മഹാകവി കാളിദാസന്‍: ഭാരതീയകവികളില്‍ മഹാകവി കാളിദാസനു തുല്യരായി ആരുമില്ല എന്നാണ് പണ്ഡിതമതം. ഇതിനെക്കുറിച്ച് സുപ്രസിദ്ധമായ ഒരു ശ്ലോകം കേട്ടിട്ടുണ്ട്.
പുരാ കവീനാം ഗണനാപ്രസംഗേ
കനിഷ്ഠികാധിഷ്ഠിതകാളിദാസഃ
അദ്യാപി തത്തുല്യകവേരഭാവാത്
അനാമികാ സാര്‍ഥവതീ ബഭൂവ
പണ്ട് ഏതോ ഒരു വിദ്വാന്‍ സംസ്കൃതകവികളുടെ കണക്കെടുത്തപ്പോള്‍ ഏറ്റവും മികച്ച കവി എന്ന നിലയില്‍ ചെറുവിരല്‍ കൊണ്ട് ആദ്യം എണ്ണിയത് കാളിദാസനെയാണ്. പിന്നീട് തത്തുല്യനായ മറ്റൊരു കവിയെ ലഭിക്കാഞ്ഞതിനാല്‍ അനാമികയുടെ – മോതിരവിരലിന്റെ – പേരു സാര്‍ത്ഥകമായി. (അനാമിക എന്ന വാക്കിന് പേരില്ലാത്തത് എന്നും അര്‍ഥമുണ്ട്. ആ വിരലില്‍ എണ്ണാനായി കാളിദാസനു തുല്യനായ ഒരു കവിയുടെ പേര് ഇല്ലാതെ പോയതിനാല്‍ അനാമിക എന്ന പേരു സാര്‍ഥകമായി എന്നു സാരം).
വിക്രമോര്‍വ്വശീയം: കാളിദാസകൃതികളില്‍ കാവ്യകൃതികളെ അപേക്ഷിച്ച് നാടകങ്ങളാണ് സാമാന്യജനങ്ങളെയും പണ്ഡിതന്മാരെയും അധികമായി ആകര്‍ഷിച്ചിട്ടുള്ളത്. “കാവ്യേഷു നാടകം രമ്യം” എന്ന് കവിവചനവുമുണ്ടല്ലോ. കാളിദാസനാടകങ്ങളില്‍ ഏറ്റവും ജനപ്രിയമായതും ഏറ്റവും അധികം ഭാഷകളില്‍ പരിഭാഷകളുള്ളതും ശാകുന്തളത്തിനാണ്. അതിനുതൊട്ടുപിന്നാലെയാണ് വിക്രമോര്‍വ്വശീയത്തിന്റെ സ്ഥാനം. മഹാരാജാവായ പുരൂരവസ്സും ഉര്‍വ്വശിയെന്ന അപ്സരസ്സും പരസ്പരം പ്രണയബദ്ധരാകുന്നു. കാമുകനില്‍ മനസ്സുറപ്പിച്ചിരുന്ന ഉര്‍വ്വശി സ്വര്‍ലോകത്തിലെ തന്റെ കൃത്യനിര്‍വ്വഹണത്തില്‍ വീഴ്ചവരുത്തുകയും തന്മൂലം ശാപമേറ്റ് ഭൂമിയില്‍ വരുകയും ചെയ്യുന്നു. പുരൂരവസ്സിന്റെ അഭ്യുദയകാംക്ഷിയായ ദേവേന്ദ്രന്റെ അനുഗ്രഹത്താല്‍ അവര്‍ ഒന്നിച്ചുചേരുന്നുവെങ്കിലും ഒരു പ്രത്യേക സാഹചര്യത്തില്‍ ഉര്‍വ്വശിക്കു വീണ്ടും പുരൂരവസ്സിനെ വിട്ടുപിരിയേണ്ട സ്ഥിതി സംജാതമാകുന്നു. ദേവേന്ദ്രന്റെ അനുഗ്രഹം മൂലം ഈ പ്രതിസന്ധിയെയും അവര്‍ മറികടക്കുന്നു. ഇതാണ് വിക്രമോര്‍വശീയം നാടകത്തിന്റെ ഇതിവൃത്തം. വിക്രമോര്‍വശീയം എന്ന പേരിന്റെ അര്‍ത്ഥം “വിക്രമനായ (ശൂരനായ) പുരൂരവസ്സിന്റെയും ഉര്‍വ്വശിയുടെയും കഥ” എന്നാണ്.
