Feed on
Posts
Comments

ചട്ടമ്പിസ്വാമികള്‍ രചിച്ച ഗ്രന്ഥങ്ങളില്‍ ഏറ്റവും ബൃഹത്തായത് എന്ന ഒരു സവിശേഷത പ്രാചീനമലയാളം എന്ന കൃതിയ്ക്കുണ്ട്. സ്വാമികള്‍ ഈ കൃതിയെ ആറു ഭാഗങ്ങളിലായിട്ടു രചിച്ചു എന്നാണ് ജീവചരിത്രകാരന്മാര്‍ പറയുന്നതെങ്കിലും ദൗര്‍ഭാഗ്യവശാല്‍ ഇതിന്റെ ആദ്യഭാഗം മാത്രമേ കുറച്ചുനാള്‍ മുമ്പുവരെ പ്രസിദ്ധീകരിക്കപ്പെട്ടിരുന്നുള്ളൂ. എന്നാല്‍ അടുത്ത കാലത്ത് ഇതിന്റെ രണ്ടാം ഭാഗം കൈയ്യെഴുത്തുപ്രതി കണ്ടെടുക്കപ്പെടുകയും അതു പ്രസിദ്ധീകരിക്കപ്പെടുകയും ചെയ്തു എന്നറിയുവാന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷമുണ്ട്. ഇതില്‍ ഒന്നാം ഭാഗം മാത്രമാണ് ഇവിടെ ഇപ്പോള്‍ ഇ-ബുക്കായി പ്രസിദ്ധീകരിക്കുന്നത്.

കേരളത്തിന്റെ പ്രാചീനചരിത്രമാണ് ഈ ഗ്രന്ഥത്തിലെ പ്രതിപാദ്യം. ഈ ഗ്രന്ഥത്തിന്റെ ഉദ്ദേശ്യത്തിനെക്കുറിച്ച് ചട്ടമ്പിസ്വാമികള്‍ വളരെ വ്യക്തമായും സംക്ഷിപ്തമായും തന്റെ അവതാരികയില്‍ ഇപ്രകാരം പ്രസ്താവിക്കുന്നുണ്ട് –

“മലയാള ബ്രാഹ്മണര്‍ക്കു  കൂടുതല്‍ കുലശ്രേഷ്ഠതയും മറ്റുള്ളവരുടെമേല്‍ ഗുരുസ്ഥാനവും ഉണ്ടെന്നു പലരും സമ്മതിച്ചുവരുന്നു. ഈ അവകാശങ്ങള്‍ക്ക്  അടിസ്ഥാനമായി  അവര്‍ പറയുന്നതു രണ്ടു സംഗതികളെയാകുന്നു.

1. പരശുരാമന്‍ സമുദ്രനിഷ്കാസനം കൊണ്ടു മലയാളഭൂമിയെ വീണ്ടെടുത്തു വിദേശത്തുനിന്നും ബ്രാഹ്മണരെ വരുത്തി അവര്‍ക്കു അതിനെ ദാനം ചെയ്തു എന്നുള്ളത്.

2. ജാതിവിഭാഗത്തില്‍ ഒന്നാമത്തെ സ്ഥാനവും അങ്ങനെ ഹിന്ദുമതാനുസരികളായ മറ്റുള്ളവരുടെ ഗുരുപുരോഹിതസ്ഥാനത്തെയും അവര്‍ അര്‍ഹിക്കുന്നു എന്നുള്ളത്.

പഴയ പ്രമാണങ്ങള്‍, പാരമ്പര്യങ്ങള്‍, നടപടികള്‍ഇവയില്‍നിന്നും സര്‍വസമ്മതമായ യുക്തിവാദങ്ങളില്‍നിന്നും മേല്പറഞ്ഞ രണ്ടു സംഗതികളും അടിസ്ഥാനമില്ലാത്തവയാണെന്നും ഈ ഭുമി വാസ്തവത്തില്‍ മലയാളിനായന്മാരുടെ വകയാണെന്നും, നായന്മാര്‍ ഉല്‍കൃഷ്ടകുലജാതന്മാരും നാടുവാഴികളുമായ ദ്രാവിഡന്മാരാണെന്നും, അവര്‍ തങ്ങളുടെ ആര്‍ജ്ജവശീലവും ധര്‍മതത്പരതയും കൊണ്ടു സ്വദേശബഹിഷ്കൃതന്മാരും പാഷണ്ഡമതഗാമികളും ആയ ഒരു കൂട്ടം ആര്യബ്രാഹ്മണരുടെ വലയില്‍ അകപ്പെട്ടു കാലാന്തരത്തില്‍ കക്ഷിപിരിഞ്ഞ്‌ ഇങ്ങനെ അകത്തും പുറത്തുമായി താഴ്മയില്‍ കഴിഞ്ഞുപോരികയാണെന്നും ആണ് ഈ പുസ്തകം സ്ഥാപിക്കാന്‍ ഉദ്യമിക്കുന്നത്.”

