ശ്രീകൃഷ്ണസഹസ്രനാമം: ഭാരതീയര്‍ക്കെല്ലാം സുപരിചിതമായ പൂജ്യവുമായ ശ്രീ വിഷ്ണുസഹസ്രനാമത്തിനു പുറമേ ശ്രീകൃഷ്ണസഹസ്രനാമം, രാധാകൃഷ്ണസഹസ്രനാമം, ബാലകൃഷ്ണസഹസ്രനാമം എന്നിങ്ങനെ ഭഗവാന്‍ ശ്രീകൃഷ്ണന്റെ സഹസ്രനാമങ്ങള്‍ നിരവധിയുണ്ട്. അവയില്‍ “ശ്രീകൃഷ്ണഃ ശ്രീപതിഃ ശ്രീമാന്‍ ശ്രീധരഃ ശ്രീ സുഖാശ്രയഃ….” എന്നു തുടങ്ങുന്നതും സാത്വതസംഹിത (സാത്വതതന്ത്രം) യില്‍ ഉള്‍പ്പെടുന്നതുമായ സഹസ്രനാമമാണ് അധികം ജനപ്രിയമായിട്ടുള്ളത്. അത് ദേവനാഗരിലിപിയില്‍ ഇന്റര്‍നെറ്റില്‍ ലഭ്യമാണ്. എന്നാല്‍ നിലവില്‍ പ്രചാരത്തിലുള്ള ശ്രീകൃഷ്ണ സഹസ്രനാമത്തില്‍ നിന്നും തീര്‍ത്തും വ്യത്യസ്തവും സുദുര്‍ലഭവും, അതിമനോഹരവുമായ ഒരു സഹസ്രനാമം അടുത്തയിടെ ഇരുനിലംകോട് ജ്ഞാനാനന്ദ കുടീരത്തില്‍ നടന്ന ഭാഗവതസപ്താഹത്തില്‍ യജ്ഞപ്രസാദമായി വിതരണം ചെയ്യുവാനായി കുന്നംകുളം ഹംസകുടീരത്തിലെ ശ്രീമല്‍ ഈശ്വരാനന്ദസ്വാമികള്‍ കൊണ്ടുവരികയുണ്ടായി. ഒരു ആദ്ധ്യാത്മികാചാര്യന്‍ നിരവധി വര്‍ഷങ്ങള്‍ക്കു മുന്‍പ് ഈശ്വരാനന്ദസ്വാമിജിയ്ക്ക് സമ്മാനിച്ച ഈ വിശിഷ്ടഗ്രന്ഥം അതിന്റെ വൈശിഷ്ട്യത്തെയും ദൗര്‍ലഭ്യതയും കരുതി അദ്ദേഹം അടുത്തകാലത്ത് പുനഃപ്രസിദ്ധീകരിക്കുകയുണ്ടായി.
കടപ്പാട്: “ശ്രീകൃഷ്ണസഹസ്രനാമ”ത്തിന്റെ ഒരു പ്രതി യജ്ഞപ്രസാദമായി ശ്രീരഘുനാഥനു ലഭിക്കുകയുണ്ടായി. ഈ വിശിഷ്ടഗ്രന്ഥം ബ്ലോഗില്‍ പ്രസിദ്ധീകരിച്ചാല്‍ അനേകം പേര്‍ക്ക് അത് അനുഗ്രഹമാകുമെന്നു കരുതി ശ്രീ രഘുനാഥന്‍ജി പ്രസിദ്ധീകരണാനുമതിയ്ക്കായി സ്വാമികളുമായി ബന്ധപ്പെടുകയും അദ്ദേഹം സസന്തോഷം അനുമതി നല്‍കുകയും ചെയ്തു. മനോമോഹനമായ ഭഗവല്‍ രൂപത്തെപ്പോലെ മനോഹരവും, ഭക്തിനിര്‍ഭരവും, ലളിതകോമളപദാവലികളാല്‍ നിബദ്ധവുമായ ഈ മനോഹര സ്തോത്രം ഇവിടെ ലഭ്യമാക്കുന്നതിന് സദയം അനുമതി നല്കിയ ശ്രീമദ് ഈശ്വരാനന്ദ സരസ്വതി സ്വാമികളോടും ശ്രീ രഘുനാഥന്‍ജിയോടുമുള്ള അകൈതവമായ നന്ദി രേഖപ്പെടുത്തുന്നു
വളരെ വളരെ നന്ദി.
വളരെ വളരെ നന്ദി.
highly obliged
shankaranji.. your other blogs has been removed? what happened?
Rijesh kumar,
WordPress removed those blogs without any notice citing violation of TOS, no more explanation. So, I shifted them to independent domains. The links are given on the right side bar in this blog.
The loss is wordpress’s…it surely is a smaller place without your blog.
Please send me ramayanam