Feed on
Posts
Comments


ദേവീമാഹാത്മ്യത്തിന്റെ ഒരു ഗദ്യപരിഭാഷ നേരത്തെ തന്നെ ഈ ബ്ലോഗില്‍ ഇ-ബുക്കായി പ്രസിദ്ധീകരിച്ചിരുന്നു. ഇപ്പോള്‍ കൊടുങ്ങല്ലൂര്‍ കൊച്ചുണ്ണിത്തമ്പുരാന്റെ പദ്യപരിഭാഷയും ഇ-ബുക്കായി വായനക്കാരുടെ മുമ്പില്‍ അവതരിപ്പിക്കുകയാണ്. ദേവീഭക്തര്‍ക്ക് അത്യന്തം പ്രിയപ്പെട്ട ഈ പുണ്യഗ്രന്ഥത്തിന്റെ മലയാളപദ്യപരിഭാഷ കൊടുങ്ങല്ലൂര്‍ കൊച്ചുണ്ണിത്തമ്പുരാന്റെ അനുഗ്രഹീതമായ തൂലികയില്‍ നിന്നും ലഭിച്ചത് മലയാളികളേവരുടെയും ഭാഗ്യാതിരേകം കൊണ്ടുമാത്രമാണ്.

കടപ്പാട്: കുറച്ചുവര്‍ഷങ്ങള്‍ക്കുമുമ്പ് നിലവിലിരുന്നതും എന്നാല്‍ പിന്നീട് നിന്നുപോയതുമായ “പഞ്ചതന്ത്ര.ഓര്‍ഗ്” (panchathanthra.org) എന്ന സൈറ്റില്‍ ലഭ്യമായിരുന്ന ഈ “ദേവീമാഹാത്മ്യം ഇ-ബുക്ക്” ശ്രീ വിഷ്ണുവാണ് ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുവാനായി അയച്ചുതന്നത്. ശ്രീ വിഷ്ണുവിനോടും, പഞ്ചതന്ത്ര.ഓര്‍ഗ് സൈറ്റിന്റെ അധികൃതരോടുമുള്ള ഹാര്‍ദ്ദമായ നന്ദി ഇവിടെ രേഖപ്പെടുത്തുന്നു.

ഒരു പ്രധാന തിരുത്ത്: ഈ ബ്ലോഗില്‍ പോസ്റ്റ് ചെയ്തിട്ടുള്ള ഈ ദേവീമാഹാത്മ്യം പരിഭാഷ കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്റെതല്ലെന്നുള്ള വിവരം അടുത്തയിടയ്ക്കു മാത്രമാണ് അറിയുവാന്‍ സാധിച്ചത്. കൊടുങ്ങല്ലൂര്‍ കോവിലകത്തിലെ തന്നെ പ്രശസ്തനായ കൊച്ചുണ്ണിത്തമ്പുരാന്റേതാണ് ഈ പരിഭാഷ എന്നാണ് അന്വേഷണത്തില്‍നിന്നു മനസ്സിലായത്. അതനുസരിച്ച് ഇ-ബുക്കിലും പോസ്റ്റിലും വേണ്ട തിരുത്തല്‍ വരുത്തിയിട്ടുണ്ട്. ഈ വൈകിയ വേളയിലെങ്കിലും ഈ തെറ്റു തിരിച്ചറിയുവാന്‍ സഹായിച്ച ശ്രീ വിനോദ് വര്‍മ്മയോട് ഹാര്‍ദ്ദമായ നന്ദി.

ഡൗണ്‍ലോഡ് ഇ-ബുക്ക് – “ദേവീമാഹാത്മ്യം – കൊടുങ്ങല്ലൂര്‍ കൊച്ചുണ്ണിത്തമ്പുരാന്‍”

30 Responses to “ദേവീമാഹാത്മ്യം – കൊടുങ്ങല്ലൂര്‍ കൊച്ചുണ്ണിത്തമ്പുരാന്‍ Devi Mahatmyam – Malayalam Translation by Kodungallur Kochunni Tampuran”

 1. ashakiran says:

  മലയാള ഭാഷയുടെ സാഹിത്യ പരിവര്‍ത്തന കാലത്തില്‍ ജീവിച്ച കവികളാണ് കുഞ്ഞിക്കുട്ടന്‍ തമ്പുരാനും മറ്റും. അവരുടെ ഉദ്യമങ്ങള്‍ സംസ്കൃത സാഹിത്യം സാധാരണ മലയാളിക്ക് മനസ്സിലാക്കുക എന്നതായിരുന്നു. എങ്കിലും മാറിയ സാമൂഹിക സാഹചര്യങ്ങള്‍ തമ്പുരാന്‍റെ ശ്രമങ്ങളെ ഉള്‍ക്കൊള്ളുന്നതില്‍ നിന്ന് ജനങ്ങളെ പിന്തിരിപ്പിച്ചിരിക്കാം.
  ആ മഹാ പ്രതിഭയ്ക്കുള്ള ആദരവു കൂടിയാണ് ഇന്നത്തെ ഈ പ്രസിദ്ധീകരണം.

