Feed on
Posts
Comments


ശ്രീപാദസപ്തതി: കേരളീയരുടെ പ്രിയങ്കരനായ ഭക്തകവിയും, പണ്ഡിതാഗ്രേസരനുമായ മേല്പത്തൂര്‍ നാരായണഭട്ടതിരി അവസാനകാലത്തു രചിച്ച ഒരു സ്തോത്രരത്നമാണ് ശ്രീപാദസപ്തതി. ഇരുപത്തിയേഴാം വയസ്സില്‍ നാരായണീയം നിര്‍മ്മിച്ച മേല്പത്തൂര്‍ നാല്പതിലേറെ സംവത്സരക്കാലം ശ്രീകൃഷ്ണഭജനവും, ഗ്രന്ഥരചനയുമായി കോഴിക്കോട്ടും, അമ്പലപ്പുഴയിലും മറ്റും കഴിഞ്ഞശേഷം ഒടുവില്‍ ഗുരുവായൂരപ്പന്‍ തന്നെ സ്വപ്നത്തില്‍ ദര്‍ശനം നല്‍കി നിയോഗിച്ചതിന്റെ ഫലമായിട്ടാണത്രേ, മുക്തിസ്ഥലമെന്നു സംസ്കൃതത്തില്‍ പറയുന്ന മുക്കോലെച്ചെന്ന് അവിടെ ദേവിയെ ഭജിച്ചും ശിഷ്യന്മാരെ പഠിപ്പിച്ചും ഗ്രന്ഥരചനകളിലേര്‍പ്പെട്ടും പ്രശാന്തജീവിതം നയിച്ചുവന്നു. എഴുപതാം വയസ്സു മുതല്‍ എണ്‍പത്താറു വയസ്സു വരെ മേല്പത്തൂരിന്റെ ജീവിതം മുക്കോലെയായിരുന്നുവെന്നാണ് ഐതിഹ്യം. അവിടെച്ചെന്ന ഉടനെ രചിച്ച സ്തോത്രമാണ് ശ്രീപാദസപ്തതി. മുക്കോല മേലെക്കാവിലെ ഭഗവതിയുടെ ശ്രീപാദം വര്‍ണ്ണിച്ചുകൊണ്ടെഴുതിയ എഴുപതു ശ്ലോകങ്ങളാണ് ഇതിലെ ഉള്ളടക്കം. തന്റെ എഴുപതു വയസ്സിനെ സൂചിപ്പിക്കാനായിരിക്കണം കവി നൂറു ശ്ലോകം തികയ്ക്കാതെ എഴുപതു ശ്ലോകത്തില്‍ സ്തോത്രം പൂര്‍ത്തിയാക്കിയതെന്ന് അനുമാനിക്കപ്പെടുന്നു. എന്തായാലും കാവ്യസൗന്ദര്യവും ഭക്തിരസവും വഴിഞ്ഞൊഴുകുന്ന ഈ സ്തോത്രകൃതി ദേവിഭക്തന്മാര്‍ക്ക് ഒരു അസുലഭമായ അനുഗ്രഹമാണെന്നതില്‍ സംശയമില്ല.

ശ്രീപാദസപ്തതി ഇ-ബുക്ക്: പണ്ഡിതവരേണ്യനായ ശ്രീ കെ. പി. നാരായണ പിഷാരോടിയുടെ വ്യാഖ്യാനത്തോടുകൂടി ശ്രീപാദസപ്തതിയുടെ ഒരു പതിപ്പ് ഗുരുവായൂര്‍ ദേവസ്വത്തില്‍ നിന്നും പ്രസിദ്ധീകരിച്ചിരുന്നു. അതിന്ന് ഔട്ട് ഓഫ് പ്രിന്റ് ആണെന്നാണ് അറിയാന്‍ കഴിഞ്ഞത്. പ്രസ്തുത പതിപ്പിലെ പരിഭാഷയാണ് ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്ന ഇ-ബുക്കില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

കടപ്പാട്: ഈ ഇ-ബുക്കിന്റെ ഡിജിറ്റൈസേഷനില്‍ പങ്കെടുത്ത എല്ലാ സഹപ്രവര്‍ത്തകരോടും, ഇ-ബുക്കിന് മനോഹരമായ കവര്‍ പേജ് ഡിസൈന്‍ ചെയ്ത സുഗേഷ് ആചാരിയോടും, മറ്റെല്ലാ അഭ്യുദയകാംക്ഷികളോടുമുള്ള കടപ്പാട് ഇവിടെ രേഖപ്പെടുത്തുന്നു.

