Feed on
Posts
Comments

ഭഗവദ്ഗീത: ഹിന്ദുക്കളുടെ മതഗ്രന്ഥങ്ങളില്‍ ഏറ്റവുമധികം ജനപ്രിയവും പ്രചുരപ്രചാരമാര്‍ന്നതുമായ ഒരു മഹത്തായ ആദ്ധ്യാത്മികഗ്രന്ഥമാണ് ശ്രീമദ് ഭഗവദ് ഗീത. വേദോപനിഷത്തുക്കളിലെ ഉദാത്തവും സൂക്ഷ്മവുമായ ആദ്ധ്യാത്മികതത്വങ്ങളെ ഭഗവാന്‍ ശ്രീകൃഷ്ണന്‍ ഗീതയില്‍ സുലളിതമായി ഭക്തി, ജ്ഞാന, കര്‍മ്മ യോഗങ്ങളായി ഏവര്‍ക്കും അനുഷ്ഠിക്കുവാനാവും വിധം പ്രതിപാദിച്ചിട്ടുണ്ട് എന്നതാണ് ഗീതയുടെ സുപ്രധാന സവിശേഷത.

ഗീതാമാഹത്മ്യത്തിലെ ഈ ശ്ലോകം ഈ സന്ദര്‍ഭത്തില്‍ സ്മരണീയമാണ്.

സര്‍വ്വോപനിഷദോ ഗാവോ ദോഗ്ദ്ധാ ഗോപാലനന്ദനഃ
പാര്‍ഥോ വത്സഃ സുധീര്‍ഭോക്താ ദുഗ്ധം ഗീതാമൃതം മഹത്

(എല്ലാ ഉപനിഷത്തുക്കളും പശുക്കളും, കറവക്കാരന്‍ ശ്രീകൃഷ്ണനും, പശുക്കിടാവ് അര്‍ജുനനും, പാല്‍ ഗീതാമൃതവും, മഹത്തായ ആ ഗീതാമൃതം ഭുജിക്കുന്നവര്‍ ബുദ്ധിമാന്മാരുമാകുന്നു.)

കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാ‍ന്റെ ഗീതാപരിഭാഷ: മലയാളഭാഷാസാഹിത്യത്തിന് അമൂല്യസംഭാവനകള്‍ നല്കിയ ഒരു മഹാകവിയാണ് കേരളവ്യാസന്‍ എന്നറിയപ്പെടുന്ന കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാ‍ന്‍. ഒരുലക്ഷത്തിലധികം ശ്ലോകങ്ങളുള്ള മഹാഭാരതം 874 ദിവസം കൊണ്ട് വൃത്താനുവൃത്തം, പദാനുപദം മലയാളത്തിലേയ്ക്കു സമ്പൂര്‍ണ്ണമായി തര്‍ജ്ജമ ചെയ്തതാണ് അദ്ദേഹം കൈരളിക്കു നല്കിയ ഏറ്റവും മഹത്തായ സംഭാവന. ഭാഷാഭാരതം എന്ന ഈ മഹാഭാരതപരിഭാഷയില്‍ അടങ്ങിയിട്ടുള്ള ഭഗവദ്ഗീതയുടെ പരിഭാഷയാണ് ഈ സന്ദര്‍ഭത്തില്‍ മലയാളം ഭഗവദ്ഗീത ഇ-ബുക്കായി പ്രസിദ്ധീകരിക്കുന്നത്.

കടപ്പാട്: ഈ ബ്ലോഗിന്റെ നിരവധി അഭ്യുദയകാംക്ഷികളുടെ നിരന്തരമായ അഭ്യര്‍ത്ഥനയുടെ ഫലമായിട്ടാണ് ഭഗവദ്ഗീതാപരിഭാഷ ഇ-ബുക്ക് പ്രോജക്ട് ആരംഭിച്ചത്. ഇതിനായി ഭഗവദ്ഗീതാപരിഭാഷയുടെ ഒരു അച്ചടിച്ച കോപ്പി അയച്ചുതന്ന ശ്രീരഘുനാഥന്‍ജിയ്ക്കും, ഭഗവദ്ഗീത മലയാളപരിഭാഷ ഇ-ബുക്ക് പ്രോജക്ട് ടീമംഗങ്ങളായ രതീഷ്, ഷിബിന്‍, രഞ്ജന, ബാലമുരളി, സുഗേഷ് ആചാരി, രാജ്മോഹന്‍, ജയതി എന്നിവരോടുമുള്ള ഹൃദയം നിറഞ്ഞ നന്ദി ഈ സന്ദര്‍ഭത്തില്‍ രേഖപ്പെടുത്തുന്നു.

