Feed on
Posts
Comments

Category Archive for 'Hinduism/Hindu Dharma'

ദേവീസ്തോത്രങ്ങളില്‍ വെച്ച് ഏറ്റവും പ്രചാരമേറിയതും ഉത്തമവുമാണ് ലളിതാസഹസ്രനാമസ്തോത്രം. ബ്രഹ്മാണ്ഡപുരാണാന്തര്‍ഗതമായ ഈ സ്തോത്രം ഹയഗ്രീവ-അഗസ്ത്യ സംവാദരൂപത്തിലുള്ളതാണ്. ഈ സ്തോത്രം ദേവിയുടെ ആജ്ഞയനുസരിച്ച് വശിന്യാദി വാഗ്ദേവതകള്‍ രചിച്ചതായാണ് പറയപ്പെടുന്നത്. അതു കൊണ്ടുതന്നെ സഹസ്രനാമങ്ങളില്‍ ഏറ്റവും അധികം കാവ്യഭംഗിയുള്ളതാണ് ഈ സ്തോത്രം. ഇത് നിത്യപാരായണത്തിനും വെള്ളിയാഴ്ച തോറും പാരായണം ചെയ്യുന്നതിനും ഉപയോഗിക്കാവുന്നതാണ്. ഡൗണ്‍ലോഡ്

Read Full Post »

മലയാള ഭാഷയുടെ പിതാവെന്നറിയപ്പെടുന്ന തുഞ്ചത്തെഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണം (കിളിപ്പാട്ട്‌) പതിനേഴാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ രചിക്കപ്പെട്ടതായി കരുതപ്പെടുന്നു. എഴുത്തച്ഛന്റെ രാമായണത്തിന്റെ പ്രത്യേകത അതു ഭക്തിരസപ്രധാനമാണെന്നതാണ്. തലമുറകളായി മലയാളികള്‍ തങ്ങളുടെ ഭവനങ്ങളില്‍ അദ്ധ്യാത്മ രാമായണം വായിക്കുന്ന പതിവുണ്ട്. ഈ വരുന്ന രാമായണമാസത്തിനു മുമ്പായി ഈ ഇ-പുസ്തകത്തോടെ എന്റെ മലയാളം ബ്ലോഗിനു ഗണപതി കുറിക്കുവാന്‍ കഴിഞ്ഞതില്‍ ചാരിതാര്‍ത്ഥ്യമുണ്ട്. തിരക്കു പിടിച്ച ഇന്നത്തെ ജീവിതയാത്രയില്‍ വല്ലപ്പോഴുമൊന്നു തങ്ങളുടെ ലാപ് ടോപ്പിലോ പി. സി. യിലോ രാമായണം വായിക്കുവാനും അതിലെ മൂല്യങ്ങള്‍ ഉള്‍ക്കൊള്ളുവാനും ഈ ഇ-പുസ്തകം […]

Read Full Post »

« Newer Posts