സ്തോത്രങ്ങള്‍: ഈശ്വരപ്രാപ്തിയ്ക്കുള്ള ഏറ്റവും സുഗമമായ ഉപായമാണ് ഭക്തി എന്ന കാര്യത്തില്‍ രണ്ടഭിപ്രായമുണ്ടാവില്ല. മോക്ഷസാധനസാമഗ്ര്യാം ഭക്തിരേവ ഗരീയസി എന്ന ആചാര്യവചനവും ഇതിനു പ്രമാണമാണ്. ഭക്തിയെ പോഷിപ്പിക്കുന്നതിന് സ്തോത്രപാരായണം പോലെ മറ്റൊരു മാര്‍ഗ്ഗമില്ല. ഈശ്വരസ്തുതി എല്ലാ മതങ്ങളിലുമുണ്ട്. വിശേഷിച്ചും ഹിന്ദുമതത്തില്‍ സ്തോത്രങ്ങള്‍ ചൊല്ലി ഈശ്വരനെ സ്തുതിക്കുന്ന സമ്പ്രദായം വേദകാലത്തുപോലുമുണ്ടായിരുന്നു. പിന്നീട് വന്ന ആചാര്യന്മാരും സ്തോത്രസാഹിത്യത്തെ പോഷിപ്പിക്കുകയുണ്ടായി. അതിന്റെ ഫലമായി അതിബൃഹത്തായ ഒരു സ്തോത്രസാഹിത്യം സംസ്കൃതത്തിലും മറ്റു ഭാരതീയഭാഷകളിലുമായി നിലവിലുണ്ട്. രാമായണം, മഹാഭാരതം, പുരാണങ്ങള്‍, സംഹിതകള്‍, ആഗമങ്ങള്‍, തന്ത്രഗ്രന്ഥങ്ങള്‍ എന്നിവയിലെല്ലാം ആദ്യന്തം […]
Read Full Post »
സ്വാമിയുടെ വിളക്കനുഷ്ഠാനം ഇ-ബുക്ക്: കേരളത്തിലെ പ്രാചീന അനുഷ്ഠാനകലകളില്‍ പ്രമുഖമായ അയ്യപ്പന്‍ വിളക്കനുഷ്ഠാനത്തെ സസൂക്ഷ്മം വിലയിരുത്തി പ്രതിപാദിക്കുന്ന ഒരപൂര്‍വ്വഗ്രന്ഥം. ഈ അനുഷ്ഠാനകലക്ക് കൃത്യവും ഏകോപിതവുമായ ഒരു രീതി കേരളത്തില്‍ ഇല്ലെന്നുതന്നെ പറയാം. ആ കുറവിനെ നികത്തി സര്‍വ്വസ്വീകാര്യമായ ഒരു രീതി ആവിഷ്ക്കരിക്കാന്‍ ശ്രമിക്കുന്നതോടൊപ്പം, പൂര്‍വ്വികരാല്‍ ഉണ്ടാക്കി, വളര്‍ത്തി, വലുതാക്കി കൊണ്ടുവന്ന ഇതിലെ കലാസൗഷ്ഠവം നശിച്ചുപോകാതെ നിലനിര്‍ത്തുവാനും ഗ്രന്ഥകര്‍ത്താവ് ഈ കൃതിയില്‍ അങ്ങേയറ്റം ശ്രദ്ധിച്ചിരിക്കുന്നു. ശ്രീ അയ്യപ്പന്റെ അനുഗ്രഹാശിസ്സുകള്‍ ഏറ്റുവാങ്ങാനായി നടത്തപ്പെടുന്ന വഴിപാട് എത്രമാത്രം ഭക്ത്യാദരപൂര്‍വ്വം അനുഷ്ഠിക്കേണ്ടതാണെന്ന് സര്‍വ്വരെയും ബോധ്യപ്പെടുത്താനും, […]
Read Full Post »