ഡൗണ്‍ലോഡ് ലിങ്ക്

41 Responses to “ശ്രീമദ് ഭഗവദ് ഗീത – മലയാളപരിഭാഷ – കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍”

  1. Syam S Nair says:

    പോരാ പോരാ നാളില്‍ നാളില്‍ ദൂരദൂരമുയരട്ടെ…..

  2. vanaja ravi nair says:

    ഹരി ഓം
    വളരെ നന്ദി.
    ചെറിയ അക്ഷരതെറ്റുകള്‍ ഒന്നാം അദ്ധ്യായത്തിലെ ചുവടെ കൊടുക്കുന്നു. തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു.

    അഞ്ച്: പുരുജിത്താക്കുന്തിഭോജന്‍ (രു) ശൈബ്യനാം (ബ്യ)
    ആറ്: മഹാരഥര്‍ (ഹാ)
    പന്ത്രണ്ട്: കുരുവൃദ്ധന്‍ (ദ്ധ)
    പതിനഞ്ച്: ഭീമകര്‍മ്മാ വൃകോദരന്‍ (വൃകോദരന്‍)
    പതിനാറ്: കുന്തീപുത്രന്‍ (ന്തീ); പുഷ്പകങ്ങള്‍ (ക)
    പത്തൊന്‍പത്: ആഘോഷം (ഘോ)
    ഇരുപത്: വില്ലുമേന്തീട്ടു (ന്തീ)
    ഇരുപത്തൊന്നു: ഹൃഷീകേശനോടീവണ്ണം (നോടീ)
    അടുത്ത മൂന്ന് വരികള്‍ ഒന്നിച്ചാണ് ഇരുപത്തിരണ്ടാമത്തെ ശ്ലോകം. (അര്‍ജ്ജുനന്‍ പറഞ്ഞു’ മുതല്‍ ‘യുദ്ധോദ്യമത്തില്‍ ഞാന്‍’ എന്നുവരെ)
    ഇരുപത്തിരണ്ട്: നിര്‍ത്തീടുകച്യുതാ (ത്തീ)
    ഇരുപത്തിനാല്: ഗുഡാകേശവാക്കേവം (ഗു)
    ഇരുപത്തിഏഴ്: ശരി (: വേണ്ട); സ്നേഹിതരേയും (രേ); ബാന്ധവന്‍മാരെയൊക്കെക്കണ്ടു (യൊക്കെ’ക്ക’ണ്ടു)
    ഇരുപത്തിഒന്‍പത്: രോമഹര്‍ഷവും (മ)
    മുപ്പത്തിരണ്ട്: ഗോവിന്ദ (ന്ദ)
    മുപ്പത്തിമൂന്ന്: വേണ്ടീട്ട് ( ണ്ടീ);
    കാംക്ഷിപ്പൂ (പ്പൂ);
    മുപ്പത്തിയാറ്: പ്രീതിയെന്തു (തി);

    തുടര്‍ന്നുള്ള അദ്ധ്യായങ്ങള്‍ നോക്കിയിട്ട് തിരുത്തുന്ടെങ്കില്‍ അറിയിക്കാം.
    വനജ

    • bharateeya says:

      വനജ,

      നമസ്തേ,

      ഇത്രയും തിരുത്തുകള്‍ അറിയിച്ചതിന് വളരെ നന്ദി. ഞാന്‍ ഗീതയുടെ വേര്‍ഡ് ഡോക്യുമെന്റ് അയച്ചുതരട്ടെ അതില്‍ മാര്‍ക്ക് ചെയ്ത് അയച്ചുതരാമോ? കമന്റ് സെക്ഷനില്‍ എഴുതുന്നതിനേക്കാള്‍ സൗകര്യമായിരിക്കും. ഗീതയുടെ ഒരു റൗണ്ട് പ്രൂഫ്റീഡിങ്ങ് മാത്രമേ കഴിഞ്ഞിരുന്നുള്ളൂ. രണ്ടാം റൗണ്ട് പ്രൂഫ്റീഡിങ്ങ് നടക്കുകയാണ്, പൂര്‍ത്തിയായിട്ടില്ല. ഒരാള്‍ കൂടി നോക്കുകയാണെങ്കില്‍ അത്രയും നന്നായിരിക്കും. മറുപടി എഴുതുമല്ലോ? ഞാന്‍ ഇ-മെയിലും അയയ്ക്കുന്നുണ്ട്.

