ശ്രീമത് പുരുഷോത്തമാനന്ദസ്വാമികള്‍: ശ്രീരാമകൃഷ്ണപ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനം കേരളത്തില്‍ വേരൂന്നിയത് ശ്രീരാമകൃഷ്ണ പരമഹംസന്റെ സന്ന്യാസിശിഷ്യനായ ശ്രീമദ് നിര്‍മ്മലാനന്ദസ്വാമികളുടെ വരവോടെയാണ്. കേരളത്തില്‍ ഒരു ആദ്ധ്യാത്മികനവോത്ഥാനം സൃഷ്ടിക്കുവാനും അനേകംപേരെ ആദ്ധ്യാത്മികമാര്‍ഗ്ഗത്തിലേയ്ക്കാകര്‍ഷിക്കുവാനും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കു കഴിഞ്ഞു. അദ്ദേഹത്തില്‍നിന്നു പ്രേരണയുള്‍ക്കൊണ്ട് സന്ന്യാസജീവിതം സ്വീകരിച്ചവരില്‍ ശ്രീമത് പുരുഷോത്തമാനന്ദസ്വാമികള്‍ പ്രഥമഗണനീയനാണ്. സന്ന്യാസം സ്വീകരിച്ചതിനുശേഷം ജീവിതത്തിന്റെ നല്ലൊരു ഭാഗം അദ്ദേഹം ഹിമാലയസാനുക്കളില്‍ ഋഷീകേശിനടുത്തുള്ള വസിഷ്ഠഗുഹയിലാണ് ചെലവഴിച്ചത്. 1928-ല്‍ വസിഷ്ഠഗുഹയില്‍ താമസിച്ച് തപസ്സനുഷ്ഠിച്ചു തുടങ്ങിയ സ്വാമികള്‍, അവിടെ ഒരു ആശ്രമം സ്ഥാപിക്കുകയും ചെയ്തു. തന്നെ സമീപിച്ചിരുന്ന ഗൃഹസ്ഥഭക്തര്‍ക്കും, വിരക്തരായ സാധകന്മാര്‍ക്കും ശ്രീമത് […]
Read Full Post »
അദ്ധ്യാത്മരാമായണം: വ്യാസമഹര്‍ഷി വിരചിച്ച ബ്രഹ്മാണ്ഡപുരാണത്തിന്റെ ഉത്തരഭാഗത്തിലുള്‍പ്പെടുന്ന 4200 ശ്ലോകങ്ങളടങ്ങിയ രാമകഥയാണ് അദ്ധ്യാത്മരാമായണം എന്നറിയപ്പെടുന്നത്. വാല്മീകി മഹര്‍ഷി വിരചിച്ചതും 24000 ശ്ലോകങ്ങളുള്ളതും ആദികാവ്യവുമായ വാല്മീകീ രാമായണം ശ്രീരാമനെ ഒരു മാതൃകാപുരുഷനായി ചിത്രീകരിക്കുമ്പോള്‍, അദ്ധ്യാത്മരാമായണത്തിലെ ശ്രീരാമന്‍ ഭഗവാന്‍ വിഷ്ണുവിന്റെ അവതാരമാണ്. അദ്ധ്യാത്മരാമായണത്തിലെ ഉത്തരകാണ്ഡത്തിലെ അഞ്ചാം അദ്ധ്യായത്തിലെ ശ്രീരാമ-ലക്ഷ്മണസംവാദം “ശ്രീരാമഗീത” എന്ന പേരില്‍ പ്രസിദ്ധമാണ്. വേദാന്തപ്രതിപാദകമായ ഇത്തരം അനേകം പ്രകരണങ്ങള്‍ ഈ കൃതിയിലുള്ളതുകൊണ്ടാണ് ഇതിനു അദ്ധ്യാത്മരാമായണം എന്ന പേര് ലഭിച്ചതെന്നു കരുതപ്പെടുന്നു. അതോടൊപ്പംതന്നെ ഭക്തിരസപ്രധാനവുമാണ് അദ്ധ്യാത്മരാമായണം എന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. […]
Read Full Post »