ഡൗണ്‍ലോഡ് ശ്രീപാദസപ്തതി അര്‍ത്ഥസഹിതം ഇ-ബുക്ക്

20 Responses to “ശ്രീപാദസപ്തതി – മേല്പത്തൂര്‍ നാരായണഭട്ടതിരി – അര്‍ത്ഥസഹിതം Sripada Saptati Malayalam translation”

 1. Raghunadhan.V. says:

  ശ്രീ ശങ്കരന്‍ നമസ്തേ ,

  ശ്രീ പാദസപ്തതിയുടെ ഇ ബുക്ക്‌ കാണുകയുണ്ടായി.അത്യന്തം മനോഹരമായിരിയ്ക്കുന്നു.വിശേഷിച്ചും സുഗേഷിന്റെ കവര്‍ പേജ് ,പുസ്തകത്തിന്റെ ഉള്ളടക്കത്തിന് തീര്‍ത്തും അനുരൂപവും ,ചേതോഹരവുമാണ്.എല്ലാ ദേവീ ഭക്തര്‍ക്കും അനുഗ്രഹമായി ഭവിയ്ക്കട്ടെ എന്നാശംസിക്കുന്നു ,

  രഘുനാഥന്‍ .വി.

 2. ramu says:

  വളരെ വളരെ നന്ദി.സുഗേഷിനും. സ്തുത്യര്‍ഹം എല്ലാം.

 3. Raghunadhan.V. says:

  നമസ്തേ ശങ്കരന്‍ ,

  സ്തോത്ര കൃതികളെക്കുറിച്ച് ചിന്തിച്ചപ്പോള്‍ ഓര്‍മ്മ വന്നതാണ്.സുകുമാര കവിയുടേതായ (ഓര്‍മ്മയില്‍ നിന്നും പറയുന്നതാണ് )മുകുന്ദമാലയെന്ന അതിമനോഹരമായ ഒരു സ്തോത്ര കാവ്യമുണ്ട്.കാവ്യഗുണം കൊണ്ടും ,ഭക്തിരസം കൊണ്ടും അതിവിശിഷ്ടമായ ഈ കാവ്യം വിഷ്ണുഭക്തര്‍ക്ക്‌ ഏറെ പ്രിയപ്പെട്ടതാണ്.അചിരേണ ഈ കൃതി കൂടി നമുക്ക് ഈ ബ്ലോഗില്‍ ലഭ്യമാക്കുവാന്‍ പരിശ്രമിക്കുമല്ലോ?

  രഘുനാഥന്‍ .

  • bharateeya says:

   രഘുനാഥന്‍ജി,

   താങ്കളുടെ നിര്‍ദ്ദേശത്തിനെ സഹര്‍ഷം സ്വാഗതം ചെയ്യുന്നു. പക്ഷേ, മുകുന്ദമാലയുടെ രചയിതാവിന്റെ പേരെഴുതിയത് തെറ്റിയെന്നു തോന്നുന്നു. കുലശേഖര ആഴ്വാരാണ് മുകുന്ദമാല രചിച്ചത് എന്നാണ് കേട്ടിട്ടുള്ളത്. മാത്രമല്ല സുകുമാരകവിയുടെ ഒരേ ഒരു കൃതി “ശ്രീകൃഷ്ണവിലാസം” ആണ്. അതുതന്നെ അപൂര്‍ണ്ണവുമാണല്ലോ. ഇതില്‍ ഏതാണുദ്ദേശിച്ചത്? രണ്ടിന്റെയും മലയാളം യൂണിക്കോഡിലുള്ള ടെക്സ്റ്റ് എന്റെ കൈയ്യിലുണ്ട്. എന്നാല്‍ പരിഭാഷപ്പെടുത്തേണ്ടിവരും. പരിഭാഷയില്ലാതെ ബ്ലോഗില്‍ പ്രസിദ്ധീകരിച്ചാല്‍ അധികം പേര്‍ക്ക് പ്രയോജനപ്പെടുമോ എന്നു സംശയമാണ്.