ശ്രീശിവസഹസ്രനാമസ്തോത്രം: മഹാഭാരതത്തിലും, പുരാണങ്ങളിലും, തന്ത്രഗ്രന്ഥങ്ങളിലും മറ്റുമായി പതിനെട്ടിലധികം ശിവസഹസ്രനാമസ്തോത്രങ്ങള്‍ ഉണ്ടെന്നു പറയപ്പെടുന്നു. അവയില്‍ ഏറ്റവും പ്രസിദ്ധവും ആസേതുഹിമാചലം വസിക്കുന്ന ശിവഭക്തന്മാരില്‍ ഭൂരിപക്ഷം പേരും നിത്യം ജപിക്കുന്നതും മഹാഭാരതത്തിലെ അനുശാസനപര്‍വ്വത്തിലെ പതിനേഴാമദ്ധ്യായത്തിലെ ശിവസഹസ്രനാമസ്തോത്രമാണ്. മഹാഭാരതയുദ്ധാനന്തരം ഭഗവാന്‍ ശ്രീകൃഷ്ണന്റെ നിര്‍ദ്ദേശമനുസരിച്ച് യുധിഷ്ഠിരന്‍ ശരശയ്യയില്‍ ഉത്തരായണകാലം വരുന്നതും പ്രതീക്ഷിച്ചു കിടന്ന ഭീഷ്മപിതാമഹനെ സമീപിച്ച് അനുഗ്രഹാശിസ്സുകള്‍ക്കായി പ്രാര്‍ത്ഥിച്ചു. ഭീഷ്മരാകട്ടെ രാജധര്‍മ്മവും മോക്ഷധര്‍മ്മവും ഉപദേശിച്ച് യുധിഷ്ഠിരനെ അനുഗ്രഹിച്ചു. അനന്തരം യുധിഷ്ഠിരന്‍ ഭീഷ്മരോട് ശ്രീപരമേശ്വരന്റെ ദിവ്യനാമങ്ങള്‍ ഉപദേശിക്കണമെന്നപേക്ഷിച്ചു. അത് ഉപദേശിക്കുവാന്‍ താന്‍ യോഗ്യനല്ലെന്നും, ഭഗവാന്‍ ശ്രീകൃഷ്ണന്‍ […]
Read Full Post »
ശ്രീകൃഷ്ണസഹസ്രനാമസ്തോത്രം: ഭാരതീയര്‍ക്കെല്ലാം സുപരിചിതവും, പൂജ്യവുമായ ശ്രീ വിഷ്ണുസഹസ്രനാമത്തിനു പുറമേ ശ്രീകൃഷ്ണസഹസ്രനാമം, രാധാകൃഷ്ണസഹസ്രനാമം, ബാലകൃഷ്ണസഹസ്രനാമം എന്നിങ്ങനെ ഭഗവാന്‍ ശ്രീകൃഷ്ണന്റെ സഹസ്രനാമങ്ങള്‍ നിരവധിയുണ്ട്. അവയില്‍ “ശ്രീകൃഷ്ണഃ ശ്രീപതിഃ ശ്രീമാന്‍ ശ്രീധരഃ ശ്രീ സുഖാശ്രയഃ….” എന്നു തുടങ്ങുന്നതും സാത്വതസംഹിത (സാത്വതതന്ത്രം) യില്‍ ഉള്‍പ്പെടുന്നതുമായ സഹസ്രനാമമാണ് അധികം ജനപ്രിയമായിട്ടുള്ളത്. അത് ദേവനാഗരിലിപിയില്‍ ഇന്റര്‍നെറ്റില്‍ ലഭ്യമാണ്. നിലവില്‍ പ്രചാരത്തിലുള്ള ശ്രീകൃഷ്ണ സഹസ്രനാമനാമസ്തോത്രത്തില്‍ നിന്നും തീര്‍ത്തും വ്യത്യസ്തവും സുദുര്‍ലഭവും, അതിമനോഹരവും, “രാധികേശം ജഗന്നാഥം മോഹനം വനമാലിനം, നന്ദസൂനും മഹാവിഷ്ണും മുകുന്ദം മധുസൂദനം” എന്നാരംഭിക്കുന്നതുമായ ഒരു ശ്രീകൃഷ്ണസഹസ്രനാമനാമസ്തോത്രത്തിന്റെ […]
