ശാകുന്തളം: മഹാകവി കാളിദാസന്റെ കാവ്യകൃതികളെ അപേക്ഷിച്ച് നാടകങ്ങളാണ് സാമാന്യജനങ്ങളെ അധികമായി ആകര്‍ഷിച്ചിട്ടുള്ളത്. ‘കാവ്യേഷു നാടകം രമ്യം’ എന്ന് കവിവചനവുമുണ്ടല്ലോ. കാളിദാസനാടകങ്ങളില്‍ ഏറ്റവും ജനപ്രിയമായതും ഏറ്റവും അധികം ഭാഷകളില്‍ പരിഭാഷകളുള്ളതും ശാകുന്തളത്തിനാണ്. മഹാഭാരതം ആദിപര്‍വ്വത്തിലെ ശകുന്തളോപാഖ്യാനമാണ് കാളിദാസന്‍ ഈ നാടകരചനയ്ക്ക് ആധാരമാക്കിയത്. തികച്ചും ലളിതമായ ഈ ഇതിവൃത്തത്തിനെ അത്യന്തം ആകര്‍ഷഷണീമായ ഒരു കഥയാക്കി രൂപപ്പെടുത്തിയത് കാളിദാസന്റെ അതുല്യപ്രതിഭയുടെ ഉത്തമോദാഹരണമാണ്. കാളിദാസന്‍ ശാകുന്തളം നാടകം രചിച്ചിട്ട് അതിലെ ഓരോ ഭാഗവും വീണ്ടും വീണ്ടും പരിഷ്കരിച്ചു പരിഷ്കരിച്ച് പതിനെട്ടുവര്‍ഷം കഴിഞ്ഞതിനുശേഷമാണ് ഈ ഉത്തമകൃതി പുറത്തു പ്രകാശിപ്പിച്ചതെന്ന് ഒരു ഐതിഹ്യമുണ്ട്.
ആദ്യന്തം രമണീയമായ ശാകുന്തളനാടകത്തില്‍ തന്നെ നാലാം അങ്കമാണ് ഏറ്റവും മികച്ചതെന്നും അതില്‍ തന്നെ 6, 9, 17, 18 എന്നീ നാലു ശ്ലോകങ്ങളാണ് ഏറ്റവുമധികം ശ്രേഷ്ഠമെന്നുമാണ് പണ്ഡിതമതം. ഇതിനെ സൂചിപ്പിക്കുന്ന ഒരു പ്രസിദ്ധശ്ലോകമുണ്ട് – “കാവ്യേഷു നാടകം രമ്യം തത്ര രമ്യാ ശകുന്തളാ, തത്രാപി ച ചതുര്‍ത്ഥോഽങ്കഃ തത്ര ശ്ലോകചതുഷ്ടയം”. എല്ലാംകൊണ്ടും ശാകുന്തളം രചിക്കപ്പെട്ടു രണ്ടു സഹസ്രാബ്ദങ്ങള്‍ കഴിഞ്ഞിട്ടും ലോകമെങ്ങുമുള്ള കാവ്യരസികരായ സഹൃദയരെ അത് ആകര്‍ഷിച്ചുകൊണ്ടിരിക്കുന്നു എന്ന കാര്യം ഈ കൃതിയുടെ മഹത്വത്തെ വിളിച്ചോതുന്നു.
കാളിദാസകൃതികള്‍ ഇ-ബുക്ക് പ്രോജക്ട്: മഹാകവി കാളിദാസന്റെ കൃതികള്‍ മലയാളത്തില്‍ അര്‍ത്ഥസഹിതം ഡിജിറ്റൈസ് ചെയ്യണമെന്ന് ഈ ബ്ലോഗിന്റെ നിരവധി സന്ദര്‍ശകരും, അഭ്യുദയകാംക്ഷികളും പലപ്പോഴും നിര്‍ദ്ദേശിച്ചിരുന്നു. 2011 ജൂലായ് 12-ന് കാളിദാസകൃതികളുടെ ഡിജിറ്റൈസേഷന്‍ പ്രോജക്ടിന് ആരംഭം കുറിച്ചു. കാളിദാസന്റെ കൃതികള്‍ മുഖ്യമായും ഏഴാണ് – മൂന്ന് മഹാകാവ്യങ്ങളും, മൂന്നു നാടകങ്ങളും, ഒരു ഖണ്ഡകാവ്യവും. അതില്‍ മഹാകാവ്യങ്ങള്‍ താരതമ്യേന വലുതായതിനാല്‍ തുടക്കത്തില്‍ നാടകങ്ങള്‍ ഡിജിറ്റൈസ് ചെയ്യുവാനാണ് ഉദ്ദേശിക്കുന്നത്. ശാകുന്തളം, വിക്രമോര്‍വശീയം, മാളവികാഗ്നിമിത്രം എന്നിവയാണല്ലോ കാളിദാസന്‍ വിരചിച്ച നാടകങ്ങള്‍. അവയില്‍ വിക്രമോര്‍വശീയമാണ് ആദ്യമായി ഡിജിറ്റൈസ് ചെയ്തുതുടങ്ങിയത്. അതിന്റെ ഡിജിറ്റൈസേഷന്‍ ഓഗസ്റ്റ് 21-ന് പൂര്‍ത്തിയാകുകയും, വിക്രമോര്‍വശീയം ഇÿബുക്ക് അന്നുതന്നെ ബ്ലോഗില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. അതിനെത്തുടര്‍ന്ന് മാളവികാഗ്നിമിത്രത്തിന്റെ ഡിജിറ്റൈസേഷന്‍ ആരംഭിക്കുകയും അത് സെപ്റ്റംബര്‍ 18-ന് പൂര്‍ത്തിയാകുകയും ചെയ്തു.
