Feed on
Posts
Comments

Tag Archive 'ebook'

ശ്രീ തപോവനസ്വാമികള്‍: കേരളത്തിലെ കുലീനവും സമ്പന്നവുമായ ഒരു കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന് ചെറുപ്പത്തില്‍ത്തന്നെ നൈഷ്ഠികബ്രഹ്മചര്യം സ്വീകരിച്ച് സര്‍വ്വസ്വവും വെടിഞ്ഞ് ദേവതാത്മാവായ ഹിമാലയസാനുക്കളിലെത്തിച്ചേര്‍ന്ന് തപശ്ചര്യയുടെയും ജ്ഞാനനിഷ്ഠയുടെയും ഫലമായി “ഹിമവദ്‍വിഭൂതി” എന്ന പേരില്‍ പ്രശസ്തനായ ഒരു മഹാത്മാവായിരുന്നു പൂജ്യശ്രീ തപോവനസ്വാമികള്‍. പൂജ്യസ്വാമികളുടെ കൂടെ വെറും നാലു വര്‍ഷം മാത്രം അന്തേവാസിയായി കഴിഞ്ഞ ബാലകൃഷ്ണന്‍ നായര്‍ എന്ന യുവാവ് ലോകമെങ്ങും ആദ്ധ്യാത്മികനവോത്ഥാനത്തിനു തുടക്കം കുറിച്ച സ്വാമി ചിന്മയാനന്ദനായി രൂപാന്തരം പ്രാപിച്ചത് ശ്രീ തപോവനസ്വാമികളുടെ അമേയമായ ആദ്ധ്യാത്മികമഹത്ത്വത്തിന് ഉത്തമോദാഹരണമാണ്. കഴിഞ്ഞ മൂന്നു തലമുറകളില്‍പ്പെട്ട […]

Read Full Post »

സംസ്കൃതഭാഷ: ഭാരതീയഭാഷകള്‍ക്കെല്ലാം മാതൃതുല്യയായ ഭാഷയാണ് സംസ്കൃതം. വേദോപനിഷത്തുക്കളും, ഇതിഹാസങ്ങളും, പുരാണങ്ങളും, ഭാസ, കാളിദാസ, ഭവഭൂതി പ്രഭൃതികളുടെ കാവ്യനാടകങ്ങളും രചിക്കപ്പെട്ടിരിക്കുന്നത് സംസ്കൃതഭാഷയിലാണ്. അതുകൊണ്ടുതന്നെ ഭാരതീയദര്‍ശനവും, സാഹിത്യവും ആഴത്തില്‍ മനസ്സിലാക്കണമെന്നുള്ളവര്‍ക്ക് സംസ്കൃതഭാഷജ്ഞാനം കൂടിയേ തീരൂ. സംസ്കൃതവ്യാകരണജ്ഞാനം കൂടാതെ സംസ്കൃതം ഭാഷ കൈകാര്യം ചെയ്യുക അസാദ്ധ്യമാണ്. പാരമ്പര്യരീതിയില്‍ സംസ്കൃതപഠനം നടത്തുക ഇന്നത്തെ കാലത്ത് ക്ഷിപ്രസാദ്ധ്യമല്ല. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ത്തന്നെ കേരളത്തിലും, ഭാരതത്തിന്റെ മറ്റു ഭാഗങ്ങളിലും പാരമ്പര്യരീതിയിലുള്ള ഗുരുകുലങ്ങള്‍ നാമാവശേഷമായിത്തുടങ്ങിയ സാഹചര്യത്തിലാണ് സംസ്കൃതഭാഷാ പഠനത്തിന് ആധുനികരീതിയിലുള്ള ഗൈഡുകള്‍ ആവശ്യമായി വന്നത്. അത്തരത്തില്‍ സംസ്കൃതവ്യാകരണം […]

Read Full Post »

കര്‍മ്മസിദ്ധാന്തം: ഭാരതീയമായ എല്ലാ ആസ്തികദര്‍ശനങ്ങളും, മതങ്ങളും ഐക്യകണ്ഠേന അംഗീകരിക്കുന്ന ഒന്നാണ് കര്‍മ്മസിദ്ധാന്തം. ഒരു ജീവന്‍ ചെയ്യുന്ന ശുഭാശുഭങ്ങളായ കര്‍മ്മങ്ങളുടെ ഫലമനുസരിച്ച് ആ ജീവന്‍ വീണ്ടും വീണ്ടും വിവിധ യോനികളില്‍ ജനിക്കുന്നുവെന്നും അനേകം ജന്മങ്ങള്‍ക്കുശേഷം സ്വപ്രയത്നത്തിന്റെയും ഈശ്വരകൃപയുടെയും ഫലമായി കര്‍മ്മബന്ധത്തില്‍ നിന്നു മുക്തനായിത്തീരുന്നു എന്നുമാണ് കര്‍മ്മസിദ്ധാന്തം അനുശാസിക്കുന്നത്. നാഭുക്തം ക്ഷീയതേ കര്‍മ്മ കല്പകോടി ശതൈരപി (കര്‍മ്മത്തിന്റെ ഫലം എത്ര കല്പങ്ങള്‍ കഴിഞ്ഞാലും അനുഭവിച്ചുതീര്‍ക്കാതെ ക്ഷയിക്കുകയില്ല) അതായത് “താന്താന്‍ നിരന്തരം ചെയ്യുന്ന കര്‍മ്മങ്ങള്‍ താന്താനനുഭവിച്ചീടുകെന്നേ വരൂ”. “യഥാ ധേനുസഹസ്രേഷു വത്സോ […]