Read Full Post »
ശ്രീവിഷ്ണുസഹസ്രനാമം: നിരവധി നൂറ്റാണ്ടുകളായി ഭാരതീയര്‍ നിത്യവും പാരായണം ചെയ്തുവരുന്ന ഒരു ഉത്തമസ്തോത്രമാണ് വിഷ്ണുസഹസ്രനാമം. വേദവ്യാസന്‍ സ്വയം രചിച്ചതായ മറ്റു വിഷ്ണുസഹസ്രനാമങ്ങള്‍ പത്മപുരാണത്തിലും മത്സ്യപുരാണത്തിലും മറ്റും ഉണ്ടെങ്കിലും, വ്യാസപ്രണീതമായ മഹാഭാരതത്തിലുള്‍പ്പെട്ട വിഷ്ണുസഹസ്രനാമത്തിനാണ് അധികം ജനപ്രീതി ലഭിച്ചിരിക്കുന്നത്. അതിഭീഷണമായ മഹാഭാരതയുദ്ധത്തിനുശേഷം ഭഗവാന്‍ ശ്രീകൃഷ്ണന്റെ നിര്‍ദ്ദേശമനുസരിച്ച് യുധിഷ്ഠിരന്‍ ശരശയ്യയില്‍ മരണവും പ്രതീക്ഷിച്ചുകിടന്നിരുന്ന ഭീഷ്മാചാര്യരെ കണ്ടു വന്ദിച്ച് അനുഗ്രഹം തേടുകയുണ്ടായി. ജ്ഞാനവൃദ്ധനായ ഭീഷ്മര്‍ യുധിഷ്ഠിരന്റെ സംശയങ്ങള്‍ക്ക് യഥോചിതം സമാധാനം പറയുകയും, രാജധര്‍മ്മം ഉപദേശിക്കുകയും ചെയ്തു. ഒടുവില്‍ യുധിഷ്ഠിരന്‍ ഭീഷ്മപിതാമഹനോട് ഇപ്രകാരം ചോദിച്ചു: “കിമേകം […]
Read Full Post »
ഗുരുസങ്കല്പം: ലോകത്തിലെ അതിപ്രാചീനമായ എല്ലാ സംസ്കാരങ്ങളിലും മതങ്ങളിലും ഗുരുസങ്കല്പമുണ്ടെങ്കിലും ഭാരതത്തിലെപ്പോലെ ഗുരുവിനെ ഇത്രയധികം ആരാധിച്ചിരുന്ന ഒരു ജനതയും സംസ്കാരവും വേറെയുണ്ടായിട്ടുണ്ടോ എന്നു സംശയമാണ്. പുരാണേതിഹാസങ്ങളിലും സ്മൃതികളിലും ഉപനിഷത്തുക്കളിലും വേദങ്ങളിലും ആഗമങ്ങളിലും നമുക്കിതിന്റെ വേരുകള്‍ കണ്ടെത്തുവാന്‍ സാധിക്കും. “ആചാര്യവാന്‍ പുരുഷോ വേദ” – ഛാന്ദോഗ്യോപനിഷദ്. (ആചാര്യനെ സ്വീകരിച്ചിട്ടുള്ളയാള്‍ സത്യത്തെ അറിയുന്നു); “ആചാര്യാദ്ധൈവ വിദ്യാ വിദിതാ സാധിഷ്ഠം പ്രാപതി ഇതി” – ഛാന്ദോഗ്യോപനിഷത് 4.9.3. (ആചാര്യനില്‍ നിന്നു അറിയപ്പെട്ട വിദ്യ സഫലയായിത്തീരുന്നു); “തദ്വിജ്ഞാനാര്‍ത്ഥം സ ഗുരുമേവാഭിഗച്ഛേത് സമിത്പാണിഃ ശ്രോത്രിയം ബ്രഹ്മനിഷ്ഠം” […]
