Feed on
Posts
Comments

Category Archive for 'Hinduism/Hindu Dharma'

ശ്രീരാമചരിതമാനസം മലയാളം ഇ-ബുക്ക്: മലയാളത്തില്‍ ഇതിനുമുമ്പ് ഗദ്യത്തിലും പദ്യത്തിലും ചില പരിഭാഷകള്‍ ശ്രീരാമചരിതമാനസത്തിന് ഉണ്ടായിട്ടുണ്ടെങ്കിലും അവയില്‍ മഹാകവി വെണ്ണിക്കുളത്തിന്റെ പരിഭാഷയൊഴിച്ച് മറ്റുള്ളവയൊന്നും ഇന്നു അച്ചടിയിലില്ലെന്നാണ് അറിയുവാന്‍ കഴിഞ്ഞത്. ഈ പരിതഃസ്ഥിതിയില്‍ ശ്രീരാമചരിതമാനസത്തിന് ഒരു ഗദ്യപരിഭാഷ രചിച്ച ശ്രീ പി. എസ്സ്. അഗ്നീശ്വരന്‍ നമ്മുടെയെല്ലാവരുടെയും അഭിനന്ദനമര്‍ഹിക്കുന്നു. ശ്രീരാമചരിതമാനസത്തിന്റെ ബാലകാണ്ഡം മുതല്‍ സുന്ദരകാണ്ഡം വരെ മൂന്നു ഭാഗങ്ങളിലായി നേരത്തെ ഈ ബ്ലോഗില്‍ ഇ-ബുക്കുകളായി പ്രസിദ്ധീകരിച്ചിരുന്നു. ലങ്കാകാണ്ഡവും ഉത്തരകാണ്ഡവുമടങ്ങുന്ന ഈ നാലാം ഭാഗത്തോടെ ശ്രീ രാമചരിതമാനസം ഇ-ബുക്ക് പ്രോജക്ട് പൂര്‍ത്തിയാവുകയാണ്. ബാലകാണ്ഡം […]

Read Full Post »

രാമായണം: ഭാരതീയരെ ഏറ്റവുമധികം സ്വാധീനിച്ചിട്ടുള്ള കൃതികളാണല്ലോ രാമയണവും മഹാഭാരതവും. ഇവയില്‍ ജനങ്ങളുടെ ഹൃദയങ്ങളിലേയ്ക്ക് ആഴത്തിലിറങ്ങിച്ചേരുവാന്‍ കഴിഞ്ഞത് രാമായണത്തിനാണെന്നതില്‍ യാതൊരു സംശയവുമില്ല. സഹസ്രാബ്ദങ്ങള്‍ക്കുശേഷവും ശ്രീരാമനും, സീതയും നമ്മെ സംബന്ധിച്ചിടത്തോളം മാതൃകാദമ്പതികളാണ്, ആദര്‍ശത്തിന്റെ ആള്‍രൂപങ്ങളാണ്. അവരുടെ സ്ഥാനത്ത് വേറെയാരെയെങ്കിലും സങ്കല്പിക്കാന്‍ പോലും നമുക്കാവില്ല. ഒരു ഉത്തമ സഹോദരനെന്ന നിലയില്‍ ലക്ഷ്മണനെ വെല്ലാനും ആര്‍ക്കും സാധിക്കുമെന്നു തോന്നുന്നില്ല. സുഗ്രീവന്റെ സൗഹൃദവും, ഹനൂമാന്റെ ദാസ്യഭാവവും ഭരതന്റെ ഭ്രാതൃഭക്തിയും അപ്രതിമമാണ്. ഇതെല്ലാം മനസ്സില്‍ കണ്ടിട്ടായിരിക്കാം “യാവത് സ്ഥാസ്യന്തി ഗിരയഃ സരിതശ്ച മഹിതലേ, താവദ്രാമായണകഥാ ലോകേഷു […]

Read Full Post »