കാളിദാസന്റെ മറ്റു കൃതികളിലെന്നപോലെ പൗരാണികമായ ഒരു കഥയെ എടുത്ത് തന്റെ അനന്യമായ ശൈലിയില്‍ അതിനെ വ്യത്യസ്തമായി അവതരിപ്പിക്കുകയാണ് വിക്രമോര്‍വശീയത്തിലും കവി ചെയ്തിരിക്കുന്നത്. പുരൂരവസ്സിന്റെയും ഉര്‍വ്വശിയുടെയും കഥ അതിപ്രാചീനകാലത്ത് ഋഗ്വേദത്തിലും, പിന്നീട് ദേവീഭാഗവതം, ശ്രീമദ്ഭാഗവതം തുടങ്ങിയ പുരാണങ്ങളിലും, മഹാഭാരതത്തിലും പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ അവയില്‍ ചിത്രീകരിച്ചിരിക്കുന്നതില്‍നിന്നും വ്യത്യസ്തമായി ശുഭപര്യവസായിയായിട്ടാണ് കാളിദാസന്‍ ഈ നാടകത്തിനെ രചിച്ചിരിക്കുന്നത്.
കാളിദാസകൃതികള്‍ ഇ-ബുക്ക് പ്രോജക്ട്: മഹാകവി കാളിദാസന്റെ കൃതികള്‍ മലയാളത്തില്‍ അര്‍ത്ഥസഹിതം ഡിജിറ്റൈസ് ചെയ്യണമെന്ന് ഈ ബ്ലോഗിന്റെ സന്ദര്‍ശകരും, അഭ്യുദയകാംക്ഷികളും പലപ്പോഴും നിര്‍ദ്ദേശിച്ചിരുന്നു. 2011 ജൂലായ് 12-ന് കാളിദാസകൃതികളുടെ ഡിജിറ്റൈസേഷന്‍ പ്രോജക്ടിന് ആരംഭം കുറിച്ചു. കാളിദാസന്റെ കൃതികള്‍ മുഖ്യമായും ഏഴാണ്.–മൂന്ന് മഹാകാവ്യങ്ങളും, മൂന്നു നാടകങ്ങളും ഒരു ഖണ്ഡകാവ്യവും. അതില്‍ മഹാകാവ്യങ്ങള്‍ താരതമ്യേന വലുതായതിനാല്‍ തുടക്കത്തില്‍ നാടകങ്ങള്‍ ഡിജിറ്റൈസ് ചെയ്യുവാനാണ് ഉദ്ദേശിക്കുന്നത്. ശാകുന്തളം, വിക്രമോര്‍വശീയം, മാളവികാഗ്നിമിത്രം എന്നിവയാണല്ലോ കാളിദാസന്‍ വിരചിച്ച നാടകങ്ങള്‍. അവയില്‍ വിക്രമോര്‍വശീയമാണ് ആദ്യമായി ഡിജിറ്റൈസ് ചെയ്തുതുടങ്ങിയത്. വിക്രമോര്‍വശീയത്തിന്റെയും മാളവികാഗ്നിമിത്രത്തിന്റെയും ടൈപ്പിങ്ങ് രണ്ടാഴ്ചകള്‍ക്കകം മിക്കവാറും പൂര്‍ത്തിയായെങ്കിലും സംസ്കൃതത്തിലും പ്രാകൃതത്തിലുമുള്ള സംഭാഷണങ്ങള്‍ വളരെ ശ്രദ്ധിച്ചു പരിശോധിക്കേണ്ടിവന്നതിനാല്‍ പ്രൂഫ് റീഡിങ്ങ് വളരെ മന്ദഗതിയിലാണ് നീങ്ങിയത്. അതുകാരണമാണ് കാളിദാസകൃതികളിലെ ആദ്യത്തെ ഇ-ബുക്കായ വിക്രമോര്‍വ്വശീയം ഈ ബ്ലോഗില്‍ പോസ്റ്റ് ചെയ്യുന്നതിന് ഇത്രയും വൈകിയത്.