Read Full Post »
ശ്രീകൃഷ്ണസഹസ്രനാമസ്തോത്രം: ഈ ബ്ലോഗില്‍ നേരത്തെ തന്നെ ഒരു ശ്രീകൃഷ്ണസഹസ്രനാമസ്തോത്രം പോസ്റ്റ് ചെയ്തിരുന്നു. അതില്‍നിന്ന് ഭിന്നവും അത്യന്തം വിശിഷ്ടവുമായ ഒരു ശ്രീകൃഷ്ണസഹസ്രനാമസ്തോത്രമാണ് ഇപ്പോള്‍ പോസ്റ്റ് ചെയ്യുന്നത്. വൈഷ്ണവാഗമഗ്രന്ഥങ്ങളില്‍ സാത്വതതന്ത്രം അഥവാ സാത്വതസംഹിത പ്രമുഖസ്ഥാനം വഹിക്കുന്നു. സാത്വതതന്ത്രത്തിലെ ആറാമദ്ധ്യായത്തില്‍ പരമശിവന്‍ നാരദന് ഉപദേശിച്ചതാണ് ഈ ശ്രീകൃഷ്ണസഹസ്രനാമസ്തോത്രം. ചൗഖംബാ സാന്‍സ്ക്രിട്ട് സിരീസില്‍ പണ്ഡിറ്റ് അനന്തശാസ്ത്രി ഫഡ്കേ സമ്പാദനം ചെയ്തു 1934-ല്‍ പ്രസിദ്ധീകരിച്ച “സാത്വതതന്ത്രം” എന്ന കൃതിയാണ് ഈ ഇ-ബുക്ക് തയ്യാറാക്കുവാന്‍ ഉപയോഗിച്ചിട്ടുള്ളത്. ഭഗവാന്‍ ശ്രീകൃഷ്ണന്റെ എണ്ണമറ്റ ലീലകളെയും, അനന്തകല്യാണഗുണങ്ങളെയും, വിവിധ […]
Read Full Post »
ദേവീമാഹാത്മ്യത്തിന്റെ ഒരു ഗദ്യപരിഭാഷ നേരത്തെ തന്നെ ഈ ബ്ലോഗില്‍ ഇ-ബുക്കായി പ്രസിദ്ധീകരിച്ചിരുന്നു. ഇപ്പോള്‍ കൊടുങ്ങല്ലൂര്‍ കൊച്ചുണ്ണിത്തമ്പുരാന്റെ പദ്യപരിഭാഷയും ഇ-ബുക്കായി വായനക്കാരുടെ മുമ്പില്‍ അവതരിപ്പിക്കുകയാണ്. ദേവീഭക്തര്‍ക്ക് അത്യന്തം പ്രിയപ്പെട്ട ഈ പുണ്യഗ്രന്ഥത്തിന്റെ മലയാളപദ്യപരിഭാഷ കൊടുങ്ങല്ലൂര്‍ കൊച്ചുണ്ണിത്തമ്പുരാന്റെ അനുഗ്രഹീതമായ തൂലികയില്‍ നിന്നും ലഭിച്ചത് മലയാളികളേവരുടെയും ഭാഗ്യാതിരേകം കൊണ്ടുമാത്രമാണ്. കടപ്പാട്: കുറച്ചുവര്‍ഷങ്ങള്‍ക്കുമുമ്പ് നിലവിലിരുന്നതും എന്നാല്‍ പിന്നീട് നിന്നുപോയതുമായ “പഞ്ചതന്ത്ര.ഓര്‍ഗ്” (panchathanthra.org) എന്ന സൈറ്റില്‍ ലഭ്യമായിരുന്ന ഈ “ദേവീമാഹാത്മ്യം ഇ-ബുക്ക്” ശ്രീ വിഷ്ണുവാണ് ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുവാനായി അയച്ചുതന്നത്. ശ്രീ വിഷ്ണുവിനോടും, പഞ്ചതന്ത്ര.ഓര്‍ഗ് […]