ശാകുന്തളം ഇ-ബുക്ക്: ശാകുന്തളത്തിന് ഏ. ആര്‍. രാജരാജവര്‍മ്മ രചിച്ചതും 1912-ല്‍ പ്രസിദ്ധീകരിക്കപ്പെട്ടതുമായ മലയാള പരിഭാഷയാണ് പ്രസ്തുത ഇ-ബുക്കിനുവേണ്ടി തിരഞ്ഞെടുത്തിരിക്കുന്നത്. മലയാള പരിഭാഷയോടൊപ്പം ഈ കൃതിയുടെ സംസ്‌കൃതമൂലം മലയാളലിപിയില്‍ത്തന്നെ നല്കിയിട്ടുണ്ട്. ശാകുന്തളത്തിന്റെ ടൈപ്പിങ്ങ് വളരെ വേഗം പൂര്‍ണ്ണമായെങ്കിലും അതിന്റെ പ്രൂഫ്റീഡിങ്ങ് പൂര്‍ത്തിയാക്കുന്നതിന് ചില സാങ്കേതിക തടസ്സങ്ങള്‍ നേരിട്ടു. അല്പം വൈകിയിട്ടാണെങ്കിലും ഇന്ന് ശാകുന്തളം ഇ-ബുക്ക് സഹൃദയസമക്ഷം അവതരിപ്പിക്കുവാന്‍ കഴിയുന്നതില്‍ വളരെയധികം സന്തോഷമുണ്ട്.
കടപ്പാട്: ക്ലേശകരമായ ഈ കൃത്യം വളരെ ഉത്സാഹപൂര്‍വ്വം നിര്‍വഹിച്ച മലയാളം ഇ-ബുക്ക്സ് ഡിജിറ്റൈസേഷന്‍ ടീമിലെ എല്ലാ അംഗങ്ങളോടും, ഇതിനായി സദാ പ്രോത്സാഹനമേകിയ എല്ലാ സഹൃദയരോടും, ശാകുന്തളം ഇ-ബുക്കിന് സുന്ദരമായ ഒരു കവര്‍പേജ് ഡിസൈന്‍ ചെയ്ത സുഗേഷ് ആചാരിയോടുമുള്ള ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു.
nice cover. Superb work by Sugesh.
excellent work. thank u for making my work easier to do my project.
sir
thanku you for your attempt to digitize the ancient book. i want to read the keralolpathi . and i got ther book to read .
thank you
Kindly advise me how to download e-books.
Rgds
Suresh
Suresh,
I hope you saw the download link at the bottom of every post. When you click on the download link given at the bottom of the blog post, a page from archive.org will open. On the left hand side on that page, there is a box with links to ebook file. You can right click the PDF link and save the file
Do you know of any source where I can find Kalidasa’s Meghdoot, Bharavi’s Kiratarjunya and Magha’s Sisupalavadha, all in Malayalam?
Are these books, by any chance, part of your wonderful collection of e-books?
Narayana Sarma,
I do not those books in Malayalam in my collection.
Can’t download
Sreehari, I checked the download link. It is working. Try again.
Congrats for the e-book translation of these books… Waiting for ur grand effort
Sir. I can’t download. Can you please tell me how to get this book?the “download” option is not working
Soniya, Some ISPs are blocking the site which hosts the file. You can try downloading the file using the direct link given below.
https://archive.org/download/Sakuntalam_with_malayalamTranslation_ar_rajarajavarma/SakuntalamOfKalidasa-MalayalamTranslation.pdf
Sir,
Is it possible to digitize the translations by Kuttikrishna Marar, to the Sakuntalam, Raghu Vamsam and Kumara Sambhavam?
Regards
Hari
Works of Kuttikrishna Marar are under copyright. An author’s works remain under copyright for 60 years after his death, unless he himself or his family members who own the copyright dedicate the works to open domain. In Tamil Nadu, the state government has purchased the copyright of thousands of works of well-known Tamil writers with the pemission of copyright holders after making due payment to them. Such books are known as ‘nationalised books’ and are made available online at http://www.tamilvu.org. Hope Kerala government will follow the steps of Tamilians and create a collection of ‘nationalised’ Malayalam books of reputed authors.
Good??
Dear Sir
kindly please sent me the PDF file in my mail id.
Regards
Lajin
കവിതാ കാളിദാസസ്യ
തത്ര ശാകുന്തളം വരം
ശാകുന്തളേ ചതുർത്വാങ്ക-
സ്തത്ര ശ്ലോക ചതുഷ്ടയം.
shakuntalam malayalam transalation by attoor krishna pisharody