »

കാവേരീമാഹാത്മ്യം തീര്‍ത്ഥക്ഷേത്രങ്ങള്‍ക്കും പുണ്യനദികള്‍ക്കും ആര്‍ഷസംസ്കൃതിയില്‍ മഹത്തായ സ്ഥാനമാണുള്ളത്. മഹാപുരാണങ്ങളും മഹാഭാരതാദി ഇതിഹാസങ്ങളുമെല്ലാം പുണ്യസ്ഥലങ്ങളുടെയും പുണ്യനദികളുടെയും മാഹാത്മ്യത്തെക്കുറിച്ച് വാചാലമായി വര്‍ണ്ണിക്കുന്നുണ്ട്. “ഗംഗേ ച യമുനേ ചൈവ ഗോദാവരി സരസ്വതി നര്‍മ്മദേ സിന്ധു കാവേരി ജലേഽസ്മിന്‍ സന്നിധിം കുരു” എന്ന ശ്ലോകം ചൊല്ലി എത്രയോ നൂറ്റാണ്ടുകളായി ഹിന്ദുമതസ്ഥര്‍ പ്രതിദിനം ഭക്തിപൂര്‍വ്വം സ്മരിക്കുന്ന ഏഴു പുണ്യനദികളില്‍ ഒന്നാണ് കാവേരി. പ്രാചീനകാലം മുതല്ക്കേ ജനമനസ്സുകളില്‍ കാവേരീനദിയ്ക്കുണ്ടായിരുന്ന സമുന്നതമായ ആദരവിനെയും ഭക്തിയെയുമാണ് ഇതു സൂചിപ്പിക്കുന്നത്. അഗ്നിപുരാണാന്തര്‍ഗതമായ കാവേരീമാഹാത്മ്യത്തില്‍ 30 അദ്ധ്യായങ്ങളിലായി കാവേരീനദിയുടെ ഉദ്ഭവം, മാഹാത്മ്യം […]

Read Full Post »

സ്തോത്രങ്ങള്‍: ഈശ്വരപ്രാപ്തിയ്ക്കുള്ള ഏറ്റവും സുഗമമായ ഉപായമാണ് ഭക്തി എന്ന കാര്യത്തില്‍ രണ്ടഭിപ്രായമുണ്ടാവില്ല. മോക്ഷസാധനസാമഗ്ര്യാം ഭക്തിരേവ ഗരീയസി എന്ന ആചാര്യവചനവും ഇതിനു പ്രമാണമാണ്. ഭക്തിയെ പോഷിപ്പിക്കുന്നതിന് സ്തോത്രപാരായണം പോലെ മറ്റൊരു മാര്‍ഗ്ഗമില്ല. ഈശ്വരസ്തുതി എല്ലാ മതങ്ങളിലുമുണ്ട്. വിശേഷിച്ചും ഹിന്ദുമതത്തില്‍ സ്തോത്രങ്ങള്‍ ചൊല്ലി ഈശ്വരനെ സ്തുതിക്കുന്ന സമ്പ്രദായം വേദകാലത്തുപോലുമുണ്ടായിരുന്നു. പിന്നീട് വന്ന ആചാര്യന്മാരും സ്തോത്രസാഹിത്യത്തെ പോഷിപ്പിക്കുകയുണ്ടായി. അതിന്റെ ഫലമായി അതിബൃഹത്തായ ഒരു സ്തോത്രസാഹിത്യം സംസ്കൃതത്തിലും മറ്റു ഭാരതീയഭാഷകളിലുമായി നിലവിലുണ്ട്. രാമായണം, മഹാഭാരതം, പുരാണങ്ങള്‍, സംഹിതകള്‍, ആഗമങ്ങള്‍, തന്ത്രഗ്രന്ഥങ്ങള്‍ എന്നിവയിലെല്ലാം ആദ്യന്തം […]

Read Full Post »