Read Full Post »
വസന്തഋതുവില്‍ ആരംഭിച്ച് ശിശിരഋതുവില്‍ അവസാനിക്കുന്ന ഒരു വര്‍ഷത്തിനുള്ളില്‍ വരുന്ന വ്രതങ്ങളും, ഉത്സവങ്ങളും, അനുഷ്ഠാനങ്ങളും അവയുടെ പിന്നിലുള്ള തത്വങ്ങളും ഐതിഹ്യങ്ങളും വളരെ ലളിതമായ ഭാഷയില്‍ അവതരിപ്പിച്ചിരിക്കുന്ന ഒരു ഗ്രന്ഥമാണ് ഡോ. ആര്‍. ലീലാദേവി രചിച്ച “ഹിന്ദു ഇയര്‍ ബുക്ക്”. ശ്രീരാമനവമി മുതല്‍ ശിവരാത്രി വരെയുള്ള എല്ലാ വലുതും ചെറുതുമായ പുണ്യദിനങ്ങളുടെയും വിശദമായ വിവരണവും, ആ ദിവസങ്ങളില്‍ ഹിന്ദുക്കളനുഷ്ഠിക്കുന്ന പൂജകളും, വ്രതങ്ങളും, ആചാരങ്ങളും ഈ പുസ്തകത്തില്‍ ലഭ്യമാണ്. ഈ പുസ്തകത്തില്‍ ഉടനീളം അതാത് ഉത്സവങ്ങളോടനുബന്ധിച്ചു ചേര്‍ത്തിട്ടുള്ള സ്തോത്രങ്ങളും പ്രാര്‍ത്ഥനാശ്ലോകങ്ങളും വായനക്കാര്‍ക്ക് […]
Read Full Post »
ശക്ത്യാരാധകര്‍ക്ക് അത്യന്തം പ്രിയപ്പെട്ട ഒരു സ്തോത്രമാണ് മാര്‍ക്കണ്ഡേയ പുരാണത്തിലെ 81 മുതല്‍ 93 വരെയുള്ള അദ്ധ്യായങ്ങളിലടങ്ങിയിരിക്കുന്ന ദേവീമാഹാത്മ്യം. 700 പദ്യങ്ങളുള്ളതുകൊണ്ട് ഈ കൃതി ദുര്‍ഗ്ഗാസപ്തശതി എന്നും അറിയപ്പെടുന്നുണ്ട്. ഈ കൃതിയ്ക്ക് “ചണ്ഡീപാഠം” എന്ന ഒരു പേരുകൂടിയുണ്ട്. ഇതിലെ 700 പദ്യങ്ങള്‍ 13 അദ്ധ്യായങ്ങളായി ക്രമീകരിക്കപ്പെട്ടിരിക്കുന്നു. മാര്‍ക്കണ്ഡേയമുനി ജൈമിനിയോടും ശിഷ്യന്മാരോടുമായി വര്‍ണ്ണിച്ച ദേവിയുടെ മഹിമയെക്കുറിക്കുന്നന്ന കഥകള്‍ അടങ്ങിയതാണ് ഈ സ്തോത്രം. 13 അദ്ധ്യായങ്ങളിലായി മുഖ്യമായി 3 കഥകളാണ് ഇതില്‍ വര്‍ണ്ണിക്കപ്പെട്ടിരിക്കുന്നത്. രാജ്യഭ്രഷ്ടനായ സുരഥന്‍ എന്ന രാജാവും, സ്വബന്ധുക്കളാല്‍ വഞ്ചിതനായ […]
Read Full Post »