Feed on
Posts
Comments

(ഈ ബ്ലോഗിന്റെ ഒരു അഭ്യുദയകാംക്ഷിയുടെ കമന്റിന് എഴുതിയ മറുപടിയാണ് താഴെ ചേര്‍ക്കുന്നത്. ഈ ബ്ലോഗിന്റെ എല്ലാ സന്ദര്‍ശകരുടെയും മനസ്സില്‍ ഇത്തരം സംശയങ്ങളുണ്ടാകുവാന്‍ സാദ്ധ്യതയുണ്ട്. അതുകൊണ്ട് ഇത് ഒരു പോസ്റ്റായി ഇവിടെ ചേര്‍ക്കാമെന്നു കരുതി).

എന്തുകൊണ്ടാണ് പുതിയ പോസ്റ്റുകള്‍ വൈകുന്നത്? – പ്രജിത്

പ്രജിത്,

താങ്കള്‍ ആത്മാര്‍ത്ഥമായിട്ടാണ് ഇതു ചോദിച്ചതെന്നു കരുതി ഞാന്‍ വിശദമായി മറുപടി എഴുതട്ടെ. ഇതിനു ചുരുക്കി മറുപടി എഴുതുവാന്‍ പ്രയാസമാണ്. ശരിയ്ക്കും താല്പര്യമില്ലെങ്കില്‍ മുഴുവന്‍ വായിക്കണമെന്നില്ല. മറ്റു പലരുടെയും മനസ്സില്‍ ഇതേ ചോദ്യമുണ്ടായിരിക്കും. അവര്‍ക്കും ഇതൊരു മറുപടിയാകുമല്ലോ.

ഒരു പുതിയ ഇ-ബുക്ക് തയ്യാറാക്കുന്നതിനു പല ഘട്ടങ്ങളുണ്ട്.

1. ആദ്യം ആ പുസ്തകം സ്കാന്‍ ചെയ്യണം (ഡിജിറ്റൈസ് ചെയ്യുവാനുദ്ദേശിക്കുന്ന പുസ്തകം പകര്‍പ്പവകാശകാലാവധി കഴിഞ്ഞതാണെന്ന് ആദ്യമേ തന്നെ ഉറപ്പു വരുത്തണം).
2. അതിനു ശേഷം ടൈപ്പു ചെയ്യുവാന്‍ സന്നദ്ധത പ്രകടിപ്പിക്കുന്ന എല്ലാ വോളണ്ടിയര്‍മാര്‍ക്കും അവര്‍ ചെയ്യുവാന്‍ തയ്യാറുള്ള അത്രയും പേജുകള്‍ അയച്ചു കൊടുക്കണം.
3. അവര്‍ സമയത്തിന് അതു തിരികെ നല്കിയില്ലെങ്കില്‍ അവരെ യഥാസമയം ഓര്‍മ്മിപ്പിക്കണം. പിന്നെയും അവരില്‍നിന്നു പ്രതികരണമില്ലെങ്കില്‍ വേറൊരാളെ കണ്ടുപിടിച്ച് ആ പേജുകള്‍ അയാളെ ഏല്പിക്കണം.
4. എല്ലാ പേജുകളും ടൈപ്പ് ചെയ്തുകഴിഞ്ഞശേഷം, പ്രൂഫ്റീഡിങ്ങ് ചെയ്യണം.
5. ഒടുവില്‍ അവയെല്ലാം ചേര്‍ത്ത് ഇ-ബുക്കായി ഫോര്‍മാറ്റു ചെയ്യണം. അതിനു ഉചിതമായ ഒരു മുഖവുരയും എഴുതണം.

