ഷോഡശ സംസ്കാരങ്ങള്‍ – സ്വാമി പരമേശ്വരാനന്ദ സരസ്വതി Shodasa Samskarangal – Swami Parameswarananda Saraswati
Posted in free ebook, Hinduism/Hindu Dharma, Malayalam Ebooks on May 27th, 2011
കര്‍മ്മസിദ്ധാന്തം: ഭാരതീയമായ എല്ലാ ആസ്തികദര്‍ശനങ്ങളും, മതങ്ങളും ഐക്യകണ്ഠേന അംഗീകരിക്കുന്ന ഒന്നാണ് കര്‍മ്മസിദ്ധാന്തം. ഒരു ജീവന്‍ ചെയ്യുന്ന ശുഭാശുഭങ്ങളായ കര്‍മ്മങ്ങളുടെ ഫലമനുസരിച്ച് ആ ജീവന്‍ വീണ്ടും വീണ്ടും വിവിധ യോനികളില്‍ ജനിക്കുന്നുവെന്നും അനേകം ജന്മങ്ങള്‍ക്കുശേഷം സ്വപ്രയത്നത്തിന്റെയും ഈശ്വരകൃപയുടെയും ഫലമായി കര്‍മ്മബന്ധത്തില്‍ നിന്നു മുക്തനായിത്തീരുന്നു എന്നുമാണ് കര്‍മ്മസിദ്ധാന്തം അനുശാസിക്കുന്നത്. നാഭുക്തം ക്ഷീയതേ കര്‍മ്മ കല്പകോടി ശതൈരപി (കര്‍മ്മത്തിന്റെ ഫലം എത്ര കല്പങ്ങള്‍ കഴിഞ്ഞാലും അനുഭവിച്ചുതീര്‍ക്കാതെ ക്ഷയിക്കുകയില്ല) അതായത് “താന്താന്‍ നിരന്തരം ചെയ്യുന്ന കര്‍മ്മങ്ങള്‍ താന്താനനുഭവിച്ചീടുകെന്നേ വരൂ”. “യഥാ ധേനുസഹസ്രേഷു വത്സോ […]