വിക്രമോര്‍വശീയം ഇ-ബുക്ക്: വിക്രമോര്‍വശീയത്തിന് കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ രചിച്ചതും 1927-ല്‍ പ്രസിദ്ധീകരിക്കപ്പെട്ടതുമായ മലയാളപരിഭാഷയാണ് ഈ സന്ദര്‍ഭത്തില്‍ ഇ-ബുക്കായി പ്രസിദ്ധീകരിക്കുന്നത്. വിക്രമോര്‍വശീയത്തിന്റെ പരിഭാഷയോടൊപ്പം ഈ കൃതിയുടെ സംസ്കൃതമൂലം മലയാളലിപിയില്‍ത്തന്നെ നല്കിയിട്ടുണ്ട്. ഭാസന്റെയും ഭവഭൂതിയുടെയും നാടകങ്ങളിലെന്നപോലെ കാളിദാസനാടകങ്ങളിലും സ്ത്രീകഥാപാത്രങ്ങളുടെയും സേവകന്മാരുടെയും മറ്റും സംഭാഷണം പ്രാകൃതഭാഷയിലാണ്. അതിന്റെ പരിഭാഷ (സംസ്കൃതച്ഛായ) അതാതു സ്ഥലത്ത് ബ്രാക്കറ്റില്‍ നല്കിയിട്ടുമുണ്ട്. ഇതു കൂടാതെ പ്രാകൃതത്തിലുള്ള നിരവധി ശ്ലോകങ്ങള്‍ മലയാളപരിഭാഷയില്‍ കാണുന്നില്ല. ഇതില്‍നിന്നും ഈ ശ്ലോകങ്ങളില്ലാതിരുന്ന ഏതോ ഒരു കൈയെഴുത്തുപ്രതിയെ അടിസ്ഥാനമാക്കിയായിരിക്കാം മലയാളപരിഭാഷ നിര്‍വ്വഹിച്ചിട്ടുള്ളത് എന്നേ ഊഹിക്കുവാന്‍ നിവൃത്തിയുള്ളൂ.
പ്രാകൃതഭാഷയിലുള്ള ശ്ലോകങ്ങളും സംഭാഷണങ്ങളും കാളിദാസന്റെ മറ്റു നാടകങ്ങളിലെന്നപോലെ ഈ കൃതിയില്‍ ധാരാളമായി ഉള്ളതിനാല്‍ ഇതിന്റെ ടൈപ്പിങ്ങ് വളരെ ദുഷ്കരമായിരുന്നു. ക്ലേശകരമായ ഈ കൃത്യം വളരെ ഉത്സാഹപൂര്‍വ്വം നിര്‍വഹിച്ച വിക്രമോര്‍വശീയം ഡിജിറ്റൈസേഷന്‍ ടീമിലെ എല്ലാ അംഗങ്ങളോടും, ഇതിനായി ഞങ്ങളെ സദാ പ്രോത്സാഹനമേകിയ എല്ലാ സഹൃദയരോടും, വിക്രമോര്‍വശീയം ഇ-ബുക്കിന് സുന്ദരമായ ഒരു കവര്‍പേജ് ഡിസൈന്‍ ചെയ്ത സുഗേഷ് ആചാരിയോടുമുള്ള ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു.
===================================================
മഹാകവി കാളിദാസ വിരചിത വിക്രമോര്‍വശീയം – ഇ-ബുക്ക് പ്രോജക്ടില്‍ പ്രവര്‍ത്തിച്ചവര്‍
20 ആഗസ്റ്റ് 2011
===================================================
1. ശങ്കരന്‍
2. രാമചന്ദ്രന്‍ (രാമു)
3. രാജ്മോഹന്‍
4. സുഗേഷ് ആചാരി
5. രഞ്ജിത് ഗോപാലകൃഷ്ണന്‍
6. ജയതി
7. ഷിബിന്‍ പി.കെ.
8. രഞ്ജന നായര്‍
9. രമേശ് നടരാജന്‍
10. പ്രകാശ് ബാബു
11. വേണുഗോപാല്‍ ടി.ജി.
12. അനീഷ് ഡി.