 2. രഘുനാഥന്‍ .വി says:

  ശ്രീ ശങ്കരനും,വിഷ്ണുവിനും നമസ്കാരം ,

  കേരളവ്യാസന്‍റെ മഹാഭാരത മഹാസാഗരത്തില്‍ അന്തര്‍ഭവിച്ച ശ്രീമല്‍ ഭഗവത്ഗീതാ രത്നത്തെക്കൂടി ലഭ്യമാക്കുവാന്‍ പരിശ്രമിയ്ക്കണമെന്നു അപേക്ഷിയ്ക്കുന്നു.

  • bharateeya says:

   രഘുനാഥന്‍ജി,

   തീര്‍ച്ചയായും ഭഗവദ്ഗീതയും ഇവിടെ പോസ്റ്റുചെയ്യുവാന്‍ ആഗ്രഹമുണ്ട്. പക്ഷെ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്റെ ഗീതാപരിഭാഷയുടെ കോപ്പി ഇതുവരെ എനിക്ക് കിട്ടിയിട്ടില്ല. ഞാന്‍ ശ്രമിക്കുന്നുണ്ട്. കിട്ടിയാലുടനെ അതും ഇ-ബുക്കായി പോസ്റ്റു ചെയ്യാം.

 3. Swami Jithesh says:

  Njaan thayyaraanu !!

  • bharateeya says:

   സ്വാമി ജിതേഷ്,

   താങ്കള്‍ സംസ്കൃതം പ്രൂഫ്റീഡിങ്ങ് ചെയ്യുവാന്‍ തയ്യാറാണെന്നറിയുന്നതില്‍ വളരെ സന്തോഷമുണ്ട്, നന്ദിയും. സനത്സുജാതീയം ശങ്കരഭാഷ്യവും, ശ്രീപാദസപ്തതിയുമാണ് ഇപ്പോള്‍ നടക്കുന്ന പ്രോജക്ടുകള്‍. അവ രണ്ടും തീരുന്ന മുറയ്ക്ക് ഞാന്‍ ഇ-മെയിലില്‍ സ്കാന്‍ ചെയ്ത പി.ഡി.എഫും, ടൈപ്പു ചെയ്ത ടെക്സ്റ്റും അയച്ചുതരാം. അക്ഷരത്തെറ്റുള്ള ഭാഗങ്ങള്‍ മാര്‍ക്ക് ചെയ്ത് തിരിച്ചയച്ചാല്‍ മതിയാകും. ഞാന്‍ ഇ-മെയിലും അയയ്ക്കുന്നുണ്ട്. എന്തെങ്കിലും സംശയമോ നിര്‍ദ്ദേശമോ ഉണ്ടെങ്കില്‍ മറുപടി എഴുതുമല്ലോ.

 4. sison says:

  thank you very much . this is a good move for the creation of a group having spiritual interest.

 5. prajappan says:

  ധന്യാത്മന്‍,
  എല്ലാ ഭാവുകങ്ങളും

 6. Ramanathan says:

  തമ്പുരാന്റെ ഭാഷാഭാരതം ഇ- ബുക്കായി കിട്ടാന്‍ എന്ത് വഴി? അതില്ലെങ്കിലും, ആരുടെയെങ്കിലും പക്കല്‍ ഒരു പഴയ പുസ്തകം ഉണ്ടെങ്കില്‍ ഒരു പകര്‍പ്പ് കിട്ടാന്‍ വഴി ഉണ്ടോ? ചെലവു പ്രശ്നമല്ല. വളരെ കാലങ്ങളായുള്ള അന്വേഷണമാണ്, ഒരു തുമ്പു കിട്ടിയാല്‍ വളരെ ഉപകാരം. നന്ദി!

  • bharateeya says:

   രാമനാഥന്‍,

   തമ്പുരാന്റെ മഹാഭാരതം 1981-ല്‍ സാഹിത്യപ്രവര്‍ത്തകസഹകരണസംഘം പ്രസിദ്ധീകരിച്ചിരുന്നു. പിന്നീട് ആരും അത് പ്രസിദ്ധീകരിച്ചതായി അറിവില്ല. അതുകൊണ്ട് കേരളത്തിലെ ഏതെങ്കിലും പൊതുഗ്രന്ഥശാലകളില്‍നിന്ന് ഫോട്ടോകോപ്പി എടുക്കേണ്ടിവരും. ഇപ്പോള്‍ പുസ്തകശാലകളില്‍ വിദ്വാന്‍ പ്രകാശത്തിന്റെ ഗദ്യപരിഭാഷ മാത്രമേ ലഭ്യമായിട്ടുള്ളൂ.