ഈ കൃതിയുടെ ഒന്നാം ഭാഗത്തിലൂടെ തന്നെ ശ്രുതി, യുക്തി, അനുഭവം എന്നിവയെ പ്രമാണമാക്കി മേല്‍ പറഞ്ഞ എല്ലാ മിഥ്യാധാരണകളെയും പൊളിച്ചെഴുതുവാന്‍ സ്വാമികള്‍ക്ക് നിഷ്പ്രയാസം കഴിഞ്ഞു എന്നുള്ളത് സ്വാമികളുടെ ചരിത്രപാണ്ഡിത്യം, തര്‍ക്കശാസ്ത്രജ്ഞാനം, കുശാഗ്രബുദ്ധി എന്നിവയ്ക്ക് ഉത്തമ നിദര്‍ശനമാണ്.

കൃതജ്ഞതയും സമര്‍പ്പണവും

ശ്രീ ചട്ടമ്പിസ്വാമികളുടെ സമ്പൂ‍ര്‍ണ്ണകൃതികള്‍ ഡിജിറ്റൈസ് ചെയ്യുന്നതിനുള്ള പ്രോജക്ടിന്റെ ഭാഗമായി പ്രസിദ്ധീകരിക്കപ്പെടുന്ന ഏഴാമത്തെ ഇ-ബുക്കായ പ്രാചീന മലയാളം ഡിജിറ്റൈസ് ചെയ്യുന്നതില്‍ എന്റെ കൂടെ മുഖ്യപങ്ക് വഹിച്ചത് ഞങ്ങളുടെ ടീമംഗമായ രാമുവാണ്. പ്രവീണ്‍, മനോജ് എന്നീ രണ്ടു പുതിയ അംഗങ്ങള്‍ കൂടി ഇതില്‍ പങ്കാളികളാകുകയും ചെയ്തു എന്ന് കൃതാര്‍ത്ഥതയോടെ അറിയിക്കട്ടെ. പ്രാചീനമലയാളം ഇ-ബുക്ക് എല്ലാ വായനക്കാര്‍ക്കുമായി സസന്തോഷം സമര്‍പ്പിക്കുന്നു.

പ്രാചീന മലയാളം ഒന്നാം ഭാഗം – ഡൗണ്‍ലോഡ് ലിങ്ക്

ശ്രീചട്ടമ്പിസ്വാമികളുടെ സമ്പൂര്‍ണ്ണകൃതികള്‍ ഇ-ബുക്ക് – ഡൗണ്‍ലോഡ് ലിങ്ക്

6 Responses to “പ്രാചീന മലയാളം – ശ്രീ ചട്ടമ്പി സ്വാമികള്‍ Pracheena Malayalam – Sri Chattampi Swamikal”

 1. Suresh says:

  ഈ സദ്‌ ഉദ്ദ്യമത്തിന് വളരെ വളരെ നന്ദി. വളരെ ശ്ലാഖനീയവും പ്രയോജനകരവുമായ പ്രവൃത്തി. ആത്മാന്വേഷണ കുതുകികളായ മലയാളി കള്ക്കെല്ലാം വളരെ സന്തോഷകരം.

  കഴിഞ്ഞ തവണ കേരളത്തില്‍ വന്നപ്പോള്‍ പന്മന ആശ്രമത്തില്‍ പോകുകയും ഈ ഗ്രന്ഥങ്ങള്‍ അന്വേഷിച്ചുവെങ്കിലും സ്റ്റോക്ക്‌ ഉണ്ടായിരുന്നില്ല .. ഒരു ബുക്സ്ടാളിലും കിട്ടിയില്ല !

  ഈ പ്രോജെക്ടില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും നന്ദി!

 2. bijoypulimpally says:

  “ഞാന്‍ ഇത്ര കാലം തിരഞ്ഞുനടന്നത്‌ എന്താണോ ഇപ്പോള്‍ അത് കണ്ടെത്തിയിരിക്കുന്നു”

  ഒരു നന്ദിയില്‍ തീരുന്നതല്ല എങ്കിലും നന്ദി ഒരുപാടു നന്ദി …!!

 3. Biju Krishnan says:

  Great work…..

 4. harikrishnan says:

  valare nanni 🙂

 5. vinod says:

  ഈ പുസ്തകം വായിക്കുകയുണ്ടായി.എല്ലാവരും വളരെ ബഹുമാനിക്കുന്ന ശ്രീ ചട്ടമ്പി സ്വാമികള്‍ ഈ പുസ്തകത്തില്‍ , കേരളം നായര്‍ മരുടെത് മാത്രമാണെന്ന് പറഞ്ഞിരിക്കുന്നത് വളരെ അത്ഭുതം ഉണ്ടാക്കി.അദ്ദേഹം എന്ത് കൊണ്ടാണ് മറ്റു ജാതി വിഭാഘങ്ങളെ ക്കുറിച്ച് പരാമര്സിക്കാത്തത് എന്ന് മനസിലാകുന്നില്ല.

 6. rajesh says:

  Great work thanksssssss,,,,,,,,,,,,,

Leave a Reply