സനത്സുജാതീയം ശങ്കരഭാഷ്യം മലയാളപരിഭാഷ – മഹോപാധ്യായ എസ്സ്. ഗോപാലപിള്ള Sanatsujatiya Shankara Bhashya Malayalam
Posted in free ebook, Hinduism/Hindu Dharma, Malayalam Ebooks, Sanskrit, Sri Sankara, Vedanta on Jul 26th, 2011
സനത്സുജാതീയം എന്താണ്? മഹാഭാരതം അമൂല്യങ്ങളായ ജ്ഞാനോപദേശങ്ങളുടെ ഒരു കലവറയാണ്. ഇതില്‍ ഏറ്റവും ശ്രേഷ്ഠവും ജനപ്രിയവുമായത് ശ്രീമദ്ഭഗവദ്ഗീതയാണ്. യക്ഷപ്രശ്നവും, വിദുരനീതിയും, ശാന്തിപര്‍വ്വത്തില്‍ ഭീഷ്മര്‍ യുധിഷ്ഠിരനു നല്കുന്ന ജ്ഞാനോപദേശവും വളരെ പ്രശസ്തമാണല്ലോ. എന്നാല്‍ അത്രയ്ക്ക് പ്രശസ്തമല്ലെങ്കിലും അതിവിശിഷ്ടമായ ഒന്നാണ് “സനത്സുജാതീയം. മഹാഭാരതത്തിലെ ഉദ്യോഗപര്‍വ്വത്തില്‍ സനത്സുജാതന്‍ എന്ന മുനി ധൃതരാഷ്ട്രര്‍ക്കു നല്കുന്ന ജ്ഞാനോപദേശമാണ് “സനത്സുജാതീയം” എന്ന പേരിലറിയപ്പെടുന്നത്. പശ്ചാത്തലം: വനവാസവും അജ്ഞാതവാസവും കഴിഞ്ഞു തിരിച്ചുവന്ന പാണ്ഡവര്‍ക്ക് സൂചിമുന കുത്തുവാനുള്ള ഇടംപോലും നല്കുവാന്‍ ദുര്യോധന വിസമ്മതിച്ചു. അപ്പോള്‍ പിന്നെ കൗരവരെ യുദ്ധത്തില്‍ പരാജയപ്പെടുത്തി […]