ശ്രീമദ് വാല്മീകീ രാമായണം കിഷ്കിന്ധാകാണ്ഡം മലയാളപരിഭാഷ Srimad Valmiki Ramayana Malayalam – Kishkindhakandam
Posted in free ebook, Hinduism/Hindu Dharma, Malayalam Ebooks, Purana/Itihasa, Valmiki Ramayana on Dec 29th, 2011
പുരാണേതിഹാസങ്ങള്‍: ഭാരതീയജീവിതദര്‍ശനമനുസരിച്ച് മനുഷ്യജീവിതത്തിന് നാല് പുരുഷാര്‍ത്ഥങ്ങള്‍ അഥവാ ലക്ഷ്യങ്ങളാണുള്ളത് – ധര്‍മ്മം, അര്‍ത്ഥം, കാമം, മോക്ഷം എന്നിവയാണവ. നാലു പുരുഷാര്‍ത്ഥങ്ങളെയും നേടുവാന്‍ മനുഷ്യനെ പ്രാപ്തനാക്കുക എന്നതാണ് വേദങ്ങള്‍, ഉപവേദങ്ങള്‍, പുരാണേതിഹാസങ്ങള്‍, സ്മൃതി മുതലായ എല്ലാ ശാസ്ത്രങ്ങളുടെയും ലക്ഷ്യം. വേദങ്ങളുടെ സാരമെന്തെന്ന് സാമാന്യജനങ്ങള്‍ക്ക് കഥകളിലൂടെ മനസ്സിലാക്കിക്കൊടുക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് പുരാണേതിഹാസങ്ങള്‍ രചിക്കപ്പെട്ടിട്ടുള്ളത്. ഇക്കാര്യം വ്യാസമഹര്‍ഷി മഹാഭാരതത്തിലെ താഴെ പറയുന്ന ശ്ലോകത്തിലൂടെ സൂചിപ്പിക്കുന്നുണ്ട്. “ഇതിഹാസപുരാണാഭ്യാം വേദം സമുപബൃംഹയേത്, ബിഭേത്യല്പശ്രുതാത് വേദോ മാമയം പ്രഹരിഷ്യതി” – മഹാഭാരതം 1.1.267 (ഇതിഹാസപുരാണങ്ങളിലൂടെ വേദങ്ങളെ […]