രാമായണം: ഭാരതീയരെ ഏറ്റവുമധികം സ്വാധീനിച്ചിട്ടുള്ള കൃതികളാണല്ലോ രാമയണവും മഹാഭാരതവും. ഇവയില്‍ ജനങ്ങളുടെ ഹൃദയങ്ങളിലേയ്ക്ക് ആഴത്തിലിറങ്ങിച്ചേരുവാന്‍ കഴിഞ്ഞത് രാമായണത്തിനാണെന്നതില്‍ യാതൊരു സംശയവുമില്ല. സഹസ്രാബ്ദങ്ങള്‍ക്കുശേഷവും ശ്രീരാമനും, സീതയും നമ്മെ സംബന്ധിച്ചിടത്തോളം മാതൃകാദമ്പതികളാണ്, ആദര്‍ശത്തിന്റെ ആള്‍രൂപങ്ങളാണ്. അവരുടെ സ്ഥാനത്ത് വേറെയാരെയെങ്കിലും സങ്കല്പിക്കാന്‍ പോലും നമുക്കാവില്ല. ഒരു ഉത്തമ സഹോദരനെന്ന നിലയില്‍ ലക്ഷ്മണനെ വെല്ലാനും ആര്‍ക്കും സാധിക്കുമെന്നു തോന്നുന്നില്ല. സുഗ്രീവന്റെ സൗഹൃദവും, ഹനൂമാന്റെ ദാസ്യഭാവവും ഭരതന്റെ ഭ്രാതൃഭക്തിയും അപ്രതിമമാണ്. ഇതെല്ലാം മനസ്സില്‍ കണ്ടിട്ടായിരിക്കാം “യാവത് സ്ഥാസ്യന്തി ഗിരയഃ സരിതശ്ച മഹിതലേ, താവദ്രാമായണകഥാ ലോകേഷു […]

Read Full Post »

മതപരിവര്‍ത്തന രസവാദം: ബാബാസാഹേബ് അംബേദ്കറിന്റെ പ്രേരണയാല്‍ അവര്‍ണ്ണവിഭാഗത്തില്‍പ്പെട്ട ലക്ഷക്കണക്കിനു ഹിന്ദുക്കള്‍ ബുദ്ധമതം സ്വീകരിക്കുന്നതിനു എത്രയോ ദശകങ്ങള്‍ക്കുമുമ്പുതന്നെ അധഃസ്ഥിതരായ ഹിന്ദുക്കളുടെ വിമോചനത്തിനുള്ള രാജമാര്‍ഗ്ഗമായി മതപരിവര്‍ത്തനത്തിനെ കരുതിയിരുന്ന ഒരു വിഭാഗം ആളുകള്‍ കേരളത്തിലുണ്ടായിരുന്നു. അന്നു കേരളത്തില്‍ നിലനിന്നിരുന്ന ജാതിവ്യവസ്ഥയിന്‍ കീഴില്‍ ഈഴവസമുദായം അനുഭവിച്ചിരുന്ന കഷ്ടപ്പാടുകള്‍ക്കു പലതരത്തിലുള്ള പരിഹാരമാര്‍ഗ്ഗങ്ങള്‍ പല ഭാഗത്തു നിന്നും നിര്‍ദ്ദേശിക്കപ്പെടുകയുണ്ടായി. ഈഴവര്‍ അപ്പാടെ ബുദ്ധമതത്തില്‍ ചേരണമന്നും ക്രിസ്തുമതം സ്വീകരിക്കണമെന്നും ഇസ്ലാംമതം എന്തുകൊണ്ട് ആയിക്കൂടാ എന്നും ഹിന്ദു മതത്തില്‍ തന്നെ തുടരണമന്നും ഉള്ള നിര്‍ദ്ദേശങ്ങള്‍ സജീവമായ സംവാദങ്ങള്‍ക്കു വിഷയമായി. […]

Read Full Post »

രാമായണം: ഭാരതീയരെ ഏറ്റവുമധികം സ്വാധീനിച്ചിട്ടുള്ള കൃതികളാണല്ലോ രാമയണവും മഹാഭാരതവും. ഇവയില്‍ ജനങ്ങളുടെ ഹൃദയങ്ങളിലേയ്ക്ക് ആഴത്തിലിറങ്ങിച്ചെല്ലുവാന്‍ കഴിഞ്ഞത് രാമായണത്തിനാണെന്നതില്‍ യാതൊരു സംശയവുമില്ല. സഹസ്രാബ്ദങ്ങള്‍ക്കുശേഷവും ശ്രീരാമനും, സീതയും നമ്മെ സംബന്ധിച്ചിടത്തോളം മാതൃകാദമ്പതികളാണ്, ആദര്‍ശത്തിന്റെ ആള്‍രൂപങ്ങളാണ്. അവരുടെ സ്ഥാനത്ത് വേറെയാരെയെങ്കിലും സങ്കല്പിക്കാന്‍ പോലും നമുക്കാവില്ല. ഒരു ഉത്തമ സഹോദരനെന്ന നിലയില്‍ ലക്ഷ്മണനെ വെല്ലാനും ആര്‍ക്കും സാധിക്കുമെന്നു തോന്നുന്നില്ല. സുഗ്രീവന്റെ സൗഹൃദവും, ഹനൂമാന്റെ ദാസ്യഭാവവും ഭരതന്റെ ഭ്രാതൃഭക്തിയും അപ്രതിമമാണ്. ഇതെല്ലാം മനസ്സില്‍ കണ്ടിട്ടായിരിക്കാം – “യാവത് സ്ഥാസ്യന്തി ഗിരയഃ സരിതശ്ച മഹിതലേ, താവദ്രാമായണകഥാ […]