എത്രമാത്രം ജോലി ഒരു ഇ-ബുക്കിന്റെ പിന്നിലുണ്ടെന്ന് ഇതില്‍നിന്നും മനസ്സിലാകുമല്ലോ. പ്രൂഫ്റീഡിങ്ങാണ് ഏറ്റവും കഠിനമായ ജോലി. ഒരാള്‍മാത്രം എത്ര ശ്രദ്ധിച്ചു നോക്കിയാലും ടൈപ്പിങ്ങില്‍വന്ന തെറ്റുകളെല്ലാം കണ്ടെത്താനാവില്ല. പ്രൂഫ് റീഡിങ്ങ് ഏല്‍ക്കുന്ന മിക്കപേരും അതു പൂര്‍ത്തിയാക്കാതിരിക്കുകയാണു പതിവ്. അവരെ ഓര്‍മ്മിപ്പിച്ചുതന്നെ ഞാന്‍ പലപ്പോഴും മുഷിഞ്ഞുപോകാറുണ്ട്. ചിലപ്പോള്‍ അതുകാരണം സുഹൃത്തുക്കള്‍ ശത്രുക്കളായി മാറുകയും ചെയ്യും. വോളണ്ടിയര്‍മാരെക്കൊണ്ടു ജോലിയെടുപ്പിക്കുന്നത് വളരെയധികം മനസ്സു മടുപ്പിക്കുന്ന ഒരു പണിയായിട്ടാണ് എനിക്കു ചിലപ്പോഴൊക്കെ തോന്നാറുള്ളത്.

ഇതുവരെ തുടങ്ങിവെച്ച പ്രോജക്ടുകളില്‍ ഇപ്പോള്‍ മനുസ്മൃതി മാത്രമാണ് ചെയ്തുതീര്‍ക്കുവാനായി ബാക്കിനില്‍ക്കുന്നത്. ജനുവരിയില്‍ തന്നെ അതു മുഴുവന്‍ ടൈപ്പു ചെയ്തു കഴിഞ്ഞു. പക്ഷേ സംസ്കൃതശ്ലോകങ്ങളും അവയുടെ അര്‍ത്ഥവും വളരെ സൂക്ഷ്മമായി പരിശോധിക്കേണ്ടിയിരുന്നതുകൊണ്ടാണ് ഇത്രയും വൈകിയത്. ഇനിയും കുറഞ്ഞത് ഒരു മാസമെങ്കിലും അതു തീര്‍ക്കുവാന്‍ വേണ്ടി വരുമെന്നു തോന്നുന്നു. കഴിഞ്ഞ ഒരു മാസമായി ശ്രീ മുകുന്ദന്‍ നായര്‍ ഇക്കാര്യത്തില്‍ വളരെയധികം സഹായിക്കുന്നുണ്ട്. അദ്ദേഹം ഇതിനകം നാല് അദ്ധ്യായങ്ങള്‍ പ്രൂഫ് നോക്കിക്കഴിഞ്ഞു.

ഇ-ബുക്ക് പ്രോജക്ട് വൈകുന്നതിനു മുഖ്യകാരണം ഉത്തരവാദിത്തത്തോടെ പ്രൂഫ് നോക്കുവാന്‍ തയ്യാറുള്ള വോളണ്ടിയര്‍മാര്‍ ലഭ്യമല്ലാത്തതാണ്. ഇക്കാര്യത്തില്‍ അല്പമെങ്കിലും പരിചയമുള്ളവര്‍ മുന്നോട്ടുവന്നാല്‍ ഇ-ബുക്ക് പ്രോജക്ടിനു അതു വളരെയധികം ഊര്‍ജ്ജം നല്കും.

കുറച്ചു ദിവസങ്ങള്‍ക്കകം ഋഗ്വേദം, രാമചരിതമാനസം എന്നിവയുടെ ഇ-ബുക്കുകള്‍ ഈ ബ്ലോഗില്‍ പോസ്റ്റ് ചെയ്യാനാകുമെന്നു പ്രതീക്ഷിക്കുന്നു. അവയുടെ മിനുക്കുപണികള്‍ നടന്നുകൊണ്ടിരിക്കുന്നു.