സ്വാമിയുടെ വിളക്കനുഷ്ഠാനം ഇ-ബുക്ക്: കേരളത്തിലെ പ്രാചീന അനുഷ്ഠാനകലകളില്‍ പ്രമുഖമായ അയ്യപ്പന്‍ വിളക്കനുഷ്ഠാനത്തെ സസൂക്ഷ്മം വിലയിരുത്തി പ്രതിപാദിക്കുന്ന ഒരപൂര്‍വ്വഗ്രന്ഥം. ഈ അനുഷ്ഠാനകലക്ക് കൃത്യവും ഏകോപിതവുമായ ഒരു രീതി കേരളത്തില്‍ ഇല്ലെന്നുതന്നെ പറയാം. ആ കുറവിനെ നികത്തി സര്‍വ്വസ്വീകാര്യമായ ഒരു രീതി ആവിഷ്ക്കരിക്കാന്‍ ശ്രമിക്കുന്നതോടൊപ്പം, പൂര്‍വ്വികരാല്‍ ഉണ്ടാക്കി, വളര്‍ത്തി, വലുതാക്കി കൊണ്ടുവന്ന ഇതിലെ കലാസൗഷ്ഠവം നശിച്ചുപോകാതെ നിലനിര്‍ത്തുവാനും ഗ്രന്ഥകര്‍ത്താവ് ഈ കൃതിയില്‍ അങ്ങേയറ്റം ശ്രദ്ധിച്ചിരിക്കുന്നു. ശ്രീ അയ്യപ്പന്റെ അനുഗ്രഹാശിസ്സുകള്‍ ഏറ്റുവാങ്ങാനായി നടത്തപ്പെടുന്ന വഴിപാട് എത്രമാത്രം ഭക്ത്യാദരപൂര്‍വ്വം അനുഷ്ഠിക്കേണ്ടതാണെന്ന് സര്‍വ്വരെയും ബോധ്യപ്പെടുത്താനും, […]

Read Full Post »

അദ്ധ്യാത്മരാമായണം കിളിപ്പാട്ട് രണ്ടാം പതിപ്പ്: മലയാളം ഇ-ബുക്സ് ബ്ലോഗ് ആരംഭിച്ചിട്ട് ഇപ്പോള്‍ നാലു വര്‍ഷം തികയുന്നു. തുഞ്ചത്തെഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണം കിളിപ്പാട്ടായിരുന്നു ഈ ബ്ലോഗില്‍ ആദ്യമായി പ്രസിദ്ധീകരിച്ച ഇ-ബുക്ക്. അതിന്റെ ഒരു പരിഷ്കരിച്ച പതിപ്പാണ് ഇപ്പോള്‍ വായനക്കാരുടെ മുന്നില്‍ അവതരിപ്പിക്കുന്നത്. ഉത്തരകാണ്ഡത്തോടു കൂടിയ അദ്ധ്യാത്മരാമായണം കിളിപ്പാട്ട് ഇ-ബുക്കായി ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെടുന്നത് ഒരു പക്ഷെ ഇത് ആദ്യമായിരിയ്ക്കാം. ഉത്തരകാണ്ഡം: ശ്രീ വാല്‍മീകീരാമായണത്തിലെന്നപോലെ അദ്ധ്യാത്മരാമായണം കിളിപ്പാട്ടിലും ഉത്തരകാണ്ഡം പ്രക്ഷിപ്തമാണ് (പിന്നീട് കൂട്ടിച്ചേര്‍ക്കപ്പെട്ടതാണ്) എന്നും അത് എഴുത്തച്ഛന്‍ രചിച്ചതല്ല എന്നും അതല്ല ഉത്തരകാണ്ഡവും […]

Read Full Post »

