Feed on
Posts
Comments


ശ്രീ തപോവനസ്വാമികള്‍: കേരളത്തിലെ കുലീനവും സമ്പന്നവുമായ ഒരു കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന് ചെറുപ്പത്തില്‍ത്തന്നെ നൈഷ്ഠികബ്രഹ്മചര്യം സ്വീകരിച്ച് സര്‍വ്വസ്വവും വെടിഞ്ഞ് ദേവതാത്മാവായ ഹിമാലയസാനുക്കളിലെത്തിച്ചേര്‍ന്ന് തപശ്ചര്യയുടെയും ജ്ഞാനനിഷ്ഠയുടെയും ഫലമായി “ഹിമവദ്‍വിഭൂതി” എന്ന പേരില്‍ പ്രശസ്തനായ ഒരു മഹാത്മാവായിരുന്നു പൂജ്യശ്രീ തപോവനസ്വാമികള്‍. പൂജ്യസ്വാമികളുടെ കൂടെ വെറും നാലു വര്‍ഷം മാത്രം അന്തേവാസിയായി കഴിഞ്ഞ ബാലകൃഷ്ണന്‍ നായര്‍ എന്ന യുവാവ് ലോകമെങ്ങും ആദ്ധ്യാത്മികനവോത്ഥാനത്തിനു തുടക്കം കുറിച്ച സ്വാമി ചിന്മയാനന്ദനായി രൂപാന്തരം പ്രാപിച്ചത് ശ്രീ തപോവനസ്വാമികളുടെ അമേയമായ ആദ്ധ്യാത്മികമഹത്ത്വത്തിന് ഉത്തമോദാഹരണമാണ്. കഴിഞ്ഞ മൂന്നു തലമുറകളില്‍പ്പെട്ട ആദ്ധ്യാത്മികജിജ്ഞാസുക്കളായ മലയാളികളെല്ലാംതന്നെ ശ്രീ തപോവനസ്വാമികള്‍ വിരചിച്ച ഹിമഗിരിവിഹാരം, കൈലാസയാത്ര എന്നീ യാത്രവിവരണങ്ങളും, ഈശ്വരദര്‍ശനം (അഥവാ തപോവനചരിതം) എന്ന ആത്മകഥയും വായിച്ചു വളര്‍ന്നിട്ടുള്ളവരാണ്.

തപോവനസന്ദേശം: ശ്രീതപോവനസ്വാമികള്‍ മലയാളികളായ ഒരു വിശിഷ്ടദമ്പതികള്‍ക്ക് വാത്സല്യപൂര്‍വ്വം എഴുതിയ 18 കത്തുകളാണ് ഈ ലഘുപുസ്തകത്തിലെ ഉള്ളടക്കം. ഭക്തി, ഉപാസന, ജ്ഞാനം, വൈരാഗ്യം, ത്യാഗം തുടങ്ങിയ ഗഹനമായ വിഷയങ്ങളെപ്പറ്റി ശ്രീ തപോവനസ്വാമികള്‍ തന്റെ സഹജവും ലളിതവുമായ ശൈലിയില്‍ ഈ കത്തുകളില്‍ പ്രതിപാദിച്ചിട്ടുണ്ട്. ഈ കത്തുകളില്‍ ഉടനീളം കാണപ്പെടുന്ന ആദ്ധ്യാത്മികോപദേശങ്ങള്‍ സാധകന്മാര്‍ക്കു പൊതുവെയും, ആദ്ധ്യാത്മികജീവിതം നയിക്കുവാനാഗ്രഹിക്കുന്ന ഗൃഹസ്ഥദമ്പതികള്‍ക്കു വിശേഷിച്ചും പ്രയോജനപ്പെടുന്നവയാണ്.