58 Responses to “മലയാളം ഇ-ബുക്ക് പ്രോജക്ട് മന്ദഗതിയിലായത് എന്തുകൊണ്ട്?”

 1. എനിക്ക് ഒരു അഭിപ്രായം പറയാന്‍ ഒണ്ടു .ആശ്രയിക്കനാവുന്ന മലയാളം OCR സോഫ്റ്റ്‌വെയര്‍ ഉണ്ടെങ്കില്‍ അത് ഉപയോകിച്ച്ചു സ്കാന്‍
  ചെയ്ത ലിഖിതങ്ങള്‍ ടെക്സ്റ്റ്‌ ആയി എളുപ്പത്തില്‍ മാറ്റുവാന്‍ പറ്റും. OCR ഉപയോകിച്ച്ചാലും പ്രൂഫ്റീഡിങ്ങ് ചെയ്ണ്ടി വരും. OCR ഇല്ലാത്ത പക്ഷത്തില്‍ വോളണ്ടിയര്‍മാരുടെ സഹായം കൊണ്ട് മലയാളത്തില്‍ ടൈപ്പ് ച്യ്യുന്നതാണ് നല്ലത്.എന്ത് കൊണ്ടെന്നു വെച്ചാല്‍ സ്കാന്‍ ചെയ്ത പേജുകള്‍ രേഖപ്പെടുത്തി സംരക്ഷിക്കുവാന്‍ വളരെ അധികം ഡിസ്ക് സ്പേസ് വേണ്ടി വരും. മലയാളത്തില്‍ ഡിജിറ്റല്‍ രൂപികരണം ചെയ്യാന്‍ ഉദ്ദേശിക്കുന്ന പുസ്തകങ്ങളെ കുറിച്ചും ,രചയിതാക്കളെ കുറിച്ചും ഒരു വെബ്‌ പേജു പ്രസിദ്ധീകരണം ചെയ്യണം. ഇത് ഡിജിറ്റല്‍ പ്രോജെക്ട്റ്റ് കുറിച്ചുള്ള ഒരു chronological or alphabetical പട്ടിക ആയിരിക്കണം .അങ്ങനെ ചെയ്‌താല്‍ മലയാള ഭാഷാ പ്രേമികളില്‍ ഉള്ള വോളണ്ടിയര്‍മാര ടൈപ്പ് ചെയ്തു തരാന്‍ മുന്നോട്ട് വരാന്‍ സാദ്ധ്യത ഉണ്ട്.മലയാളത്തില്‍ ടൈപ്പ് ചെയ്തു തരുന്നവര്‍ തന്നെ പ്രൂഫ്റീഡിങ്ങ് ചെയ്തു തരണം . ഇങ്ങനെ ചെയ്യുമ്പോള്‍ ടൈപ്പിംഗ്‌ തെറ്റുകള്‍ വീണ്ടും വരുന്നത് കുറയുവാന്‍ സാദ്ധ്യത ഉണ്ട്. പ്രമുഖ നഗരങ്ങളില്‍ ഡിജിറ്റല്‍ പ്രൊജക്റ്റ്‌ രൂപികരണം സഹായിക്കാന്‍ വേണ്ടി ഒരു വോളണ്ടിയര്‍ coordinator വളരെ ആവശ്യമാണ്‌.coordinator പകുത്തു കൊടുക്കുന്ന പണികള്‍ മാത്രമേ വോളണ്ടിയര്‍മാര ചെയ്യാന്‍ അനുവാദം നല്‍കണം .ഇങ്ങനെ ച്യ്യുന്നത് കൊണ്ട് ഒരു task മറ്റുള്ളവര്‍ക്ക് മറ്റൊരു coordinator നല്‍കാതെ തടുക്കാന്‍ പറ്റും. വോളണ്ടിയര്‍മാര്‍ ചെയ്തു തരുന്നത് വെറും 5 പേജു മാത്രം ആണെങ്കിലും അതും സ്വീകരിക്കണം .ഇങ്ങനെ പലരും പങ്കെടുത്താല്‍ മാത്രമേ ഇത് പോലത്തെ ഒരു പ്രോജെക്ട്റ്റ് വിജയിക്കാന്‍ പറ്റും.