Read Full Post »

ശ്രീകൃഷ്ണസഹസ്രനാമസ്തോത്രം: ഭാരതീയര്‍ക്കെല്ലാം സുപരിചിതവും, പൂജ്യവുമായ ശ്രീ വിഷ്ണുസഹസ്രനാമത്തിനു പുറമേ ശ്രീകൃഷ്ണസഹസ്രനാമം, രാധാകൃഷ്ണസഹസ്രനാമം, ബാലകൃഷ്ണസഹസ്രനാമം എന്നിങ്ങനെ ഭഗവാന്‍ ശ്രീകൃഷ്ണന്റെ സഹസ്രനാമങ്ങള്‍ നിരവധിയുണ്ട്. അവയില്‍ “ശ്രീകൃഷ്ണഃ ശ്രീപതിഃ ശ്രീമാന്‍ ശ്രീധരഃ ശ്രീ സുഖാശ്രയഃ….” എന്നു തുടങ്ങുന്നതും സാത്വതസംഹിത (സാത്വതതന്ത്രം) യില്‍ ഉള്‍പ്പെടുന്നതുമായ സഹസ്രനാമമാണ് അധികം ജനപ്രിയമായിട്ടുള്ളത്. അത് ദേവനാഗരിലിപിയില്‍ ഇന്റര്‍നെറ്റില്‍ ലഭ്യമാണ്. നിലവില്‍ പ്രചാരത്തിലുള്ള ശ്രീകൃഷ്ണ സഹസ്രനാമനാമസ്തോത്രത്തില്‍ നിന്നും തീര്‍ത്തും വ്യത്യസ്തവും സുദുര്‍ലഭവും, അതിമനോഹരവും, “രാധികേശം ജഗന്നാഥം മോഹനം വനമാലിനം, നന്ദസൂനും മഹാവിഷ്ണും മുകുന്ദം മധുസൂദനം” എന്നാരംഭിക്കുന്നതുമായ ഒരു ശ്രീകൃഷ്ണസഹസ്രനാമനാമസ്തോത്രത്തിന്റെ […]

Read Full Post »

ഋഗ്വേദം: മാനവരാശിയുടെ ചരിത്രത്തില്‍ ഋഗ്വേദത്തിനും, വേദസാഹിത്യനൊട്ടാകെയുമുള്ള സ്ഥാനം അദ്വിതീയമാണ്. ഉത്കൃഷ്ടവും ഉദാത്തവുമായ ചിന്തകളുടെയും ദര്‍ശനത്തിന്റെയും ഒരു അക്ഷയനിധിയാണ് ഋഗ്വേദം. ഒന്നാം മണ്ഡലത്തിലെ (1.89.1) “ആ നോ ഭദ്രാഃ ക്രതവോ യന്തു വിശ്വതഃ” (നല്ല ചിന്തകള്‍ വിശ്വത്തിലെ എല്ലാ ദിക്കുകളില്‍നിന്നും വന്നുചേരട്ടെ) എന്ന പ്രാര്‍ത്ഥനയില്‍നിന്നു തുടങ്ങി പത്താം മണ്ഡലത്തിലെ (10.191.2) “സംഗച്ഛധ്വം സംവദധ്വം സംവോ മനാംസി ജാനതാം ദേവാഭാഗം യഥാപൂര്‍വേ സഞ്ജനാനാ ഉപാസതേ” (നിങ്ങള്‍ ഒന്നിച്ചു ചേരുവിന്‍, ഏക രൂപത്തില്‍ സ്തുതിക്കുവിന്‍, നിങ്ങള്‍ ഏകമനസ്സുള്ളവരാകുവിന്‍, ദേവന്മാര്‍ ഏകമനസ്കരായി യജ്ഞത്തില്‍നിന്നുംഹവിസ്സ് […]

Read Full Post »

ഉപദേശസാരം എന്ന പേരു സൂചിപ്പിക്കുന്നതുപോലെ രമണമഹര്‍ഷിയുടെ ഉപദേശങ്ങളുടെ സാരമാണ് ഈ  ലഘുകൃതി. ഉപദേശസാരം രചിക്കപ്പെടുവാനുള്ള സാഹചര്യം ഇപ്രകാരമാണ്. മഹര്‍ഷിയുടെ ഭക്തനായ മുരുകനാര്‍ ഈശ്വരന്റെ വിവിധലീലകള്‍ വര്‍ണ്ണിക്കുന്ന ഒരു കാവ്യം രചിക്കുകയായിരുന്നു. അതിലൊരിടത്ത് വൈദികകര്‍മ്മങ്ങളേക്കാള്‍ ശ്രേഷ്ഠമായി മറ്റൊന്നുമില്ല എന്നു വിശ്വസിച്ചുകൊണ്ട് യാഗാദികളില്‍ മുഴുകി ദാരുകവനത്തില്‍ വസിച്ചിരുന്ന ഒരു കൂട്ടം ഋഷിമാര്‍ക്കു ശിവന്‍ ജ്ഞാനോപദേശം നല്കുന്ന ഒരു സന്ദര്‍ഭമുണ്ട്. ശിവന്‍ നേരിട്ടു നല്കിയ ഈ ഉപദേശം തന്റെ ഭാവനയില്‍ രചിക്കുന്നത് ഉചിതമായിരിക്കില്ലെന്നു തോന്നിയ മുരുകനാര്‍, ഈ ഉപദേശഭാഗം രമണമഹര്‍ഷി സ്വയം […]