 4. Raghunadhan.V. says:

  നമസ്തേ ,

  മുകുന്ദമാലതന്നെയാണ് ഉദ്ദേശിച്ചത് .കുലശേഖര ആഴ്വാര്‍ തന്നെയാണ് കര്‍ത്താവ് .ഇപ്പോള്‍ ഓര്‍മ്മ വരുന്നു.രണ്ടു കൃതികളും തമ്മില്‍ തെറ്റിപോയതില്‍ ക്ഷമ ചോദിയ്ക്കുന്നു.ഈ കൃതിയുടെ വൃത്താനുവൃത്തം ,പദാനുപദം ചെയ്ത ഒരു പരിഭാഷ ഏറെ പഴയത് എന്‍റെ കൈവശമുണ്ട് .കെ .ജനാര്‍ദ്ദന തമ്പാന്‍ ആണെന്ന് തോന്നുന്നു പരിഭാഷകന്‍ (ഇതും ഓര്‍മ്മയില്‍ നിന്നും ഉദ്ധരിക്കുന്നതാണ്.)ഈ പരിഭാഷയിലെ

  “വന്ദേ മുകുന്ദമരവിന്ദ ദളായതാക്ഷം
  കുന്ദേന്ദു ശങ്കരതനായതപത്ര നേത്രം
  വൃന്ദാവനത്തില്‍ വിലസും പശുപാല ബാലന്‍
  ആകും മുകുന്ദനെ നമിച്ചിത കൈ തൊഴുന്നേന്‍ ”

  എന്ന മനോഹര ശ്ലോകം ഇപ്പോഴും ഓര്‍മ്മയിലുണ്ട് .പബ്ലിക്‌ ഡൊമൈനില്‍ വരുമെങ്കില്‍ നമുക്ക് തീര്‍ച്ചയായും ഇത് പോസ്റ്റ്‌ ചെയ്യാം.കൃഷ്ണ ഭക്തര്‍ക്ക്‌ ഇത് വലിയൊരു അനുഗ്രഹമായിരിയ്ക്കും .

  രഘുനാഥന്‍ .

  • bharateeya says:

   രഘുനാഥന്‍ജി,

   ഞാന്‍ മുകുന്ദമാലയുടെ പരിഭാഷയൊന്നും ഇതുവരെ വായിച്ചിട്ടില്ല. ഇ-ബുക്ക് ഉണ്ടാക്കുവാനായി അതിന്റെ യൂണിക്കോഡ് ടെക്സ്റ്റ് തയ്യാറാക്കിവെച്ചിരുന്നു. ഇതുവരെ പരിഭാഷപ്പെടുത്തുവാന്‍ സൗകര്യം കിട്ടിയില്ല. ഞാന്‍ ചെയ്യുകയാണെങ്കില്‍ ഗദ്യപരിഭാഷയേ സാധിക്കൂ. പദ്യം എനിക്ക് തീരെ വശമില്ല.

   ശ്രീ തമ്പാന്റെ പരിഭാഷയെക്കുറിച്ച് അന്വേഷിച്ചിട്ട് (http://www.malayalagrandham.com/search/) ഒരു തുമ്പും കിട്ടിയില്ല. വേറെ അഞ്ചാറു പേരുടെ പരിഭാഷകളെക്കുറിച്ചുള്ള വിവരമുണ്ട്. ശ്രീ തമ്പാന്റെ പരിഭാഷ ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ട വര്‍ഷം (അല്ലെങ്കില്‍ പരിഭാഷകന്‍ ജീവിച്ചിരുന്ന കാലാവധി) അറിഞ്ഞാല്‍ മാത്രമേ പബ്ലിക് ഡോമെയ്നിലാണോ എന്ന് ഉറപ്പിക്കുവാന്‍ സാധിക്കൂ. അത് കണ്ടുപിടിക്കുവാന്‍ സാധിക്കുമോ?

   • Jayaraj Nair says:

    മഹാത്മൻ,

    അങ്ങയുടെ ഈ ഉദ്യമത്തെ എത്രകണ്ട് പ്രശംസിച്ചാലും മതിയാവുകയില്ല. ഈ ബ്ലോഗിനെക്കുറിച്ചു ഇനിയും ഒരുപാട് മഹത് വ്യക്തികൾ അറിയാൻ ബാക്കി ഉണ്ടെന്നു തോന്നുന്നു. മാതൃഭൂമി ആഴ്ചപ്പതിപ്പ് പോലെയുള്ള പ്രസിദ്ധീകരണങ്ങളിൽ ഒരു അറിയിപ്പായി കൊടുക്കുന്നത് നന്നായിരിക്കും എന്ന് തോന്നുന്നു. മാത്രവുമല്ല, പലരുടെയും കൈകളിലുള്ള അമൂല്യങ്ങളായ പല ഗ്രന്ഥങ്ങളും നമുക്ക് ആ വഴിക്കു ലഭിക്കാനും സാധ്യത ഉണ്ടാവാം.