  • bharateeya says:

   കല്യാണസുന്ദര്‍,

   നല്ലൊരു മലയാളം OCR ഇതുവരെ ആരും വികസിപ്പിച്ചിട്ടില്ല. സംസ്കൃതത്തിനും ഹിന്ദിയ്ക്കും നല്ലൊരു OCR ഒരു ജര്‍മ്മന്‍ യൂണിവേര്‍സിറ്റിയില്‍ വികസിപ്പിച്ചിട്ടുണ്ട് – http://www.indsenz.com/int/index.php. മലയാളത്തിനായി നല്ലൊരു OCR വരുന്നതുവരെ ടൈപ്പ് ചെയ്യുകയേ നിവൃത്തിയുള്ളൂ.

   ഈ ബ്ലോഗിന്റെ ലക്ഷ്യം മലയാളത്തിലുള്ള ആദ്ധ്യാത്മികഗ്രന്ഥങ്ങള്‍ ഡിജിറ്റൈസ് ചെയ്യുക എന്നതാണ്. വിക്കിസോര്‍സ് മുതലായ സംരംഭങ്ങളില്‍ ആദ്ധ്യാത്മികഗ്രന്ഥങ്ങള്‍ക്ക് പ്രാമുഖ്യം കുറവായ സാഹചര്യത്തില്‍ ആദ്ധ്യാത്മികഗ്രന്ഥങ്ങളെ മാത്രം കേന്ദ്രീകരിച്ചുള്ള ഒരു പ്രവര്‍ത്തനത്തിന് പ്രസക്തിയേറുന്നു.

   താങ്കള്‍ സൂചിപ്പിച്ചതുപോലെ ഡിജിറ്റൈസ് ചെയ്യാന്‍ ഉദ്ദേശിക്കുന്ന ഓപ്പണ്‍ ഡൊമെയ്ന്‍ പുസ്തകങ്ങളുടെ ഒരു ഇന്‍ഡക്സ് തയ്യാറാക്കാന്‍ ശ്രമിക്കാം.

   • Hari Kaimal says:

    I will try to help with Manusmrithi…I’ve read its English version in the SBE Series…which isn’t very bad by the way. And I will try my best to complete it…

    As you have said, there don’t seem to be any possibility of a good OCR software that supports Malayalam…proofreading is here to stay.

    Best,
    Hari

 2. Vinod Poikayil says:

  Namasthe,
  Malayalam ISM Type aanengil Njan Readyaanu.
  pls Contact:
  Vinod poikayil,
  Kollam
  9037522453

  • bharateeya says:

   വിനോദ്,

   താങ്കള്‍ക്ക് ഇ-ബുക്ക് പ്രോജക്ടിലേയ്ക്ക് ഹാര്‍ദ്ദമായ സ്വാഗതം. ISM-ല്‍ ടൈപ്പ് ചെയ്താല്‍ മതിയാകും. ഇപ്പോള്‍ നടക്കുന്ന പ്രോജക്ടിന്റെ – സ്തോത്രരത്നാകരത്തിന്റെ – ടൈപ്പിങ്ങ് മുഴുവനായി. അടുത്ത പ്രോജക്ട് ആരംഭിക്കുമ്പോള്‍ വിനോദിന് ഇ-മെയില്‍ അയയ്ക്കാം.

 3. anu says:

  Sir,

  Your work is great.. Great people leaves their foot prints every place they walk..