13. രഘുനാഥന്‍
===================================================
നമസ്തേ ,
വിക്രമോര്‍വ്വശീയം ഇ ബുക്ക് കാണുകയുണ്ടായി.വളരെയധികം നന്നായിട്ടുണ്ട്.വിശ്വമഹാകവി കാളിദാസന്‍റെ കൃതികള്‍ മൂലത്തോട് കൂടെ മലയാളത്തില്‍ പ്രസിദ്ധീകരിയ്ക്കുവാനുള്ള ശ്രമം വളരെ ശ്ലാഘനീയമാണ്.സംസ്കൃത സാഹിത്യ കുതുകികള്‍ക്കും ,വിദ്യാര്‍ത്ഥികള്‍ക്കും,സാഹിത്യ ഗവേഷകര്‍ക്കുമെല്ലാം ഈ സംരംഭം വലിയൊരു അനുഗ്രഹമായിരിയ്ക്കുമെന്നതില്‍ സംശയമേതുമില്ല.പക്ഷെ ഒരു സാധാരണ അനുവാചകനെന്ന നിലയിലുള്ള പരിമിതമായ സ്വാതന്ത്ര്യം എടുത്തു കൊണ്ട് പറയട്ടെ ,മലയാളത്തിലെ സാഹിത്യ കുലപതികള്‍ ഉള്‍പ്പടെയുള്ളവര്‍ നല്‍കിയിട്ടുള്ള കാളിദാസ കൃതികളുടെ പരിഭാഷകളില്‍ ,ആ കൃതികളുടെ യദാര്‍ത്ഥ കാവ്യ സൌന്ദര്യം എത്രമാത്രം ഭാഷാന്തരം ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ടെന്നുള്ളത് സംശയമാണ്.ഈ കൃതിയിലെ തന്നെ സംസ്കൃത മൂല ശ്ലോകങ്ങളും ,അവയുടെ പരിഭാഷകളും പരിശോധിച്ചാല്‍ സംസ്കൃതഭാഷാനഭിജ്ഞന്‍മാരായ സാധാരണ വായനക്കാര്‍ക്ക് പോലും ഇത് ബോധ്യപ്പെടുന്നതാണ്.പലയിടങ്ങളിലും പരിഭാഷകര്‍ അനാവശ്യമായ ദുഃസ്വാതന്ത്ര്യം എടുത്തിട്ടുള്ളതും കാണാവുന്നതാണ്.കാളിദാസകൃതികളുടെ പരിഭാഷകള്‍ ഇനിയും മലയാളത്തില്‍ പുതിയതായി ഉണ്ടാകേണ്ടിയിരിക്കുന്നു എന്നാണ് തോന്നുന്നത് .
ശ്രീ സുഗേഷിന്റെ കവര്‍ ഡിസൈന്‍ നന്നായിട്ടുണ്ട്.ഈ പ്രോജെക്ടില്‍ പങ്കെടുത്ത എല്ലാ സുമസ്സുകള്‍ക്കും ഹൃദയംഗമമായ നന്ദി അറിയിക്കുന്നു.
രഘുനാഥന്‍ .വി.
Nice and thanks.
നിങ്ങളുടെ ഈ ശ്രമത്തെ എങ്ങനെയാണു അഭിനന്ദിക്കേണ്ടത് എന്നറിയില്ല . എന്തായാലും എന്നാല്‍ കഴിയുന്ന സഹായങ്ങള്‍ ചെയ്യുവാന്‍ ഞാനും താല്പര്യപ്പെടുന്നു
വളരെ സന്തോഷം, ഞാന്‍ വിശദമായി ഒരു ഇ-മെയില്‍ അയയ്ക്കാം.
thanks to all team members
സര്‍, വിക്രമോര്‍വശീയം കവര്‍ പേജ് വളരെ നന്നായിട്ടുണ്ട്, സുഗേഷിനു അഭിനന്ദനങള്‍.
thanks for the book
അസ്സലായിട്ടുണ്ട്. More than satisfied. Not only for reading and learning, but also very very good for Sanskrit teachers to offer to the students. Please do not hesitate to inform me the MRP of the book to I would immediately arrange to send it, if not a part as my contribution.
Varmaji,
Thank you very much for appreciating our humble efforts. All the e-books available here are are prepared by our volunteers. You may download them free of cost.
I want to teach some details about Kalidasakrithikal to my students.So the above narration is very helpful to me.Thankyou.
Give more support to me in the selection of books and teaching of Malayalam sahithyam .OK.
Yes very useful for tenth standard students.
I’m so lucky. .. my mam said to write short note on ‘Kalidasa krithikal’ . Thank you. The above narration helps me a lot.
Real story of kalidasa
കാളിദാസവിരചിതം വിക്രമോര്‍വശീയം – കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ Vikramorvasiyam of Kalidasa – Malayalam transaltion
Is the printed edition av ailable?
It was published as part of Kalidasakritikal by D.C. Books – https://onlinestore.dcbooks.com/books/KALIDASA-KRITHIKAL
But, it is out of stock now. You may have to look for its copies in public libraries in Kerala.
Noble effort. It will help many to come closer to the poet – esp. those whose Sanskrit is not good enough. Hearty Congratulations! Would be glad to know the progress of other works translated.
nice