Read Full Post »

ചട്ടമ്പിസ്വാമികള്‍ രചിച്ച ഗ്രന്ഥങ്ങളില്‍ ഏറ്റവും ബൃഹത്തായത് എന്ന ഒരു സവിശേഷത പ്രാചീനമലയാളം എന്ന കൃതിയ്ക്കുണ്ട്. സ്വാമികള്‍ ഈ കൃതിയെ ആറു ഭാഗങ്ങളിലായിട്ടു രചിച്ചു എന്നാണ് ജീവചരിത്രകാരന്മാര്‍ പറയുന്നതെങ്കിലും ദൗര്‍ഭാഗ്യവശാല്‍ ഇതിന്റെ ആദ്യഭാഗം മാത്രമേ കുറച്ചുനാള്‍ മുമ്പുവരെ പ്രസിദ്ധീകരിക്കപ്പെട്ടിരുന്നുള്ളൂ. എന്നാല്‍ അടുത്ത കാലത്ത് ഇതിന്റെ രണ്ടാം ഭാഗം കൈയ്യെഴുത്തുപ്രതി കണ്ടെടുക്കപ്പെടുകയും അതു പ്രസിദ്ധീകരിക്കപ്പെടുകയും ചെയ്തു എന്നറിയുവാന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷമുണ്ട്. ഇതില്‍ ഒന്നാം ഭാഗം മാത്രമാണ് ഇവിടെ ഇപ്പോള്‍ ഇ-ബുക്കായി പ്രസിദ്ധീകരിക്കുന്നത്. കേരളത്തിന്റെ പ്രാചീനചരിത്രമാണ് ഈ ഗ്രന്ഥത്തിലെ പ്രതിപാദ്യം. […]

Read Full Post »

വേദാന്തപഠനം: അദ്വൈതവേദാന്തം പഠിച്ചു തുടങ്ങുന്ന ഒരു വിദ്യാര്‍ത്ഥി ആദ്യം പഠിക്കുന്നത് പ്രകരണഗ്രന്ഥങ്ങളാണ്. വേദാന്തശാസ്ത്രത്തെ സംക്ഷിപ്തവും, ലളിതവും, സമഗ്രവുമായി പ്രതിപാദിക്കുന്ന ഗ്രന്ഥങ്ങളാണ് പ്രകരണഗ്രന്ഥങ്ങള്‍. (ഇതുകൂടാതെ വേദാന്തത്തിലെ ഏതെങ്കിലും ഒരു വിഷയം മാത്രമെടുത്ത് അതിനെ ലളിതമായി പ്രതിപാദിക്കുന്ന ഗ്രന്ഥങ്ങളുമുണ്ട് – ആത്മബോധം, ദൃഗ്‍ദൃശ്യവിവേകം, തുടങ്ങിയവ. അവയെക്കുറിച്ചുള്ള ഒരു ചര്‍ച്ച ഈ സന്ദര്‍ഭത്തില്‍ പ്രസക്തമല്ല). ഇവയില്‍ ഒന്നാമത്തെ വിഭാഗത്തില്‍ സാധാരണയായി പ്രചാരത്തിലുള്ള ചില പ്രകരണഗ്രന്ഥങ്ങളുടെ പേരുകള്‍ താഴെ ചേര്‍ക്കുന്നു. 1. വിവേകചൂഡാമണി – ശങ്കരാചാര്യസ്വാമികള്‍ 2. ഉപദേശസാഹസ്രി – ശ്രീ ശങ്കരാചാര്യസ്വാമികള്‍ […]

Read Full Post »

മലയാള ഭാഷയുടെ പിതാവെന്നറിയപ്പെടുന്ന തുഞ്ചത്തെഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണം (കിളിപ്പാട്ട്‌) പതിനേഴാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ രചിക്കപ്പെട്ടതായി കരുതപ്പെടുന്നു. എഴുത്തച്ഛന്റെ രാമായണത്തിന്റെ പ്രത്യേകത അതു ഭക്തിരസപ്രധാനമാണെന്നതാണ്. തലമുറകളായി മലയാളികള്‍ തങ്ങളുടെ ഭവനങ്ങളില്‍ അദ്ധ്യാത്മ രാമായണം വായിക്കുന്ന പതിവുണ്ട്. ഈ വരുന്ന രാമായണമാസത്തിനു മുമ്പായി ഈ ഇ-പുസ്തകത്തോടെ എന്റെ മലയാളം ബ്ലോഗിനു ഗണപതി കുറിക്കുവാന്‍ കഴിഞ്ഞതില്‍ ചാരിതാര്‍ത്ഥ്യമുണ്ട്. തിരക്കു പിടിച്ച ഇന്നത്തെ ജീവിതയാത്രയില്‍ വല്ലപ്പോഴുമൊന്നു തങ്ങളുടെ ലാപ് ടോപ്പിലോ പി. സി. യിലോ രാമായണം വായിക്കുവാനും അതിലെ മൂല്യങ്ങള്‍ ഉള്‍ക്കൊള്ളുവാനും ഈ ഇ-പുസ്തകം […]

Read Full Post »