 4. P R Chandran/പി.ആർ.ചന്ദ്രൻ says:

  I am a retired person with ample time at my disposal and with interest in spiritual texts and literature especially in malayalam. I am also conversant with typing in malayalam in computer using Unicode. I use a Mac OS based system which has inbuilt language ability including that of malayalam and sanskrit. My fault is I am a bit lazy and a master of procrastination. If I can be of any help in your project I will deem it a privilege. I promise to overcome my faults for the project. Thanks in advance.
  Sincerely yours,
  Chandran.P R. Bangalore
  9447343727

 5. V NARAYANAN says:

  Sir
  I am interested in joining the project. I assure you that I will try my level best in typing whatever is entrusted to me. The only hitch is that I am not familiar with Malayalam typing and therefore may be slow.
  Narayanan

 6. venod says:

  I am lover of this site. In the is world of idiotic alcholism and blind religions. A handful of people whom are interested in Hinduism, can brace themselves. Thank you a trillion for your help to Malayalam culture.

 7. Krishnakumar says:

  Namaste !
  I am a friend of Sreekandakumar (Sreyas). I can offer some time to help you in this project. I have Microsoft Indic Language Input Tool installed on my machine. Is this enough ? Please let me know. I saw the Sreeramondantham pdf published by http://hinduebooks.blogspot.com. Which is the font used in that ? Can you share that font file with me ? I suggest you to write a mail to hkfeedback@yahoo.com to be published in Haindavakeralam site inviting volunteers for this task.

  Thanks & Regards,
  KK

 8. Arun Kumar.R says:

  Hi, I am a research scholar in this field, If i can contribute your initiative in any manner, will be accepted with pleasure.

  Regards
  Arun Kumar.R

  • bharateeya says:

   അരുണ്‍ കുമാര്‍

   മലയാളം ഇ-ബുക്സ് പ്രോജക്ടില്‍ പങ്കെടുക്കുവാന്‍ താങ്കളെ സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നു. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന പ്രോജക്ടുകള്‍ ഏകദേശം തീരാറായി. അടുത്ത പ്രോജക്ട് തുടങ്ങുമ്പോള്‍ തീര്‍ച്ചയായും അറിയിക്കും.

 9. promosh says:

  ithile postukal ellam nalla hardworkinte bhalamayi undavunathu anennu nisamshayam parayam.njan adhikam malayalam type cheyyarille pinne vendi vannal thanne athu google malayalam input vazhiyannu cheyyaru..enikku ithill sahayikanam enundu….pinne 1001 ravukal basheerinte krithikal ithokke ithill upload cheyuvan chance undo ennukoodi ariyananu ee post

  • bharateeya says:

   പ്രമോഷ്,

   ആയിരത്തൊന്നു രാവുകളുടെ പരിഭാഷയും, ബഷീരിന്റെ കൃതികളും പകര്‍പ്പവകാശമുള്ളവയാണ്. ബന്ധപ്പെട്ടവരുടെ അനുമതിയില്ലാതെ അവ ഇന്റര്‍നെറ്റില്‍ ഇടാനാവില്ല.

 10. kulasekhara says:

  പ്രിയ മിത്രമേ

  ഒരു പ്രൂഫ്‌ റീഡിംഗ് സാമ്പിള്‍ എനിക്ക് അയച്ചു തരിക. ആദ്യം ചെറുത്‌ മതിയാകും. ഞാന്‍ എന്നേ അതിനനുസരിച്ച് ചിട്ടപ്പെടുത്തി താങ്കളുടെ ബുദ്ധിമുട്ട് കുറയ്ക്കുവാന്‍ ശ്രമിക്കാം.

  കുലശേഖര കുറുപ്പ്

 11. mahesh says:

  Namasthe..
  I am interested in joining the project. I assure you that I will try my level best in typing whatever is entrusted to me. The only hitch is that I am not familiar with Malayalam typing and therefore may be slow.
  Mahesh

 12. Senthil kumar S says:

  sir, i am a graphic designer, typing speed : 50 wpm with 99% accuracy in English, Malayalam & Hindi (ISM) . What can i do for u? Pls contact or mail

  senthilputhumana2030@gmail.com

  Mob : 9605030568

 13. Suresh says:

  ഈ സേവനങ്ങള്ക് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. ഞാന് ഇത് ടൈപ്പ് ചെയ്യുന്നതു google transliterate software ഉപയോഗിച്ചാണ്‌ . ഇതു പോലെ ടൈപ്പ് ചെയ്താൽ മതിയെങ്കിൽ സഹകരിക്കാൻ വളരെ സന്തോഷമുണ്ട്. ഏറ്റെടുക്കുന്നത് പകുതിയാക്കി ഇടില്ല എന്ന് വാക്ക് തരാം .

