ശ്രീപാദസപ്തതി – മേല്പത്തൂര്‍ നാരായണഭട്ടതിരി – അര്‍ത്ഥസഹിതം Sripada Saptati Malayalam translation
Posted in Bhakti, free ebook, Hinduism/Hindu Dharma, Malayalam Ebooks, Sanskrit on Jul 28th, 2011
ശ്രീപാദസപ്തതി: കേരളീയരുടെ പ്രിയങ്കരനായ ഭക്തകവിയും, പണ്ഡിതാഗ്രേസരനുമായ മേല്പത്തൂര്‍ നാരായണഭട്ടതിരി അവസാനകാലത്തു രചിച്ച ഒരു സ്തോത്രരത്നമാണ് ശ്രീപാദസപ്തതി. ഇരുപത്തിയേഴാം വയസ്സില്‍ നാരായണീയം നിര്‍മ്മിച്ച മേല്പത്തൂര്‍ നാല്പതിലേറെ സംവത്സരക്കാലം ശ്രീകൃഷ്ണഭജനവും, ഗ്രന്ഥരചനയുമായി കോഴിക്കോട്ടും, അമ്പലപ്പുഴയിലും മറ്റും കഴിഞ്ഞശേഷം ഒടുവില്‍ ഗുരുവായൂരപ്പന്‍ തന്നെ സ്വപ്നത്തില്‍ ദര്‍ശനം നല്‍കി നിയോഗിച്ചതിന്റെ ഫലമായിട്ടാണത്രേ, മുക്തിസ്ഥലമെന്നു സംസ്കൃതത്തില്‍ പറയുന്ന മുക്കോലെച്ചെന്ന് അവിടെ ദേവിയെ ഭജിച്ചും ശിഷ്യന്മാരെ പഠിപ്പിച്ചും ഗ്രന്ഥരചനകളിലേര്‍പ്പെട്ടും പ്രശാന്തജീവിതം നയിച്ചുവന്നു. എഴുപതാം വയസ്സു മുതല്‍ എണ്‍പത്താറു വയസ്സു വരെ മേല്പത്തൂരിന്റെ ജീവിതം മുക്കോലെയായിരുന്നുവെന്നാണ് ഐതിഹ്യം. […]