കാളിദാസവിരചിതം അഭിജ്ഞാന ശാകുന്തളം – ഏ. ആര്. രാജരാജവര്‍മ്മ Sakuntalam of Kalidasa – Sanskrit text with Malayalam translation
Posted in free ebook, Malayalam Ebooks, Sanskrit on Dec 12th, 2011
ശാകുന്തളം: മഹാകവി കാളിദാസന്റെ കാവ്യകൃതികളെ അപേക്ഷിച്ച് നാടകങ്ങളാണ് സാമാന്യജനങ്ങളെ അധികമായി ആകര്‍ഷിച്ചിട്ടുള്ളത്. ‘കാവ്യേഷു നാടകം രമ്യം’ എന്ന് കവിവചനവുമുണ്ടല്ലോ. കാളിദാസനാടകങ്ങളില്‍ ഏറ്റവും ജനപ്രിയമായതും ഏറ്റവും അധികം ഭാഷകളില്‍ പരിഭാഷകളുള്ളതും ശാകുന്തളത്തിനാണ്. മഹാഭാരതം ആദിപര്‍വ്വത്തിലെ ശകുന്തളോപാഖ്യാനമാണ് കാളിദാസന്‍ ഈ നാടകരചനയ്ക്ക് ആധാരമാക്കിയത്. തികച്ചും ലളിതമായ ഈ ഇതിവൃത്തത്തിനെ അത്യന്തം ആകര്‍ഷഷണീമായ ഒരു കഥയാക്കി രൂപപ്പെടുത്തിയത് കാളിദാസന്റെ അതുല്യപ്രതിഭയുടെ ഉത്തമോദാഹരണമാണ്. കാളിദാസന്‍ ശാകുന്തളം നാടകം രചിച്ചിട്ട് അതിലെ ഓരോ ഭാഗവും വീണ്ടും വീണ്ടും പരിഷ്കരിച്ചു പരിഷ്കരിച്ച് പതിനെട്ടുവര്‍ഷം കഴിഞ്ഞതിനുശേഷമാണ് ഈ […]