 14. vijay sekhar says:

  namste

 15. Abhilash PC says:

  മലയാളം ടൈപ്പ് ചെയ്യാനും പ്രൂഫ് റീഡിംഗിനും എന്നാല്഼ കഴിയുന്ന സഹായം ചെയ്യാന്഼ താത്പര്യം ഉണ്ട്

  • bharateeya says:

   അഭിലാഷ്,

   ഇക്കാര്യത്തില്‍ താല്പര്യം പ്രകടിപ്പിച്ചതില്‍ വളരെ സന്തോഷം. അടുത്ത ഇ-ബുക്ക് പ്രോജക്ട് ഉടനെ ആരംഭിക്കും. അന്നേരം അഭിലാഷിനെ അറിയിക്കാം.

 16. Ajay.K Sekhar says:

  Sir,Tangalude manasu njangal manasilakkunnu… aavasyattinu samayam eduttolu…we expecting more valuable creations from you.
  sir…a little request what about MAHABHARATA…..i think it must include in your project..most of the hindus dont know nothing about mahabharata…so please sir create a MAHABHARATA digital book in malayalam…

 17. sobha says:

  ഈ പ്രോജെക്ടില്‍ പങ്കാളിയാകുവാന്‍ താല്പര്യം ഉണ്ട് ISM മലയാളം ടൈപ്പ് ചെതാല്‍ മതിയെങ്കില്‍ അറിയുക്കുമല്ലോ

 18. Kunjumon.P.V says:

  Sir,
  I was a part of Rajayogam Project. Then after I don’t get any Project. Please do include me also.

  Thanks

  Kunjumon.pv

 19. അഭിലാഷ് says:

  സര്‍ ഞാന്‍ പ്രൂഫ്‌ നോക്കാന്‍ തയാറാണ് , അയച്ചു തന്നാല്‍ ഞാനും സഹായിക്കാം ഈ മഹത്തായ ഉദ്യമത്തിന് .എന്റെ മെയില്‍ abhilashap2@gmail.com

 20. k.n.madhu says:

  Interested in the project. I always use ML-TTKarthika Font Kerala book store . com also can be tried. My e mail id is knmadhupanavally@gmail.com

 21. sreehari m n says:

  നമസ്കാരം,
  നിങ്ങളുടെ ഈ മലയാളം ഇ-ബുക്ക്‌ പ്രൊജക്റ്റ്‌ കൊണ്ട് ഞാന്‍ വളരെയധികം സന്തോഷവാനാണ്. നിങ്ങളില്‍ നിന്നും വരുന്ന ഇ-ബുക്കുകള്‍ വളരെ അമൂല്യമേറിയതാണ്. മലയാളികള്‍ മറന്ന മിക്ക നല്ല ഗ്രന്ഥങ്ങളും ഇ-ബുക്കാക്കി ഞങ്ങളുടെ മുന്‍പില്‍ എത്തിക്കുന്നതിന് നിങ്ങള്‍ അഭിനന്ദനം അര്‍ഹിക്കുന്നു . ഇനിയും ഒരുപാടു നല്ല ബുക്കുകള്‍ നിങ്ങളുടെ ശേഖരണത്തില്‍ നിറയട്ടെ എന്ന് ഞാന്‍ ആശിക്കുന്നു.,

  നന്ദി

 22. sreehari m n says:

  ഒരു കാര്യം ചോദിച്ചോട്ടെ,

  എന്ത്കൊണ്ട് നിങ്ങള്‍ നല്ല നോവലുകള്‍ അവതരിപ്പിക്കുന്നില്ല?