ശ്രീകൃഷ്ണസഹസ്രനാമം: ഭാരതീയര്‍ക്കെല്ലാം സുപരിചിതമായ പൂജ്യവുമായ ശ്രീ വിഷ്ണുസഹസ്രനാമത്തിനു പുറമേ ശ്രീകൃഷ്ണസഹസ്രനാമം, രാധാകൃഷ്ണസഹസ്രനാമം, ബാലകൃഷ്ണസഹസ്രനാമം എന്നിങ്ങനെ ഭഗവാന്‍ ശ്രീകൃഷ്ണന്റെ സഹസ്രനാമങ്ങള്‍ നിരവധിയുണ്ട്. അവയില്‍ “ശ്രീകൃഷ്ണഃ ശ്രീപതിഃ ശ്രീമാന്‍ ശ്രീധരഃ ശ്രീ സുഖാശ്രയഃ….” എന്നു തുടങ്ങുന്നതും സാത്വതസംഹിത (സാത്വതതന്ത്രം) യില്‍ ഉള്‍പ്പെടുന്നതുമായ സഹസ്രനാമമാണ് അധികം ജനപ്രിയമായിട്ടുള്ളത്. അത് ദേവനാഗരിലിപിയില്‍ ഇന്റര്‍നെറ്റില്‍ ലഭ്യമാണ്. എന്നാല്‍ നിലവില്‍ പ്രചാരത്തിലുള്ള ശ്രീകൃഷ്ണ സഹസ്രനാമത്തില്‍ നിന്നും തീര്‍ത്തും വ്യത്യസ്തവും സുദുര്‍ലഭവും, അതിമനോഹരവുമായ ഒരു സഹസ്രനാമം അടുത്തയിടെ ഇരുനിലംകോട് ജ്ഞാനാനന്ദ കുടീരത്തില്‍ നടന്ന ഭാഗവതസപ്താഹത്തില്‍ യജ്ഞപ്രസാദമായി വിതരണം […]
Read Full Post »
ശ്രീ തപോവനസ്വാമികള്‍: കേരളത്തിലെ കുലീനവും സമ്പന്നവുമായ ഒരു കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന് ചെറുപ്പത്തില്‍ത്തന്നെ നൈഷ്ഠികബ്രഹ്മചര്യം സ്വീകരിച്ച് സര്‍വ്വസ്വവും വെടിഞ്ഞ് ദേവതാത്മാവായ ഹിമാലയസാനുക്കളിലെത്തിച്ചേര്‍ന്ന് തപശ്ചര്യയുടെയും ജ്ഞാനനിഷ്ഠയുടെയും ഫലമായി “ഹിമവദ്‍വിഭൂതി” എന്ന പേരില്‍ പ്രശസ്തനായ ഒരു മഹാത്മാവായിരുന്നു പൂജ്യശ്രീ തപോവനസ്വാമികള്‍. പൂജ്യസ്വാമികളുടെ കൂടെ വെറും നാലു വര്‍ഷം മാത്രം അന്തേവാസിയായി കഴിഞ്ഞ ബാലകൃഷ്ണന്‍ നായര്‍ എന്ന യുവാവ് ലോകമെങ്ങും ആദ്ധ്യാത്മികനവോത്ഥാനത്തിനു തുടക്കം കുറിച്ച സ്വാമി ചിന്മയാനന്ദനായി രൂപാന്തരം പ്രാപിച്ചത് ശ്രീ തപോവനസ്വാമികളുടെ അമേയമായ ആദ്ധ്യാത്മികമഹത്ത്വത്തിന് ഉത്തമോദാഹരണമാണ്. കഴിഞ്ഞ മൂന്നു തലമുറകളില്‍പ്പെട്ട […]
Read Full Post »
ശ്രീപാദസപ്തതി: കേരളീയരുടെ പ്രിയങ്കരനായ ഭക്തകവിയും, പണ്ഡിതാഗ്രേസരനുമായ മേല്പത്തൂര്‍ നാരായണഭട്ടതിരി അവസാനകാലത്തു രചിച്ച ഒരു സ്തോത്രരത്നമാണ് ശ്രീപാദസപ്തതി. ഇരുപത്തിയേഴാം വയസ്സില്‍ നാരായണീയം നിര്‍മ്മിച്ച മേല്പത്തൂര്‍ നാല്പതിലേറെ സംവത്സരക്കാലം ശ്രീകൃഷ്ണഭജനവും, ഗ്രന്ഥരചനയുമായി കോഴിക്കോട്ടും, അമ്പലപ്പുഴയിലും മറ്റും കഴിഞ്ഞശേഷം ഒടുവില്‍ ഗുരുവായൂരപ്പന്‍ തന്നെ സ്വപ്നത്തില്‍ ദര്‍ശനം നല്‍കി നിയോഗിച്ചതിന്റെ ഫലമായിട്ടാണത്രേ, മുക്തിസ്ഥലമെന്നു സംസ്കൃതത്തില്‍ പറയുന്ന മുക്കോലെച്ചെന്ന് അവിടെ ദേവിയെ ഭജിച്ചും ശിഷ്യന്മാരെ പഠിപ്പിച്ചും ഗ്രന്ഥരചനകളിലേര്‍പ്പെട്ടും പ്രശാന്തജീവിതം നയിച്ചുവന്നു. എഴുപതാം വയസ്സു മുതല്‍ എണ്‍പത്താറു വയസ്സു വരെ മേല്പത്തൂരിന്റെ ജീവിതം മുക്കോലെയായിരുന്നുവെന്നാണ് ഐതിഹ്യം. […]
