Feed on
Posts
Comments

Category Archive for 'Smriti'

ശാങ്കരസ്മൃതി (ലഘുധര്‍മ്മപ്രകാശിക): എണ്ണിയാലൊടുങ്ങാത്ത മതഗ്രന്ഥങ്ങളുണ്ട് എന്നത് ഹിന്ദുമതത്തിന്റെ ഒരു പ്രത്യേകതയാണ്. ഹിന്ദുമതഗ്രന്ഥങ്ങള്‍ സാമാന്യമായി രണ്ടു വിഭാഗത്തില്‍പ്പെട്ടവയാണ്; ശ്രുതിഗ്രന്ഥങ്ങളും സ്മൃതിഗ്രന്ഥങ്ങളും. നാലു വേദങ്ങളാണ് ശ്രുതിഗ്രന്ഥങ്ങള്‍ എന്നറിയപ്പെടുന്നത്. വേദങ്ങള്‍ പ്രധാനമായും പരമാര്‍ത്ഥസത്യമായ ഈശ്വരനെ പ്രതിപാദിക്കുന്നു. വേദങ്ങള്‍ അപൗരുഷേയങ്ങളാണെന്നു വിശ്വസിക്കപ്പെടുന്നു. സ്മൃതിഗ്രന്ഥങ്ങള്‍ നിരവധിയാണ്. ധര്‍മ്മാധര്‍മ്മങ്ങളാണ് ഇവയുടെ പ്രതിപാദ്യവിഷയം. അതുകൊണ്ട് ഇവ ധര്‍മ്മശാസ്ത്രം എന്നും അറിയപ്പെടുന്നു. വിവിധ പ്രദേശങ്ങളില്‍ ഓരോരോ കാലത്ത് വ്യത്യസ്ത സ്മൃതികളെയാണ് പ്രമാണമായി ഭാരതീയര്‍ സ്വീകരിച്ചിരുന്നത്. പ്രാചീനകേരളത്തില്‍ പ്രചാരത്തിലിരുന്ന ഭാര്‍ഗ്ഗവസ്മൃതി സംഗ്രഹിച്ച് രചിക്കപ്പെട്ടതാണ് ശാങ്കരസ്മൃതി അഥവാ ലഘുധര്‍മ്മപ്രകാശിക. ഇതിന്റെ കര്‍ത്താവ് […]

Read Full Post »