ശ്രീരാമഗീത: വേദവ്യാസവിരചിതമായ ബ്രഹ്മാണ്ഡപുരാണത്തിലെ ഉത്തരകാണ്ഡത്തിലുള്ള ശിവപാര്‍വ്വതിസംവാദത്തില്‍ വര്‍ണ്ണിക്കപ്പെടുന്ന രാമകഥയാണ് അദ്ധ്യാത്മരാമായണം എന്ന പേരില്‍ പ്രശസ്തിയാര്‍ജ്ജിച്ചത്. അദ്ധ്യാത്മരാമായണത്തിലെ ഉത്തരകാണ്ഡം അഞ്ചാം സര്‍ഗ്ഗത്തില്‍ ശ്രീരാമന്‍ ലക്ഷ്മണന് ബ്രഹ്മവിദ്യ ഉപദേശിക്കുന്ന സന്ദര്‍ഭമുണ്ട്. അദ്ധ്യാത്മരാമായണത്തിലെ ഈ സര്‍ഗ്ഗം ശ്രീരാമഗീത എന്ന പേരിലറിയപ്പെടുന്നു. സീതാപരിത്യാഗത്തിനുശേഷം ഏകാന്തനായിരിക്കുന്ന ശ്രീരാമചന്ദ്രനെ സമീപിച്ച് ലക്ഷ്മണന്‍ യഥാവിധി പ്രണാമങ്ങളര്‍പ്പിച്ചശേഷം സംസാരസാഗരത്തില്‍നിന്ന് മുക്തി നേടുന്നതിനുള്ള ഉപായം തനിക്ക് ഉപദേശിക്കണമെന്ന് അപേക്ഷിക്കുന്നു. ലക്ഷ്മണന്റെ പ്രാര്‍ത്ഥന കേട്ട് ശ്രീരാമന്‍ വേദോക്തവും വിശിഷ്ടവുമായ ആത്മജ്ഞാനം ലക്ഷ്മണന് ഉപദേശിച്ചു. അതാണ് ശ്രീരാമഗീത. ശ്രീരാമഗീതയുടെ ഉള്ളടക്കം: ശ്രീരാമോപദിഷ്ടമായ ഈ […]

Read Full Post »

ശ്രീശിവസഹസ്രനാമസ്തോത്രം: മഹാഭാരതത്തിലും, പുരാണങ്ങളിലും, തന്ത്രഗ്രന്ഥങ്ങളിലും മറ്റുമായി പതിനെട്ടിലധികം ശിവസഹസ്രനാമസ്തോത്രങ്ങള്‍ ഉണ്ടെന്നു പറയപ്പെടുന്നു. അവയില്‍ ഏറ്റവും പ്രസിദ്ധവും ആസേതുഹിമാചലം വസിക്കുന്ന ശിവഭക്തന്മാരില്‍ ഭൂരിപക്ഷം പേരും നിത്യം ജപിക്കുന്നതും മഹാഭാരതത്തിലെ അനുശാസനപര്‍വ്വത്തിലെ പതിനേഴാമദ്ധ്യായത്തിലെ ശിവസഹസ്രനാമസ്തോത്രമാണ്. മഹാഭാരതയുദ്ധാനന്തരം ഭഗവാന്‍ ശ്രീകൃഷ്ണന്റെ നിര്‍ദ്ദേശമനുസരിച്ച് യുധിഷ്ഠിരന്‍ ശരശയ്യയില്‍ ഉത്തരായണകാലം വരുന്നതും പ്രതീക്ഷിച്ചു കിടന്ന ഭീഷ്മപിതാമഹനെ സമീപിച്ച് അനുഗ്രഹാശിസ്സുകള്‍ക്കായി പ്രാര്‍ത്ഥിച്ചു. ഭീഷ്മരാകട്ടെ രാജധര്‍മ്മവും മോക്ഷധര്‍മ്മവും ഉപദേശിച്ച് യുധിഷ്ഠിരനെ അനുഗ്രഹിച്ചു. അനന്തരം യുധിഷ്ഠിരന്‍ ഭീഷ്മരോട് ശ്രീപരമേശ്വരന്റെ ദിവ്യനാമങ്ങള്‍ ഉപദേശിക്കണമെന്നപേക്ഷിച്ചു. അത് ഉപദേശിക്കുവാന്‍ താന്‍ യോഗ്യനല്ലെന്നും, ഭഗവാന്‍ ശ്രീകൃഷ്ണന്‍ […]

Read Full Post »

Older Posts »