Read Full Post »
ദേവീമാഹാത്മ്യത്തിന്റെ ഒരു ഗദ്യപരിഭാഷ നേരത്തെ തന്നെ ഈ ബ്ലോഗില്‍ ഇ-ബുക്കായി പ്രസിദ്ധീകരിച്ചിരുന്നു. ഇപ്പോള്‍ കൊടുങ്ങല്ലൂര്‍ കൊച്ചുണ്ണിത്തമ്പുരാന്റെ പദ്യപരിഭാഷയും ഇ-ബുക്കായി വായനക്കാരുടെ മുമ്പില്‍ അവതരിപ്പിക്കുകയാണ്. ദേവീഭക്തര്‍ക്ക് അത്യന്തം പ്രിയപ്പെട്ട ഈ പുണ്യഗ്രന്ഥത്തിന്റെ മലയാളപദ്യപരിഭാഷ കൊടുങ്ങല്ലൂര്‍ കൊച്ചുണ്ണിത്തമ്പുരാന്റെ അനുഗ്രഹീതമായ തൂലികയില്‍ നിന്നും ലഭിച്ചത് മലയാളികളേവരുടെയും ഭാഗ്യാതിരേകം കൊണ്ടുമാത്രമാണ്. കടപ്പാട്: കുറച്ചുവര്‍ഷങ്ങള്‍ക്കുമുമ്പ് നിലവിലിരുന്നതും എന്നാല്‍ പിന്നീട് നിന്നുപോയതുമായ “പഞ്ചതന്ത്ര.ഓര്‍ഗ്” (panchathanthra.org) എന്ന സൈറ്റില്‍ ലഭ്യമായിരുന്ന ഈ “ദേവീമാഹാത്മ്യം ഇ-ബുക്ക്” ശ്രീ വിഷ്ണുവാണ് ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുവാനായി അയച്ചുതന്നത്. ശ്രീ വിഷ്ണുവിനോടും, പഞ്ചതന്ത്ര.ഓര്‍ഗ് […]
Read Full Post »
വിനോബാ ഭാവേ സുപ്രസിദ്ധ ഗാന്ധിയനും, ഭൂദാനപ്രസ്ഥാനത്തിന്റെ പ്രണേതാവുമായിരുന്ന ആചാര്യ വിനോബാ ഭാവേ ഒരു ചിന്തകനും, സ്വാതന്ത്ര്യസമരസേനാനിയും, സാമുഹ്യപരിഷ്കര്‍ത്താവും, പണ്ഡിതനുമായിരുന്നു. ചെറുപ്പത്തില്‍ തന്നെ ഭഗവദ് ഗീത മനഃപാഠമാക്കുകയും, പിന്നീട് ഗീതാസാഗരത്തിലാഴ്ന്നിറങ്ങുകയും ചെയ്ത അദ്ദേഹം ഗീതയെ സ്വന്തം അമ്മയായിട്ടാണ് കണ്ടിരുന്നത്. തന്റെ മാതൃഭാഷയായ മറാട്ടിയില്‍ അദ്ദേഹം ശ്രീമദ് ഭഗവദ് ഗീതയെ പദ്യരൂപത്തില്‍ പരിഭാഷപ്പെടുത്തുകയുണ്ടായി. ഭഗവദ്ഗീത തന്റെ പ്രാണനാണെന്ന് അദ്ദേഹം പറയാറുണ്ടായിരുന്നു. ഗീതാപ്രവചനം സ്വാതന്ത്രസമരത്തില്‍ പങ്കെടുത്തതിന് 1932-ല്‍ ബ്രിട്ടീഷുകാര്‍ അദ്ദേഹത്തെ അറസ്റ്റുചെയ്ത് മഹാരാഷ്ട്രയിലെ ധുലിയാജയിലിലടയ്ക്കുകയുണ്ടായി. അവിടെ വെച്ച തന്റെ സഹതടവുകാരോട് അദ്ദേഹം […]
Read Full Post »