    മുകുന്ദമാലയും ശ്രീകൃഷ്ണ വിലാസവും പരിഭാഷ ഇല്ലെങ്കിലും പ്രസിദ്ധപ്പെടുത്തണം എന്ന് അപേക്ഷിക്കുന്നു. കേട്ടിടത്തോളം “കാവ്യഗുണം കൊണ്ടും ,ഭക്തിരസം കൊണ്ടും അതിവിശിഷ്ടമായ ഈ കാവ്യം’ വായിക്കേണ്ടത് തന്നെയാണെന്ന് തോന്നുകയും അതിനായി ആഗ്രഹിക്കുകയും ചെയ്യുന്നു.

    നന്ദിപൂർവം

 5. sugesh says:

  പങ്കെടുത്ത എല്ലപെര്‍ക്കും വളരെ നന്ദി
  ടൈപ്പിംഗ് തുടങ്ങിയപ്പൊള്‍ ഇന്റെര്‍നെറ്റില്‍ സെര്‍ച്ച് ചെയ്യത് കിട്ടിയ പെയിന്റിംഗ് ആണ് ശ്രീപാദസപ്തതിക്ക്
  ഇയുള്ളവന് ഉപയോഗിച്ചിരിക്കുന്നത് റീകംപൊസ് ചെയ്യത് കളര്‍മാറ്റിയ ദൗത്യം മത്രമേ ഇയുള്ളവ‍ന്‍ ചെയ്യ്തിട്ടുള്ളു
  അതുകൊണ്ടുതന്നെ ഇതുവരച്ച പുണ്യത്മാവിനെ സ്മരിക്കുന്നു അദ്ദേഹത്തിന്റെ പേരുവലിയ പിടീയില്ലാത്തതിനാല്‍ എവിടെ പ്രസ്താപിക്കുന്നില്ല
  ഈ മനോഹരം ആയ പെയിന്റിംഗിനോട് യോജിക്കുന്ന മറ്റൊന്ന് ശ്രീപാദസപ്തതിക്ക് കണ്ടെത്താന്‍ കഴിഞ്ഞില്ല
  അവസാനം ശങ്കരനും ഇതുതന്നെയാണ് ഇഷ്ടപ്പെട്ടത് എല്ലാവര്‍ക്കും നമസ്കാരം

 6. sreekumar says:

  നമസ്തേ,

  എത്ര അഭിനന്ദിച്ചാലും അധികമാവില്ല …..ഗുരു പരമ്പരയുടെ അനുഗ്രഹം തീര്‍ച്ചയായും ഉണ്ടാവും.എന്റെ എന്തെങ്കിലും സഹകരണം പ്രതീക്ഷിക്കുന്നു
  എങ്കില്‍ ബന്ധപ്പെടുമല്ലോ…

  ഹരി…..ഓം…

 7. Anikrishnan potty.k says:

  valare nanni tankalude book valare nannayirikkunnu…

 8. ganga ramachandran says:

  namaste
  ee stotram sanskrit/devanagari scriptil kittumO?
  om sakthi
  ganga

 9. suresh kovammal says:

  Om sakthi.
  I need a copy of sreepada sapthathi, who can help me.
  Suresh. 9895141561

 10. Dr.U.R.Giridharan says:

  ശ്രീമൻ,
  കുലശേഖരപ്പെരുമാളുടെ മുകുന്ദമാല, ആദിശങ്കരവിരചിതം എന്ന് വിശ്വസിക്കപ്പെട്ടുപോരുന്ന കനകധാരാ സ്തോത്രം, ശ്രീ സദാശിവബ്രഹ്മേന്ദ്രരുടെ (മലയാളികൾക്ക് തീരെ സുപരിചിതമല്ലാത്ത) ശിവമാനസിക പൂജാ സ്തോത്രം എന്നിവ പദാനുപദമായി ഞാൻ ചെയ്തിട്ടുള്ള വിവർത്തനം താങ്കൾക്ക് ഇവിടെ പ്രസിദ്ധപ്പെടുത്താൻ താല്പര്യമുണ്ടെങ്കിൽ അയച്ചുതരാൻ ഞാൻ സന്നദ്ധനാണ്‌. അറിയിക്കണമെന്ന് അപേക്ഷ.

  നന്ദി, നമസ്കാരം
  ഗിരിധരൻ.

 11. Hariharakrishnan says:

  Namaste.

  I am only just now lucky to be able to visit this website. I don’t have words to express my happiness at this noble venture. Till a few years ago, it remained a dream, to be able to read all these great works in Malayalam, which can be available in my finger tips.
  May God almighty bless you and your team.

  Best wishes
  Hari

 12. Subramanian V says:

  Install this app and read all slokas including Sri pada saptati in your mobile
  https://play.google.com/store/apps/details?id=com.supersubra.sloka_saagar

Leave a Reply