      • vanaja ravi nair says:

        ഹരി ഓം
        വളരെ നന്ദി. വായിച്ചു കഴിഞ്ഞതിനാല്‍ ഞാനയച്ച തിരുത്ത് കമന്റ്‌ സെക്ഷനില്‍ നിന്ന് എടുത്തു കളഞ്ഞോളൂ.
        വേര്‍ഡ്‌ ഡോക്യുമെന്റ് അയച്ചു തന്നോളൂ. സന്തോഷമേയുള്ളൂ.
        vanaja

  3. vanaja ravi nair says:

    ശ്ലോകം നമ്പരാണ് ആദ്യം കൊടുത്തിരിക്കുന്നത്.

  4. Preetha shenoy says:

    Hari Om,
    Thank you a lot. This one is excellent. “Kerala Vyasan ” a true name for KK thampuran.
    With prayers
    Preetha

  5. sasikumar says:

    will you pl try to publish srimad bhagavatham moolam( malayalam pdf ) in order to follow during sapthaha

  6. Anoop says:

    thanks for the initiative …thanks a lot for the work..and thank you for sharing that work..

  7. J K M Nair says:

    Every manager must read.
    Every teacher must read
    Every student must read
    and every person must understand.

    Then the life will be so full to live.

  8. nadirsha valiyath says:

    The download link not working

  9. Arun Electra says:

    Hello,

    Can u pls send me the word file or a unicode text to me please?

    • bharateeya says:

      Arun, I can send it to you. Before that, I would like to know what is its use? Usually the readers prefer pdf. Moreover, all our texts were proof-read after converting Unicode text to true type font. So, there would be errors in Unicode text.

  10. പരമേശ്വരൻ says:

    കുഞ്ചൻ നമ്പ്യാരുടെ ശ്രീകൃഷ്ണചരിതം മണിപ്രവാളം ഇബുക്ക് ലഭ്യമാണോ?

  11. SACHIN.D.PAI says:

    download link is not working

  12. Mithunraj M says:

    Valare nalla munnettam, abhivadyangal…

  13. kailas says:

    Many thanks.
    Best Wishes.

  14. U. Kumaran Menon says:

    Hari Om.
    I had an old copy of it but unfortunately lost it.
    Thank you so much. God Bless you all.
    Regards.

  15. Shyama says:

    This is truly blessing for the seekers. Hari Om Tat Sat.

  16. Krishna says:

    I cannot download Bagavath Geetha malayalam translation
    The download link is not working
    Please help me to download it and give me a correct download link

  17. Geetha Anand says:

    I would like to be a part of this great mission.. I can type malayalam using online transliteration tools..

    Thenak you

    Geetha S

  18. Vishnu p h says:

    avadootha geetha malayalam paribhasha pdf kittumo.

  19. Want to buy Shrimad Bhagavad Geetha by Kodungloor kunjukuttan thampuran.

    • bharateeya says:

      Meetna Jathavedan,

      You may enquire at Devi Book Stall and other book shops selling religious & spiritual books. Contact details for Devi Book Stall are given below.
      Devi books Stall,
      Gokuldas (Proprietor)
      Dealers of all kinds of Ayurvedic,Astrological,Devotional,Spiritual and General books Devi Book Stall,
      Publishers & Book Sellers,
      Sringapuram,Kodungallur,
      Thrissur Dist,Kerala-680664
      Tel : 0480-2802177,
      E-mail : devibookstall@gmail.com
      http://devb.byethost17.com/contacts.php

  20. My address

    M. JATHAVEDAN
    A301 Saransh Apartnents
    34 Indraprastha Extension
    Delhi 110092
    Mobile 9810715225

  21. SUBHASH K RAJAN says:

    please ayachutharamo

  22. sugu namboothripad says:

    ith vayichappol yallavarkkum manassilakunna oru karyam und, ithil kury vachanagal manushya nirmithaman,manushyanty kaikadthalukaly ollu,this book is not acceptable or not follow

  23. PRASOBH KUMAR says:

    please tell me where can I get mahabaratham written by kunjikuttan tampuran.

  24. Lijo Godfray G L says:

    Vyasa Mahabharatam available ano Malayalam. Pdf

  25. Sunil ak says:

    Down load enganeya cheyendat ennu parayamo

    • bharateeya says:

      ഡൗണ്‍ലോഡ് ഇ-ബുക്ക് എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. ഒരു പുതിയ വെബ് പേജ് തുറക്കും. അതില്‍ വലതുവശത്ത് താഴെയായി പി.ഡി.എഫ്. എന്ന ലിങ്ക് കാണാം. അതില്‍ ക്ലിക്ക് ചെയ്താല്‍ പുസ്തകത്തിന്റെ പി.ഡി.എഫ്. ഫയല്‍ ഡൗണ്‍ലോഡ് ആകും.

Leave a Reply