വേദങ്ങളാണ് ഭാരതത്തിലെ ആസ്തികദര്‍ശനങ്ങളുടെയെല്ലാം പരമമായ പ്രമാണങ്ങള്‍. നാസ്തി വേദാത് പരം ശാസ്ത്രം (വേദങ്ങളേക്കാള്‍ ഉല്‍കൃഷ്ടമായ ശാസ്ത്രം വേറെയില്ല) എന്ന് അത്രിസ്മൃതി ഉദ്ഘോഷിക്കുന്നു. മറ്റു സ്മൃതികളും പുരാണങ്ങളുമെല്ലാം ഐക്യകണ്ഠേന ഇതിനെ ഏറ്റുപറയുകയും ചെയ്യുന്നതുകൊണ്ട് ഭാരതീയര്‍ക്ക് വേദങ്ങളേക്കാള്‍ പ്രമാണമായി വേറെയൊന്നുമില്ലെന്നു സംശയാതീതമായി തെളിയുന്നു. വേദങ്ങള്‍ ശ്രുതി എന്നും അറിയപ്പെടുന്നു. നാലു വേദങ്ങളുടെയും അന്ത്യഭാഗത്തെ വേദാന്തമെന്നും ഉപനിഷത്തെന്നും പറയുന്നു. ഉപനിഷത്തുക്കളാണ് വേദസാരം. അതുകൊണ്ടുതന്നെയാണ് ഉപനിഷത്തുകളെ ശ്രുതിശിരസ്സ് (വേദങ്ങളുടെ ശിരസ്സ്) എന്നും വിളിക്കുന്നത്. ഭാരതീയദര്‍ശനത്തില്‍ ഉപനിഷത്തുകള്‍ക്കുള്ള പ്രാധാന്യമാണ് ഇത് വിളിച്ചോതുന്നത്. അനന്താ വൈ […]
Read Full Post »
ശ്രീനാരായണഗുരുവിന്റെ സമ്പൂര്‍ണ്ണ കൃതികള്‍ ഈ ബ്ലോഗില്‍ 2009 ജൂലായില്‍ തന്നെ പോസ്റ്റ് ചെയ്തിരുന്നു. അതില്‍ മൂലകൃതികള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അര്‍ത്ഥം ചേര്‍ക്കുവാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ ഇന്നു സമ്പൂര്‍ണ്ണകൃതികള്‍ അര്‍ത്ഥസഹിതം പോസ്റ്റ് ചെയ്യുവാനുള്ള സൗഭാഗ്യവും കൈവന്നിരിക്കുന്നു. ഗ്രന്ഥകര്‍ത്താവിന്റെ മകന്‍ ശ്രീ വിഷ്ണു കഴിഞ്ഞയാഴ്ച എനിക്ക് എഴുതുകയും, അതിനുശേഷം ഈ കൃതി ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുവാനുള്ള അനുമതി നല്കുകയും സ്നേഹപൂര്‍വ്വം അത് അയച്ചുതരികയും ചെയ്യുകയുണ്ടായി. ഇക്കാര്യത്തില്‍ ശ്രീ വിഷ്ണുവിനോട് ഞാന്‍ അത്യന്തം കടപ്പെട്ടിരിക്കുന്നു. വിഷ്ണുവിന്റെ ഉദാരമനസ്സിനു മുന്നില്‍ നമോവാകമര്‍പ്പിക്കട്ടെ. ആദ്ധ്യാത്മികഗ്രന്ഥങ്ങള്‍ […]
Read Full Post »
ഹിന്ദുമതഗ്രന്ഥങ്ങളില്‍ ഏറ്റവുമധികം ജനപ്രിയവും, അതേ സമയം പ്രാമാണികവുമാണ് ശ്രീമദ് ഭഗവദ് ഗീത. ഭാരതീയരും വൈദേശികരുമായ ആചാര്യന്മാരും വിദ്വാന്മാരും ഗീതയ്ക്ക് രചിച്ചിട്ടുള്ള ഭാഷ്യങ്ങള്‍ ഒട്ടവനധിയാണ് – എട്ടാം നൂറ്റാണ്ടില്‍ ശ്രീശങ്കരന്‍ മുതല്‍ ഇരുപതാം നൂറ്റാണ്ടില്‍ സ്വാമി ചിന്മയാനന്ദജിയും, ഗാന്ധിജിയും, വിനോബാജിയും, നടരാജഗുരുവും, ഗുരു നിത്യചൈതന്യയതിയും, ഡോ. രാധാകൃഷ്ണനും മറ്റും എഴുതിയ വ്യാഖ്യാനങ്ങള്‍ ഗീതയുടെ മഹത്വത്തെ എടുത്തുകാണിക്കുന്നു. ഒരു പക്ഷേ ഇത്രയുമധികം പേര്‍ ഇത്രയും വ്യത്യസ്തമായി വ്യാഖ്യാനിച്ചിട്ടുള്ള ഒരു ഗ്രന്ഥം വേറെയുണ്ടോ എന്നുതന്നെ നമുക്കു സംശയിക്കാം. മലയാളത്തില്‍ തന്നെ പഴയതും […]
Read Full Post »