കാളിദാസവിരചിതം വിക്രമോര്‍വശീയം – കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന് Vikramorvasiyam of Kalidasa – Malayalam transaltion
Posted in Uncategorized on Aug 21st, 2011
മഹാകവി കാളിദാസന്‍: ഭാരതീയകവികളില്‍ മഹാകവി കാളിദാസനു തുല്യരായി ആരുമില്ല എന്നാണ് പണ്ഡിതമതം. ഇതിനെക്കുറിച്ച് സുപ്രസിദ്ധമായ ഒരു ശ്ലോകം കേട്ടിട്ടുണ്ട്. പുരാ കവീനാം ഗണനാപ്രസംഗേ കനിഷ്ഠികാധിഷ്ഠിതകാളിദാസഃ അദ്യാപി തത്തുല്യകവേരഭാവാത് അനാമികാ സാര്‍ഥവതീ ബഭൂവ പണ്ട് ഏതോ ഒരു വിദ്വാന്‍ സംസ്കൃതകവികളുടെ കണക്കെടുത്തപ്പോള്‍ ഏറ്റവും മികച്ച കവി എന്ന നിലയില്‍ ചെറുവിരല്‍ കൊണ്ട് ആദ്യം എണ്ണിയത് കാളിദാസനെയാണ്. പിന്നീട് തത്തുല്യനായ മറ്റൊരു കവിയെ ലഭിക്കാഞ്ഞതിനാല്‍ അനാമികയുടെ – മോതിരവിരലിന്റെ – പേരു സാര്‍ത്ഥകമായി. (അനാമിക എന്ന വാക്കിന് പേരില്ലാത്തത് എന്നും […]