 23. KABEER C BEERAN says:

  oru sadharana thozhilaliyaya njan ennal kazhiyunna tharathil sahayikkam proof reading allenkil avakkavashyamaya sambatheeka sahayavum cheyyan thayyaranu vivarangal venda murakku ariyichalum hindiyum malayalavum speed kuravanenkilum typinginu readiyanu

  • bharateeya says:

   കബീര്‍, താങ്കളുടെ സന്മനസ്സിന് പ്രത്യേക നന്ദി. അടുത്ത ഇ-ബുക്ക് പ്രോജക്ട് ആരംഭിക്കുമ്പോള്‍ അറിയിക്കാം.

 24. mahesh kumar p c says:

  Please insert Saparivaram Poojakal book.It is the detailed Pooja Book

 25. Abhilash k says:

  its..good.i dont know english fluently..thanks..today i started my reading habits..i am realy soory i cant help you..because i dont know saskrith

 26. Senthil kumar says:

  sir, i am a graphic designer cum typist (typing speed : 50 wpm with 99% accuracy in English, Malayalam & Hindi (ISM)). I like this project. I can do a project speedy with proof correction. What can i do for u? Pls contact or mail

  senthilputhumana2030@gmail.com

  Mob : 9605030568

  • bharateeya says:

   Senthil Kumar, I appreciate your interest in digitizing Malayalam texts. With the advent of free Malayalam OCR feature of Google docs, there is no need to type texts anymore. If we have good quality scan of any text, it can be converted into Malayalam Unicode text with the help of Google OCR. If you can spare time to proof-read, I can send you some pages of ‘Ente Jivitasmaranakal’, the autobiography of renowned Hindu social reformer of Kerala, Sri Mannathu Padmanabhan. It has 300 pages. All pages have been converted into Unicode text and is in MS Word. Please let me know if you can take up its proof-reading, fully or partially.

 27. ചന്ദ്രകുമാര്‍ കിളിവായില്‍ says:

  വളരെ യാദൃശ്ചികമായാണ് ഈ വെബസൈറ്റ് ശ്രദ്ധിക്കുവാനിടയായത്, വിവേകാനന്ദ സ്വാമികളുടെ രാജയോഗം വായിക്കുവാനായി. അതില്‍ സഹകരിച്ച എ​ല്ലാവര്‍ക്കും പ്രത്യേക നന്ദി.

  പുതിയ പ്രോജക്ടിലേക്ക് ടൈപ്പിങ്ങില്‍ ആവശ്യമെങ്കില്‍ അറിയിക്കുക.

 28. Anil kumar says:

  I am also ready

 29. SIVA KUMAR R D says:

  Sir,
  I can do Malayalam typing. This project is a great effort to preserve our culture. I would like to take part in this with responsible way.

  Regards,

  SIVA KUMAR R.D.

 30. Deepa says:

  Namasthe,
  Malayalam ISM Type aanengil Njan Readyaanu.

  mail ayachal njan sahayikam

 31. JAYARAJ KG says:

  Dear Sir,
  I am good in typing using Google malayalam typing. I dont know ISM.
  Please let me know if I can be of assistance with Google Malayalam.

  Thank you,
  Jayaraj
  7736010101
  (prefer the revert on Phone or mail)

 32. shiva says:

  Dear brother

  Enikku malayalam typing ariyilla pakshe ariyunnavarumayi sansarichu nokkatte…..