 7. Ramanathan says:

  ധന്യാത്മന്‍,
  അങ്ങയുടെ മറുപടിക്ക് നന്ദി.
  ഏകദേശം രണ്ടു വര്ഷം മുന്‍പ് ഡി. സി. ഭാഷാഭാരതം പുന: പ്രസിദ്ധീകരിച്ചിരുന്നു . പക്ഷെ, ഞാന്‍ അത് അറിഞ്ഞപ്പോഴേക്കും ബുക്കിംഗ് കഴിഞ്ഞു പോയിരുന്നു. ഇക്കാലം, “winkstore” എന്ന ഒരു വെബ്സൈറ്റ് ഇ-ബുക്കായി ഇത് പ്രസിദ്ധീകരിച്ചിട്ടുണ്ട്. പക്ഷെ, അത് അവരുടെ “reader” ല്‍ മാത്രമേ വായിക്കാന്‍ ആകൂ. അവര്‍ അതിന്റെ മറ്റു “versions” ശ്രമിക്കുന്നുണ്ട്. എന്തെങ്കിലും വിവരം കിട്ടിയാല്‍ പങ്കുവയ്ക്കാം.
  ഉദാത്തമായ ഈ ഭഗവദ് സേവനത്തിന്റെയും, ഭാഷാ സേവനത്തിന്റെയും, വിശിഷ്യാ സാഹിതീ സേവനത്തിന്റെയും മാര്‍ഗത്തില്‍ അങ്ങേക്ക് സര്‍വ വിജയങ്ങളും ആശംസിക്കുന്നു.

  • bharateeya says:

   രാമനാഥന്‍,

   ഡി.സി. എഡീഷനെക്കുറിച്ച് എനിക്ക് ശരിക്കറിയില്ലായിരുന്നു. അവരുടെ സൈറ്റില്‍ അന്വേഷിച്ചപ്പോള്‍ കണ്ടതുമില്ല. അതാണ് തെറ്റിദ്ധരിക്കുവാന്‍ കാരണം. ഇനിയും എന്തെങ്കിലും വിവരം കിട്ടിയാല്‍ പങ്കുവെയ്ക്കുമല്ലോ.

 8. sajeesh says:

  valare nallaoru karyamanu ningal cheyyunnathu.

 9. SandeepCV says:

  You people are great!!! Thank you so much!!!

 10. muralikrishna says:

  thanks for this site….it is very easy to download books and very useful for any malayalee

 11. Prabha Pisharody says:

  Dear Sirs,
  Since past few days, I have been trying to download the E-book of Devi Mahaatmya but without success and always getting error report. Whereas, other books of interest I could download well and without any trouble. Can you please why is it so OR has this particular book been removed from the source location by any chance?
  Please guide me on this, as and personally I feel you are doing a good job and I am very thankful o all concerned for providing such a wonderful, useful above all, very valuable reading books through this democratic means….!
  With kind regards,
  Prabha Pisharody, Kunissery, Palghat, Kerala.

 12. Sajeesh says:

  very good site…………for all hindus……… i am thankful to all who made this site which helps the growth of our culture………..which leads our country (Bharatham)become
  the NO-1 position in the world

 13. sani says:

  thank you very much.ee great samrabathinu nandhi.

 14. K M K Unny says:

  I am interested in getting a Malayalam devi bhagavatham printed book, since my wife can read only Malayalam and that also in print (unable to use a computer or e-reader), Can you let me know the price and website through which it can be purchased, if available?

  With thanks

  Unny

  • bharateeya says:

   Unny, This site is only for sharing ebooks. Sivananda Ashrammam, Palakkad has published Devi Bhagavatam with Malayalam translation. Giving below their contact details.

   SIVANANDA ASHRAMAM
   Sivananda Nagar
   Kallekulangara (P.O)
   Palakkad – 678 009
   Kerala, India
   Phone: 0491 2555 478
   Email: gurudaksina@gmail.com

 15. remya says:

  please sent the e book of devi mahathmyam

 16. Sasidharan Nair V says:

  Dhanyathman
  If you possible please send Sri Ayyappa Sahasranama Stotram with Namavali through my mail in malayalam
  Thanks
  Sasidharan V
  Swamy Saranam

 17. Bindu M Kumar says:

  Sir,

  Could you please send Devi Mahatmyam (Malayalam version) through my mail?

  Thanks

  Bindu M Kumar

 18. k a subramaniam says:

  Dear sir, I am a Devi Upasagan. I lost my mobile in which I have dvi Mahatmyam. will you kindly arrange to send m a copy with photo of Ambal. regards. K.A. SUBRAMANIAM

 19. k a subramaniam says:

  My heartfelt pranam. When I lot my costly mobile, I never grieved. But when I lost my “devi Mahatmyam – Malayalam” stored in my mobile, I was totally lost. Now I have got a new “Jeevan”. May God bless all. K.A. SUBRAMANIAM

 20. Sureshbabu says:

  ദേവീമാഹാത്മ്യം കിളിപ്പാട്ട്
  PDF ഫയൽ അയച്ചുതരാമോ sureshevershine@ജിമെയിൽ.com

 21. Vedavyasan Sreekumar says:

  Maam/Sir,
  I am a researcher scholar working on kodungallur temple and kali worship in Kerala. I came across your site while searching for kodungallur mahatmyam. If it is not much trouble, could you please give me some idea regarding literary sources on kodungallur and the kurumba Bhagavathi temple, along with attachments of literary works through my mail.

 22. Suresh says:

  Wanted to understand the fact of text as I Have little knowledge in Sanskrit

 23. Suresh says:

  For Sandhya namam

Leave a Reply