Read Full Post »

“രാജയോഗം” എന്ന ഈ കൃതിയ്ക്കു രണ്ടു ഭാഗങ്ങളുണ്ട് – രാജയോഗത്തിനെക്കുറിച്ച് വിവേകാനന്ദസ്വാമികള്‍ അമേരിക്കയില്‍ നടത്തിയ എട്ടു പ്രഭാഷണങ്ങളടങ്ങുന്ന പൂര്‍വ്വഭാഗവും, പാതഞ്ജലയോഗസൂത്രങ്ങളുടെ വ്യാഖ്യാനമടങ്ങുന്ന ഉത്തരഭാഗവും. ഇതില്‍ യോഗസൂത്രങ്ങളുടെ വ്യാഖ്യാനമാണ് വിവേകാനന്ദസ്വാമികള്‍ സ്വയം രചിച്ചിട്ടുള്ള ഒരേ ഒരു കൃതി. സ്വാമികളുടെ മറ്റു കൃതികളെല്ലാം അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളെ ആധാരമാക്കി പിന്നീട് പുസ്തകങ്ങളായി തയ്യാറക്കപ്പെട്ടവയാണ്.   ശ്രീനാരായണഗുരുവിന്റെ നിര്‍ദ്ദേശമനുസരിച്ച് കുമാരനാശാന്‍ ഉപരിപഠനത്തിനായി കല്‍ക്കത്തയില്‍ താമസിച്ചിരുന്ന കാലത്ത് അദ്ദേഹത്തിനു വിവേകാനന്ദസാഹിത്യത്തില്‍ അഭിരുചി ജനിക്കുകയും അതിന്റെ തുടര്‍ച്ചയെന്നോണം പിന്നീട് ആശാന്‍ വിവേകാനന്ദസ്വാമികളുടെ “രാജയോഗം” എന്ന കൃതി […]

Read Full Post »

ശ്രീവിഷ്ണുസഹസ്രനാമം: നിരവധി നൂറ്റാണ്ടുകളായി ഭാരതീയര്‍ നിത്യവും പാരായണം ചെയ്തുവരുന്ന ഒരു ഉത്തമസ്തോത്രമാണ് വിഷ്ണുസഹസ്രനാമം. വേദവ്യാസന്‍ സ്വയം രചിച്ചതായ മറ്റു വിഷ്ണുസഹസ്രനാമങ്ങള്‍ പത്മപുരാണത്തിലും മത്സ്യപുരാണത്തിലും മറ്റും ഉണ്ടെങ്കിലും, വ്യാസപ്രണീതമായ മഹാഭാരതത്തിലുള്‍പ്പെട്ട വിഷ്ണുസഹസ്രനാമത്തിനാണ് അധികം ജനപ്രീതി ലഭിച്ചിരിക്കുന്നത്. അതിഭീഷണമായ മഹാഭാരതയുദ്ധത്തിനുശേഷം ഭഗവാന്‍ ശ്രീകൃഷ്ണന്റെ നിര്‍ദ്ദേശമനുസരിച്ച് യുധിഷ്ഠിരന്‍ ശരശയ്യയില്‍ മരണവും പ്രതീക്ഷിച്ചുകിടന്നിരുന്ന ഭീഷ്മാചാര്യരെ കണ്ടു വന്ദിച്ച് അനുഗ്രഹം തേടുകയുണ്ടായി. ജ്ഞാനവൃദ്ധനായ ഭീഷ്മര്‍ യുധിഷ്ഠിരന്റെ സംശയങ്ങള്‍ക്ക് യഥോചിതം സമാധാനം പറയുകയും, രാജധര്‍മ്മം ഉപദേശിക്കുകയും ചെയ്തു. ഒടുവില്‍ യുധിഷ്ഠിരന്‍ ഭീഷ്മപിതാമഹനോട് ഇപ്രകാരം ചോദിച്ചു: “കിമേകം […]

Read Full Post »

« Newer Posts - Older Posts »