കടപ്പാട്: ഇതിനകം ഈ ബ്ലോഗിലേയ്ക്ക് നിരവധി ആദ്ധ്യാത്മികഗ്രന്ഥങ്ങള്‍ സമ്മാനിച്ചിട്ടുള്ള ശ്രീ രഘുനാഥന്‍ജി ദേശമംഗലം ഓംകാരാശ്രമം സന്ദര്‍ശിച്ച അവസരത്തില്‍ ആശ്രമാധിപനായ ശ്രീമദ് നിഗമാനന്ദ തീര്‍ത്ഥപാദസ്വാമികള്‍ സമ്മാനിച്ച ദുര്‍ലഭവും, വിശിഷ്ടവുമായ ഈ മഹത്കൃതി ബ്ലോഗില്‍ പ്രസിദ്ധീകരിയ്ക്കുകയാണെങ്കില്‍ അത് സാധകരും, സജ്ജനങ്ങളുമായ അസംഖ്യം പേര്‍ക്ക് ഉപകാരപ്രദമാകുമെന്ന് കരുതിയതിനാല്‍ ആയതിനുള്ള അനുമതി ലഭ്യമാക്കുന്നതിന് സ്വാമിജിയോട് അഭ്യര്‍ത്ഥിയ്ക്കുകയുണ്ടായി. തുടര്‍ന്ന്‍ അദ്ദേഹം പുസ്തകം പ്രകാശനം ചെയ്ത പാലക്കാട് നല്ലേപ്പിള്ളി നാരായണാലയത്തിലെ ശ്രീമല്‍ സന്മയാനന്ദ സരസ്വതി സ്വാമികളുമായി ആയതിനുവേണ്ടി ബന്ധപ്പെടുകയും, തുടര്‍ന്ന് സന്മയാനന്ദസ്വാമികള്‍ പുസ്തകം പ്രസിദ്ധീകരിക്കുന്നതിനുള്ള അനുമതി സദയം വാക്കാല്‍ നല്‍കുകയും ചെയ്തു. ശ്രീമല്‍ നിഗമാനന്ദ തീര്‍ത്ഥപാദസ്വാമികളോടും, ശ്രീമല്‍ സന്മയാനന്ദ സരസ്വതി സ്വാമികളോടും, ശ്രീ രഘുനാഥന്‍ജിയോടുമുള്ള നിസ്സീമമായ കൃതജ്ഞത രേഖപ്പെടുത്തുന്നു.

ഡൗണ്‍ലോഡ് തപോവനസന്ദേശം ഇ-ബുക്ക്

6 Responses to “തപോവനസന്ദേശം – സ്വാമി തപോവനം Tapovana Sandesam – Swami Tapovanam”

  1. dhananjayan says:

    നമസ്തേ,

    ആദ്ധ്യാത്മിക ജീവിതം നയിക്കാനാഗ്രഹിക്കുന്ന ഞങ്ങളെപ്പോലെ ഉള്ളവര്‍ക്ക് ഇത് വളരെ പ്രയോജനപ്പെടും. അറിയേണ്ടതായ ഒരുപാട് കാര്യങ്ങള്‍ ഇതില്‍കൂടി അറിയാന്‍‍കഴിഞ്ഞു.

    ഇതിന്‍റെ പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍കും എന്‍റെ ഹൃദയംനിറഞ്ഞ നന്നി

    ധനഞ്ജയന്‍

  2. blogadmin says:

    കവര്‍ ഡിസൈന്‍
    =================
    “തപോവനസന്ദേശം” ഇ-ബുക്കിന് ശ്രീ സുഗേഷ് ആചാരി ഡിസൈന്‍ ചെയ്തയച്ചുതന്ന പുതിയ കവര്‍ ചേര്‍ത്തിട്ടുണ്ട്. ഇതിന് നമ്മളെല്ലാവരും സുഗേഷിനോടു കടപ്പെട്ടിരിക്കുന്നു.

  3. Raghunadhan.V. says:

    മനോഹരം !!! വളരെ നന്ദി സുഗേഷ് .

  4. pragil says:

    sadhara pranamam

  5. Vivek says:

    Valaray Santhosham und
    New generation kuttikalku nammuday haindava samskaratay kurichu manasilakan saadikuna
    Ee blogginu
    Oraayiram supports

  6. HARIKRISHNAN,K.B says:

    എനിക്ക് നിങ്ങളുടെ ഈ പ്രസംസാർഹമായ പദ്ധതിയെ സഹായിച്ചാൽ കൊള്ളമെന്നുണ്ട്.എനിക്ക് സംസ്കൃതം വ്യാകരണത്തിൽ ബിരുദം ഉണ്ട് . സംസ്കൃതം അച്ചു പിഴ തിരുത്തൂന്നതിന് സഹായിക്കാമെന്ന് വിചാരിക്കുന്നു.

Leave a Reply