 33. Krishnan Naduvath says:

  ആദ്യം തന്നെ Malayalam eBooks.org എന്ന web site നെയും അതിന്‍റെ നേതൃത്വ നിരയെയും പിന്നണി പ്രവര്‍ത്തകരെയും അത്മാര്‍ത്ഥമായി അഭിനന്ദിക്കുന്നു. നമ്മളുടെ പൌരാണികതയും സംസ്കൃതിയും ഭാഷയേയും കുറിച്ച് അഭിമാനിക്കുന്നവര്‍ക്കു ഈ site ഒരു വലിയ അനുഗ്രഹമാണ്. പലരുടെയും നിസ്വാര്‍ത്ഥമായ ശ്രമമാണ് ഇതിന്‍റെ വിജയമെന്നു ഞാന്‍ കരുതുന്നു. ഞാന്‍ പല books ഉം download ചെയ്തിട്ടുണ്ട്. പക്ഷെ പകരം ഒന്നും തിരിച്ചു തന്നിട്ടില്ല എന്ന കുറ്റബോധം എനിക്കുണ്ട്. അതുകൊണ്ടു തന്നെ typing അല്ലെങ്കില്‍ proof reading അങ്ങനെ ഏതെങ്കിലും രംഗത്തു ഞാന്‍ എന്‍റെ സേവനം വാഗ്ദാനം ചെയ്യുന്നു. എന്‍റെ കയ്യില്‍ ചില പഴയ ഗ്രന്ഥങ്ങളുണ്ട്‌, അത് share ചെയ്യാനും ഞാന്‍ തയ്യാറാണ്. എന്തും തരുന്ന ഒരു കാമധേനു ആയി മാറട്ടെ ഈ site എന്നു ഞാന്‍ ആശംസിക്കുന്നു.

  സ്നേഹപൂര്‍വം.

 34. jayan says:

  parasurama kalpa sutra . vamakeswara thantra e book available ano

 35. Manju says:

  എനിക്ക് പ്രോജക്ട് ചെയ്യാന്‍ താത്പര്യം ഉണ്ട്.

 36. Abdul Majeed says:

  Is the Malayalam Translation of Bhavishya Puranam available?

 37. Shabu Basheer says:

  ഇത് നല്ലോരു വായനശാല തന്നെ ആണ്.. ആത്മീയത എന്താണ്? അറിഞ്ഞതിനെ അല്ല ഇനി എന്തൊക്കെ അറിയാൻ ഉണ്ട് എന്ന് മനസ്സിലാക്കി തരുന്നു.. താങ്കളുടെ ഈ പുണ്യ പ്രവൃത്തിയെ അഭിനന്ദിച്ചു കൊള്ളുന്നു

 38. Ashwini Kumar Mangalat says:

  നമസ്തേ,

  ഞാൻ, മലയാളം ബുക്ക് പ്രോജക്റ്റിന്റെ ഒരു അനുഭാവിയാണ്. താങ്കളുടേ ഈ സേവനത്തിന് എന്റെ എല്ലാ ഭാവുകങ്ങളും.

  രാവണഗീത എന്ന ഒരു പുസ്തകത്തേ പറ്റി പറഞ്ഞു കേട്ടിട്ടുണ്ട്. അതു ലഭ്യമാണോ?

  ബഹുമാനത്തോടേ,

  • bharateeya says:

   രാവണഗീത എന്ന പേരില്‍ ഒരു കൃതി ഉള്ളതായി അറിയില്ല. രാവണസംഹിത എന്നൊരു ഗ്രന്ഥം രാവണന്‍ രചിച്ചതായി പറയുന്നുണ്ട്. അതിന്റെ താളിയോലപ്പതിപ്പുകള്‍ നിരവധി മാനുസ്ക്രിപ്റ്റ്സ് ലൈബ്രറികളില്‍ ഉള്ളതായി കേട്ടിട്ടുണ്ട്. രാവണസംഹിത ഹിന്ദി വ്യാഖ്യാനസഹിതം പ്രസിദ്ധീകരിക്കപ്പെട്ടിട്ടുമുണ്ട്. തന്ത്രം, മാന്ത്രികം, ജ്യോതിഷം എന്നിവയാണ് അതിന്റെ ഉള്ളടക്കം.

 39. Viswambharan Pillai says:

  Namaskaram,
  I would like to join in this great works by typing in Malayalam…I request your help by sending any sample for typing in Malayalam, so that i will type and sent it to you.. if it is suitable for these great efforts, I request your assistance in joining in this task…

  Thanking you in advance,

  Viswan

Leave a Reply